Kerala
തിരുവനന്തപുരം: പിഎസ്സി നടത്തിയ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാൻ മന്ത്രിസഭായോഗ തീരുമാനം. ആസൂത്രണ ബോർഡിലെ ഉയർന്ന തസ്തികയിലേക്കുള്ള നിയമനങ്ങൾ, കെഎഎസ് പരീക്ഷയിലെ ക്രമക്കേട് ഉൾപ്പെടെ ലഭിച്ച പരാതികളിൽ അന്വേഷണം നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
ഞെട്ടിക്കുന്ന കാര്യങ്ങളാണ് പിഎസ്സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു പരാതിയായി ലഭിച്ചിട്ടുള്ളത്. പരീക്ഷയുടെ മാർക്ക് അറിയാൻ പാടില്ല, പക്ഷേ ഇവിടെ പല ഇന്റർവ്യൂ നടത്തിയിരിക്കുന്നതും പരീക്ഷയുടെ മാർക്ക് അറിഞ്ഞിട്ടാണ്. എഴുത്തു പരീക്ഷയിൽ കൂടുതൽ മാർക്ക് കിട്ടിയവരെ, റാങ്ക് പട്ടികയിൽ പിന്തള്ളാനായി മാർക്ക് കുറഞ്ഞവർക്ക് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടിക്കൊടുത്തു എന്നുള്ള ആരോപണങ്ങളും വന്നിട്ടുണ്ട്. ഇത് അടക്കമുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഐജി അജിതാബീഗം നേതൃത്വം നൽകും
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് ക്രൈംബ്രാഞ്ച് ഐജി അജീതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് നടന്നത്. പിഎസ്സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് ഗുരുതരമായ തെറ്റാണ്.
ഉദ്യോഗാർഥികൾ വിശ്വാസമർപ്പിച്ചത് പിഎസ്സിയിലാണ്. കഴിഞ്ഞ സർക്കാർ പിഎസ്സിയെ ദുരുപയോഗപ്പെടുത്തിയതിന്റെ ഉദാഹരണമാണിത്. ഒരു കാരണവശാലും കുറ്റക്കാർ രക്ഷപ്പെടില്ല. റിപ്പോർട്ട് ലഭിച്ചാലുടൻ ശക്തമായ നടപടിയുണ്ടാകും.
‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിയിലെ എസ്ഐടി റിപ്പോർട്ട് കൈമാറുകയെന്നത് ഡിജിപിയുടെ ഉത്തരവാദിത്വമാണ്. ഡിജിപി പരിശോധിച്ച ശേഷം സർക്കാരിന് നൽകുകയാണ് നടപടിക്രമം. മന്ത്രിക്കല്ല, ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോർട്ട് കൈമാറുന്നത്. ആഭ്യന്തര സെക്രട്ടറിയാണ് മന്ത്രിക്ക് കൈമാറേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി പരീക്ഷയുടെ ചോദ്യ പേപ്പറില്‍ പിഴവ്. ബിഎസ്സി രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ഉത്തരവും രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ബോര്‍ഡ് ഓഫ് എക്സാമിനേഷനോട് പരീക്ഷാ കണ്ട്രോളര് വിശദീകരണം തേടി.
വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ കേരളാ യൂണിവേഴ്സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. വിഷയം പരിശോധിക്കുമെന്ന് മാത്രമാണ് അറിയിച്ചിട്ടില്ല. ഇങ്ങനെയൊരു സംഭവമുണ്ടായിട്ടുണ്ടെന്ന കാര്യം കേരള യൂണിവേഴ്സിറ്റി സ്ഥിരീകരിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിനാണ് അന്വേഷണം വിജിലന്‍സിന് കൈമാറാനുള്ള നീക്കം.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. വിശദാംശങ്ങള്‍ തേടുന്നതിനായി ആഭ്യന്തരമന്ത്രി ഇന്ന് ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കും.
കേസ് അഴിമതി നിരോധന പരിധിയില്‍ വരുമെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. പിഎസ്സി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണെന്നും അത്കൊണ്ട് വിജിലന്‍സ് അന്വേഷണത്തിന് തടസമില്ലെന്നും നിയമോപദേശമുണ്ട്.
എന്നാല്‍ ഭരണഘടനാ സ്ഥാപനമായതിനാല്‍ പിഎസ്സി ചെയര്‍മാനോ അംഗങ്ങള്‍ക്കോ എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനാകില്ല. അതേസമയം വരുന്ന ആക്ഷേപങ്ങളില്‍ വിജിലന്‍സ് അന്വേഷിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് നിയമോപദേശം. അന്വേഷണം വിജിലന്‍സ് ഏറ്റെടുത്താല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസ് അന്വേഷിക്കുക.
പിഎസ്സിസുടെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് കേസ് വിജിലന്‍സിനെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടുന്നത്. ചെയര്മാന് കീഴിലുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയത് വിവാദമായിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ഇതെന്നായിരുന്നു വിമര്‍ശനം.
Kerala
തിരുവനന്തപുരം: പിഎസ്സി പരീക്ഷയിൽ 10 ചോദ്യങ്ങൾക്കുള്ള ഉത്തരത്തിന്റെ മൂല്യനിർണയം നടത്താതെ റാങ്ക് പട്ടിക തയാറാക്കിയ സംഭവത്തിൽ എല്ലാ ഉദ്യോഗാർഥികളുടെയും ഉത്തരക്കടലാസ് വീണ്ടും മൂല്യനിർണയം നടത്താൻ പിഎസ്സി യോഗ തീരുമാനം. പിഎസ്സി വിജിലൻസ് ആഭ്യന്തരവിഭാഗം എസ്പിയുടെ നേതൃത്വത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കാനും യോഗത്തിൽ തീരുമാനമായി.
ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്സ്പെക്ടീവ് പ്ലാനിംഗ് വിഭാഗം ചീഫ്, പ്ലാനിംഗ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്കു നടത്തിയ പരീക്ഷയിലാണ് തിരിമറികൾ നടന്നത്.
മൂന്ന് തസ്തികയ്ക്കും പൊതുവായ പരീക്ഷയിലെ 10 ചോദ്യങ്ങൾ ഒഴിവാക്കിയായിരുന്നു മൂല്യനിർണയം. 228 പേരാണ് പരീക്ഷ എഴുതിയത്. ഒഴിവാക്കിയ 10 ചോദ്യങ്ങൾക്കും ഇവരെല്ലാം നൽകിയ ഉത്തരം മൂല്യനിർണയം നടത്തും. ചോദ്യങ്ങൾ ഒഴിവാക്കിയത് ബോധപൂർവമോ സാങ്കേതിക പിഴവ് സംഭവിച്ചതാണോ എന്നത് വിജിലൻസ് ആഭ്യന്തര വിഭാഗം എസ്പിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. 2023 ജൂലൈ 13നാണ് പ്രാഥമിക പരീക്ഷ നടന്നത്. കഴിഞ്ഞ മേയ് 31ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഒരു ഉദ്യോഗാർഥി പരീക്ഷയുടെ ഉത്തരക്കടലാസിന്റെ പകർപ്പിന് അപേക്ഷിച്ചിരുന്നു. ഉത്തരക്കടലാസ് ലഭ്യമായതിനുശേഷം ഉദ്യോഗാർഥി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയും പേപ്പർ ഒന്നിലെ ഒൻപതു മുതൽ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഈ പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാർഥികളുടെയും മേൽപ്പറഞ്ഞ നന്പർ ഉത്തരങ്ങൾ മൂല്യ നിർണയം നടത്തിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.
University News
2026 ജൂലൈ 01 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംറ്റിഎം (മേഴ്സിചാൻസ്) പരീക്ഷയിൽ ജൂലൈ 01, 03 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന കെമിസ്ട്രി, പോളിമർ കെമിസ്ട്രി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട്
അറിയിക്കും.
എംഎഡ്: പ്രവേശനം തുടങ്ങി
ഗവ./എയ്ഡഡ്/സ്വാശ്രയ കോളജുകളിലേക്കുള്ള 2026-27 അധ്യയന വർഷത്തിലെ എംഎഡ് കോഴ്സുകളുടെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനം പുനരാരംഭിച്ചു. കേരളസർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന നിലവിൽ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടില്ലാത്ത എല്ലാ വിദ്യാർഥികൾക്കും (General/Reservation/Management/PWD ഉൾപ്പെടെ) 08/07/2026 വരെ ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം. അഡ്മിഷൻ സംബന്ധിച്ചുള്ള അതാത് സമയങ്ങളിലെ വിവരങ്ങൾക്ക് സർവകലാശാല പത്രകുറിപ്പുകളും അഡ്മിഷൻ വെബ്സൈറ്റും
(https://admissions.keralauniversity.ac.in) ശ്രദ്ധിക്കണം. ഹെൽപ്പ് ലൈൻ നമ്പർ : 8281883053 ( Whatsapp also), ഇമെയിൽ : [email protected].
പരീക്ഷാഫലം
2025 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ മലയാളം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2026 ജൂലൈ 03 വരെ
www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2026 ജനുവരിയിൽ വിജ്ഞാപനം നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ ഹിസ്റ്ററി (സപ്ലിമെന്ററി - 2021 & 2022 അഡ്മിഷൻ, മേഴ്സിചാൻസ് - 2017 - 2020 അഡ്മിഷൻ) ബിരുദ
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലൈ 07 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
2026 ജൂലൈ 08 ന് നടത്തുന്ന ജർമ്മൻ A2 (Deutsch A2) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ കേന്ദ്രം
2026 ജൂലൈ 08 മുതൽ നടത്തുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി (സപ്ലിമെൻഡറി – 2021 – 2023 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 & 2020 അഡ്മിഷൻ) പരീക്ഷയ്ക്ക് ആർ ശങ്കർ കോളജ് ഓഫ് ആർട്സ് & സയൻസ്, ചാത്തന്നൂർ പരീക്ഷാ കേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾ പ്രസ്തുത കോളജിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി ചാത്തന്നൂർ എംഇഎസ് ആർട്സ് & സയൻസ് കോളജിൽ പരീക്ഷ എഴുതേണ്ടതാണ്.
പിഎച്ച്ഡി രജിസ്ട്രേഷൻ അപേക്ഷ ക്ഷണിച്ചു
ജൂലൈ 2026 സെഷൻ പിഎച്ച്.ഡി രജിസ്ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ജൂലൈ 01 മുതൽ 15 വൈകന്നേരം 5 മണി വരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ
വെബ്സൈറ്റിൽ (www.research.keralauniversity.ac.in) അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് റിസർച്ച് പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകൾ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓൺലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും ജൂലൈ 16 ന് വൈകുന്നേരം 5 മണിക്ക് മുൻപായി കേരള സർവകലാശാലയിൽ സമർപ്പിക്കണം.
ടൈംടേബിൾ
നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി, ജൂൺ 2026 (ഇപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി - 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് - 2013, 2017, 2018 & 2020 അഡ്മിഷൻ), സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
District News
ആലപ്പുഴ: കേരള പ്രവേശന പരീക്ഷയിൽ ജില്ലയ്ക്ക് അഭിമാനമായി രണ്ടു വിദ്യാർഥികൾ. പൂച്ചാക്കൽ സ്വദേശി നമീർ ഹാഷിമും പള്ളിക്കൽ സ്വദേശി റിയ റൂബിളും. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ നമീർ 24-ാം റാങ്കും ബിഫാം പരീക്ഷയിൽ റിയ 25-ാം റാങ്കുമാണ് നേടിയത്.
പള്ളിപ്പുറം സെന്റ് മേരീസ് ഓഫ് ലവൂക്ക സീനിയർ സെക്കൻഡറി സ്കൂളിൽനിന്ന് 2025 ലാണ് എല്ലാ വിഷയങ്ങൾക്കും എ വൺ നേടി നമീർ പ്ലസ്ടു വിജയിച്ചത്. ജെഇഇ പരീക്ഷയിലും വിജയിച്ചിട്ടുണ്ട്. ഐഐടി ഡൽഹിയിൽ കംപ്യൂട്ടർ എൻജിനിയറിംഗിന് ചേരാണ് തീരുമാനം. പൂച്ചാക്കൽ ഗ്രീൻലാൻഡ് പുന്നത്തറയിൽ മിറാസ് ഹാഷിമിന്റെയും സജന മിറാഷിന്റെയും മകനാണ്. സഹോദരി റീം മിറാസ് എംബിബിഎസ് വിദ്യാർഥിനിയാണ്.
രണ്ടുവർഷമായി പ്രവേശന പരീക്ഷയ്ക്കായി തയാറെടുക്കുകയായിരുന്ന റിയ റൂബിൾ, നീറ്റ് പരീക്ഷയുടെ ഫലത്തിനായി കാത്തിരിക്കുകയാണ്. എംബിബിഎസാണ് ലക്ഷ്യം.
2024ൽ കോട്ടയം എക്സൽസിയർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പ്ലസ്ടു വിജയിച്ച ശേഷം എൻട്രൻസ് പരീക്ഷയ്ക്കായുള്ള പഠനത്തിലായിരുന്നു. പള്ളിക്കൽ മേപ്പള്ളിക്കുറ്റി കുറ്റിയേലയത്ത് ഷിന റൂബിളിന്റെയും റൂബിൾ ഡാനിയലിന്റെയും മകളാണ്. റയാൻ റൂബിൾ, റിയാൻ റൂബിൾ എന്നിവരാണ് സഹോദരങ്ങൾ.
Education
തിരുവനന്തപുരം: സ്കോൾ കേരള 2026 മാർച്ച് മാസത്തിൽ നടത്തിയ ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിംഗ് കെയർ കോഴ്സ് രണ്ടാം ബാച്ച് പരീക്ഷയുടെ ഫലം www.scolekerala. org പ്രസിദ്ധപ്പെടുത്തി.
സംസ്ഥാനത്താകെ 35 പഠിതാക്കൾ പരീക്ഷ എഴുതിയതിൽ 32 പേർ നിശ്ചിത യോഗ്യത നേടി.
വിജയ ശതമാനം 91.43 പരീക്ഷാ ഫലം, മാർക്ക് ലിസ്റ്റിന്റെ പകർപ്പ് വെബ് സൈറ്റിൽ ലഭിക്കും.
Kerala
കൊച്ചി: സംസ്ഥാനത്തെ എൻജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ (കീം) ഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയ 96,750 പേരിൽ 79,717 പേര് യോഗ്യത നേടിയെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോണ്‍ കൊച്ചിയില്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
യഥാസമയം മാര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിച്ചവരെ ഉള്‍പ്പെടുത്തി 64,759 പേരുടെ എന്‍ജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയാറാക്കി.
എറണാകുളം അങ്കമാലി അയ്യമ്പുഴ അമലാപുരം കാച്ചപ്പള്ളി വീട്ടില്‍ റോഷന് രാജുവിനാണ് ഒന്നാം റാങ്ക്. 600 ല്‍ 586 ആണ് സ്കോര്‍. ജെഇഇയിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചിരുന്നു.
രണ്ടാം റാങ്ക് നേടിയ കണ്ണൂര്‍ ചെറുവാഞ്ചേരി പൂവത്തൂര്‍ മണിയറ്റപ്പറമ്പില് ധ്യാന്‍ തേജ് മണപ്പാട്ടിക്ക് 586 സ്കോര്‍ ലഭിച്ചു. റോഷന് രാജുവിനും ധ്യാന്‍ തേജിനും ഒരേ സ്കോറാണു ലഭിച്ചതെങ്കിലും ഗണിതശാസ്ത്രത്തിലെ കൂടുതല്‍ മാർക്ക് റോഷന് രാജുവിനെ ഒന്നാം റാങ്കിന് അര്‍ഹനാക്കി.
തൃശൂര്‍ കൊച്ചുകടവ് കോഴിപ്പിള്ളില്‍ വീട്ടില്‍ കെ.ആര്. വിസ്മയയ്ക്കാണ് മൂന്നാം റാങ്ക്. സ്കോര്‍: 585. എറണാകുളം ചോറ്റാനിക്കര കുരീക്കാട് കൃഷ്ണപ്രിയയില്‍ എച്ച്. രോഹിത്ത് കൃഷ്ണയ്ക്കാണ് നാലാം റാങ്ക്. സ്കോര്‍: 581.
