Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Declining

നാഷണൽ ക്രൈം ബ്യൂറോ-കുറയുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് ഇത് യഥാർഥ കാഴ്ചയാണോ?

ഒ​​​​​രാ​​​​​ഴ്ച മു​​​​​മ്പ് നാ​​​​ഷ​​​​ണ​​​​ൽ ക്രൈം ​​​​റി​​​​ക്കാ​​​​ർ​​​​ഡ്സ് ബ‍്യൂ​​​​റോ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ 2024ലെ ​​​​​കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളു​​​​​ടെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ചു. അ​​​​​തു​​​​​ പ​​​​​രി​​​​​ശോ​​​​​ധി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ 147 കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഇ​​​​​ത്ര​​​​​യും കേ​​​​​സ് മാ​​​​​ത്ര​​​​​മ​​​​​ല്ലേ​​​​​യു​​​​​ള്ളൂ​​​​​ എ​​​​​ന്നു ക​​​​​രു​​​​​തി ന​​​​​മ്മ​​​​​ൾ ആശ്വസിച്ചു​​​​​പോ​​​​​കും. സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ൾ ഗ​​​​​ണ്യ​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ൽ കു​​​​​റ​​​​​ഞ്ഞു എ​​​​​ന്ന വ​​​​​ലി​​​​​യ വാ​​​​​ർ​​​​​ത്ത സൃ​​​​​ഷ്ടി​​​​​ച്ച് കൈ​​​​യ​​​​ടി​​​​​ നേ​​​​​ടാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​മ്പോ​​​​​ൾ ത​​​​​ങ്ങ​​​​​ൾ​​​​​ക്ക് പ​​​​​രാ​​​​​തി​​​​​യി​​​​​ല്ലെ​​​​​ന്നാ​​​​​രു പ​​​​​റ​​​​​ഞ്ഞു എ​​​​​ന്നു​​​​​ചോ​​​​​ദി​​​​​ച്ചു​​​​​കൊ​​​​​ണ്ട് സ്ത്രീ​​​​​ക​​​​​ൾ വി​​​​​ല​​​​​പി​​​​​ക്കു​​​​​ന്ന കാ​​​​​ഴ്ച​​​​​യാ​​​​​ണ് ന​​​​​മു​​​​​ക്കു ചു​​​​​റ്റും.

17 മി​​​​​നി​​​​​റ്റി​​​​​ൽ ഒ​​​​​രു കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​വും 18 മി​​​​​നി​​​​​റ്റി​​​​​ൽ ഒ​​​​​രു ബ​​​​​ലാ​​​​​ത്സം​​​​​ഗ​​​​​വും 42 മി​​​​​നി​​​​​റ്റി​​​​​ൽ സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ഒ​​​​​ര​​​​​തി​​​​​ക്ര​​​​​മ​​​​​വും ഓ​​​​​രോ മി​​​​​നി​​​​​റ്റി​​​​​ലും ഓ​​​​​രോ ക​​​​​വ​​​​​ർ​​​​​ച്ച​​​​​യും അ​​​​ഞ്ചു മി​​​​​നി​​​​​റ്റി​​​​​ൽ കൂ​​​​​ട്ട​​​​​ക്ക​​​​​വ​​​​​ർ​​​​​ച്ച​​​​​യും ന​​​​​ട​​​​​ക്കു​​​​​ന്ന ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഓ​​​​​രോ വ​​​​​ർ​​​​​ഷ​​​​​വും ഏ​​​​​ക​​​​​ദേ​​​​​ശം 19,000 പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ലാ​​​​​യി ര​​​​​ണ്ടു​​​​​കോ​​​​​ടി പ​​​​​രാ​​​​​തി​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണെ​​​​​ത്തു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ൽ എ​​​​​ഫ്​​​​​ഐ​​​​ആ​​​​​ർ ഇ​​​​​ടു​​​​​ന്ന​​​​​ത് ഏ​​​​​ക​​​​​ദേ​​​​​ശം 60 ല​​​​​ക്ഷ​​​​​വും. ഗാ​​​​​ർ​​​​​ഹി​​​​​കപീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ൾ നേ​​​​​രി​​​​​ടു​​​​​ന്ന സ്ത്രീ​​​​​ക​​​​​ളു​​​​​ടേ​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ 82 ല​​​​​ക്ഷം ഫോ​​​​​ൺ പ​​​​​രാ​​​​​തി​​​​​ക​​​​​ൾ വേ​​​​​റെ​​​​​യു​​​​​മു​​​​​ണ്ട്.

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ആ​​​​​കെ​​​​​യു​​​​​ള്ള 60 ല​​​​​ക്ഷം എ​​​​​ഫ്​​​​​ഐ​​​​ആ​​​​​റി​​​​​ൽ നാ​​​​​ല​​​​​ര മു​​​​​ത​​​​​ൽ അ​​​​ഞ്ചു ല​​​​​ക്ഷം​​​​​ വ​​​​​രെ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യു​​​​​ന്ന​​​​​ത് മൂ​​​​​ന്ന​​​​​ര​​​​​ക്കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ൾ മാ​​​​​ത്ര​​​​​മു​​​​​ള്ള കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലാ​​​​​ണ്. ബാ​​​​​ക്കി വ​​​​​രു​​​​​ന്ന 27 സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലും ഒ​​​​​മ്പ​​​​​ത് കേ​​​​​ന്ദ്ര​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലുംകൂ​​​​​ടി 55 ല​​​​​ക്ഷ​​​​​വും. 24 കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ള്ള ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ നാ​​​​​ല​​​​​ര ല​​​​​ക്ഷ​​​​​ത്തി​​​​​നു താ​​​​​ഴെ മാ​​​​​ത്രം!

അ​​​​​തി​​​​​ന​​​​​ർ​​​​​ഥം, പ​​​​​രാ​​​​​തി​​​​​യു​​​​​ണ്ടെ​​​​​ങ്കി​​​​​ലും മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്നി​​​​​ല്ല എ​​​​​ന്നു​​​​​ത​​​​​ന്നെ​​​​​യാ​​​​​ണ്.147 കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ള്ള ഇ​​​​​ന്ത്യ​​​​​യി​​​​​ൽ വി​​​​​വി​​​​​ധ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ട​​​​വ​​​​​ർ ആ​​​​​കെ ര​​​​ണ്ടു കോ​​​​​ടി മാ​​​​​ത്ര​​​​​മേ​​​​​യു​​​​​ള്ളൂ​​​​​വെ​​​​​ന്ന​​​​​ത് തീ​​​​​ർ​​​​​ത്തും അ​​​​​വി​​​​​ശ്വ​​​​​സനീ​​​​​യ​​​​​മാ​​​​​ണ്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഹെ​​​​​ൽ​​​​​പ് ലൈ​​​​​നി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്തി​​​​​രു​​​​​ന്ന ഒ​​​​​രു പോ​​​​​ലീ​​​​​സു​​​​​കാ​​​​​ര​​​​​ൻ എ​​​​​ന്നോ​​​​​ടു പ​​​​​റ​​​​​ഞ്ഞ​​​​​ത്, ഓ​​​​​രോ മി​​​​​നി​​​​​റ്റി​​​​​ലും ഒ​​​​​രു പ​​​​​രാ​​​​​തി​​​​​യെ​​​​​ങ്കി​​​​​ലും ദി​​​​​വ​​​​​സേ​​​​​ന ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നാ​​​​​ണ്. രാ​​​​​ത്രി പ​​​​ത്തി​​​​നും ര​​​​ണ്ടി​​​​നു​​​​​മി​​​​​ട​​​​​യി​​​​​ൽ അ​​​​​തി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ടി​​​​​യാ​​​​​ണെ​​​​​ന്നും ഗാ​​​​​ർ​​​​​ഹി​​​​​ക പീ​​​​​ഡ​​​​​നം അ​​​​​നു​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന സ്ത്രീ​​​​​ക​​​​​ളാ​​​​​ണ് പ​​​​​രാ​​​​​തി​​​​​ക്കാ​​​​​രി​​​​​ൽ അ​​​​​ധി​​​​​ക​​​​​മെ​​​​​ന്നും പ​​​​​റ​​​​​യു​​​​​മ്പോ​​​​​ൾ ഇ​​​​​ന്ത്യ​​​​​യൊ​​​​​ട്ടാ​​​​​കെ ഒ​​​​​രു​​​​​വ​​​​​ർ​​​​​ഷം 82 ല​​​​​ക്ഷം പ​​​​​രാ​​​​​തി​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മേ ല​​​​​ഭി​​​​​ക്കു​​​​​ന്നു​​​​​ള്ളൂ എ​​​​​ന്നു​​​​​പ​​​​​റ​​​​​യു​​​​​ന്ന​​​​​ത് തീ​​​​​ർ​​​​​ത്തും ശ​​​​​രി​​​​​യ​​​​​ല്ല. മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ ഒ​​​​​ന്നു​​​​​കി​​​​​ൽ ഭ​​​​​യം കാ​​​​​ര​​​​​ണം പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ടു​​​​​ന്നി​​​​​ല്ല, അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ വി​​​​​ളി​​​​​ച്ചി​​​​​ട്ടും പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ടി​​​​​ട്ടും ഒ​​​​​രു കാ​​​​​ര്യ​​​​​വു​​​​​മി​​​​​ല്ല എ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്നു​​​​​ണ്ടാ​​​​​വും.

കേ​​​​​സു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​വു​​​​​ വ​​​​​ന്ന​​​​​തി​​​​​ന്‍റെ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്ന് പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ വ​​​​​രു​​​​​ന്ന പ​​​​​രാ​​​​​തി​​​​​ക​​​​​ൾ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ന്നി​​​​​ല്ല എ​​​​​ന്ന​​​​​താ​​​​​ണ്. ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ല​​​​​ഹ​​​​​രി ഉ​​​​​പ​​​​​യോ​​​​​ഗം സം​​​​​ബ​​​​​ന്ധി​​​​​ച്ച കേ​​​​​സു​​​​​ക​​​​​ൾ നോ​​​​​ക്കു​​​​​ക. ചെ​​​​​റി​​​​​യ സം​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഒ​​​​​രു ല​​​​​ക്ഷം കേ​​​​​സു​​​​​ക​​​​​ളു​​​​​ള്ള​​​​​പ്പോ​​​​​ൾ ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ല​​​​​ത് 15,000 മാ​​​​​ത്രം! പ​​​​​ത്തു​​​​​കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​ള്ള ബം​​​​​ഗാ​​​​​ളി​​​​​ൽ ആ​​​​​റാ​​​​​യി​​​​​ര​​​​​വും! അ​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​രും ല​​​​​ഹ​​​​​രിവ​​​​​സ്തു​​​​​ക്ക​​​​​ൾ ഉ​​​​​പ​​​​​യാ​​​​​ഗി​​​​​ക്കാ​​​​​ത്ത​​​​​തു​​​​​കൊ​​​​​ണ്ടൊ​​​​​ന്നു​​​​​മ​​​​​ല്ല. മ​​​​​റി​​​​​ച്ച്, കേ​​​​​സു​​​​​ക​​​​​ൾ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​ത്ത​​​​​തു​​​​​കൊ​​​​​ണ്ടു മാ​​​​​ത്ര​​​​​മാ​​​​​ണ്. അ​​​​ഞ്ചു ഗ്രാം ​​​​​ക​​​​​ഞ്ചാ​​​​​വു​​​​​പോ​​​​​ലും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ കേ​​​​​സി​​​​​നു കാ​​​​​ര​​​​​ണ​​​​​മാകു​​​​​മ്പോ​​​​​ൾ മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​തൊ​​​​​ന്നും വ​​​​​ലി​​​​​യ കാ​​​​​ര്യ​​​​​മ​​​​​ല്ലേ എ​​​​​ന്നു ഞാ​​​​​ൻ സം​​​​​ശ​​​​​യി​​​​​ച്ചു​​​​​പോ​​​​​കു​​​​​ന്നു.

ഇ​​​​​നി കേ​​​​​സു​​​​​ക​​​​​ൾ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യാ​​​​​ല​​​​​ത്തെ അ​​​​​വ​​​​​സ്ഥ​​​​​യും ദ​​​​​യ​​​​​നീ​​​​​യ​​​​​മാ​​​​​ണ്. കേ​​​​​സു​​​​​ക​​​​​ൾ തീ​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് കാ​​​​​ല​​​​​താ​​​​​മ​​​​​സ​​​​​മു​​​​​ണ്ടാ​​​​​വു​​​​​ക​​​​​യും വി​​​​​വി​​​​​ധ കു​​​​​റ്റ​​​​​ങ്ങ​​​​​ളി​​​​​ൽ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് വെ​​​​​റും പ​​​​​തി​​​​​നേ​​​​​ഴു​ ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​യി ചു​​​​​രു​​​​​ങ്ങു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്നു. ബ​​​​​ലാ​​​​​ത്സം​​​​​ഗം​​​​ പോ​​​​​ലു​​​​​ള്ള കേ​​​​​സു​​​​​ക​​​​​ളി​​​​​ൽ (ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം 30,000) ഇ​​​​​ത് 27 ശ​​​​​ത​​​​​മാ​​​​​നം പോ​​​​​ലു​​​​​മാ​​​​​കു​​​​​ന്നി​​​​​ല്ല. ഈ ​​​​​അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ ആ​​​​​രാ​​​​​ണ് പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ടു​​​​​ക? ന്യാ​​​​​യ​​​​​വും നീ​​​​​തി​​​​​യും കി​​​​​ട്ടു​​​​​മെ​​​​​ന്ന പ്ര​​​​​തീ​​​​​ക്ഷ സ്ത്രീ​​​​​ക​​​​​ൾ​​​​​ക്ക് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടി​​​​​രി​​​​​ക്കു​​​​​ന്നു. എ​​​​​ന്തി​​​​​ന് വെ​​​​​റു​​​​​തേ പോ​​​​​ലീ​​​​​സ് സ്‌​​​​​റ്റേ​​​​​ഷ​​​​​നി​​​​​ലും കോ​​​​​ട​​​​​തി​​​​​യി​​​​​ലും ക​​​​​യ​​​​​റി​​​​​യി​​​​​റ​​​​​ങ്ങ​​​​​ണം എ​​​​​ന്ന് ആ​​​​​രെ​​​​​ങ്കി​​​​​ലും ചി​​​​​ന്തി​​​​​ച്ചാ​​​​​ൽ അ​​​​​വ​​​​​രെ കു​​​​​റ്റ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നാ​​​​​വി​​​​​ല്ല​​​​​ല്ലോ.

ആ​​​​​ളു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം കൂ​​​​​ടു​​​​​മ്പോ​​​​​ൾ കു​​​​​റ്റ​​​​​കൃ​​​​​ത്യം കൂ​​​​​ടു​​​​​മെ​​​​​ന്ന​​​​​ത് യാ​​​​​ഥാ​​​​​ർ​​​​​ഥ്യ​​​​​മാ​​​​​ണ്. പ​​​​​ക്ഷേ, കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലൊ​​​​​ഴി​​​​​കെ മ​​​​​റ്റെ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും കു​​​​​റ്റ​​​​​കൃ​​​​​ത്യം കു​​​​​റ​​​​​വാ​​​​​ണെന്നു വ​​​​​രു​​​​​ത്തി​​​​​ത്തീ​​​​​ർ​​​​​ക്കാ​​​​​നു​​​​​ള്ള ബോ​​​​​ധ​​​​​പൂ​​​​​ർ​​​​​വ​​​​​ ശ്ര​​​​​മ​​​​​മാ​​​​​യി​​​​​ത്ത​​​​​ന്നെ ഇ​​​​​തി​​​​​നെ കാ​​​​​ണ​​​​​ണം. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലു​​​​​ള്ള​​​​​വ​​​​​ർ മു​​​​​ഴു​​​​​വ​​​​​ൻ കു​​​​​റ്റ​​​​​വാ​​​​​ളി​​​​​ക​​​​​ളാ​​​​​യ​​​​​തു​​​​​കൊ​​​​​ണ്ട​​​​​ല്ല; മ​​​​​റി​​​​​ച്ച്, ഇ​​​​​വി​​​​​ടെ സ്‌​​​​​ത്രീ​​​​​ക​​​​​ളു​​​​​ൾ​​​​​പ്പെ​​​​​ടെ ഏ​​​​​തൊ​​​​​രാ​​​​​ളി​​​​​നും പോ​​​​​ലീ​​​​​സ് സ്‌​​​​​റ്റേ​​​​​ഷ​​​​​നി​​​​​ൽ പോ​​​​​കാ​​​​​നോ പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ടാ​​​​​നോ ഭ​​​​​യ​​​​​മോ മ​​​​​ടി​​​​​യോ ഇ​ല്ലെ​ന്ന​താ​ണ് കാ​ര​ണം. മാ​​​​​ത്ര​​​​​മ​​​​​ല്ല നാ​​​​​ട്ടു​​​​​കാ​​​​​രും പ്രാ​​​​​ദേ​​​​​ശി​​​​​ക സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളും ആ​​​​​ക്‌​​​​ഷ​​​​​ൻ ക​​​​​മ്മ​​​​​ിറ്റി​​​​​ക​​​​​ളും വെ​​​​​റു​​​​​തേ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യു​​​​​മി​​​​​ല്ല. കു​​​​​റ്റ​​​​​കൃ​​​​​ത്യം ചെ​​​​​യ്താ​​​​​ൽ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്ന സ്ഥി​​​​​തി​​​​​വി​​​​​ശേ​​​​​ഷ​​​​​വു​​​​​മു​​​​​ണ്ട്.

മ​​​​​റ്റി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ഷ്‌​​​​ട്രീ​​​​​യ​​​​​ക്കാ​​​​​രും നി​​​​​യ​​​​​മ​​​​​പാ​​​​​ല​​​​​ക​​​​​രും നാ​​​​​ട്ടു​​​​​കാ​​​​​രു​​​​​മെ​​​​​ല്ലാം ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​ത് കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ളു​​​​​ടെ എ​​​​​ണ്ണം കു​​​​​റ​​​​​ഞ്ഞി​​​​​രി​​​​​ക്ക​​​​​ണം എ​​​​​ന്നാ​​​​​ണ്. അ​​​​​പ്പോ​​​​​ൾ കു​​​​​റ​​​​​വു വ​​​​​രി​​​​​ക​​​​​യ​​​​​ല്ല, കു​​​​​റ​​​​​ച്ചു കാ​​​​​ണി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ 2024ൽ ​​​​​സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ കേ​​​​​സു​​​​​ക​​​​​ൾ കു​​​​​റ​​​​​ഞ്ഞു​​​​​വെ​​​​​ന്ന നാ​​​​ഷ​​​​ണ​​​​ൽ ക്രൈം ​​​​റി​​​​ക്കാ​​​​ർ​​​​ഡ്സ് ബ‍്യൂ​​​​റോ​​​​യു​​​​​ടെ നി​​​​​ഗ​​​​​മ​​​​​നം തെ​​​​​റ്റാ​​​​​ണ്. ഇ​​​​​ങ്ങ​​​​​നെ എ​​​​​ണ്ണം കു​​​​​റ​​​​​ച്ചു​​​​​കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത് പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ​​​​​ക്ക് കേ​​​​​സെ​​​​​ടു​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ഒ​​​​​രു ഉ​​​​​പാ​​​​​ധി മാ​​​​​ത്ര​​​​​മാ​​​​​യി​​​​​ത്തീ​​​​​രും. കേ​​​​​സു​​​​​ക​​​​​ളു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ കൃ​​​​​ത്യ​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ന​​​​​ട​​​​​ത്തു​​​​​ന്ന കേ​​​​​ര​​​​​ള​​​​​ത്തെ മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്ക് മാ​​​​​തൃ​​​​​ക​​​​​യാ​​​​​ക്കാ​​​​​വു​​​​​ന്ന​​​​​താ​​​​​ണ്.

ഇ​​​​​ന്ത്യാ ​​​​​രാ​​​​​ജ്യ​​​​​ത്ത് കു​​​​റ്റ​​​​കൃ​​​​ത‍്യ​​​​ങ്ങ​​​​​ളൊ​​​​​ന്നു​​​​​മി​​​​​ല്ല എ​​​​​ന്ന ന​​​​​മ്മു​​​​​ടെ ചി​​​​​ന്താ​​​​​ഗ​​​​​തി​​​​​ക്ക് മാ​​​​​റ്റം വ​​​​​ന്നേ മ​​​​​തി​​​​​യാ​​​​​വൂ. ഇ​​​​​ങ്ങ​​​​​നെ പോ​​​​​വു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ നീ​​​​​തി​​​​​ന്യാ​​​​​യ വ്യ​​​​​വ​​​​​സ്ഥ വ​​​​​ല്ലാ​​​​​ത്ത ത​​​​​ക​​​​​രാ​​​​​റി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും ചെ​​​​​ന്നെ​​​​​ത്തു​​​​​ക. അ​​​​​തു​​​​​കൊ​​​​​ണ്ട് ന്യാ​​​​​യാ​​​​​ധി​​​​​പ​​​​​​​​​​രു​​​​​ടെ​​​​​യും പോ​​​​​ലീ​​​​​സു​​​​​കാ​​​​​രു​​​​​ടെ​​​​​യും എ​​​​​ണ്ണം വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ൾ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നൊ​​​​​പ്പം ചെ​​​​​റു​​​​​തും വ​​​​​ലു​​​​​തു​​​​​മാ​​​​​യ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ങ്ങ​​​​​ൾ ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്യ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും പ്ര​​​​​തി​​​​​ക​​​​​ൾ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യ​​​​​ണം. അ​​​​​തോ​​​​​ടൊ​​​​​പ്പം, ഭ​​​​​യ​​​​​പ്പെ​​​​​ടാ​​​​​തെ പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ടാ​​​​​നു​​​​​ള്ള സൗ​​​​​ക​​​​​ര്യം ഉ​​​​​ണ്ടാ​​​​​വു​​​​​ക​​​​​യും പ​​​​​രാ​​​​​തി​​​​​ക്കാ​​​​​ർ​​​​​ക്ക് നീ​​​​​തി ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ക​​​​​യും വേ​​​​​ണം.

Latest News

Corehub Up