ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി (File Photo)
ച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷണന്‍റെ മകള്‍ ഭദ്രകീര്‍ത്തി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കി. പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജി തെളിവ് നശിപ്പിച്ചു എന്ന പരാതിയിലാണ് ഭദ്രകീര്‍ത്തി മൊഴി നല്‍കിയത്. ജഡ്ജിക്കെതിരെ ബിഎന്‍എസ് 238 വകുപ്പ് പ്രകാരം കുറ്റം ചുമത്തിയിരുന്നു.
അപകടം നടന്ന സ്ഥലത്ത് ജഡ്ജിയുടെ അസാധാരണമായ സാന്നിധ്യവും പൊലിസ് സ്റ്റേഷനിലെ ഇടപെടലുകളും തെളിവു നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമായുള്ള ശ്രമമാണെന്ന് കാണിച്ചായിരുന്നു ഭദ്രകീര്‍ത്തി പരാതി നല്‍കിയത്.
അപകട സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ജഡ്ജി എന്നെഴുതിയ ബോര്‍ഡ് അഴിച്ചുമാറ്റിയെന്നതും ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നതും അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ജഡ്ജിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും.
Tags : CheranalloorAccident Jayabalakrishnan Daughter Bhadrakeerthi