Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Policy

എ​ൽ​ഡി​എ​ഫ് മ​ദ്യ​ന​യം: ഞാ​ൻ എ​തി​ര്‍​ത്തി​രു​ന്നു

കോ​ട്ട​യം: എ​ല്‍ഡി​എ​ഫ് സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ദ്യ​ന​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​പ്പോ​ള്‍ താ​ന്‍ എ​തി​ര്‍ത്തി​ല്ലെ​ന്ന ത​ര​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും തെ​റ്റാ​ണെ​ന്ന് സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. സ​ബ്ജ​ക്ട് ക​മ്മി​റ്റി​യി​ല്‍ മ​ദ്യ​ത്തി​ന് നി​കു​തി കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ താ​ന്‍ അ​ന്നു​ത​ന്നെ ശ​ക്ത​മാ​യി എ​തി​ര്‍ത്തി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കോ​ട്ട​യ​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഐ​ടി ഹ​ബ്ബു​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ ബാ​ര്‍ ലൈ​സ​ന്‍സ് അ​നു​വ​ദി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ​യും ചൂ​താ​ട്ടം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ​യും അ​ന്നും ഇ​ന്നും താ​ന്‍ ഒ​രു​പോ​ലെ എ​തി​ര്‍ക്കു​ന്നു​വെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ വ്യ​ക്ത​മാ​ക്കി. ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ വി​യോ​ജി​പ്പി​ല്ലെ​ന്നു കാ​ട്ടി അ​ന്ന് സ​ബ്ജ​ക്ട് ക​മ്മി​റ്റി മി​നി​റ്റ്‌​സ് ത​യാ​റാ​ക്കി​യ​പ്പോ​ഴാ​ണ് താ​ന്‍ നേ​രി​ട്ട് ഇ​ട​പെ​ട്ട് വി​യോ​ജി​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സ​ബ്ജ​ക്ട് ക​മ്മി​റ്റി​യി​ലേ​ക്ക് ര​ണ്ടു ഫ​യ​ലു​ക​ളാ​ണ് വ​ന്ന​ത്. എ​നി​ക്ക് എ​തി​ര്‍പ്പി​ല്ലെ​ന്ന് മി​നിട്‌​സ് എ​ഴു​തി​യ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്. അ​ന്നുത​ന്നെ എ​ന്‍റെ എ​തി​ര്‍പ്പ് എ​ഴു​തി​ക്കൊ​ടു​ത്തു.

ജോ​ണി​വാ​ക്ക​റി​ന് നി​കു​തി കു​റ​യ്ക്ക​ണം എ​ന്ന ഫ​യ​ലും സ​ബ്ജ​ക്ട് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ വ​ന്നി​രു​ന്നു. അ​തേ യോ​ഗ​ത്തി​ല്‍ത​ന്നെ അ​തി​നെ എ​തി​ര്‍ത്തു. യോ​ഗം തീ​രു​ന്ന​തി​നു​മു​മ്പു ത​ന്നെ ഞാ​ന്‍ ഇ​റ​ങ്ങി​പ്പോ​ന്നി​രു​ന്നു. ഇ​റ​ങ്ങി​പ്പോ​കു​ന്ന സ​മ​യ​ത്ത് ത​നി​ക്ക് എ​തി​ര്‍പ്പി​ല്ലെ​ന്ന് അ​വ​ര്‍ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

പി​ന്നീ​ടാ​ണ് ആ ​മി​നിട്‌​സ് കൈ​യി​ല്‍ കി​ട്ടി​യ​ത് അ​പ്പോ​ള്‍ ത​ന്നെ മ​ന്ത്രി ബാ​ല​ഗോ​പാ​ലി​നെ വി​ളി​ച്ച് തി​രു​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. മു​ന്‍ സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ദ്യ​ന​യം ച​ര്‍ച്ച ചെ​യ്ത സ​ബ്ജ​ക്ട് ക​മ്മി​റ്റി​യി​ല്‍ താ​ന്‍ എ​തി​ര്‍പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന രീ​തി​യി​ല്‍ ഇ​പ്പോ​ള്‍ വ്യാ​പ​ക​മാ​യ വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​ത്ത​രം വാ​ര്‍ത്ത​ക​ള്‍ക്കു പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ള്‍ ഏ​താ​ണെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും അ​ന്നും ഇ​ന്നും മ​ദ്യ​ന​യ​ത്തി​ല്‍ ത​നി​ക്ക് ഒ​രേ നി​ല​പാ​ട് മാ​ത്ര​മാ​ണു​ള്ള​തെ​ന്നും സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ര്‍ത്തു

National

വിബി-ജി റാം ജി നിയമത്തിനെതിരേ നയസംവാദം നടത്തി എംപിമാർ

ന്യൂ​ഡ​ൽ​ഹി: മ​ഹാ​ത്മാഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​നു പ​ക​രം​ വ​ന്ന വി​ബി-​ജി റാം ​ജി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഏ​ഴ് രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളി​ലെ എം​പി​മാ​ർ.

കാ​ർ​ഷി​ക, ഗ്രാ​മീ​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​യു​ക്ത പ്ലാ​റ്റ്ഫോ​മും എ​ൻ​ആ​ർ​ഇ​ജി​എ സം​ഘ​ർ​ഷ് മോ​ർ​ച്ച​യും ന​ട​ത്തി​യ ന​യ​സം​വാ​ദ പ​രി​പാ​ടി​യി​ലാ​ണ് കോ​ണ്‍ഗ്ര​സ്, സി​പി​എം, സി​പി​ഐ, സി​പി​ഐ (എം​എ​ൽ), ആ​ർ​ജെ​ഡി, ഡി​എം​കെ, ഭാ​ര​ത് ആ​ദി​വാ​സി പാ​ർ​ട്ടി എ​ന്നീ പാ​ർ​ട്ടി​ക​ളി​ലെ എം​പി​മാ​ർ നി​ല​പാ​ട​റി​യി​ച്ച​ത്.

തൊ​ഴി​ലു​റ​പ്പ് നി​യ​മം ത​ങ്ങ​ൾ​ക്ക് വേ​ത​നം ന​ൽ​കി​യി​രു​ന്നു​വെ​ന്നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും മ​രു​ന്നി​നും ആ​ഹാ​ര​ത്തി​നു​മാ​യി ആ ​വേ​ത​ന​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ വ​ന്ന വ​നി​താ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ഗ്രാ​മ​സ​ഭ​ക​ളു​ടെ​യും പ​ങ്കി​നെ പു​തി​യ നി​യ​മം ഗ​ണ്യ​മാ​യി ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ചൂ​ണ്ടിക്കാട്ടി.

ഗ്രാ​മീ​ണ കു​ടും​ബ​ത്തി​ന് 200 തൊ​ഴി​ൽ ദി​ന​ങ്ങ​ളെ​ങ്കി​ലും ഉ​റ​പ്പു​ന​ൽ​കു​ക, പ​ണ​പ്പെ​രു​പ്പ​ത്തി​ന് അ​നു​സൃ​ത​മാ​യി പ്ര​തി​വ​ർ​ഷം 700 രൂ​പ​യു​ടെ കു​റ​ഞ്ഞ വേ​ത​നം ഉ​റ​പ്പാ​ക്കു​ക, ഹാ​ജ​ർ, വേ​ത​ന പേ​യ്മെ​ന്‍റു​ക​ൾ എ​ന്നി​വ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്ക് തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ന്ന സ്വ​ഭാ​വ​മു​ള്ള​തി​നാ​ൽ ഇ​വ പി​ൻ​വ​ലി​ക്കു​ക ഗ്രാ​മീ​ണ തൊ​ഴി​ൽ പ​ദ്ധ​തി​ക​ളു​ടെ ആ​സൂ​ത്ര​ണം, നി​ർ​വ​ഹ​ണം, നി​രീ​ക്ഷ​ണം എ​ന്നി​വ​യി​ൽ കേ​ന്ദ്ര​പ​ങ്കാ​ളി​ക​ളാ​യി ഗ്രാ​മ​സ​ഭ​ക​ളു​ടെ പ​ങ്ക് പു​നഃ​സ്ഥാ​പി​ക്കു​ക​യും ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് സം​യു​ക്ത പ്ലാ​റ്റ്ഫോ​മി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ.

ഡി.​ രാ​ജ, ശി​വ​ദാ​സ​ൻ, ജ്യോ​തി​മ​ണി, ശ​ശി​കാ​ന്ത് സെ​ന്തി​ൽ, മ​നോ​ജ് ഝാ, ​അ​മ്ര റാം, ​രാ​ജ്കു​മാ​ർ റൗ​ട്ട്, അ​രു​ണ്‍ നെ​ഹ്റു, സ​ഞ്ജ​യ് യാ​ദ​വ്, രാ​ജാ റാം ​സിം​ഗ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up