സുപ്രീംകോടതി.
ന്യൂഡൽഹി: തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് വിലക്കേർപ്പെടുത്തുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടതായി സുപ്രീംകോടതി.
രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണു ചില സംസ്ഥാനങ്ങളിൽ മാത്രം നിലനിൽക്കുന്ന ഈ നിയമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
ഇതുമായി ബന്ധപ്പെട്ട 2003ലെ സുപ്രീംകോടതിയുടെ മുൻകാല വിധി പുനഃപരിശോധനയ്ക്കായി വിശാല ബെഞ്ചിനു വിട്ടു. മൂന്നാമതൊരു കുട്ടി ജനിച്ചതിന്റെ പേരിൽ മഹാരാഷ്ട്ര വില്ലേജ് പഞ്ചായത്ത് നിയമപ്രകാരം അയോഗ്യയാക്കപ്പെട്ട മുൻ സർപഞ്ച് മംഗള ഭീംറാവുവിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക നടപടി. ഇവരുടെ അയോഗ്യത കോടതി റദ്ദാക്കി.
കോടതിയുടെ നിരീക്ഷണങ്ങൾ
2003ൽ ഇന്ത്യയുടെ ശരാശരി ജനനനിരക്ക് മൂന്ന് ആയിരുന്നത് നിലവിൽ 1.9 ആയി കുറഞ്ഞിട്ടുണ്ട്. ഇത് ജനസംഖ്യ സ്ഥിരമായി നിലനിർത്താൻ ആവശ്യമായ 2.1 എന്ന മാതൃകാ നിരക്കിനേക്കാൾ താഴെയാണ്.
ഇത്തരത്തിലുള്ള കർശന നിയമങ്ങൾ തുടരുന്നത് പൗരന്മാരുടെ പ്രത്യുത്പാദന സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ പ്രാതിനിധ്യത്തിനുള്ള അവകാശത്തെയും ഹനിക്കുന്നതാണ്.
Tags : SupremeCourt Twochild Policy ReExamined BirthRate Declining Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash