x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വര്‍ണം തട്ടിയെടുക്കാൻ യുവതിയെ തട്ടിക്കൊണ്ടുപോയി, പിന്നാലെ ട്വിസ്റ്റ്; പ്രതികൾ കുടുങ്ങി

കോഴിക്കോട് ബ്യൂറോ
Published: November 4, 2026 03:39 PM IST | Updated: November 4, 2026 03:46 PM IST

സ്വര്‍ണം കവരാന്‍ ശ്രമിച്ച സംഘത്തെ കരിപ്പൂര്‍ പൊലിസ് പിടികൂടിയപ്പോള്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം മുഖേനെ കൊണ്ടുവന്ന സ്വര്‍ണം കവരാന്‍ ശ്രമിച്ച സംഘത്തെ കരിപ്പൂര്‍ പൊലിസ് സാഹസികമായി പിടികൂടിയപ്പോള്‍ വന്‍ ട്വിസ്റ്റ്. സ്വര്‍ണം കൊണ്ടുവന്ന യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആദ്യ വിവരം.

ചൊവ്വാഴ്ച രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ പ്രിയങ്ക എന്ന യുവതിയെയാണ് മറ്റൊരു വാഹനത്തില്‍ എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. മലപ്പുറം പുളിക്കലില്‍ വെച്ച് ഇവരെ പൊലീസ് സാഹസികമായി പിടികൂടി. ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലിസിന്‍റെ ചോദ്യം ചെയ്യലില്‍ യുവതിയും ഭര്‍ത്താവും ചേര്‍ന്നു നടത്തിയ തട്ടിക്കൊണ്ടുപോകല്‍ നാടകമാണിതെന്ന് വ്യക്തമായി.സ്വര്‍ണം നല്‍കേണ്ടവരെ കബളിപ്പിച്ച് അത് സ്വന്തമാക്കാനാണ് യുവതിയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് വ്യാജതട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. പ്രിയങ്ക, ഭര്‍ത്താവ് റിനീഷ് എന്നിവര്‍ ഉള്‍പ്പെടെ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

Tags : GoldSmuggling Kidnap Women Arrest

Recent News

Corehub Up