കാലടി സർവകലാശാലയിൽ നിരാഹാരസമരം തുടരുന്ന എസ്എഫ്ഐ വിദ്യാർഥികൾ.
കാലടി: വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും പരീക്ഷയെഴുതാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സംസ്കൃത സർവകലാശാലാ കവാടത്തിൽ ആരംഭിച്ച എസ്എഫ്ഐയുടെ നിരാഹാരസമരം നാലാം ദിനത്തിലേക്ക് കടന്നു.
സിപിഎം നേതാക്കളായ എം.വി. ജയരാജൻ, പി. ജയരാജൻ, മുൻമന്ത്രി കെ.ടി. ജലീൽ, സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് എന്നിവർ സമരപ്പന്തലിലെത്തി.
വിദ്യാർഥികൾ മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്നു സിൻഡിക്കറ്റ് തീരുമാനിച്ചിരുന്നെങ്കിലും മാപ്പ് എഴുതി നൽകാൻ എസ്എഫ്ഐ തയാറായിട്ടില്ല. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണു വിദ്യാർഥികളുടെ തീരുമാനം.
അതേസമയം സർവകലാശാലയിൽ ഇന്നലെ പരീക്ഷകൾ ആരംഭിച്ചു. പരീക്ഷയെഴുതുന്നതിനായി വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി കേസ് ഇന്നത്തേക്കു മാറ്റി.
Tags : KaladyUniversity Exam Begin SFI HungerStrike Continue Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash