x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മു​ൻ ജ​ഡ്ജി​ക്കെ​തി​രാ​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി വി​ധി പ​റ​യാ​ൻ മാ​റ്റി

ഓൺലൈൻ ഡെസ്ക്
Published: November 5, 2026 06:27 AM IST | Updated: November 5, 2026 06:27 AM IST

അ​ഡ്വ. ടി.​ബി. മി​നി, ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മു​ൻ വി​ചാ​ര​ണ​ക്കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സി​നെ​തി​രെ സ്വ​മേ​ധ​യാ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക അ​ഡ്വ. ടി.​ബി. മി​നി ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി. ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

വി​ചാ​ര​ണ ഘ​ട്ട​ത്തി​ൽ താ​ൻ 10 ദി​വ​സ​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് ഹാ​ജ​രാ​യ​തെ​ന്നും കോ​ട​തി​യി​ലി​രു​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നെ​ന്നും ജ​ഡ്ജി തു​റ​ന്ന കോ​ട​തി​യി​ൽ സം​സാ​രി​ച്ച​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ 200-ല​ധി​കം ദി​വ​സം താ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​ഭി​ഭാ​ഷ​ക, ജ​ഡ്ജി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​ത് ത​ന്‍റെ തൊ​ഴി​ലി​നെ​യും സ​ത്പേ​രി​നെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ജ​ഡ്ജി​യു​ടെ ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ജു​ഡീ​ഷ്യ​ൽ ന​ട​പ​ടി​ക​ളു​ടെ​യോ ഉ​ത്ത​ര​വു​ക​ളു​ടെ​യോ ഭാ​ഗ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ രേ​ഖ​ക​ളി​ൽ ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി വാ​ക്കാ​ൽ ചോ​ദി​ച്ചു. തു​ട​ർ​ന്ന് ഇ​രു​ഭാ​ഗ​ത്തി​ന്‍റെ​യും വി​ശ​ദ​മാ​യ വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് ഹ​ർ​ജി വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്.

Tags : Actress Assault Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up