ബിഫാമിന് തൃശൂര്‍ പോട്ട പഴമ്പിള്ളി കൊച്ചത്ത് വീട്ടില്‍ വിനായക് നാരായൺ ഒന്നാം റാങ്ക് നേടി. 300 ല്‍ 286 ആണ് സ്കോര്‍. രണ്ടാം റാങ്കിന് തൃശൂര്‍ ഒല്ലൂര്‍ അക്കര വീട്ടില്‍ ജെസെ ജസ്റ്റിനും (286/300) മൂന്നാം റാങ്കിന് മലപ്പുറം കവനൂര്‍ നടുക്കണ്ടിയില്‍ എ.എന്‍. ദിയ ഫാത്തിമയും (286/300) അര്‍ഹരായി. എറണാകുളം കടവന്ത്ര ചിലവന്നൂര്‍ ഗ്യാലക്സി ക്ലിഫോര്‍ഡ് ബ്ലോക്ക്-4 ല്‍ പ്രണവ് .ജി. സജീവിനാണ് (283/300 ) നാലാം റാങ്ക്.
Kerala
കൊച്ചി: കീം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അങ്കമാലി അയ്യമ്പുഴ അമലാപുരം സ്വദേശി റോഷൻ രാജു. ജെഇഇ പരീക്ഷയിലും റോഷൻ ഒന്നാം റാങ്ക് നേടിയിരുന്നു. മാന്നാനം കെഇ സ്കൂളിലാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. പ്ലസ് ടു പഠനത്തോടൊപ്പം തന്നെ എൻട്രൻസ് കോച്ചിംഗ് നടത്തുകയായിരുന്നു.
ആദ്യ പത്ത് റാങ്കുകളിൽ ഇടം പിടിക്കുമെന്ന് വിചാരിച്ചിരുന്നുവെങ്കിലും തനിക്ക് ഒന്നാം റാങ്ക് ലഭിക്കും എന്ന് കരുതിയിരുന്നില്ല എന്നാണ് റോഷൻ പറയുന്നത്. റാങ്ക് പ്രഖ്യാപനത്തിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ റോഷനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, കണ്ണൂര്‍ സ്വദേശിയായ ധ്യാന്‍ തേജ് മണപ്പാട്ടി രണ്ടും തൃശ്ശൂര്‍ സ്വദേശിനി വിസ്മയ കെ ആര് മൂന്നും റാങ്കുകള്‍ നേടി. പെണ്‍കുട്ടികളില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയതും വിസ്മയയാണ്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച് നാലാം റാങ്ക് നേടി.
University News
വിദൂര വിദ്യാഭ്യാസം - ഒന്ന്, രണ്ട് വർഷ (2011 മുതൽ 2019 വരെ അഡ്മിഷൻ ) ബിരുദാനന്തര ബിരുദ മേഴ്സി ചാൻസ് (ജൂൺ 2026 ) പരീക്ഷകൾക്ക് 2026 ജൂലൈ മൂന്നു മുതൽ ജൂലൈ 18 വരെ പിഴയില്ലാതെയും ജൂലൈ 21 വരെ പിഴയോടു കൂടിയും രജിസ്റ്റർ ചെയ്യാം. മേഴ്സി ചാൻസ് പരീക്ഷകൾക്ക് അപേക്ഷിക്കുന്ന വിദ്യാർഥികൾ അപേക്ഷയോടൊപ്പം റീ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ഫീസ് അടച്ച രസീത് സഹിതം സമർപ്പിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പുനർ മൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ) ഒക്ടോബർ 2025 പരീക്ഷകളുടെ പുനർ മൂല്യ നിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷകൾ പുനഃക്രമീകരിച്ചു
സർവകലാശാല പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി ജി (റഗുലർ/സപ്ലിമെന്ററി) മേയ് 2026 പരീക്ഷകൾ മുഹറം പൊതുഅവധി പ്രമാണിച്ച് 03.07.2026 തിയതിയിലേക്ക് പുനഃ ക്രമീകരിച്ചു.
സർവകലാശാല മാനേജ്മെന്റ് സ്റ്റഡീസ് പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംബിഎ (റഗുലർ/സപ്ലിമെന്ററി) മേയ് 2026 പരീക്ഷയിലെ ജൂൺ 29ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എംബിഎംബിഎ പ്രൊഡക്ഷൻ ആൻഡ് ഓപ്പറേഷൻസ്, എംബിഎംബിഎ റിസർച്ച് മെത്തഡോളജി എന്നീ കോഴ്സ്കളുടെ പരീക്ഷകൾ അന്നേ ദിവസം യുജിസി നെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ ജൂലായ് ഒന്നിലേക്ക് മാറ്റി.
ഒന്നാം സെമസ്റ്റർ ബിരുദ അസൈൻമെന്റ് സമർപ്പണം
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (എഫ്വൈയുജിപി പാറ്റേൺ – 2025 പ്രവേശനം - റഗുലർ, 2024 പ്രവേശനം സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ നവംബർ 2025 പരീക്ഷകളുടെ അസൈൻമെന്റ് സമർപ്പിക്കുന്നതിനുള്ള സമയക്രമമനുസരിച്ച് 26-06-2026 ന് അസൈൻമെന്റുകൾ സമർപ്പിക്കേണ്ടിയിരുന്ന വിദ്യാർഥികൾ അന്നേ ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ 01/07/2026 ന് സമർപ്പിക്കേണ്ടതാണ്. മറ്റ് തീയതികളിൽ മാറ്റമില്ല.
യുജി, പിജി പ്രവേശനപ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
2026-27 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെയും സെന്ററുകളിലെയും വിവിധ യുജി, പിജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനായി ജൂൺ 20, 21 തിയതികളിലായി നടന്ന പ്രവേശന പരീക്ഷയുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കണ്ണൂർ സർവകലാശാല www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്കായി 0497-2766388, 7356948230 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
എംഎസ്സി ഫിസിക്സ് പ്രവേശനം
കണ്ണൂർ, മഹാത്മാ ഗാന്ധി സർവകലാശാലകൾ സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) കോഴ്സിനു അപേക്ഷിക്കാനുള്ള അവസാന തിയതി 30ന് വൈകുന്നേരം അഞ്ചു വരെ നീട്ടി. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ https://admissions.kannuruniversity.ac.in/ എന്ന വെബ്സൈറ്റിൽ (ജോയിന്റ് എം എസ് സി പ്രോഗ്രാം എന്ന ലിങ്ക് സന്ദർശിക്കുക).വിശദ വിവരങ്ങൾക്കു 9447649820, 04972806401 എന്ന നമ്പറിൽ ബന്ധപ്പെടാം.
ഇന്റർവ്യൂ 29ന്
കണ്ണൂർ യൂണിവേഴ്സിറ്റി നീലേശ്വരം കാന്പസിൽ പ്രൊഫഷണൽ ഗ്രേഡ് അസിസ്റ്റന്റ് II(ലൈബ്രറി) തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായുള്ള ഇന്റർവ്യൂ മുൻ നിശ്ചയിച്ചിട്ടുള്ള തീയതിയായ 26 അവധി ദിനമായി പ്രഖ്യാപിച്ചതിനാൽ 29 ന് രാവിലെ 11ലേക്ക് മാറ്റി. ഫോൺ: 8921288025.
എഫ്വൈയുജിപി, എഫ്വൈഐഎംപിപ്രോഗ്രാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ ബിരുദ (എഫ്വൈയുജിപി, എഫ്വൈഐഎംപി) പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചു. അപേക്ഷകർ അപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ 26.06.2026 നുള്ളിൽ അഡ്മിഷന് ഫീസ് ഓണ്‍ലൈനായി (SBePay വഴി മാത്രം ) നിർബന്ധമായും അടയ്ക്കണം(അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനത്തിനായി ഹാജരാകേണ്ടതില്ല).കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പഠിച്ചവരും കണ്ണൂർ സർവകലാശാലയുടെ തന്നെ മറ്റ് പ്രോഗ്രാമുകൾ പൂർത്തിയാക്കി വരുന്നവരുമൊഴികെയുള്ളവർ പ്രവേശനം അവസാനിക്കുന്ന തിയതിക്കു മുമ്പായി (11-09-2026) മെട്രിക്കുലേഷൻ ഫീസും(215 രൂപ) റെകോഗ്നിഷൻ ഫീസും(215 രൂപ) നിർബന്ധമായും അടയ്ക്കണം SBePay വഴി അല്ലാതെ മറ്റു രീതികളിൽ ഫീസ് അടച്ചാൽ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ഫീസ് അടക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 1035 രൂപയും എസ്സി, എസ്ടി വിഭാഗത്തിന് 960 രൂപയുമാണ്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് അഡ്മിഷൻ ഫീസടയ്ക്കേണ്ടത്. ബാധകമായവർക്ക് മട്രിക്കുലേഷൻ ഫീ, റെകോഗ്നിഷൻ ഫീ അടയ്ക്കുന്നതിനുള്ള ലിങ്കും പ്രൊഫൈലിൽ കാണാം. വിദ്യാർഥികൾ, അഡ്മിഷന് ഫീസ് വിവരങ്ങള്‍ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. അഡ്മിഷൻ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്. ഇങ്ങനെയുള്ള വിദ്യാർഥികളെ യാതൊരു കാരണവശാലും അടുത്ത അലോട്ട്മെന്റിൽ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചവർ തങ്ങൾക്കു ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടണമെന്നുണ്ടെങ്കിൽ അതിനായി അഡ്മിഷൻ ഫീസ് യഥാസമയം അടയക്കണം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ 26.06.2026 തീയതിക്കുള്ളിൽ നീക്കം ചെയ്യമം. ഇപ്രകാരം സ്വന്തം ഇഷ്ടത്തിനനുസരിച്ച് റദ്ദ് ചെയ്ത ഹയർ ഓപ്ഷനുകൾ ഒരു കാരണവശാലും പിന്നീട് പുനഃസ്ഥാപിച്ചു കൊടുക്കില്ല. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും അവർ പുതിയ അലോട്ട്മെന്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
രണ്ടാം അലോട്ട്മെന്റ് 27ന്
ഒന്നാം അലോട്ട്മെന്റിന് ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് രണ്ടാമത്തെ അലോട്ട്മെന്റ് 27ന് നടക്കും. ഒന്ന്, രണ്ട്, അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ രണ്ടാമത്തെ അലോട്ട്മെന്റിനു ശേഷം മാത്രം അതത് കോളജുകളിലോ പഠന വകുപ്പുകളിലോ അഡ്മിഷന് ഹാജരാകണം.(അഡ്മിഷൻ ഷെഡ്യൂൾ വെബ്സൈറ്റിൽ ലഭ്യമാണ്). അഡ്മിഷൻ ലഭിച്ചവർക്ക് കോളജുകളിൽ, പഠനവകുപ്പുകളിൽ ഹാജരാകുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രം വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് ഹാജരാക്കേണ്ടതാണ്.അലോട്ട്മെന്റ് മെമ്മൊയോടൊപ്പം ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്, രജിസ്ട്രേഷൻ ഫീസ്, അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്,യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്, ജനനതീയതി തെളിയിക്കുന്നസർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോഴ്സ് ആൻഡ് കോണ്ടക്ട് സർട്ടിഫിക്കറ്റ്, അസൽ കമ്യൂണിറ്റി, കാസ്റ്റ് സർട്ടിഫിക്കറ്റ് (എസ്സി, എസ്ടി വിഭാഗങ്ങൾക്ക്), കമ്യൂണിറ്റി, ജാതി തെളിയിക്കുന്നതിനുള്ള ഏതെങ്കിലും വിദ്യാഭ്യസ രേഖ (ഒഇസി വിഭാഗങ്ങൾക്ക് ), ഇഡബ്ല്യുഎസ്വിഭാഗത്തിലാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് ), അസൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്ഇബിസി വിഭാഗങ്ങൾക്ക്), ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസൽ സർട്ടിഫിക്കറ്റ്, എച്ച്എസ്ഇ, വിഎച്ച്എസിഇ, ടിഎച്ച്എസ്ഇ, സിബിഎസ്ഇ, സിഐഎസ്സിഇ, എൻഐഒഎസ്, കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ റക്കഗ്നിഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്, നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ,അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്. ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. ഈ പ്രിന്റ് ഔട്ട് അഡ്മിഷൻ സമയത്ത് കോളജിൽ/പഠനവകുപ്പുകളിൽ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.ഹെൽപ്പ് ലൈൻ നമ്പറുകൾ : 04972766388, 7356948230 e-mail id: [email protected]
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധിയെത്തുടര്‍ന്ന് പരീക്ഷകള്‍ മുടങ്ങിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് സ്വകാര്യ വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിര്‍ണയ നയം രൂപീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പുതിയ നയപ്രകാരം പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തിയറി മാർക്കിന്റെ 40 ശതമാനവും പന്ത്രണ്ടാം ക്ലാസിലെ തിയറി മാർക്കിന്റെ 60 ശതമാനവും അടിസ്ഥാനമാക്കിയായിരിക്കും പ്രൈവറ്റ് വിദ്യാർഥികളുടെ റദ്ദാക്കിയ പരീക്ഷാമാർക്ക് കണക്കാക്കുക. ഈ മൂല്യനിർണയത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് അടുത്ത പൊതുപരീക്ഷ എഴുതാൻ അവസരമുണ്ടാകുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഹർജിക്കാരനായ വിദ്യാർഥിയുടെ ഫലം ഈ രീതിയിൽ കണക്കാക്കി ഇമെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും ഡിജിലോക്കറിൽ ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. യുദ്ധ സാഹചര്യം മുന്‍നിര്‍ത്തി ബഹറിൻ, ഇറാന്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളിലെ പരീക്ഷകള്‍ സിബിഎസ്ഇ നേരത്തേ റദ്ദാക്കിയിരുന്നു.
തുടര്‍ന്ന് റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 27ന് സിബിഎസ്ഇ പ്രത്യേക മൂല്യനിര്‍ണയ പദ്ധതി പ്രഖ്യാപിച്ചെങ്കിലും പ്രൈവറ്റ് വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വ്യക്തമായ മാനദണ്ഡങ്ങള്‍ ഇല്ലാതിരുന്നതിനാൽ ഫലപ്രഖ്യാപനം നടന്നില്ല. തുടർന്നാണ് സൗദി അറേബ്യയിലെ അൽ ജുബൈലിൽനിന്നുള്ള പ്രാന്‍സു ജിഗര്‍കുമാര്‍ പട്ടേല്‍ എന്ന വിദ്യാർഥി സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിദ്യാർഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പ് നേടാനും പുനർമൂല്യ നിർണയം നടത്താനും സുപ്രീംകോടതി അനുമതി നൽകിയില്ല. യഥാർഥ ഹർജിയിൽ അത്തരമൊരു ആവശ്യം പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി.
University News
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമ്മേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി (2025 പ്രവേശനം) ജൂൺ 2025 പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂലൈ ആറിന് തുടങ്ങും. കേന്ദ്രം: ഹിന്ദി പഠനവകുപ്പ്, സർവകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് കമ്പ്യൂട്ടിംഗ് ഇൻ ഹിന്ദി (2025 പ്രവേശനം) ഡിസംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എംഎസ്സി മാത്തമാറ്റിക്സ് (സിസിഎസ്എസ്) ഒന്നാം സെമസ്റ്റർ (2022 പ്രവേശനം), മൂന്നാം സെമസ്റ്റർ (2023 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎ അറബിക് (സിബിസിഎസ്എസ് - പിജി - 2022 മുതൽ 2025 വരെ പ്രവേശനം), വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎ അറബിക് (സിബിസിഎസ്എസ് - പിജി - എസ്ഡിഇ - 2022, 2023 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.
ജി പ്രവേശനം 2026; ഒന്നാം അലോട്ട്മെന്റ് പ്രസിദീകരിച്ചു
കാലിക്കട്ട് സർവകലാശാല 2026 - 2027 അധ്യയന വര്‍ഷത്തേ പിജി ഏകജാലക പ്രവേശനത്തിന്റെ ( പിജി ക്യാപ് ) ഒന്നാം അലോട്ട്മെന്റ് പ്രസിദീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതാണ്. മാൻഡേറ്ററി ഫീസ്: ജനറൽ: 610 രൂപ, എസ്സി / എസ്ടി / ഒഇസി / അർഹരായ മറ്റ് സംവരണ വിഭാഗക്കാർ: 155 രൂപ. മാൻഡേറ്ററി ഫീസടയ്ക്കുന്നതിനുള്ള ലിങ്ക് ജൂൺ 20ന് വൈകുന്നേരം അഞ്ചുവരെ ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച് നിർദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ്ടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമാണ്. ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ അത് റദ്ദാക്കേണ്ടതാണ്. അല്ലാത്തപക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുൻപ് ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ച് നൽകുന്നതുമല്ല. വിദ്യാർഥികൾക്ക് സ്വന്തം ലോഗിൻ ഉപയോഗിച്ച് താത്പര്യമില്ലാത്ത ഹയർ ഓപ്ഷനുകൾ ഭാഗികമായോ / മുഴുവനായോ റദ്ദാക്കാം. ഹയർ ഓപ്ഷൻ റദ്ദ് ചെയ്യാനുള്ള സൗകര്യം ജൂൺ 20ന് വൈകുന്നേരം അഞ്ചുവരെ ലഭ്യമാകും. വിദ്യാർഥികൾ രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ കോളജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ. കേരളത്തിന് പുറത്തുള്ള സർവകലാശാല / സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർ പ്രവേശന സമയത്ത് അതത് സർവകലാശാലകളിൽ നിന്നും ലഭിക്കുന്ന ബോണഫൈഡ് സർട്ടിഫിക്കറ്റ്, മാർക്ക് / ഗ്രേഡ് കാർഡിൽ മാർക്ക് ശതമാന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടിലെങ്കിൽ മാർക്ക് ശതമാന വിവരങ്ങൾ തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ .
ബിരുദ പ്രവേശനം 2026; ട്രയല്‍ അലോട്ട്മെന്റ് പ്രസിദീകരിച്ചു
കാലിക്കട്ട് സർവകലാശാല 2026 - 2027 അധ്യയന വര്‍ഷത്തേ ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് പ്രസിദീകരിച്ചു. പ്രവേശന വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റ്സ് ലോഗിനിൽ ജൂൺ 19ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയിൽ എല്ലാവിധ തിരുത്തലുകൾക്കും (പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ ഒഴികെ) ജൂൺ 19ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ അവസരമുണ്ടാകും. തിരുത്തലുകൾക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. എഡിറ്റ് / അൺലോക്ക് ബട്ടണ്‍ ഉപയോഗിച്ച് തിരുത്തൽ വരുത്താൻ ശ്രമിച്ചവർ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അവർ സമർപ്പിച്ച അവസാന അപേക്ഷയായിരിക്കും വരാനിരിക്കുന്ന അലോട്ട്മെന്റുകളിൽ പരിഗണിക്കുക. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷം മാത്രമേ ലഭ്യമാകൂ. തെറ്റായ വിവരങ്ങള്‍ നല്കി ലഭിക്കുന്ന അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമാണിത്. ആയതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് സമയത്ത് നൽകിയ മാര്‍ക്ക് കൃത്യമാണെന്നും, എൻഎസ്എസ്, എൻസിസി, എസ്പിസി, ആർട്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ്ടു തലത്തിലുള്ളതാണെന്നും നോണ്‍ ക്രീമിലെയര്‍, ഇഡബ്ല്യൂഎസ് സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023, 2024, 2025, 2026 വര്‍ഷങ്ങളില്‍ വിഎച്ച്എസ്ഇ - എൻഎസ്ക്യുഎഫ് സ്കീമില്‍ പ്ലസ്ടു പാസായവർ എൻഎസ്ക്യുഎഫ് ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://admission.uoc.ac.in/.
എംഎഡ് പ്രവേശനം 2026; ജൂൺ 27 വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാലയുടെ 2026 - 2027 അധ്യയന വർഷത്തെ എംഎഡ് പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 27ന് വൈകുന്നേരം നാലുവരേക്ക് നീട്ടി. അപേക്ഷാ ഫീസ്: എസ്സി / എസ്ടി - 435 രൂപ. മറ്റുള്ളവർ - 920 രൂപ. അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലയിലേക്കോ കോളജുകളിലേക്കോ അയക്കേണ്ടതില്ല. പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും (ജനറല്‍,മാനേജ്മെന്റ്, ഭിന്നശേഷി വിഭാഗക്കാര്‍, വിവിധ സംവരണം വിഭാഗക്കാര്‍ ഉള്‍പ്പെടെ) ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. മാനേജ്മെന്റ് ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ അപേക്ഷക്ക് പുറമേ പ്രവേശനം ആഗ്രഹിക്കുന്ന കോളജുകളിലും അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407017, 7016, 2660600.
പിജി ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷൻ ജൂൺ 29 വരെ അപേക്ഷിക്കാം
കാലിക്കട്ട് സര്‍വകലാശാലയില്‍ പ്രവേശന പരീക്ഷാ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാമിലേക്ക് (പ്രോജക്ട് മോഡ്) അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ജൂൺ 29ന് വൈകുന്നേരം അഞ്ചുവരേക്ക് നീട്ടി. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 680 രൂപ, എസ്സി / എസ്ടി വിഭാഗത്തിന് 300 രൂപ. എഐ ഉള്‍പ്പെടെ ആധുനിക മാധ്യമ സാങ്കേതിക വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന കോഴ്സില്‍ രണ്ട് സെമസ്റ്ററുകളിലായി വിദ്യാർഥികൾക്ക് ഓഡിയോ - വിഷ്വല്‍ പ്രൊഡക്ഷന്‍, ഡിസൈന്‍ എന്നീ വിഭാഗങ്ങളില്‍ സ്പെഷ്യലൈസ് ചെയ്യാനും ഇന്റേണ്‍ഷിപ്പിനും അവസരമുണ്ട്. ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ഡിജിറ്റല്‍ ഡിസൈന്‍, ഓഡിയോ-വീഡിയോ പ്രൊഡക്ഷന്‍, എഐ പ്രോംപ്റ്റിംഗ്, എഐ കണ്ടന്റ് ക്രിയേഷൻ, യുഐ-യുഎക്സ് - വെബ് ഡിസൈന്‍ തുടങ്ങിയവ കോഴ്സിന്റെ ഭാഗമാണ്. എഐ കാലഘട്ടത്തില്‍ മാധ്യമരംഗത്തെ തൊഴില്‍മേഖലകളിലെ അനിവാര്യ പ്രായോഗിക നൈപുണ്യം ഉറപ്പാക്കുന്ന ഈ കോഴ്സിന്റെ യോഗ്യത ബിരുദമാണ്. അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 9946823812, 9846512211.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം വർഷ ബിഎച്ച്എം ( 2004 സിലബസ് - 2019 പ്രവേശനം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
University News
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിയുസിഎസ്എസ് - 2024 പ്രവേശനം മുതൽ) എംബിഎ ഫുൾ ടൈം ആൻഡ് പാർട്ട് ടൈം, എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, എംബിഎ ഹെൽത് കെയർ മാനേജ്മെന്റ്, (സിയുസിഎസ്എസ് - 2021 മുതൽ 2023 വരെ പ്രവേശനം) എംബിഎ ഫുൾ ടൈം ആൻഡ് പാർട്ട് ടൈം, എംബിഎ ഹെൽത്ത് കെയർ മാനേജ്മെന്റ് ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 20ന് തുടങ്ങും.
ഒന്നാം വർഷ - ബിപിഇഎസ് ഇന്റഗ്രേറ്റഡ് (2023 പ്രവേശനം മുതൽ) ഏപ്രിൽ 2026, ബിപിഎഡ് ഇന്റഗ്രേറ്റഡ് (2018 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 22ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ ബിപിഎഡ് (2023 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 20ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
എ ജേണലിസം (കുസാറ്റ് - 2026): വെയിറ്റേജ് മാർക്ക് അപ്ലോഡ് ചെയ്യാം
കാലിക്കട്ട് സർവകലാശാല പൊതു പ്രവേശന പരീക്ഷയുടെ (കുസാറ്റ് - 2026) ഭാഗമായി എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിന്റെ പ്രവേശന പരീക്ഷ എഴുതിയവരിൽ വെയിറ്റേജ് മാർക്കിന് അർഹരായവർ അവരവരുടെ രജിസ്റ്റേർഡ് ഇ-മെയിൽ വിലാസത്തിൽ ലഭ്യമായിട്ടുള്ള ലിങ്ക് മുഖേന വെയിറ്റേജ് മാർക്കിന് അർഹരാണ് എന്ന് തെളിയിക്കുന്ന രേഖകൾ ജൂൺ 19ന് വൈകിട്ട് നാലിന് മുമ്പായി അപ്ലോഡ് ചെയ്യണം. യോഗ്യതാ പരീക്ഷ, വെയിറ്റേജ് മാർക്ക് ബ്രാക്കറ്റിൽ എന്ന ക്രമത്തിൽ: പിജി ഡിപ്ലോമ ഇൻ ജേണലിസം (5), ജേണലിസം ഉപവിഷയമായിട്ടുള്ള ബിരുദം (5), മൾട്ടി മീഡിയ കമ്മ്യുണിക്കേഷൻ / വിഷ്വൽ കമ്മ്യുണിക്കേഷൻ / ഫിലിം പ്രൊഡക്ഷൻ / വീഡിയോ പ്രൊഡക്ഷൻ ബിരുദം (5), ജേണലിസം മുഖ്യവിഷയമായിട്ടുള്ള ബിരുദം (7).
സൗജന്യ യോഗാ പരിശീലനം
അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കാലിക്കട്ട് സർവകലാശാല ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പ് ജൂൺ 19, 20 തീയതികളിൽ സർവകലാശാലാ അധ്യാപകർക്കും ജീവനക്കാർക്കും സൗജന്യ യോഗാ പരിശീലനം നൽകുന്നു. വൈകീട്ട് നാല് മുതൽ അഞ്ച് വരെ സർവകലാശാല പി.ടി. ഉഷാ ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിശീലനം. താത്പര്യമുള്ളവർ 19ന് വൈകീട്ട് നാലിന് പി.ടി. ഉഷാ ഇൻഡോർ സ്റ്റേഡിയത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496013009. അന്താരാഷ്ട്ര യോഗാ ദിനാചരണം 21ന് രാവിലെ ഏഴ് മുതൽ എട്ട് വരെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യു, ബിഎഫ്ടി, ബിവിസി, ബിഎ അഫ്സൽ - ഉൽ - ഉലമ ( സിബിസിഎസ്എസ് - യുജി) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.
നാലാം സെമസ്റ്റർ ബിഎ, എഎഫ്യു, ബിഎസ്ഡബ്ല്യു (സിയുസിബിസിഎസ്എസ് യുജി - 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദീകരിച്ചു.
National
ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച നീറ്റ് ചോദ്യ പേപ്പർ ചോർച്ചാക്കേസിൽ അറസ്റ്റിലായ പ്രതിക്കും പുനഃപരീക്ഷ എഴുതാൻ അനുമതി. കേസിൽ പ്രതിയായ ഗുരുഗ്രാം സ്വദേശി യഷ് യാദവിനാണ് ഡൽഹി കോടതി പരീക്ഷയെഴുതാൻ അനുവാദം നൽകിയത്.
വിദ്യാഭ്യാസം എന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. പ്രതി പോലീസ് കസ്റ്റഡിയിലാണ് പരീക്ഷയെഴുതുക. നീറ്റ് പുനഃപരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് യഷ് യാദവ് ഇടക്കാല ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു.
21ന് നടക്കുന്ന പരീക്ഷ എഴുതാൻ അനുവാദം നൽകണമെന്നും പഠനത്തിനാവശ്യമായ പുസ്തകങ്ങൾ ജയിലിൽ ലഭ്യമാക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. ഈ ഹർജി പരിഗണിച്ചാണ് കർശനമായ പോലീസ് കസ്റ്റഡിയിൽ പരീക്ഷയെഴുതാൻ കോടതി അനുമതി നൽകിയത്.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നേരത്തെ നടത്തിയതും പിന്നീട് ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയതുമായ നീറ്റ് പരീക്ഷ യഷ് യാദവും എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ പിടിയിലാകുന്നത്.
National
ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റ് വഴി ലഭിക്കാത്തവർക്ക് ഡിജിലോക്കർ വഴിയും ഇത് ലഭ്യമാകും.
റോൾ നമ്പർ, പേര്, പരീക്ഷാ കേന്ദ്രം തുടങ്ങിയ വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാകും. ഇതിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പരീക്ഷാർത്ഥികൾക്ക് ഹെൽപ്ലൈൻ നമ്പറുകളിലോ [email protected] എന്ന ഇമെയിൽ ഐഡിയിലോ എൻടിഎ അധികൃതരുമായി ബന്ധപ്പെടാം.
Education
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല 2026 അധ്യയന വർഷത്തെ ബിടെക്, ബിഡെസ്, ബിഎച്ച്എംസിടി ഫലങ്ങൾ പ്രഖ്യാപിച്ചു. 60.1 ശതമാനം വിദ്യാർഥികൾ വിജയിച്ചു. സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിജയശതമാനമാണിതെന്നു മന്ത്രി റോജി എം. ജോണ്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.
ബിഎച്ച്എംസിടി, ബിഡെസ് ബാച്ചുകൾക്ക് യഥാക്രമം 76.1, 84.72 വിജയശതമാനമാണുള്ളത്. 127 എൻജിനിയറിംഗ് കോളജുകളിലെ 40 എൻജിനിയറിംഗ് ബ്രാഞ്ചുകളിലായി 30,810 വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 18,515 വിദ്യാർഥികൾ വിജയിച്ചു.
പരീക്ഷയെഴുതിയ 11,937 പെണ്‍കുട്ടികളിൽ 9203 പേർ വിജയിച്ചു. വിജയ ശതമാനം 77.1 . 18,873 ആണ്‍കുട്ടികൾ പരീക്ഷ എഴുതിയതിൽ 9322 പേർ വിജയിച്ചു. വിജയ ശതമാനം 49.4. ഒൻപതിനു മുകളിൽ സിജിപിഎ ഉള്ള വിദ്യാർഥികളുടെ എണ്ണം 1376 ആണ്. എട്ടിനു മുകളിൽ സിജിപിഎ ലഭിച്ചത് 6309 വിദ്യാർഥികൾക്കുമാണ്.
നാലാം സെമസ്റ്റർ വരെ 8.5 മുകളിൽ ഗ്രേഡ് നേടുകയും തുടർന്ന് നാല് അധിക വിഷയങ്ങൾ പഠിച്ച് അധികമായി 20 ക്രെഡിറ്റുകൾ നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്കുള്ള ബിടെക് ഓണേഴ്സ് ബിരുദത്തിന് ഈ വർഷം 965 വിദ്യാർഥികൾ അർഹരായി. 2207 വിദ്യാർഥികൾ ബിടെക് മൈനർ ബിരുദത്തിന് അർഹരായി. ഓണേഴ്സും മൈനറും ഒരുമിച്ചു നേടിയത് 310 വിദ്യാർഥികളാണ്.
വിജയശതമാനത്തിൽ ഒന്നാമത് കോളജ് ഓഫ് എൻജിനിയറിംഗ് തിരുവനന്തപുരം ആണ്. 86.2 ആണ് കോളജിന്റെ വിജയശതമാനം. പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമണ്‍ 85.9 ശതമാനവുമായി രണ്ടാം സ്ഥാനത്തും മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് 85.8 ശതമാനവുമായി മൂന്നാം സ്ഥാനത്തും എത്തി.
University News
വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ നാലാം വർഷ ബിഎച്ച്എം. (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17-ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ ബികോം. എൽഎൽബി. ഹോണേഴ്സ് (2020 പ്രവേശനം) മാർച്ച് 2025, (2021 പ്രവേശനം മുതൽ) മാർച്ച് 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 08-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പിജി. നോൺ ഇംഗ്ലീഷ് പ്രവേശനപരീക്ഷ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളജുകളിലേക്ക് 2026 - 27 അധ്യയന വര്‍ഷത്തെ പിജി. ഇംഗ്ലീഷ് പ്രവേശനത്തിന് (പിജി. ക്യാപ് 2026) ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ബിരുദ തലത്തില്‍ ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്തവർ പ്രവേശന പരീക്ഷക്ക് ഹാജരാകണം. പരീക്ഷക്ക് ഹാജരാകാന്‍ താല്പര്യമുള്ളവര് സർവകലാശാലാ വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള ലിങ്ക് വഴി ജൂൺ 15-ന് വൈകിട്ട് 04.00 മണിക്കുള്ളിൽ 100 രൂപ ഫീസടച്ച് കണ്ഫര്മേഷന് നൽകേണ്ടതാണ്. പിജി. ക്യാപ് 2026 പ്രവേശന വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്തത് പ്രകാരം ഇത്തരത്തിൽ കണ്ഫര്മേഷന് നല്കാത്തവരെ പ്രവേശന പരീക്ഷക്ക് പരിഗണിക്കില്ല. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പിന്നീടറിയിക്കും.
ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം: 2026 - 27 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ (പിജി. ക്യാപ് 2026) ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം വിഭാഗം വെബ്സൈറ്റിലെ സ്റ്റുഡന്റ് ലോഗിനിൽ ജൂൺ 14-ന് വൈകുന്നേരം അലോട്ട്മെന്റ് പരിശോധിക്കാം. തിരുത്തലുകൾക്കുള്ള സൗകര്യം (മൊബൈൽ നമ്പർ, ഇമെയിൽ ഐഡി. എന്നിവ ഒഴികെ) 14-ന് വൈകുന്നേരം നാലുവരെ ലഭ്യമാകും. തിരുത്തൽ സൗകര്യം ഉപയോഗിച്ചവർ പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിർബന്ധമായും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. ഗസ്റ്റ് അധ്യാപക നിയമനം
ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു
കാലിക്കട്ട് സർവകലാശാലയുടെ പേരാമ്പ്ര റീജ്യണൽ സെന്ററിൽ കമ്പ്യൂട്ടർ സയൻസ്, സോഷ്യൽ വർക്ക്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : ബിരുദാനന്തര ബിരുദവും നെറ്റും / പിഎച്ച്ഡി. മേൽ പറഞ്ഞ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖം ജൂൺ 19-ന് രാവിലെ 10.30-ന് സർവകലാശാലാ ക്യാമ്പസിലെ ടാഗോർ നികേതനിൽ നടക്കും. ബയോഡാറ്റ [email protected]
National
ചെന്നൈ: മെഡിക്കൽ പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ജോസഫ് വിജയ്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ നിതി ആയോഗ് യോഗത്തിലാണ് വിജയ് ആവശ്യമറിയിച്ചത്. സംസ്ഥാനത്തിന് കിട്ടാനുള്ള വിദ്യാഭ്യാസ വിഹിതം ഉടൻ അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ജോസഫ് വിജയ് ആവശ്യപ്പെട്ടു. കൂടാതെ തമിഴ്നാടിന്റെ രണ്ടാമത്തെ എയിംസ് കോയമ്പത്തൂരിൽ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വിഹിതമായി സംസ്ഥാനത്തിന് ലഭിക്കാനുള്ള 3,284 കോടി രൂപ ഉടൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നീറ്റ് ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ തമിഴ്നാടിനെ അനുവദിക്കണമെന്ന ദീർഘകാല ആവശ്യം വിജയ് പ്രധാനമന്ത്രിക്കു മുന്നിൽവച്ചു.
2017ൽ കേന്ദ്രം നീറ്റ് നിർബന്ധമാക്കുന്നതു വരെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നൂ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം. തമിഴ്നാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കുന്ന ബിൽ നിയമസഭ രണ്ടുതവണ പാസാക്കി അയച്ചെങ്കിലും ഇതുവരെ അതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല.
Education
തിരുവനന്തപുരം: ഫെബ്രുവരി 2026 വിജ്ഞാപന പ്രകാരം ജൂൺ 27, 28 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന സ്പെഷ്യൽ കെ-ടെറ്റ് പരീക്ഷ ജൂലൈ 11, 12 തീയതികളിലേക്ക് മാറ്റിവച്ചു.
National
ന്യൂഡൽഹി: കഴിഞ്ഞ എട്ടു വർഷത്തിനിടെ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷകളിൽ സംഭവിച്ച ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചകളിലും സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ പാർലമെന്ററി സമിതി അധ്യക്ഷനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗ് പ്രധാനമന്ത്രിക്കു കത്തെഴുതി.
പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഭരണകൂടത്തിന്മേലുള്ള വിശ്വാസം വീണ്ടെടുക്കാൻ ധവളപത്രം അനിവാര്യമാണെന്ന് കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിനു വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിൽ മുന്‍പുണ്ടായ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചകളും എങ്ങനെയാണ് അന്വേഷിച്ചതെന്ന് വിദ്യാർഥികൾക്ക് വ്യക്തമാക്കിക്കൊടുക്കേണ്ടതുണ്ട്.
മുൻ പേപ്പർ ചോർച്ചകളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ പൊതുരേഖകളൊന്നും ലഭ്യമല്ലെന്നും 2024ൽ റദ്ദാക്കപ്പെട്ട യുജിസി-നെറ്റ് പരീക്ഷയിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്ന് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതും ദിഗ് വിജയ് സിംഗ് കത്തിൽ പരാമർശിച്ചു.
ക്ലോഷർ റിപ്പോർട്ടിനെ സംബന്ധിച്ചു ഡൽഹി കോടതി രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടപ്പോൾ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടുവെന്നും വിശദീകരണം നൽകുന്നതിൽ സിബിഐ എടുക്കുന്ന കാലതാമസം ഇന്ത്യയിലെ വിദ്യാർഥികൾക്കിടയിൽ ദോഷകരമായ സന്ദേശം നൽകുന്നുവെന്നും എംപി ചൂണ്ടിക്കാട്ടി.
2024 യുജിസി-നെറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ മുഖ്യപ്രതിയായിരുന്ന സഞ്ജീവ് കുമാർ എന്നറിയപ്പെടുന്ന മുഖിയ ജാമ്യം നേടി പുറത്താണുള്ളതെന്നും ഈ കാരണങ്ങളെല്ലാം കൊണ്ട് എൻടിഎ രൂപീകരിച്ചതിനുശേഷമുള്ള പരീക്ഷാ ക്രമക്കേടുകളിലും ആരേയൊക്കെ അറസ്റ്റ് ചെയ്തു എന്നതുൾപ്പെടെ ധവളപത്രം പുറത്തിറക്കണം-കത്തിൽ ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെ കൂട്ട നടപടി. ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ സ്ഥലം മാറ്റി.
വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന് പിന്നാലയാണ് നപടിയുണ്ടായത്. ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റിയതിന് പിന്നാലെ പുതിയ നിയമനങ്ങളും നടത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സിബിഎസ്ഇയുടെ പുതിയ ചെയർമാനായി എൽ.പി. സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുൺ ഭരദ്വാജിനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകളെത്തുടർന്ന് മുൻ ചെയർമാനെയും സെക്രട്ടറിയെയും മാറ്റിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമനങ്ങൾ.
University News
നാലാം സെമസ്റ്റര്‍ (സിബിസിഎസ്) (2023 അഡ്മിഷന് തോറ്റവര്‍ക്കായുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 എട്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ഒന്‍പതു വരെയും സൂപ്പര്‍ ഫൈനോടെ 10 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
നാലാം സെമസ്റ്റര്‍ ബിവോക് റിന്യൂവബിള്‍ എനര്‍ജി മാനേജ്മെന്റ് (പുതിയ സ്കീം-2024 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നാളെ മുതല്‍ കാലടി ശ്രീശങ്കര കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
രണ്ടാം സെമസ്റ്റര്‍ ഐഎംസിഎ (2025 അഡ്മിഷന് റെഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഏപ്രില്‍ 2026 പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒന്‍പതു മുതല്‍ 12 വരെ തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എംബിഎ (2024 അഡ്മിഷന് റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) മേയ് 2026 വൈവ വോസി, പ്രോജക്റ്റ് റിപ്പോര്‍ട്ട് ഇവാലുവേഷന്‍ പരീക്ഷ നാളെ മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
National
ന്യൂഡൽഹി: സാങ്കേതിക തകരാർ മൂലം സിയുഇടി യുജി ഒന്നാം ഷിഫ്റ്റ് പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്ത ഉദ്യോഗാർഥികൾക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി.
ഇന്ന് നടന്ന ഒന്നാം ഷിഫ്റ്റ് പരീക്ഷയിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കി സെന്ററുകളിൽ ഹാജരായിട്ടും തകരാർ മൂലം പരീക്ഷ എഴുതാനാകാതെ പോയ 3,765 ഉദ്യോഗാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക. പുനഃക്രമീകരിച്ച പരീക്ഷാ തീയതികൾ ഉടൻ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് എൻടിഎ അറിയിച്ചു.
സാങ്കേതിക തകരാർ വിദ്യാർഥികളിലുണ്ടാക്കിയ ബുദ്ധിമുട്ടിൽ ഏജൻസി ഖേദം പ്രകടിപ്പിച്ചു. രാവിലെ പരീക്ഷ തുടങ്ങുന്ന സമയത്തുണ്ടായ സാങ്കേതിക പ്രശ്നം കാരണം ചില സെന്ററുകളിൽ പരീക്ഷ വൈകിയിരുന്നു.
തകരാർ പരിഹരിച്ചതിനെ തുടർന്ന് 95 ശതമാനത്തോളം വിദ്യാർഥികൾക്കും പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്നും എൻടിഎ വ്യക്തമാക്കി.
National
ന്യൂഡൽഹി: സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും പരീക്ഷാഫലം സ്ഥിരീകരിക്കാനുമുള്ള പോർട്ടൽ ജൂണ്‍ ഒന്നിന് തുറക്കും. പോർട്ടൽ ഇന്നലെ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്.
സിബിഎസ്ഇ 12-ാം ക്ലാസ് ഉത്തരപേപ്പറുകൾ ഡിജിറ്റലായി മൂല്യനിർണയം നടത്തുന്ന ഓണ്‍ സ്ക്രീൻ മാർക്കിംഗ് സിസ്റ്റം (ഒഎസ്എം) വിദ്യാർഥികളുടെ ഉത്തരപേപ്പറുകളിൽ മാർക്കുകൾ തെറ്റായി രേഖപ്പെടുത്തിയെന്നും ശരിയായ ഉത്തരങ്ങൾക്ക് മാർക്കിട്ടില്ലെന്നുമൊക്കെയുള്ള നിരവധി പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് പുനർമൂല്യനിർണയത്തിനുള്ള പോർട്ടൽ തുറക്കുന്നത്.
നടപടിക്രമത്തിൽ സംശയമുള്ള വിദ്യാർഥികൾക്ക് സിബിഎസ്ഇ ടെലി-കൗണ്‍സിലിംഗ് ഹെൽപ് ലൈൻ നന്പറായ 1800 11 8004, ഇ-മെയിലായ resultcbse [email protected] എന്നിവയുമായും ബന്ധപ്പെടാം.
University News
രണ്ടാംവര്‍ഷ ബിപിഎഡ് സപ്ലിമെന്ററി, രണ്ടാംവര്‍ഷ ബിപിഇഎസ് ഇന്റഗ്രേറ്റഡ് റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2026 പരീക്ഷകള്‍ ജൂണ്‍ 19-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
സൂക്ഷ്മപരിശോധനാഫലം മൂന്നാം സെമസ്റ്റര്‍ എംബിഎ (ഐഎഫ്) ജനുവരി 2026 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
യഥാക്രമം ഒന്ന്, രണ്ട് സെമസ്റ്റര്‍ ബികോം എല്‍എല്‍ബി ഹോണേഴ്സ് റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2025, മാര്‍ച്ച് 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
അഫ്സല് ഉല് ഉലമ പ്രിലിമിനറി രണ്ടാംവര്‍ഷ മാര്‍ച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ എട്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയഫലം
വിദൂര വിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ ബിഎംഎംസി - സിയുസിബിസിഎസ്എസ് (2014, 2015, 2016 പ്രവേശന വര്‍ഷം) യുജി ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസം അഞ്ചാം സെമസ്റ്റര്‍ ബികോം/ബിബിഎ - (സിയുസിബിസിഎസ്എസ് യുജി) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബിഎ/ബിഎ അഫ്സല് ഉലമ/ബിഎസ്സി മാത്തമാറ്റിക്സ്/ബിഎസ്സി കൗണ്‍സലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ് യുജി) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
യുജിസി നെറ്റ് പരീക്ഷ സൗജന്യ പരിശീലനം
കാലിക്കട്ട് സര്‍വകലാശാല എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോ യുജിസി നെറ്റ് പരീക്ഷക്ക് സൗജന്യപരിശീലനം നല്കുന്നു. 2026 ജൂണ്‍ പരീക്ഷയുടെ പേപ്പര്‍ ഒന്നിനാണ് 12 ദിവസത്തെ പരിശീലനം. മെയ് 29 മുതല്‍ ജൂണ്‍ 16 വരെ സര്‍വകലാശാല കാമ്പസിലെ ആര്യഭട്ടഹാളിലാണ് ക്ലാസ്. [email protected] എന്ന ഇമെയിലില്‍ രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍: 7012145413, 9544310611.
ഐഇടി തൊഴില്‍മേള അവസരം നേടിയത് നൂറിലധികം പേര്
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല എൻജിനീയറിംഗ് കോളജിലെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേളയില്‍ ആദ്യഘട്ടം വിജയിച്ച് നൂറിലധികം പേര്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ പങ്കെടുത്ത മേളയില്‍ 150 ല്‍ പരം ഉദ്യോഗാര്‍ഥികള്‍ പങ്കാളികളായി. മൊത്തം പത്ത് പ്രമുഖ കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു. എൻജിനീയറിംഗ്, ഐടി, നിര്‍മാണം, സേവന മേഖലകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലായി നൂറിലധികം തൊഴില്‍ അവസരങ്ങള്‍ ഉദ്യോഗാര്‍ഥികള്‍ക്കായി ലഭ്യമാക്കി. വിവിധ ഘട്ടങ്ങളിലായി നടന്ന എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്, വ്യക്തിഗത അഭിമുഖം എന്നിവക്ക് ശേഷമേ ജോലി ലഭിച്ചവരുടെ അന്തിമ കണക്കുകള്‍ ലഭ്യമാകൂ. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് പ്ലേസ്മെന്റ് കമ്മിറ്റി അറിയിച്ചു.
പിജി രജിസ്ട്രേഷന് ജൂണ്‍ അഞ്ച് വരെ
2026-2027 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് (ജഏഇഅജ 2026) അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ അഞ്ച് വരേക്ക് നീട്ടി. വിശദവിവരങ്ങള്‍ക്ക് പിജി ക്യാപ് 2026 പ്രോസ്പെക്ട്സ് പരിശോധിക്കുക. വെബ്സൈറ്റ്: admission.uoc.ac.in
University News
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026, ബിഎ മൾട്ടിമീഡിയ (2021, 2022 പ്രവേശനം) ഏപ്രിൽ 2026, ബിഎ മൾട്ടിമീഡിയ (2019, 2020 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഗ്രേസ് മാർക്ക് അപേക്ഷ
സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററുകൾ / അഫിലിയേറ്റഡ് ട്രെയിനിംഗ് കോളജുകളിലെ (2024 പ്രവേശനം) ബിഎഡ് വിദ്യാർഥികളിൽ എൻഎസ്എസ് ഗ്രേസ്മാർക്കിന് അർഹരായവർക്ക് ജൂൺ എട്ട് വരെ സ്റ്റുഡന്റ്സ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ലിങ്ക് മെയ് 29 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിയുസിബിസിഎസ്എസ് - 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ രണ്ടാം വർഷ (2023, 2024 പ്രവേശനം) ബിഎച്ച്എം ആൻഡ് സിടി, (2022 പ്രവേശനം) ബിഎച്ച്എം ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും മൂന്നാം വർഷ (2023 പ്രവേശനം) ബിഎച്ച്എം ആൻഡ് സിടി, (2021, 2022 പ്രവേശനം) ബിഎച്ച്എം ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ ജൂൺ പത്ത് വരെയും 200 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് മെയ് 29 മുതൽ ലഭ്യമാകും.
കരിയർ ഗൈഡൻസ് പ്രോഗ്രാം ജൂൺ ഒന്നിന്
കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജ് (ഐഇടി) പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി "ലോഞ്ച് പാഡ്' എന്ന പേരിൽ സമഗ്ര കരിയർ മാർഗ നിർദേശ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് രാവിലെ 10.30ന് കോളജ് കാമ്പസിലാണ് പരിപാടി. വിദ്യാർഥികളുടെ ഉന്നത പഠനം, തൊഴിൽ, മത്സര പരീക്ഷ, സ്കോളർഷിപ്പ്, കരിയർ പ്ലാനിംഗ് തുടങ്ങിയ മേഖലകളിലെ സംശയങ്ങൾക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ മാർഗനിർദേശങ്ങൾ നൽകും. കൂടാതെ വ്യക്തിഗത വൺ-ടു-വൺ കരിയർ കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരള സംസ്ഥാന തൊഴിൽ വകുപ്പിലെ മുൻ വൊക്കേഷണൽ ഗൈഡൻസ് ഓഫീസറായ പി. രാജീവൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9567172591, 9048807817.
