x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മം; ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ പ്ര​തി ചേ​ർ​ത്തു

വെബ് ഡെസ്‌ക്
Published: November 4, 2026 09:23 PM IST | Updated: November 4, 2026 09:23 PM IST

ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ പ്ര​തി ചേ​ർ​ത്ത് പൊ​ലി​സ്. ശ്രീ​നാ​ദേ​വി​ക്കെ​തി​രെ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

കേ​സി​ൽ പ്ര​തി​യാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യു​ടെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​യി​ല്ല. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ഫെ​നി നൈ​നാ​ൻ, നെ​സ്മ​ൽ, അ​ബി​ൻ ശി​വ​ദാ​സ് എ​ന്നി​വ​രും കേ​സി​ലെ പ്ര​തി​ക​ളാ​ണ്. പൊ​ലി​സി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ടൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​ന് ഇ​ന്ന് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം ന​ൽ​കി​യി​രു​ന്നു.

അ​തേ​സ​മ​യം സ്റ്റേ​ഷ​ൻ അ​തി​ക്ര​മ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ത​ന്നെ ത​ള്ളി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ആ​ണെ​ന്നും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ പ​റ​ഞ്ഞു. കേ​സു​ക​ളെ നി​യ​മ​പ​ര​മാ​യി നേ​രി​ടും. പ​ത്ത​നം​തി​ട്ട ഡി​സി​സി​ക്ക് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള അ​തൃ​പ്തി ഉ​ള്ള​താ​യി അ​റി​യി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : SreenadeviKunjamma Adoor Congress Crime Police

Recent News

Corehub Up