x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20 ദി​വ​സ​ത്തോ​ളം ഉ​റ​ക്കം ന​ഷ്ട​മാ​യി; സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പൊ​ലി​സിൽ കീ​ഴ​ട​ങ്ങി

വെബ് ഡെസ്ക്
Published: November 4, 2026 05:44 AM IST | Updated: November 4, 2026 05:44 AM IST

ഡോം​ബി​വ​ലി: സു​ഹൃ​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി. 20 ദി​വ​സ​ത്തോ​ള​മാ​യി ഉ​റ​ക്കം ന​ഷ്ട​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി കീ​ഴ​ട​ങ്ങി​യ​ത്. മും​ബൈ ഡോം​ബി​വ​ലി​യി​ലാ​ണ് സം​ഭ​വം. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ പ്ര​ഭു കാ​ര​കാ​ഡേ എ​ന്ന​യാ​ളാ​ണ് ഉ​റ്റ​സു​ഹൃ​ത്താ​യ വി​ശാ​ലി​നെ അ​ടി​ച്ചു​കൊ​ന്ന​ത്. മൃ​ത​ദേ​ഹം കു​ഴി​ച്ചു​മൂ​ടാ​ൻ സ​ഹാ​യി​ച്ച​യാ​ളും പി​ടി​യി​ലാ​യി.

ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​നാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ക്ഷു​ഭി​ത​നാ​യാ​ണ് വി​ശാ​ലി​നെ പ്ര​ഭു ആ​ക്ര​മി​ച്ച​ത്. വി​ശാ​ൽ മ​രി​ച്ചെ​ന്ന് വ്യ​ക്ത​മാ​യ​തി​ന് പി​ന്നാ​ലെ ഭ​യ​ന്നു​പോ​യ യു​വാ​വ് വീ​ട്ടു​ട​മ​യു​ടെ സ​ഹാ​യം തേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് വി​ശാ​ലി​ന്‍റെ മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി മ​ല​യി​ടു​ക്കി​ൽ കൊ​ണ്ടു​ത​ള്ളു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി​യ പ്ര​ഭു ഉ​റ​ങ്ങാ​ൻ ശ്ര​മി​ക്കു​മ്പോ​ഴൊ​ക്കെ സു​ഹൃ​ത്തി​നെ സ്വ​പ്നം കാ​ണു​ക​യാ​യി​രു​ന്നു. 20 ദി​വ​സ​ത്തോ​ള​മാ​യി ഉ​റ​ങ്ങാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​വാ​വ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. യു​വാ​വി​നെ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച വീ​ട്ടു​ട​മ​യും അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

Tags : murder surrenders police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up