കാലിക്കട്ട് ബിഎഡ് ഫലം പ്രസിദ്ധീകരിച്ചു
മൂല്യനിർണയം കഴിഞ്ഞ് മൂന്ന് പ്രവൃത്തി ദിവസത്തിനകം ബിഎഡ് ഫലപ്രഖ്യാപനം നടത്തി കാലിക്കട്ട് സർവകലാശാല. 2024 - 2026 ബാച്ചിന്റെ നാലാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലമാണ് റെക്കോഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചത്. പുനർമൂല്യനിർണയത്തിന് ജൂൺ എട്ട് വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം മെയ് 25ന് പ്രസിദ്ധീകരിച്ചിരുന്നു.
എൻആർഐ ക്വാട്ടാ പ്രവേശനം
കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിൽ (ഐഇടി) 2026 - 2027 അധ്യയന വർഷത്തെ എൻആർഐ ക്വാട്ടാ പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗ്, പ്രിന്റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. കീം പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാം. ഫോൺ: 9567172591.
ബോട്ടണി പഠനവകുപ്പിൽ പിജി ഡിപ്ലോമ ജൂൺ രണ്ട് വരെ അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാല ബോട്ടണി പഠനവകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് എന്ന പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂൺ രണ്ട് വരെ അപേക്ഷിക്കാം. യോഗ്യത: ബിഎസ്സി / എംഎസ്സി - ബോട്ടണി / ബയോടെക്നോളജി / ലൈഫ് സയൻസസ്. പ്രായോഗിക പരിശീലത്തിന് പ്രാധിനിക്യം നൽകിക്കൊണ്ടാണ് കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. കോഴ്സ് കാലാവധി: ഒരു വർഷം. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ : 9497192730, 9846163197.
അഫ്സൽ - അൽ - ഉലമ (പ്രിലിമിനറി) പ്രവേശനം 2026
കാലിക്കട്ട് സർവകലാശാല 2026 - 2027 അധ്യയന വർഷത്തേ അഫ്സൽ - അൽ - ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ പത്ത്. അപേക്ഷ ഫീസ്: എസ്സി / എസ്ടി - 220 രൂപ, മറ്റുള്ളവർ - 520 രൂപ. ഫീസടച്ചതിന് ശേഷം പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് എടുക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. തിരുത്തലുകൾ വരുത്തുന്നതിന് വേണ്ടി ‘എഡിറ്റ്’ സൗകര്യം ഉപയോഗിക്കുന്നവർ വീണ്ടും വിവരങ്ങൾ നൽകി അപേക്ഷ പൂർത്തീകരിച്ചു പുതിയ പ്രിന്റൗട്ട് എടുക്കേണ്ടതാണ് അല്ലാത്ത പക്ഷം അലോട്ട്മെന്റ് പ്രക്രിയയിൽ നിന്ന് പുറത്താകും. പ്രിന്റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.
NRI
ദോഹ: വിസ്ഡം എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ 2025 - 26 അധ്യയന വർഷത്തേക്കായി സംഘടിപ്പിച്ച ജിസിസി തല പൊതുപരീക്ഷ ഖത്തർ കേരള ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന അൽ മനാർ മദ്രസയിൽ വിജയകരമായി സമാപിച്ചു.
അഞ്ചാം ക്ലാസ്, എട്ടാം ക്ലാസ് വിദ്യാർഥികൾക്കായി ഗൾഫ് സെക്ടറിൽ സംഘടിപ്പിച്ച പരീക്ഷയിൽ അൽ മനാർ മദ്രസയിലെ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. അഞ്ചാം ക്ലാസിൽ 17 വിദ്യാർഥികളും എട്ടാം ക്ലാസിൽ 11 വിദ്യാർഥികളും പരീക്ഷ എഴുതി.
രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളും പരീക്ഷയിൽ പങ്കെടുത്തത് ശ്രദ്ധേയമായ നേട്ടമായി. മേയ് 15, 16, 22, 23 തീയതികളിൽ ദോഹയിലെ ഖത്തർ കേരള ഇസ്ലാഹി സെന്ററിൽ നടന്ന പരീക്ഷകൾക്ക് ചീഫ് എക്സാമിനർ സ്വലാഹുദ്ധീൻ സ്വലാഹിയും ഇൻവിജിലേറ്റർ സി.പി. ഷംസീറും നേതൃത്വം നൽകി.
അടുത്ത അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചതായും താത്പര്യമുള്ള രക്ഷിതാക്കൾ അൽ മനാർ മദ്രസ അഡ്മിഷൻ വിങ്ങുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ബന്ധപ്പെട്ടേണ്ട നമ്പർ: 6000 4486/ 3346 5656/5555 9756.
Education
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ആഗോള ടാലന്റ് മൊബിലിറ്റി പ്ലാറ്റ്ഫോമായ ബോർഡേഴ്സ് പ്ലസ് ഏകീകൃത ദേശീയ പരീക്ഷയായ ബോർഡർ പ്ലസ് ഇന്റര്‍നാഷണല്‍ ഡിപ്ലോയ്മെന്റ് ആന്‍ഡ് ഗ്ലോബല്‍ മൊബിലിറ്റി എക്സാം (ബ്രിഡ്ജ്) പ്രഖ്യാപിച്ചു. ജൂലൈ 19ന് കൊച്ചി, പൂന, നോയിഡ എന്നിവിടങ്ങളിലെ ബോർഡർ പ്ലസ് ഫിനിഷിംഗ് സ്കൂള്‍ കേന്ദ്രങ്ങളിലാണു പരീക്ഷ.
ഇന്ത്യന്‍ നഴ്സുമാരുടെ യോഗ്യത വിലയിരുത്താനും അവര്‍ക്കു വിദേശത്ത് മികച്ച കരിയര്‍ അവസരങ്ങള്‍ ഉറപ്പാക്കാനുമായി രൂപകല്പന ചെയ്തതാണ് പരീക്ഷ.
പരീക്ഷയിലൂടെ ഒരു കോടിയിലധികം രൂപയുടെ മെറിറ്റ് അധിഷ്ഠിത സ്കോളര്‍ഷിപ്പാണ് ലഭ്യമാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. വിദേശ കരിയറിനായി നഴ്സുമാരുടെ പ്രാവീണ്യം വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലനച്ചെലവ് കുറയ്ക്കുക എന്നതാണു ലക്ഷ്യം.
80 മിനിറ്റ് ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന് ജൂണ്‍ 30ന് അവസാനിക്കും. പരീക്ഷാഫലം ഓഗസ്റ്റ് പത്തിന് പ്രഖ്യാപിക്കും. ബിഎസ്സി നഴ്സിംഗും ജിഎൻഎം ഡിപ്ലോമയും ഉള്ളവര്‍ക്കും പഠനം പൂർത്തിയാക്കിയവർക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും പരീക്ഷയെഴുതാം. 35 വയസില്‍ താഴെയുള്ളവര്‍ക്കാണു മുന്‍ഗണന. രജിസ്റ്റര്‍ ചെയ്യുന്നതിന് https:// www.borderplus.co/bridge/ സന്ദര്‍ശിക്കുക.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ രാജ്യവ്യാപകമായി അന്വേഷണം ഊര്‍ജ്ജിതമാക്കി സിബിഐ. മഹാരാഷ്ട്രയിലെ നാന്‍ന്ദേഡ് സ്വദേശി ഭറുവോ കദമിന്റെ വീട്ടില്‍ എട്ട് മണിക്കൂറോളം നേരം സംഘം പരിശോധന നടത്തി. മകള്‍ക്കായി അഞ്ച് ലക്ഷം രൂപ നല്കി ഇദ്ദേഹം ചോദ്യ പേപ്പര്‍ കൈവശപ്പെടുത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വീട്ടിലുള്ള രേഖകള്‍ പരിശോധിച്ച സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ലാത്തൂരിലുള്ള കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരെയും ചോദ്യം ചെയ്തു. രാജസ്ഥാനിലടക്കം വിശദമായ പരിശോധന നടക്കും. കേരളത്തിലേക്കും അന്വേഷണം നീണ്ടേക്കാം.
ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ജൂണ്‍ 21ന് പുനപരീക്ഷ പ്രഖ്യാപിച്ച് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാഭ്യാസമന്ത്രി ധര്മ്മേന്ദ്രപ്രധാന് രാജി വയ്ക്കണമന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഉയർന്ന വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ നിശബ്ദതയെ ചോദ്യം ചെയ്താണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ വിദ്യാർഥികൾ ജീവനൊടുക്കിയത് ഉൾപ്പെടെ ഉന്നയിച്ച് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെ വിമർശിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അടിയന്തരമായി പദവിയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാർഥികളെ കൊല ചെയ്തത് സർക്കാരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച ഇത്രയും വലിയൊരു വിഷയത്തിൽ പ്രധാനമന്ത്രി ഇതുവരെ പ്രതികരിക്കാത്തത് എന്തുകാണ്ടാണെന്നും രാഹുൽ ചോദിച്ചു.
വിഷയം പാർലമെന്റിൽ ഉൾപ്പെടെ ശക്തമായി ഉന്നയിക്കുമെന്നും വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാ സംവിധാനത്തിൽ നിർണായക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. അടുത്ത വർഷം മുതൽ നീറ്റ് യുജി പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (സിബിടി) മോഡിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി 2026 പരീക്ഷയുടെ പുനഃപരീക്ഷ ജൂൺ 21-ന് നടക്കുമെന്നും മന്ത്രി സ്ഥിരീകരിച്ചു. പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ജൂൺ 14-ഓടെ വിതരണം ചെയ്യും. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനുമാണ് അടുത്ത വർഷം മുതൽ ഒഎംആർ ഷീറ്റ് രീതി മാറ്റി പൂർണമായും സിബിടി രീതി നടപ്പിലാക്കുന്നത്.
മേയ് മൂന്നിനാണ് ഇത്തവണത്തെ നീറ്റ് യുജി പരീക്ഷ നടന്നത്. എന്നാൽ മേയ് ഏഴോടെ 'ഗെസ് പേപ്പർ' പ്രചരിച്ചതുമായി ബന്ധപ്പെട്ട് പരാതികൾ ഉയരുകയും കേന്ദ്ര ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.
പരീക്ഷാ ചോർച്ച സ്ഥിരീകരിച്ചതോടെ വിദ്യാർത്ഥികളുടെ ഭാവിയും നീതിയും മുൻനിർത്തി മേയ് 12-ന് പരീക്ഷ പൂർണമായി റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിലായ സാഹചര്യത്തിലാണ് പരീക്ഷാ തീയതിയും ഭാവി പരിഷ്കാരങ്ങളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: 2026 മാർച്ചിലെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പിആർഡി ചേംബറിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പ്രഖ്യാപിക്കും.
ഇതോടൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇമ്പയേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇമ്പയേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം 3.30 മുതൽ കേരള സ്റ്റേറ്റ് ഐടി മിഷന്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും, ‘നമ്മുടെ കേരളം’, ‘സഫലം കൈറ്റ്’ മൊബൈൽ ആപ്പുകളിലും താഴെപ്പറയുന്ന വെബ്സൈറ്റുകളിലും പരീക്ഷാ ഫലം ലഭ്യമാകും:
res ults.kerala.gov.in, examre sults.kerala.gov.in, www.prd.k erala.gov.in, result.kerala.gov.in, www.results.kite.kerala.gov.in, https://kbpe.kerala.gov.in/, htt ps://results.digilocker.gov.in/, https://sslcexam.kerala.gov.in/, https://thslcexam.kerala.gov.in/thslc/, https://sslchiexam.ker ala.gov.in/, https://thslchiexa m.kerala.gov.in/, https://ahs lcexam.kerala.gov.in/.
University News
സർവകലാശാല എൻജിനിയറിംഗ് കോളജിലെ നാലാം സെമസ്റ്റർ ബിടെക് (2017, 2018 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി പരീക്ഷകൾ ജൂൺ ഒന്നിന് തുടങ്ങും.
റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി ഒന്നാം വർഷ (2025 പ്രവേശനം) മെയ് 2026 റഗുലർ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും.
മൂന്നാം സെമസ്റ്റർ എംപിഎഡ് (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മെയ് 29ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ആറാം സെമസ്റ്റർ വിവിധ ബിവോക് (സിബിസിഎസ്എസ് - V - യുജി, സിയുസിബിസിഎസ്എസ് - V - യുജി) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബിടെക് (2020 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂൺ രണ്ട് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎ സാൻസ്ക്രിറ്റ് സാഹിത്യ (സ്പെഷൽ), എംഎസ്സി കെമിസ്ട്രി നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എംകോം, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിവോക്. (CUFYVP - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾ മെയ് 29-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
സർവകലാശാലാ പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പിജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആന്‍ഡ് കമ്പ്യൂട്ടിങ് ഇൻ ഹിന്ദി (2025 പ്രവേശനം) ഡിസംബർ 2025 റഗുലർ പരീക്ഷകൾ ജൂൺ 02-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎസ് സി. അപ്ലൈഡ് സൈക്കോളജി (CBCSS - PG - 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾ ജൂൺ 03-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംബിഎ (CUCSS - 2021 മുതൽ 2024 വരെ പ്രവേശനം) ജനുവരി 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിബിഎ, എൽഎൽബി ഹോണേഴ്സ് (2019 - 2024 പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026, എൽഎൽബി യൂണിറ്ററി ഡിഗ്രി (2020 - 2024 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
മൂന്നാം സെമസ്റ്റർ എംഎസ് സി. - മാത്തമാറ്റിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എംഎ - ഇക്കണോമിക്സ്, ഹിസ്റ്ററി, പോസ്റ്റ് അഫ്സൽ ഉൽ ഉലമ നവംബർ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎസ് സി കംപ്യൂട്ടർ സയൻസ്, വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്സ്, എംഎ ഇക്കണോമിക്സ് നവംബർ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
കാലിക്കട്ട് ബിരുദഫലം പ്രസിദ്ധീകരിച്ചു; 81.78 ശതമാനം വിജയം
തേഞ്ഞിപ്പലം: പരീക്ഷ കഴിഞ്ഞ് 28 പ്രവൃത്തി ദിവസങ്ങൾക്കകം ബിരുദ ഫലപ്രഖ്യാപനം നടത്തി കാലിക്കട്ട് സർവകലാശാല. അഫിലിയേറ്റഡ് കോളജ് / പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ആറാം സെമസ്റ്റർ ബിരുദ (CBCSS UG - 2023 - 2026 ബാച്ച്) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്റ
റി / ഇംപ്രൂവ്മെന്റ് കാലിക്കട്ട് പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ചൊവ്വാഴ്ച പരീക്ഷാ ഭവനിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഫലപ്രഖ്യാപനം നിർവഹിച്ചു. വിവിധ പ്രോഗ്രാമുകളിലായി രജിസ്റ്റർ ചെയ്ത 72995 വിദ്യാർഥികളിൽ 59458 പേർ വിജയിച്ചു. വിജയശതമാനം 81.78.
University News
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ - ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023, 2024, 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 15-ന് തുടങ്ങും.
നാലാം സെമസ്റ്റർ എംആർക് ലാൻഡ്സ്കേപ്പ് ആർകിടെക്ച്ചർ (2022 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി (ഇന്റേണൽ) പരീക്ഷകൾ ജൂൺ പത്തിന് തുടങ്ങും.
സർവകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) നാലാം സെമസ്റ്റർ ബിടെക് (2020 മുതൽ 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ നാലിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
University News
അഫിലിയേറ്റഡ് കോളജുകള്‍ (2020 മുതല്‍ 2023 വരെ പ്രവേശനം), വിദൂരവിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ ബിരുദവിദ്യാര്‍ഥികള്‍ക്കുള്ള ഏപ്രില്‍ 2026 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് മേയ് 11ന് തുടങ്ങും. വിശദമായ ടൈം ടേബിള്‍ വെബ്സൈറ്റില്‍.
സ്പെഷ്യല്‍ പരീക്ഷ
സ്പോര്‍ട്സ്, എന്‍സിസി പങ്കാളിത്തം കാരണം നാലാം സെമസ്റ്റര്‍ ബിഎ, ബിഎസ്സി, ബിസിഎ ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കുള്ള പ്രത്യേക പരീക്ഷ 11 മുതല്‍ സര്‍വകലാശാല കാമ്പസിലെ ടാഗോര്‍ നികേതന്‍ ഹാളില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
മേയ് 11ന് തുടങ്ങുന്ന വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ ബിഎ, ബിഎസ്സി, ബിഎ അഫ്സല് ഉല് ഉലമ, ബിഎ മള്‍ട്ടിമീഡിയ സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.
