x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ്: ആ​ദ്യ ഫ​ല​സൂ​ച​ന​ക​ള്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​ക്ക് അ​നു​കൂ​ലം

വെബ് ഡെസ്‌ക്
Published: November 4, 2026 08:25 AM IST | Updated: November 4, 2026 08:25 AM IST

പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ണ്‌ ഡി​സി: അ​മേ​രി​ക്ക​ന്‍ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്നു. ആ​ദ്യ സൂ​ച​ന​ക​ളി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി മു​ന്നേ​റു​ന്നു. സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഫ​ലം പു​റ​ത്ത് വ​ന്ന 14 സീ​റ്റു​ക​ളി​ല്‍ പ​തി​നൊ​ന്ന് ഇ​ട​ങ്ങ​ളി​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി വി​ജ​യി​ച്ചു.

കോ​ള​റാ​ഡോ, ദെ​ലാ​വേ​ര്‍, ജോ​ര്‍​ജി​യ, ഇ​ല്ലി​യോ​ണി​സ്, മ​സാ​ച്ചു​സെ​റ്റ്, നോ​ര്‍​ത്ത് ക​രോ​ലീ​ന, ന്യൂ ​ഹാ​മ്പ്ഷി​ര്‍, ന്യൂ ​ജേ​ഴ്‌​സി, ന്യൂ ​മെ​ക്‌​സി​ക്കോ, റോ​ഡ് ഐ​ല​ന്‍റ്, വെ​ര്‍​ജീ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​ജ​യം. ഫ്‌​ളോ​റി​ഡ, വെ​സ്റ്റ് വെ​ര്‍​ജീ​നി​യ, വ്യോ​മിം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍​സ് സീ​റ്റ് നി​ല​നി​ര്‍​ത്തി. 21 ഇ​ട​ങ്ങ​ളി​ലെ ഫ​ലം പു​റ​ത്ത് വ​രാ​നു​ണ്ട്.

ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലും നോ​ര്‍​ത്ത് ക​രോ​ലീ​ന​യി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ സീ​റ്റ് പി​ടി​ച്ചെ​ടു​ത്ത് ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജാ​മി ആ​ഗ​ര്‍ ആ​ണ് 58.5% വോ​ട്ട് നേ​ടി വി​ജ​യി​ച്ച​ത്. റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ ജെ​നി​ഫ​ര്‍ കാ​പ്‌​സ് ബാ​ല്‍​ക്കോ​മി​നെ​യാ​ണ് തോ​ല്‍​പ്പി​ച്ച​ത്. നി​ർ​ണാ​യ​ക പോ​രാ​ട്ട​മാ​ണ് സീ​റ്റു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. ഡെ​മോ​ക്രാ​റ്റ് ക്യാ​മ്പു​ക​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് ആ​ദ്യ ഫ​ല സൂ​ച​ന​ക​ള്‍.

അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഭ​ര​ണ​ത്തി​ന്‍റെ പ​കു​തി​യി​ല്‍ വ​ച്ച് ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ലാ​ണ് ഇ​ത് ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ ഇ​രു​സ​ഭ​ക​ളി​ലും ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

അ​മേ​രി​ക്ക​ന്‍ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ 435 സീ​റ്റു​ക​ളി​ലേ​ക്കും സെ​ന​റ്റി​ലെ 100 സീ​റ്റു​ക​ളി​ല്‍ 35 എ​ണ്ണ​ത്തി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. കൂ​ടാ​തെ 36 സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ര്‍​ണ​ര്‍ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്നു. ഏ​ക​ദേ​ശം 21 കോ​ടി (210 മി​ല്യ​ണ്‍) ആ​ളു​ക​ളാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് ചെ​യ്ത​ത്.

 

Tags : America Midterm Election Early trends Democratic Party Donald Trump

Recent News

Corehub Up