x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​പ്പ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ പ​രീ​ക്ഷ എ​ഴു​താ​ന്‍ ഇ​നി​യും സാ​ധ്യ​ത: മ​ന്ത്രി 

വെബ് ഡെസ്ക്
Published: November 4, 2026 05:15 AM IST | Updated: November 4, 2026 05:15 AM IST

കോ​ഴി​ക്കോ​ട്: കാ​ല​ടി സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​പ്പ​പേ​ക്ഷ എ​ഴു​തി​ക്കൊ​ടു​ത്ത് തെ​റ്റ് ഉ​ള്‍​ക്കൊ​ണ്ടാ​ല്‍ അ​വ​ര്‍​ക്ക് പ​രീ​ക്ഷ​യ്ക്കി​രി​ക്കാ​ന്‍ ഇ​നി​യും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി റോ​ജി എം. ​ജോ​ണ്‍. കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ എ​ഴു​താ​ന്‍ ക​ഴി​യാ​ത്ത​തി​ല്‍ സ​ന്തോ​ഷി​ക്കു​ന്ന ആ​ള​ല്ല ഞാ​ന്‍. വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​ത​ണ​മെ​ന്നു​ത​ന്നെ​യാ​ണു സ​ര്‍​ക്കാ​രി​ന്‍റെ​യും സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ​യും നി​ല​പാ​ട്. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ല്‍ സ​മ​ര​ങ്ങ​ള്‍ പാ​ടി​ല്ല.

കാ​ല​ടി എ​ന്‍റെ മ​ണ്ഡ​ല​ത്തി​ലാ​ണ്. അ​വി​ടെ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​നി​ക്ക് കൃ​ത്യ​മാ​യ ബോ​ധ്യ​മു​ണ്ട്. അ​വി​ടെ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഇ​നി​യും പു​റ​ത്തു​വ​രാ​ന്‍ പോ​കു​ന്ന​തേ ഉ​ള്ളൂ. ഡി​ഗ്രി പാ​സാ​കാ​ത്ത എ​സ്എ​ഫ്‌​ഐ നേ​താ​വി​നു ക​ഴി​ഞ്ഞ സി​ന്‍​ഡി​ക്ക​റ്റ് ചേ​ര്‍​ന്ന് പി​ജി​ക്ക് അ​ഡ്മി​ഷ​ന്‍ കൊ​ടു​ത്തി​രു​ന്നു. എ​ത്ര​യൊ​ക്കെ സ​മ​രം ന​ട​ന്നാ​ലും അ​വി​ടെ പ​ല​ത​ര​ത്തി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. അ​ത് പു​റ​ത്തു​കൊ​ണ്ടു വ​രും.

സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ല​യ​ള​വി​ലും ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ കാം​പ​സി​ല്‍ ക​യ​റി വി​ദ്യാ​ര്‍​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ക്ര​മ​ത്തി​ലൂ​ടെ​യും ഭീ​ഷ​ണി​യി​ലൂ​ടെ​യും അ​രാ​ജ​ക​ത്വ​ത്തി​ലൂ​ടെ​യു​മാ​ണോ സ​മ​രം ചെ​യ്യേ​ണ്ട​ത്? - മ​ന്ത്രി ചോ​ദി​ച്ചു.

Tags : exam apology Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up