ബിആര്‍ക് ഇന്റേണല്‍ ഇംപ്രൂവ്മെന്റ്
ബിആര്‍ക് (2012 മുതല്‍ 2016 വരെ പ്രവേശനം) ഒന്ന്, രണ്ട്, നാല്, ആറ് സെമസ്റ്റര്‍ ഓഗസ്റ്റ് 2026 ഒറ്റത്തവണ ഇന്റേണല്‍ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് മെയ് അഞ്ച് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 21 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
University News
രണ്ടാം സെമസ്റ്റർ എംസിഎ - (2022 പ്രവേശനം മുതൽ) ഏപ്രിൽ 2026, എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി - (2022 പ്രവേശനം മുതൽ) ജൂൺ 2026, വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (പിജി - എസ്ഡിഇ - സിബിസിഎസ്എസ്) എംഎ, എംകോം, എംഎസ്സി മാത്തമാറ്റിക്സ് - (2022, 2023 പ്രവേശനം) ഏപ്രിൽ 2026, (2021 പ്രവേശനം) ഏപ്രിൽ 2025, അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - പിജി) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎച്ച്എം, എംടിഎച്ച്എം, എംടിടിഎം, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ഡെവലപ്മെന്റ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി - (2022 പ്രവേശനം മുതൽ), എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ് - (2024 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
രണ്ടാംഘട്ട വേനൽക്കാല പരിശീലന ക്യാമ്പ് നാലിന് തുടങ്ങും
കാലിക്കട്ട് സർവകലാശാല കായിക വിദ്യാഭ്യാസവകുപ്പ് സംഘടിപ്പിക്കുന്ന ‘വേനൽക്കാല പരിശീലന ക്യാമ്പ് 2026’ന്റെ രണ്ടാംഘട്ടം നാലിന് തുടങ്ങും. ആറ് മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം. സ്വിമ്മിംഗ്, ഫുട്ബാൾ, ബാറ്റ്മിന്റൺ, ക്രിക്കറ്റ്, ഹാൻഡ്ബാൾ, വോളിബാൾ, അത്ലറ്റിക്സ്, സോഫ്റ്റ്ബാൾ / ബേസ്ബാൾ, ഖോ - ഖോ, കബഡി, ജൂഡോ, തൈക്വാണ്ടോ, ബാസ്കറ്റ്ബാൾ, റോളർ സ്കേറ്റിംഗ്, ഹോക്കി എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം. ക്യാമ്പിൽ പങ്കെടുക്കുന്നതിനായി പൂരിപ്പിച്ച അപേക്ഷാ ഫോം, പാസ്പോർട്ട് സൈസ് ഫോട്ടോ, ഫീസടച്ച ചലാൻ രസീത് എന്നിവ കായിക വിദ്യാഭ്യാസവകുപ്പിൽ സമർപ്പിക്കേണ്ടതാണ്. അവസാന തീയതി മേയ് രണ്ട്. അപേക്ഷാ ഫോം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ടീ-ഷർട്ടും സർട്ടിഫിക്കറ്റും ലഭിക്കും. ഫോൺ: 0494 240750.
കോഴ്സ് രജിസ്ട്രേഷൻ
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാമിലെ ഒന്നാം സെമസ്റ്റർ വിദ്യാർഥികൾക്കുള്ള മൈനർ ഡിസിപ്ലിൻ, മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനുള്ള ലിങ്കും കോഴ്സ് രജിസ്ട്രേഷൻ ലിങ്കും മേയ് ഏഴ് വരെ കോളജ് പോർട്ടലിൽ ലഭ്യമാകും. നിശ്ചിത സമയത്തിനകം കോളജുകൾ നടപടികൾ പൂർത്തീകരിക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി (സിബിസിഎസ്എസ് - 2019 സ്കീം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ - ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 - 2023 പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2025, എൽഎൽബി യൂണിറ്ററി (2020 - 2023 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 14 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎ വിമൻസ് സ്റ്റഡീസ് (സിസിഎസ്എസ് - 2025 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ് നവംബർ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് (ഇന്റഗ്രേറ്റഡ് എംപിഇഎസ് -2023 അഡ്മിഷൻ - റഗുലർ ) നവംബർ 2025 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കായി മേയ് രണ്ടിന് വൈകുന്നേരം അഞ്ചു വരെ അപേക്ഷിക്കാം.
ഹാൾടിക്കറ്റ്
22.04.2026 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റഗുലർ, സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.
22.04.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം (റഗുലർ, സപ്ലിമെൻറ്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2026 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് പ്രിൻറ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ് ചെയ്ത് ഹാൾ ടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ രാവിലെ 10 ന് ഹാജരാകണം. ഹാൾ ടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.
പരീക്ഷ ടൈംടേബിൾ
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ പിജി ( സിബിസിഎസ്എസ്- റഗുലർ,സപ്ലിമെന്ററി) മേയ് 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
06.05.2026 ന് ആരംഭിക്കുന്ന മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ എൽ എൽ ബി (റഗുലർ, സപ്ലിമെന്ററി ) മേയ് 2026 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
തീയതി നീട്ടി
എട്ട് , നാല് സെമസ്റ്റർ ബിഎ എൽഎൽബി മേയ് 2026 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള തീയതി 25.04.2026 വരെ നീട്ടി
ഓപ്പൺ ഡിഫൻസ്
കണ്ണൂർ സർവകലാശാലയിൽ സോഷ്യോളജി വിഷയത്തിൽ പിഎച്ച്ഡിക്കായി ദീപ മോഹൻ സമർപ്പിച്ച പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് 30 രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു. പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്ന് ദിവസം മുന്‍പു മുതൽ കണ്ണൂർ സർവകലാശാല ഡോ. ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭ്യമാകും.
കണ്ണൂർ സർവകലാശാലയിൽ കോമേഴ്സ് വിഷയത്തിൽ ഗവേഷണം നടത്തുന്ന പി.കെ.വിഷ്ണു പി.എച്ച്.ഡി. ബിരുദത്തിനായി സമർപ്പിച്ച ഗവേഷണ പ്രബന്ധത്തിന്റെ ഓപ്പൺ ഡിഫൻസ് 27 ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസിംഗിലൂട നടത്തുമെന്ന് റിസർച്ച് ഡയറക്ടർ അറിയിച്ചു.പ്രബന്ധം ഓപ്പൺ ഡിഫൻസിന് മൂന്ന് ദിവസം മുന്‍പു മുതൽ ശ്രീനാരായണ കോളേജ്, കണ്ണൂർ ലൈബ്രറിയിൽ പരിശോധനയ്ക്ക് ലഭിക്കും.
University News
ഒന്നാം സെമസ്റ്റർ ബിപിഎഡ് ( 2023 പ്രവേശനം മുതൽ ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മേയ് 08ന് തുടങ്ങും.
സർവകലാശാലാ എന്‍ജിനിയറിംഗ് കോളജിലെ ( ഐഇടി ) ആറാം സെമസ്റ്റർ ബിടെക്. (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് 14ന് തുടങ്ങും.
ആറാം സെമസ്റ്റർ ബിആർക് ( 2016, 2017 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2026, ( 2022, 2023 പ്രവേശനം ) മേയ് 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മേയ് 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി, ബിഎംഎംസി ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മേയ് 11 വരെ അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 21 മുതൽ ലഭ്യമാകും.
ഇന്റെൺഷിപ്പ്, പ്രോജക്ട് വിലയിരുത്തൽ
ആറാം സെമസ്റ്റർ ബിവോക്. ഒപ്റ്റോമെട്രി ആൻഡ് ഒഫ്താൽമോളജിക്കൽ ടെക്നിക്സ് ഏപ്രിൽ 2026 പരീക്ഷയുടെ ഇന്റെൺഷിപ്പ്, പ്രോജക്ട് വിലയിരുത്തൽ ഏപ്രിൽ 21ന് നടക്കും.
University News
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ / അഫിലിയേറ്റഡ് കോളജ് വിദ്യാർഥികൾക്കുള്ള നാലാം സെമസ്റ്റർ (സിബിസിഎസ്എസ് -യുജി, സിയുസിബിസിഎസ്എസ് - യുജി ) വിവിധ യുജി ഏപ്രിൽ 2026, ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎഡ് (2022 മുതൽ 2025 വരെ പ്രവേശനം) ഡിസംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
University News
അഫിലിയേറ്റഡ് കോളജുകളിലെ വിവിധ യുജി (സിബിസിഎസ്എസ് - യുജി, സിയുസിബിസിഎസ്എസ് - യുജി) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് ഏഴിന് തുടങ്ങും.
എട്ടാം സെമസ്റ്റർ ബിആർക് (2022 പ്രവേശനം) മെയ് 2026 റഗുലർ പരീക്ഷകൾ മെയ് 12ന് തുടങ്ങും.
സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (ഐഇടി) എട്ടാം സെമസ്റ്റർ ബിടെക് ( 2022 പ്രവേശനം ) ഏപ്രിൽ 2026, ( 2021 പ്രവേശനം) നവംബർ 2025, ( 2020 പ്രവേശനം) ഏപ്രിൽ 2025, ( 2019 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മെയ് ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
NRI
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫിലെ കേരളാ സിലബസ് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ റദ്ദാക്കാൻ വിദ്യാഭ്യാസ വകുപ്പ്.
തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാവും പരീക്ഷ റദ്ദാക്കൽ സംബന്ധിച്ച് തീരുമാനം വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിക്കുക. ഇതു സംബന്ധിച്ച ഫയൽ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
മാർച്ച് ആദ്യം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്നതിനു ദിവസങ്ങൾക്കു മുന്‍പാണ് ഇറാൻ-അമേരിക്ക സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെട്ടത്. ഇതിനു പിന്നാലെ പരീക്ഷ പിന്നീട് നടത്താൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും യുദ്ധാവസ്ഥയ്ക്ക് മാറ്റമില്ലാത്ത പശ്ചാത്തലത്തിലാണ് ഗൾഫ് മേഖലയിലെ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷ റദ്ദാക്കാൻ സർക്കാർ നീക്കം നടത്തുന്നത്.
പരീക്ഷയ്ക്കു പകരം മോഡൽ പരീക്ഷയുടെ ഉൾപ്പെടെ മാർക്കുകൾ പരിഗണിച്ച് സർട്ടിഫിക്കറ്റ് നല്കുന്ന കാര്യമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.
University News
2026 ഏപ്രിൽ 21 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം/എംഎസ്ഡബ്ല്യൂ/എംഎ എച്ച്ആർഎം/എംഎംസിജെ/എംടിടിഎം (ന്യൂജനറേഷൻ കോഴ്സുകൾ ഉൾപ്പെടെ), മാർച്ച് 2026 ബിരുദാനന്തര ബിരുദ പരീക്ഷകൾ 2026 ജൂൺ മൂന്നു മുതൽ നടത്തും. വിശദമായ ടൈംടേബിൾ പിന്നീട്.
പരീക്ഷാഫലം
2025 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ്(മേഴ്സിചാൻസ് – 2013 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
വിദൂരവിദ്യാഭ്യാസ പഠന കേന്ദ്രം വഴി നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ - 2024 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2023 അഡ്മിഷൻ, സപ്ലിമെന്ററി –2021, 2022 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 - 2020 അഡ്മിഷൻ) ജനുവരി 2026 പരീക്ഷയുടെ ലാബ്, മൈനർ പ്രോജക്ട് & സെമിനാർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആറാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎസ്സി (റെഗുലർ - 2023 അഡ്മിഷൻ, സപ്ലിമെന്ററി – 2022 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2017, 2018 & 2020 അഡ്മിഷൻ), ഏപ്രിൽ 2026 പോളിമർ കെമിസ്ട്രി, ജിയോളജി, ജിയോഗ്രഫി, ഹോം സയൻസ്, ബയോകെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവവോസി ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.2026 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിവോക് സോഫ്ട്വെയർ ഡെവലപ്മെന്റ് (351) പരീക്ഷയുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ് തീയതി പുനഃക്രമീകരിച്ചു
ഒന്ന്, രണ്ട്, മൂന്ന് വർഷ ബിഎ/ബിഎ അഫ്സൽ - ഉൽ - ഉലാമ/ബികോം/ബികോം – അഡീഷണൽ ഇലക്ടീവ്/ബികോം (ആന്വൽ സ്കീം – പ്രൈവറ്റ് സ്റ്റഡി) റെഗുലർ & സപ്ലിമെന്ററി പാർട്ട് മൂന്ന് പരീക്ഷകൾക്ക് പിഴകൂടാതെ അപേക്ഷിക്കുവാനുള്ള അവസാന തീയതി 10 ആയി പുനഃക്രമീകരിച്ചു. 150/- രൂപ പിഴയോടെ 16 വരെയും 400/- രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.
Health
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം. ഇത് എങ്ങനെ പരിഹരിക്കാം?
ഒഴിവാക്കേണ്ടത് - ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണം, അതിമധുരം, അതിയായ മുളക്, കാർബണേറ്റ് പാനീയങ്ങൾ
യോഗ, പ്രാണായാമം, ബ്രഹ്മ മുദ്ര, പ്രാണയാമം, ധ്യാനം എന്നിവ കുട്ടികളുടെ പ്രായത്തിന് അനുസരിച്ചു ചെയ്യുന്നത് പഠന വൈകല്യം പരിഹരിക്കാൻ ഒരു പരിധിവരെ സഹായിക്കുന്നു.
സ്പെഷൽ എഡ്യൂക്കേഷൻ, സ്പീച്ച് തെറാപ്പി, ഒക്ക്യുപേഷൻ തെറാപ്പി, മാതാപിതാക്കളുടെ പിന്തുണ എന്നിവ നൽകുന്നതിലൂടെ ഇവരുടെ ശ്രദ്ധ, ഓർമ, പഠനശേഷി എന്നിവ മെച്ചപ്പെടുത്താൻ സാധിക്കും.
നേരത്തേ തിരിച്ചറിയാം
പഠന വൈകല്യങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സയും പ്രത്യേക പരിശീലനങ്ങളും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്നേഹപൂർണമായ സമീപനവും കുട്ടിയെ സാധാരണ ജീവിതത്തിലേക്കും തിരികെ കൊണ്ടുവരാനും പഠനത്തിൽ മിടുക്കരാക്കാനും സഹായിക്കും.
ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ പഠന രീതിയും വേഗവും വ്യത്യസ്തമായിരിക്കും. അതനുസരിച്ച് അവരെ പ്രോത്സാഹിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുന്നതിലാണ് നമ്മുടെ ശ്രദ്ധ വേണ്ടത്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Health
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം.
പഠന വൈകല്യങ്ങളെ ഇങ്ങനെ തരംതിരിക്കാം
1. ഡിസ് ലെക്സിയ - Dyslexia
വായിക്കാനുള്ള ബുദ്ധിമുട്ട്, അക്ഷരങ്ങൾ മാറിപ്പോകുക, വാക്കുകൾ തിരിച്ചറിയാൻ പ്രയാസം, വേഗം കുറഞ്ഞ വായന എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
2. ഡിസ് ഗ്രാഫിയ - Dysgraphia
എഴുതാനുള്ള ബുദ്ധിമുട്ട്, മോശം കയ്യക്ഷരം, വാക്യങ്ങൾ ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട്, സ്പെല്ലിംഗ് തെറ്റുകൾ.
3. ഡിസ്കാൽകൂലിയ - Dyscalculia
കണക്കുകൂട്ടാനുള്ള ബുദ്ധിമുട്ട്, സംഖ്യകൾ തിരിച്ചറിയാനും ഗണിതശാസ്ത്ര ആശയങ്ങൾ മനസിലാക്കാനുമുള്ള പ്രയാസം.
