2026 ഏ​പ്രി​ൽ 21 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‍​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എ എ​ച്ച്ആ​ർ​എം/​എം​എം​സി​ജെ/​എം​ടി​ടി​എം (ന്യൂ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടെ), മാ​ർ​ച്ച് 2026 ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ 2026 ജൂ​ൺ മൂ​ന്നു മു​ത​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ പി​ന്നീ​ട്.

പ​രീ​ക്ഷാ​ഫ​ലം

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജി​യ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ്(​മേ​ഴ്സി​ചാ​ൻ​സ് – 2013 & 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 20വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം വ​ഴി ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്റ്/​സ​പ്ലി​മെ​ന്‍റ​റി - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി –2021, 2022 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് – 2017 - 2020 അ​ഡ്മി​ഷ​ൻ) ജ​നു​വ​രി 2026 പ​രീ​ക്ഷ​യു​ടെ ലാ​ബ്, മൈ​ന​ർ പ്രോ​ജ​ക്ട് & സെ​മി​നാ​ർ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‍​സി (റെ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2022 & 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് – 2013, 2017, 2018 & 2020 അ​ഡ്മി​ഷ​ൻ), ഏ​പ്രി​ൽ 2026 പോ​ളി​മ​ർ കെ​മി​സ്ട്രി, ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, ഹോം ​സ​യ​ൻ​സ്, ബ​യോ​കെ​മി​സ്ട്രി, സ്റ്റാ​റ്റി​സ്റ്റി​ക്സ്, സു​വോ​ള​ജി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ​വോ​സി ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് സോ​ഫ്ട്‍​വെ​യ​ർ ഡെ​വ​ല​പ്മെ​ന്റ് (351) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി​എ/​ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ലാ​മ/​ബി​കോം/​ബി​കോം – അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ്/​ബി​കോം (ആ​ന്വ​ൽ സ്കീം – ​പ്രൈ​വ​റ്റ് സ്റ്റ​ഡി) റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് മൂ​ന്ന് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ അ​പേ​ക്ഷി​ക്കു​വാ​നു​ള്ള അ​വ​സാ​ന തീ​യ​തി 10 ആ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു. 150/- രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400/- രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം.