x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരീക്ഷ എഴുതാനാകുമോ; വിധി കാത്ത് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍

കൊച്ചി ബ്യൂറോ
Published: November 5, 2026 11:03 AM IST | Updated: November 5, 2026 11:03 AM IST

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിരാഹാര സമരം

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം നാലാം ദിവസവും തുടരുന്നു. സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുക.

അനികൂല വിധിയുണ്ടാകുമെന്നും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണെന്നുമാണ് നിരാഹാരം തുടരുന്ന വിദ്യാര്‍ഥികളുടെ പ്രതികരണം.

അതേസമയം, സര്‍വകലാശാല രജിസ്ട്രാര്‍ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ 10 വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹാജര്‍ നില അടക്കം ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി.

ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആവശ്യമായ ഹാജര്‍ നില ഉണ്ടെന്നും സസ്‌പെന്‍ഷനില്‍ ആയ സമയത്തെ ഹാജര്‍ മാത്രമാണ് ഇല്ലാതെ പോയതെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം. വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരുടെയും പരീക്ഷ ഇന്നലെ തുടങ്ങി. ഈ സാഹചര്യത്തിലാണ് കേസ് അടിയന്തരമായി പരിഗണിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്.

Tags : KaladyUniversity Students Protest SupremeCourt

Recent News

Corehub Up