Image for representation
വൈപ്പിന്‍: അലക്ഷ്യമായി പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ മറ്റൊരു ബൈക്ക് ഇടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 11.30ന് മാനാട്ടുപറമ്പ് ബസ്റ്റോപ്പിന് വടക്കുവശത്ത് വച്ചായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് യാത്രികനായ നായരമ്പലം കുളങ്ങര വീട്ടില്‍ അലന്‍ രാജേഷിന് (23) ഗുരുതരമായി പരിക്കേറ്റു.
തലയ്ക്ക് പരിക്കേറ്റ ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലന്‍റെ ബൈക്ക് ഈ ഭാഗത്ത് അലക്ഷ്യമായി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഞാറക്കല്‍ പൊലിസ് കേസ് എടുത്തു.