4. ഡിസ്പ്രാക്സിയ - Dyspraxia
ചലനങ്ങളുടെ ഏകോപനത്തിനുള്ള ബുദ്ധിമുട്ട്, സാധനങ്ങൾ പിടിക്കുക, ഷൂ ലൈസ് കെട്ടുക തുടങ്ങിയ കാര്യങ്ങളിൽ ബുദ്ധിമുട്ടുണ്ടാവുക
5. എഡിഎച്ച്ഡി, എഎസ്ഡി - ADHD, ASD
ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും പെരുമാറ്റത്തിലും ഉണ്ടാകുന്ന തകരാറുകൾ പഠനത്തെ പരോക്ഷമായി ബാധിക്കും
കുട്ടികളിൽ മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ
* പരീക്ഷാസമയത്ത് നന്നായി പഠിച്ച കുട്ടിക്ക് ഉത്തരക്കടലാസിൽ ഉത്തരങ്ങൾ എഴുതാനാവാത്ത അവസ്ഥ
* പറഞ്ഞുകൊടുക്കുമ്പോൾ ഉത്തരം പറയുകയും പിന്നീട് ചോദിക്കുമ്പോൾ ഉത്തരം കിട്ടാതിരിക്കുന്നത്
* കുട്ടികൾ എഴുതാൻ പേന അല്ലെങ്കിൽ പെൻസിൽ പിടിക്കുന്നത് ശരിയല്ലെങ്കിൽ, കൈ അക്ഷരം മോശമാണെങ്കിൽ, പഠിക്കാൻ വിളിക്കുമ്പോൾ കുട്ടികൾ കാണിക്കുന്ന അസ്വസ്ഥതകൾ ഇവയെല്ലാം പഠന വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്
* അക്ഷരങ്ങൾ മാത്രമല്ല നിറം, അക്കം,ആകൃതി എന്നിവ മനസിലാക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും പ്രധാന ലക്ഷണമാണ്.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Health
സമൂഹം ഏറ്റവും കരുതലോടെയാണ് നമ്മുടെ കുട്ടികളെ ശ്രദ്ധിക്കാറുള്ളത്. കുട്ടികളുമായി ബന്ധപ്പെട്ടു പലതരം ബുദ്ധിമുട്ടുകൾ നേരിടാറുണ്ടെങ്കിലും രക്ഷിതാക്കൾ പ്രധാനമായും ഗൗരവത്തോടെ കാണുന്നത് അവരുടെ പഠനം തന്നെയാണ്.
ആദ്യകാല ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ് സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസം.
ആ അർഥത്തിൽ നമ്മുടെ കുട്ടികളെ ആരോഗ്യമുള്ള മനസിനെ ഉടമയാക്കുക എന്നതാണ് ഓരോ രക്ഷിതാവിന്റെയും സമൂഹത്തിന്റെയും ആഗ്രഹവും കടമയും.
എന്നാൽ ഈ ആഗ്രഹങ്ങൾ പല കാരണങ്ങൾ കൊണ്ട് സാധിക്കാതെ വരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. പല കുട്ടികളിലും പഠന വൈകല്യങ്ങൾ അഥവാ ലേണിങ് ഡിസബിലിറ്റി തിരിച്ചറിയാൻ വൈകുന്നു എന്നതാണ് പ്രധാനപ്പെട്ട വിഷയം.
എന്താണ് പഠന വൈകല്യം?
പഠനകാര്യങ്ങളിൽ കുട്ടികൾ പിന്നാക്കാവസ്ഥയിൽ ആകാൻ കാരണമാകുന്ന ഒരു ന്യൂറോ ഡെവലപ്മെന്റ് ഡിസോഡർ സ്ഥിതിയാണ് പഠന വൈകല്യം.സാമാന്യമോ അതിലധികമോ ബുദ്ധിയുള്ള കുട്ടികളിൽ എഴുതുന്നതിനോ വായിക്കുന്നതിനോ കണക്കുകൂട്ടുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് ഇവയിൽ പ്രധാനമായും.
ഇന്ത്യയിൽ അഞ്ചു മുതൽ 10 ശതമാനം കുട്ടികളിൽ ലേണിങ് ഡിസെബിലിറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ആൺകുട്ടികൾ 2-3 മടങ്ങ് കൂടുതലായി കാണപ്പെടുന്നു. ആയുർവേദത്തിൽ മേധാ ദൗർബല്യം, സ്മൃതിഹാനി വാതദോഷവൈകല്യം എന്നിവയുമായി ബന്ധിപ്പിച്ചാണ് പഠന വൈകല്യത്തെ കാണുന്നത്.
കാരണങ്ങൾ
1.ഗർഭകാലത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ കുട്ടിയുടെ തലച്ചോറിനെ ബാധിക്കുന്നു. അതു പഠന വൈകല്യത്തിലേക്കും നയിക്കുന്നു.
2. മാതാപിതാക്കൾക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കുട്ടികളിൽ ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.
3. ഗർഭിണിയായിരിക്കുമ്പോൾ മദ്യപിക്കുന്നത്, പോഷകക്കുറവ്, ശാരീരിക ബുദ്ധിമുട്ടുകൾ ഇവയെല്ലാം കുട്ടികളിൽ പഠനവൈകല്യം ഉണ്ടാക്കുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. നിത്യ എ. കെ.
സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ, ശിശുരോഗവിഭാഗം, ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റൽ, കോയൊങ്കര, കാസർഗോഡ്.
Leader Page
“When you want something, all the universe conspires in helping you to achieve it.” പൗലോ കൊയ്ലോയുടെ ‘ആൽക്കെമിസ്റ്റ്’ എന്ന പുസ്തകത്തിലെ പ്രസിദ്ധമായ വാക്യമാണിത്.
രണ്ട് ആഴ്ചകൾക്കു മുമ്പു വന്ന ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആകാംക്ഷ് ദുൽ എന്ന ചെറുപ്പക്കാരനും ഇത്തരമൊരു തിരുമാനത്തിന്റെ ഉടമയാണ്. കഴിഞ്ഞ നാലുവർഷമായി ഞാൻ എന്റെ കഴിവനുസരിച്ചു യുപിഎസ്സി പരീക്ഷയ്ക്കു ആകാംക്ഷിനെ പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം ഇത്തവണ മൂന്നാം റാങ്ക് നേടിയത് എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അത്രയും ചിട്ടയോടെയും നേടുമെന്ന ഉറച്ച വിശ്വാസത്തോടെയുമുള്ള പഠനരീതിയായിരുന്നു അത്.
ആകാംക്ഷ് ദുൽ ആ മൂന്നാം റാങ്കിൽ എങ്ങനെ എത്തിയെന്ന് നമ്മൾ ആലോചിക്കണം. അതിന് ആറു കാരണങ്ങൾ ഉണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്.
‘താൻ യുപിഎസ്സി പരീക്ഷ വിജയിച്ചേ അടങ്ങൂ, ഐഎഎസ് പദവി നേടിയിരിക്കും’ - നാലുവർഷംമുമ്പ് ആദ്യതവണ പരീക്ഷ എഴുതുമ്പോഴേയുള്ള ആകാംക്ഷിന്റെ ഉറച്ച തീരുമാനമായിരുന്നു അത്. അതുതന്നെയാണ് ആ വിജയത്തിളക്കത്തിന്റെ ആദ്യ കാരണം! താൻ വിജയിക്കും എന്ന ഉറച്ച വിശ്വാസമുണ്ടാക്കിയെടുക്കുന്ന ആർക്കും എവിടെയും ഒന്നാമതെത്താനാവും. ആകാംക്ഷിന്റെ വിജയത്തിനു പിന്നിൽ ആ ഉറച്ച തീരുമാനമുണ്ടായിരുന്നു എന്നുകാണാം. ‘യുപിഎസ്സി സർവീസ് കൊണ്ടല്ലാതെ താൻ തൃപ്തിപ്പെടില്ല’ എന്ന ചിന്തയോടെ പഠനം തുടങ്ങിയെന്നതാണ് മറ്റൊരു കാര്യം. അതൊരു അസന്നിഗ്ദ്ധമായ തീരുമാനം ആയിരുന്നിരിക്കണം. മറ്റേതെങ്കിലുമൊക്കെ പരീക്ഷയെഴുതാൻ ശ്രമിച്ചാൽ യുപിഎസ്സി തയാറെടുപ്പിനു സമയം കുറയുമെന്നദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് ഈ നാലുവർഷവും യുപിഎസ്സിക്കുവേണ്ടി മാത്രം പഠിച്ചത്. സിവിൽ സർവീസ് നേടാൻ ആഗ്രഹിക്കുന്നവർക്കൊക്കെ ഇതൊരു പാഠമാണ്.
ആദ്യതവണ എഴുത്തുപരീക്ഷ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തീരുമാനം ഉറച്ചതായതിനാൽ പിന്മാറാൻ അദ്ദേഹം തയാറല്ലായിരുന്നു. രണ്ടാമത്തെ തവണ 296 ാമത്തെ റാങ്ക് നേടുകയും ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷെ അവിടം കൊണ്ടു തൃപ്തിപ്പെടാൻ കൂട്ടാക്കിയില്ല. മൂന്നാം തവണയും പരീക്ഷ എഴുതി. എന്നാൽ നല്ല മാർക്കുണ്ടായിരുന്നെങ്കിലും ഇന്റർവ്യൂവിലെ പിഴവുകൊണ്ട് റാങ്കു മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. കഠിനപരിശ്രമത്തോടെ നാലാം തവണ എഴുതുമ്പോൾ 3ാം റാങ്കിൽ എത്തുകയുണ്ടായി. ആദ്യതവണയും രണ്ടാം തവണയുമൊക്കെ പരാജയപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തിൽ മുന്നോട്ടു പോവുകയും വിജയിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹം ചെയ്തത്. അതായിരുന്നു വേറൊരു സവിശേഷത.
സാധാരണ ഗതിയിൽ ഇത്തരം പരീക്ഷയെഴുതി അക്കൗണ്ട് ആൻഡ് ഓഡിറ്റ് സർവീസ് പോലെയുള്ള ജോലിയിൽ പ്രവേശിച്ചാൽ അതൊരു സുരക്ഷിത മേഖലയായി കണ്ട് അവിടെ തുടരുകയാണ് പലരുടെയും പതിവ്. ഇനിയും എന്തിനു വെറുതേ ബുദ്ധിമുട്ടണം എന്ന ചിന്തയും ഉണ്ടാവും. മാത്രമല്ല ശമ്പളവും ഏറെക്കുറെ തുല്യമായിരിക്കും. എന്നാൽ ആകാംക്ഷ് അങ്ങനെയല്ല ചിന്തിച്ചത്. തനിക്കു ജോലിയേ കിട്ടിയിട്ടില്ല എന്നു കരുതി തുടർന്നു പഠിച്ചതിനാൽ മികച്ച പ്രകടനം നടത്താനും ആഗ്രഹിച്ചതു നേടാനും കഴിഞ്ഞു.
ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയുമൊക്കെ വിജയിച്ച പലരും യുപിഎസ്സിയിൽ തങ്ങളുടെ വിഷയം മാറ്റുന്നത് സർവസാധാരണമാണ്. എന്നാൽ കോമേഴ്സ് ഡിഗ്രി വിദ്യാർത്ഥിയായ ആകാംക്ഷ് യുപിഎസ്സിയിലും അതുതന്നെ തെരഞ്ഞെടുത്തുവെന്നതാണ് വിജയത്തിനു പിന്നിലെ വേറൊരു കാര്യം. പ്ലസ്ടുവിനും ഡിഗ്രിക്കും പിജിയ്ക്കുമൊക്കെ പഠിക്കുന്ന വിഷയം തന്നെ യുപിഎസ്സിക്കും തെരഞ്ഞെടുത്താൽ നിശ്ചയമായും അതിന്റെ ഗുണം കിട്ടുമെന്നുതന്നെയാണ് എന്റെയും അഭിപ്രായം. കാരണം നമ്മൾ പഠിച്ച വിഷയവും യുപിഎസ്സിയിൽ നമ്മൾ തെരഞ്ഞെടുക്കുന്ന വിഷയവും തമ്മിലൊരു ചേർച്ചയുണ്ടായിക്കുകയും അതു നമുക്കു മികച്ച മാർക്കുനേടിത്തരാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല, പൊതുവിജ്ഞാനത്തിലും ഇന്റർവ്യൂവിലും ധാരാളം ചോദ്യങ്ങൾ കോമേഴ്സ് സബ്ജക്ടിലായിരുന്നു. ആ ചോദ്യങ്ങളുടെ മറുപടി വളരെ എളുപ്പത്തിൽ നല്കാൻ ആകാംക്ഷിനു സാധിച്ചു.
സ്വയം വിശകലനം ചെയ്തു വിലയിരുത്താനായി എന്നത് ആ വിജയത്തിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യമായി കാണാം. നാലുതവണ പരീക്ഷയെഴുതിയപ്പോഴും ഒരോ തവണയും എഴുത്തുപരീക്ഷയിൽ അദ്ദേഹം നില മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നുകാണാം. എന്തുകൊണ്ട് തനിക്ക് എഴുത്തുപരീക്ഷയിൽ മാർക്കു കുറഞ്ഞു എന്നു വിലയിരുത്തി അതെങ്ങനെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം ആലോചിച്ചു. മുൻ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വലിയ ജാഗ്രതയാണ് പുലർത്തിയത്. ഉന്നത വിജയത്തിന് അതു നിർബന്ധമാണുതാനും. യുപിഎസ്സിയിൽഎഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഒരുപോലെ പരമപ്രധാനമാണ്.
ആയിരക്കണക്കിനു മോക്ക് ഇന്റർവ്യൂകളിൽ പങ്കെടക്കുകയെന്ന തീരുമാനം പരമപ്രധാനമായ ഒരു കാരണമായി ഞാൻ വിലയിരുത്തുന്നു. ‘ലക്ഷ്യം നേടുന്നതിനേക്കാൾ വലിയ തടസം പരാജയപ്പെടുമോ എന്ന ഭയമാണ്. ആ ഭയത്തെ കീഴടക്കുന്നവനാണ് യഥാർഥ ആൽക്കെമിസ്റ്റ്’ എന്ന് പൗലോ കൊയ്ലോ പറഞ്ഞത് ഓർക്കുക.
അതുകൊണ്ട് എത്രത്തോളം മോക് ഇന്റർവ്യൂവിൽ പങ്കെടുക്കാമോ അത്രയും പങ്കെടുക്കുക. അത് ഭയം മാറ്റാനും അടുത്ത തവണത്തേയ്ക്ക് കൂടുതൽ കരുത്തു പകരാനും ഭാഷാപ്രാവീണ്യം നേടാനും ഉപകരിക്കും. ഓരോ തവണയും കിട്ടുന്ന മാർക്കു വിവരങ്ങൾ ഗൂഗിളിൽ സെർച്ചു ചെയ്താൽ ആർക്കും കാണാവുന്നതാണ്.
സിവിൽ സർവീസ് നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ആകാംക്ഷ് ദുല്ലിനെപ്പോലെ കഠിനമായ പരിശ്രമവും മനഃസാന്നിധ്യവുമുള്ള ആർക്കും ആദ്യത്തെ പത്തു റാങ്കുകൾക്കുള്ളിൽ എത്താൻ കഴിയും എന്നുറപ്പാണ്.
Kerala
കൊച്ചി: ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യദിനമായ ഈസ്റ്റർ ദിനത്തിൽ ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷ നിശ്ചയിച്ച നടപടി പ്രതിഷേധാർഹമാണെന്ന് കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ.
വിദ്യാർഥികളുടെ മതവിശ്വാസത്തെയും ആത്മീയ ആവശ്യങ്ങളെയും പൂർണമായി അവഗണിച്ചാണ് ഇത്തരം തീരുമാനം എടുത്തതെന്നും കൗൺസിൽ ആരോപിച്ചു.
പരീക്ഷ തീയതി പുനഃപരിശോധിച്ച് മറ്റൊരു അനുയോജ്യമായ ദിവസത്തേക്ക് മാറ്റണമെന്നു യൂത്ത് കൗൺസിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് ആവശ്യപ്പെട്ടു. ജനറൽ കോ ഓർഡിനേറ്റർ ഷിജോ ഇടയാടിയിൽ അധ്യക്ഷത വഹിച്ചു.
Kerala
കോഴിക്കോട്: പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥിക്ക് മർദനം. കോഴിക്കോട് മടവൂർ ചക്കാലക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ എട്ടാം ക്ലാസുകാരന് ക്രൂര മർദനമേറ്റത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് എട്ടാം ക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ചത്.
15 വിദ്യാർഥികൾ ചേർന്ന് പിടിച്ചുകൊണ്ടുപോയി സ്കൂളിന് സമീപത്തെ വിവിധയിടങ്ങളിൽ വച്ച് മർദിക്കുകയായിരുന്നു. കുട്ടിയെ സ്കൂൾ ബസിൽ കയറി വീട്ടിലേക്ക് പോകാനും അനുവദിച്ചില്ല. മൂക്കിൽ നിന്നു രക്തം വരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതുമൊക്കെ ചോദ്യം ചെയ്താണ് മർദനമെന്നു പരാതി. താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
National
ബംഗളൂരു: കന്നഡ ഭാഷയെ ഒഴിവാക്കി പരീക്ഷ നടത്തിയതിലുള്ള പ്രതിഷേധം മൂലം സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ റിക്രൂട്ട്മെന്റ് പരീക്ഷ അനിശ്ചിതമായി നീട്ടിവച്ചു.
പരീക്ഷ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രം നടത്തിയതാണു ഭാഷാവാദികളായ കർണാടക രക്ഷണ വേദികയെ പ്രകോപിപ്പിച്ചത്. കന്നഡയിലും പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് പരീക്ഷാകേന്ദ്രങ്ങളിൽ സംഘടന പ്രതിഷേധിച്ചു.
Education
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന വയർമാൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 25 വരെ നീട്ടി. ഓൺലൈനായി http:// samraksha. ceikerala.gov.in മുഖേന അപേക്ഷ സമർപ്പിക്കാം.
University News
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എംസിഎ (2024 അഡ്മിഷന് റെഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2020 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) പരീക്ഷയുടെ പ്രോജക്റ്റ് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ക്ക് 12വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 16 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റര്‍ ഐഎംസിഎ (2024 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2017 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്) നാലാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക് 16വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.
മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎജെഎംസിഎ, എംടിടിഎം, എംഎച്ച്എം, (സിഎസ്എസ്) എംഎല്‍ഐസി, എംഎഫ്എ (തോറ്റവര്‍ക്കായുള്ള സ്പെഷല്‍ റീഅപ്പിയറന്‍സ് 2024 അഡ്മിഷന്) മാര്‍ച്ച് 2026 പരീക്ഷകള്‍ക്ക് 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.
രണ്ടാം സെമസ്റ്റര്‍ യുജി, ബിവോക്, ബിബിഎ, ബിസിഎ (ഓണേഴ്സ്) (2025 അഡ്മിഷന് റെഗുലര്‍) ഏപ്രില്‍ 2026 പരീക്ഷകള്‍ക്ക്് നാളെ വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 12 വരെയും സൂപ്പര്‍ ഫൈനോടെ 13 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
ഒമ്പതാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ, ബിബിഎ, ബികോം എല്‍എല്‍ബി (2021 അഡ്മിഷന് റെഗുലര്‍, 2017 മുതല്‍ 2020 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2016 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2015 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2014 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) ജനുവരി 2026 പരീക്ഷകള്‍ 18 മുതല്‍ നടക്കും.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എംഎസ്സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ചര്‍ (പിജിസിഎസ്എസ്) (2025 അഡ്മിഷന് റെഗുലര്‍, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2019 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
അറിയിപ്പ്
എംജി യൂണിവേഴ്സിറ്റിയില്‍ 2025-2026 അദ്ധ്യയന വര്‍ഷത്തിലെ DLLE-എക്സിക്യൂട്ടീവ് പ്രോഗ്രാമുകളിലേക്കുള്ള യുജി, പി ജി പ്രവേശനത്തിനായി അപേക്ഷ നല്കിയ ശേഷം, യോഗ്യതാ രേഖകളായ പ്ലസ് ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പും, എസ് എസ് എല്‍ സി ഫ്രണ്ട് പേജ്, അപേക്ഷയുടെ പകര്‍പ്പ് എന്നിവയും ഡി എല്‍ എല്‍ ഇ എക്സാം തപാല്‍ സെക്ഷന്‍, പുതിയ പരീക്ഷാഭവനില്‍ (റൂം നമ്പര്‍ 512) ഇതുവരെ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികള്‍ 20നകം അവ നേരിട്ടു ഹാജരാക്കണം. തപാല്‍ മുഖേന അയക്കുന്നവര്‍ 75 രൂപയുടെ സ്വന്തം അഡ്രസ് എഴുതിയ കവര്‍ ഒപ്പം നല്‍കണം. 0481-2733205,0481-2733624
Kerala
കണ്ണൂർ: ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ. തലശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.
ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണത്തിനെത്തിച്ചത്.
കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യപേപ്പർ എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.
ചോദ്യപേപ്പർ മാറിയത് മനസിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
Kerala
ആലപ്പുഴ: എസ്എസ്എൽസി പരീക്ഷയെഴുതാനിരുന്ന വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കൊച്ചീക്കാരൻ വീട്ടിൽ അജോ-പ്രീമ ദമ്പതികളുടെ മകൾ എസ്തേർ അജോയെയാണ്(15) തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു സംഭവം. ആലപ്പുഴ നോർത്ത് പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.
Kerala
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഇന്ന് ആരംഭിക്കും. കേരളത്തിലും ലക്ഷദ്വീപിലുമാണ് ഇന്ന് പരീക്ഷ ആരംഭിക്കുന്നത്.
ഇറാൻ സംഘർഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ ഗൾഫിലെ കേന്ദ്രങ്ങളിലെ പരീക്ഷ പൊതുവിദ്യാഭ്യാസ വകുപ്പ് മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 3,047 പരീക്ഷ കേന്ദ്രങ്ങളിലായി ആകെ 4, 18,516 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രാവിലെ 9.30 മുതലാണ് പരീക്ഷ. ഒന്നാം ഭാഷ പാർട്ട് ഒന്നിന്റെ പരീക്ഷകളാണ് ഇന്ന് നടക്കുന്നത്. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളും ഇന്ന് ആരംഭിക്കും. രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ തുടങ്ങും.
National
ഇൻഡോർ: മധ്യപ്രദേശിൽ സ്കൂൾ പരീക്ഷയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിനി പ്രസവിച്ചു. പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ട പെൺകുട്ടി ശുചിമുറിയിൽ പോകാൻ അധ്യാപകരോടു അനുമതി തേടി. തുടർന്ന് ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർഥിനി തിരികെ പരീക്ഷാഹാളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപികമാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ആൺകുഞ്ഞിനാണു ശുചിമുറിയില്‍വച്ച് വിദ്യാർഥിനി ജന്മം നൽകിയത്. ശേഷം പെൺകുട്ടിയേയും കുഞ്ഞിനെയും തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞു.
അതേസമയം സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ ഇടപെട്ട പോലീസ് പെൺകുട്ടിയേയും രക്ഷിതാക്കളെയും ചോദ്യം ചെയ്തു. പരിചയക്കാരനായ യുവാവ് മാസങ്ങളായി തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി മൊഴി നൽകി. എന്നാൽ ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നാണ് മാതാപിതാക്കളുടെ മറുപടി.
വിവാഹാഭ്യർഥന നൽകിയാണ് പെൺകുട്ടിയെ യുവാവ് പീഡിപ്പിച്ചിരുന്നത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ കൊണ്ടുപോയാണ് പലയാവർത്തി പെൺകുട്ടിയെ പീഡിപ്പിച്ചത്. ബന്ധം പുറത്തുപറയരുതെന്ന് യുവാവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Todays Story
ഒരു അധ്യയനവർഷത്തിന്റെ ഏറ്റവും സ്പെഷ്യലും അതേസമയം ടെൻഷൻ നിറഞ്ഞതുമായ സമയമാണ് പരീക്ഷാക്കാലം. പൊതുപരീക്ഷകൾക്കും മറ്റു മത്സരപരീക്ഷകൾക്കും വിദ്യാർഥികൾ കനത്ത തയാറെടുപ്പിലാണ്.
പല വീടുകളിലും മാതാപിതാക്കളാണ് കൂടുതൽ ആശങ്കയോടെ കഴിയുന്നത്. ഈ സമയത്ത് പരീക്ഷയെ കൂടുതൽ ഫലപ്രദമായും ആരോഗ്യകരമായും എങ്ങനെ അഭിമുഖീകരിക്കാം എന്ന് നമുക്ക് നോക്കാം.
പരീക്ഷയെ സമ്മർദത്തോടെ കാണരുത് എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ അളവിലുള്ള ഉത്കണ്ഠ പഠനത്തിന് ഗൗരവം നൽകും, പക്ഷേ അതിരുകവിഞ്ഞാൽ അത് തിരിച്ചടിയാകും.
അതിനാൽ, പരീക്ഷയുടെ ഫലത്തെ മാത്രം ലക്ഷ്യമാക്കി പഠിക്കുന്നതിനു പകരം, സ്വന്തം അറിവും കഴിവും വർധിപ്പിക്കാനുള്ള ആത്മാർഥമായ ശ്രമമായി കാണുക.
ഈ മനോഭാവം പരീക്ഷാസമയത്ത് മാനസിക ശക്തി നൽകും. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. രക്ഷിതാക്കളോ വിദ്യാർത്ഥികളോ ആരായാലും ഇപ്പോൾ അത് ഒഴിവാക്കണം.
"നിന്റെ സുഹൃത്ത് ഇത്രയും പഠിച്ചു' തുടങ്ങിയ കമന്റുകൾ മുഖവിലയ്ക്കെടുക്കാതിരിക്കുക. ഓരോരുത്തർക്കും അവരവരുടേതായ വഴിയും സമയവും ഉണ്ട്. മറ്റുള്ളവരെ അനുകരിക്കാതെ, സ്വന്തം ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അത്തരം താരതമ്യങ്ങൾ പ്രചോദനമല്ല, മറിച്ച് സമ്മർദമാണ്.
ഒരു കൃത്യമായ ദിനചര്യ വളരെ പ്രധാനമാണ്. ഉറക്കം, ഭക്ഷണം, പഠനം, വ്യായാമം എന്നിവ ദിവസവും ഒരേ സമയത്ത് ചെയ്യാൻ ശ്രമിക്കുക. ഇത് പഠനത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കും.
ധാരാളം വെള്ളം കുടിക്കുകയും വേണം - ശരീരഭാരത്തിന്റെ 25 കിലോയ്ക്ക് ഏകദേശം ഒരു ലിറ്റർ വെള്ളം (ഉദാ: 50 കിലോ ഉള്ളവർക്ക് ദിവസവും രണ്ട് ലിറ്റർ എങ്കിലും).
ആവർത്തനമാണ് ഓർമശക്തി വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. എല്ലാവരുടെയും പഠനവേഗത വ്യത്യസ്തമാണ് എന്നത് ഓർക്കുക. മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരമാവധി പരിഹരിക്കുക - ഇത് പരീക്ഷാസമയത്ത് വലിയ ആത്മവിശ്വാസം നൽകും. ഷോർട്ട് നോട്ടുകളോ സംഗ്രഹങ്ങളോ തയാറാക്കി വയ്ക്കുക; അവസാന നിമിഷ റിവിഷന്‍ വളരെ ഉപകാരപ്രദമാകും.
കണക്ക്, ഫിസിക്സ് തുടങ്ങിയ പ്രശ്നപരിഹാര വിഷയങ്ങൾ പഠിക്കുമ്പോൾ, ആദ്യം ചോദ്യം മാത്രം എഴുതിയെടുത്ത് സ്വന്തമായി പരിഹരിക്കാൻ ശ്രമിക്കുക. ബുക്ക് നോക്കി പഠിക്കാതെ, സ്വയം ചെയ്ത ശേഷം സംശയങ്ങൾ മാത്രം ക്ലിയർ ചെയ്യുക.
ഇഷ്ടവിഷയങ്ങൾ ആദ്യം ചെറിയ സമയത്തിന് എടുത്ത് പഠിച്ച്, പ്രയാസമുള്ളവയ്ക്ക് കൂടുതൽ സമയം നൽകി സന്തുലിതമായി മുന്നോട്ടുപോകുക. ഈ പരീക്ഷകളെ നിങ്ങളുടെ ജീവിതലക്ഷ്യത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി കാണുക.
പരീക്ഷയല്ല, നിങ്ങളുടെ വളർച്ചയാണ് പ്രധാനം. എല്ലാവർക്കും ശാന്തമായും ആത്മവിശ്വാസത്തോടെയും നിറഞ്ഞ ഒരു പരീക്ഷാക്കാലം ആശംസിക്കുന്നു!
വിവരങ്ങൾ: Nithin A.F.
Consultant Psychologist SUT Hospital, Pattom
Mob: 9496341841
Email: [email protected], www.nithinaf.blogspot.com.
National
പാറ്റ്ന: പരീക്ഷയ്ക്ക് വൈകിയെത്തിയെന്ന പേരിൽ ഹാളിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ട വിഷമത്തിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. മഹാരാജ്ചക് ഗ്രാമത്തിലെ കോമൾ കുമാരിയാണ് മരിച്ചത്.
ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്നു പുറത്തേക്ക് ചാടി ഗുരുതരമായ പരിക്കേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം രാവിലെ 9.30നുള്ള പരീക്ഷയ്ക്കായി പെൺകുട്ടി 9.15നു സ്കൂളിലെത്തിയപ്പോഴേക്കും ഗേറ്റ് അടച്ചിരുന്നു. ഒൻപതിന് ഗേറ്റ് അടയ്ക്കുമെന്ന വ്യവസ്ഥയിൽ വിട്ടുവീഴ്ച ചെയ്യാൻ സ്കൂൾ അധികൃതർ തയാറായില്ല.
കുട്ടി കരഞ്ഞപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. പരീക്ഷ എഴുതാനാകാതെ വീട്ടിലേക്കു മടങ്ങിയ കോമൾ കുമാരി പിന്നീടു നദൗൽ റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി. മസൗഡി സ്റ്റേഷൻ എത്തുന്നതിനു മുൻപാണ് ട്രെയിനിൽ നിന്നു ചാടിയത്.
National
മുംബൈ: മഹാരാഷ്ട്രയിൽ പരീക്ഷയ്ക്കിടെ വിദ്യാർഥികളെ കോപ്പിയടിക്കാൻ സഹായിച്ച് മാതാപിതാക്കളും ബന്ധുക്കളും. ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളജിലാണ് സംഭവം.
ഡ്രോൺ ഉപയോഗിച്ചാണ് തട്ടിപ്പ് പിടികൂടിയത്. ചൊവ്വാഴ്ച കോളജിൽ 12-ാം ക്ലാസ് വിദ്യാർഥികളുടെ ഇംഗ്ലീഷ് പരീക്ഷ നടന്നിരുന്നു. പരീക്ഷയ്ക്കിടെ മാതാപിതാക്കളും ബന്ധുക്കളും പരീക്ഷ ഹാളിന് സമീപത്തെ ജനലിലൂടെ വിദ്യാർഥികൾക്ക് ശരിയായ ഉത്തരം പേപ്പറിലൂടെ കൈമാറുകയായിരുന്നു.
തുറസായ സ്ഥലത്താണ് കോളജ് പ്രവർത്തിക്കുന്നത്. ഡ്രോൺ അടുക്കലേക്ക് വരുമ്പോൾ ജനാലകൾക്ക് സമീപം നിൽക്കുന്നവർ ഓടിപ്പോകുന്നത് കാണാം.
പരീക്ഷ തട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പാണ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
University News
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബികോം, ബിബിഎ, ബിഎസ്സി മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് (ഡബിൾ മെയിൻ), ബിഎസ്സി ബോട്ടണി ആൻഡ് കംപ്യൂട്ടേഷണൽ ബയോളജി (ഡബിൾ മെയിൻ), ബിഡെസ് (ഗ്രാഫിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ), ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎസ്സി, ബിഎസ്സി ഇൻ എൽആർപി, ബിസിഎ, ബിഎ ഫിലിം ആൻഡ് ടെലിവിഷൻ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎ ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ, ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബിഎ മൾട്ടിമീഡിയ (സിബിസിഎസ്എസ് - യുജി), ബികോം പ്രഫഷണൽ, ബികോം ഹോണേഴ്സ് (സിയുസിബിസിഎസ്എസ് - യുജി) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് 13ന് തുടങ്ങും.
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് കംപ്യൂട്ടിംഗ് ഇൻ ഹിന്ദി (2025 പ്രവേശനം) ജൂലൈ 2025 റഗുലർ പരീക്ഷ ഫെബ്രുവരി 25ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാല് വർഷ ബിരുദ പ്രോഗ്രാം (2024 പ്രവേശനം) ഒന്നാം സെമസ്റ്റർ നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ നവംബർ 2024 ഡെഫിഷ്യൻസി റഗുലർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പിന് ഫെബ്രുവരി പത്ത് മുതൽ 16 വരെയും പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധനക്ക് 26 മുതൽ മാർച്ച് ആറ് വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ വിവിധ പിജി (സിബിസിഎസ്എസ് - പിജി - 2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ഡിസംബർ 2025 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 മുതൽ 21 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ - എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എംടിഎച്ച്എം നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിബിസിഎസ്എസ്) (2022 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി, എംഎസ്സി ബയോകെമിസ്ട്രി, എംഎസ്സി ഹ്യൂമൻ ഫിസിയോളജി, എംഎ ഫിലോസഫി (സിസിഎസ്എസ് - 2024 പ്രവേശനം ) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/.
അഞ്ചാം സെമസ്റ്റർ വിവിധ ബിവോക് (സിയുസിബിസിഎസ്എസ് - യുജി - 2020 പ്രവേശനം) നവംബർ 2025, ( CBCSS - UG - 2021, 2022, 2023 പ്രവേശനം ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2020, 2021 പ്രവേശനം) മാർച്ച് 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബികോം, ബിബിഎ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.