x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജൂ​ബി​ലി​യി​ൽ എ​ക്സാം​ത​ലോ​ണ്‍ ടെ​ൻ

വെബ് ഡെസ്ക്
Published: July 17, 2026 01:31 AM IST | Updated: July 17, 2026 01:31 AM IST

ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്സാം​ത​ലോ​ണ്‍ ടെ​ൻ ച​ട​ങ്ങി​ൽ​ന

തൃ​ശൂ​ർ: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്സാം​ത​ലോ​ണ്‍ ടെ​ൻ – മി​ക​വി​ന്‍റെ ഒ​രു ദ​ശാ​ബ്ദം എ​ന്ന ദേ​ശീ​യ​ത​ല എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ ബോ​ർ​ഡ് പ​രീ​ക്ഷാ സി​മു​ലേ​ഷ​നും റെ​സി​ഡ​ന്‍റ് സ​മ്മി​റ്റും ആ​രം​ഭി​ച്ചു. ജൂ​ബി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​റെ​ന്നി മു​ണ്ട​ൻ​കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ഷി​ബു ക​ള്ളി​വ​ള​പ്പി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ടെ​റി​ൻ മു​ള്ള​ക്ക​ര, ഇ​എം​എ കേ​ര​ള അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​എ​സ്.​എ​ൽ. അ​ഖി​ൽ, സം​ഘാ​ട​ക ക​ണ്‍​വീ​ന​ർ ഡോ. ​പി.​സി. രാ​ജീ​വ്, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഡോ. ​ഡി​യോ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ധ്യാ​പ​ക​രും ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ബ​ഹു​വി​ഷ​യ കേ​സ് ച​ർ​ച്ച​ക​ൾ, അ​പ്ഡേ​റ്റ് സെ​ഷ​നു​ക​ൾ, പ്രാ​യോ​ഗി​ക പ​രീ​ക്ഷാ സി​മു​ലേ​ഷ​നു​ക​ൾ എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Exam Jubilee

Recent News

Corehub Up