x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റം ച​ട്ടം പാ​ലി​ച്ച്: മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: November 4, 2026 11:50 PM IST | Updated: November 4, 2026 11:50 PM IST

പ്രതീകാത്മക ചിത്രം - എഐ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റം സി​വി​ൽ സ​ർ​വീ​സ് ബോ​ർ​ഡ് അ​ട​ക്കം ചേ​ർ​ന്ന ശേ​ഷ​മാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​വി​ൽ സ​ർ​വീ​സ് ബോ​ർ​ഡ് ചേ​ർ​ന്നി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ല. എ​ന്നോ​ട് ഒ​രു ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഇ​തു​വ​രെ അ​തൃ​പ്തി പ​റ​ഞ്ഞി​ട്ടി​ല്ല. ച​ട്ട​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മെ​ല്ലാം പാ​ലി​ച്ചാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ന്നോ ര​ണ്ടോ ഉദ്യോ​ഗ​സ്ഥ​രെ മാ​ത്ര​മ​ല്ല സ്ഥലം മാ​റ്റി​യ​ത്. കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ന്‍റെ മാ​റ്റം സ്വാ​ഭാ​വി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗം മാ​ത്ര​മാ​ണ്. മു​തി​ർ​ന്ന അ​ഡീ​ഷ​ണ​ൽ ചീഫ് സെ​ക്ര​ട്ട​റി മു​ത​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തു സ​ർ​ക്കാ​രി​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : IASOfficer Transfers Rules VDSatheesan

Recent News

Corehub Up