x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'രാ​വി​ലെ 11 മ​ണി​ക്ക് ത​ന്നെ മ​ദ്യ​ത്തി​ന്‍റെ മ​ണം': ഭ​ഗ​വ​ന്ത് മാ​നി​നെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി​

ഓൺലൈൻ ഡെസ്ക്
Published: November 5, 2026 03:23 AM IST | Updated: November 5, 2026 03:23 AM IST

പ്രതീകാത്മക ചിത്രം

സം​ഗ്രൂ​ർ: പ​ഞ്ചാ​ബി​ലെ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക്കെ​തി​രെ​യും ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച​യ്ക്കെ​തി​രെ​യും ന​ട​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ 'ഇ​ൻ​സാ​ഫ് റാ​ലി'​യി​ൽ മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​നി​നെ​തി​രെ ക​ടു​ത്ത വ്യ​ക്തി​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. പ​ഞ്ചാ​ബ് മ​യ​ക്കു​മ​രു​ന്ന് ഭീ​ഷ​ണി നേ​രി​ടു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി ദി​നം​പ്ര​തി മ​ദ്യ ല​ഹ​രി​യി​ലാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചു.

ലോ​ക്സ​ഭ​യി​ൽ ഭ​ഗ​വ​ന്ത് മാ​നോ​ടൊ​പ്പം ഒ​ന്നി​ച്ചി​രു​ന്ന കാ​ല​ത്തെ അ​നു​ഭ​വം പ​ങ്കു​വെ​ച്ച രാ​ഹു​ൽ, രാ​വി​ലെ 11 മ​ണി​ക്ക് ത​ന്നെ അ​ദ്ദേ​ഹ​ത്തി​ൽ നി​ന്ന് മ​ദ്യ​ത്തി​ന്‍റെ മ​ണ​മു​ണ്ടാ​കാ​റു​ണ്ടെ​ന്ന് പ​റ​ഞ്ഞു.
വ്യ​ക്തി​പ​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്യ​മാ​ണെ​ങ്കി​ലും, മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ പോ​രാ​ടേ​ണ്ട ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി പ്ര​തി​ദി​നം വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ല​ഹ​രി​യി​ലാ​കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ പ​ഞ്ചാ​ബ് ഭ​രി​ക്കു​ന്ന​ത് ഡ​ൽ​ഹി​യി​ൽ നി​ന്നാ​യി​രി​ക്കി​ല്ലെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്വ​ത​ന്ത്ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
മൂ​ന്ന് വ​ർ​ഷ​ത്തി​ന​കം പ​ഞ്ചാ​ബി​ലെ മ​യ​ക്കു​മ​രു​ന്ന് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യെ​യും രാ​ഹു​ൽ പ​രി​ഹ​സി​ച്ചു. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​കേ​ന്ദ്ര​ഭ​ര​ണം ത​ന്നെ താ​ഴെ വീ​ഴു​മെ​ന്നാ​ണ് ത​ന്‍റെ വി​ല​യി​രു​ത്ത​ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന നി​ല​വാ​രം കു​റ​ഞ്ഞ​തും രാ​ഷ്ട്രീ​യ​ത്തി​ൽ താ​ഴെ​ക്കി​ട​യി​ലു​ള്ള​തു​മാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്ന് എ​എ​പി ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് സൗ​ര​ഭ് ഭ​ര​ദ്വാ​ജ് കു​റ്റ​പ്പെ​ടു​ത്തി. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യും ഇ​ത്ത​രം മ​യ​ക്കു​മ​രു​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ടെ​ന്ന് ഓ​ർ​മി​പ്പി​ച്ച എ​എ​പി നേ​തൃ​ത്വം, രാ​ഹു​ലി​നെ 'പ​പ്പു' എ​ന്ന് വി​ളി​ച്ച് തി​രി​ച്ച​ടി​ക്കു​ക​യും ചെ​യ്തു.

 

Tags : Punjab Election BhagwantMannAlcohol Allegation PunjabDrugCrisis Sangrur 'Insaaf Rally' AAPCounterattack Mission2027 PunjabAssemblyPolls Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up