വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) ബിഎ, ബിഎസ്‌സി, ബികോം, ബിബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026, ബിഎ മൾട്ടിമീഡിയ (2021, 2022 പ്രവേശനം) ഏപ്രിൽ 2026, ബിഎ മൾട്ടിമീഡിയ (2019, 2020 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ ജൂൺ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

ഗ്രേസ് മാർക്ക് അപേക്ഷ

 സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്‍ററുകൾ / അഫിലിയേറ്റഡ് ട്രെയിനിംഗ് കോളജുകളിലെ (2024 പ്രവേശനം) ബിഎഡ് വിദ്യാർഥികളിൽ എൻഎസ്എസ് ഗ്രേസ്‌മാർക്കിന് അർഹരായവർക്ക് ജൂൺ എട്ട് വരെ സ്റ്റുഡന്‍റ്സ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ലിങ്ക് മെയ് 29 മുതൽ ലഭ്യമാകും.

പുനർമൂല്യനിർണയഫലം

 വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിയുസിബിസിഎസ്എസ് - 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാഅപേക്ഷ

വയനാട് ലക്കിടി ഓറിയെന്‍റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്‍റിലെ രണ്ടാം വർഷ (2023, 2024 പ്രവേശനം) ബിഎച്ച്എം ആൻഡ് സിടി, (2022 പ്രവേശനം) ബിഎച്ച്എം ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്കും മൂന്നാം വർഷ (2023 പ്രവേശനം) ബിഎച്ച്എം ആൻഡ് സിടി, (2021, 2022 പ്രവേശനം) ബിഎച്ച്എം ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്കും പിഴ കൂടാതെ ജൂൺ പത്ത് വരെയും 200 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് മെയ് 29 മുതൽ ലഭ്യമാകും.

കരിയർ ഗൈഡൻസ് പ്രോഗ്രാം ജൂൺ ഒന്നിന്

 കാലിക്കട്ട് സർവകലാശാലാ എൻജിനിയറിംഗ് കോളജ് (ഐഇടി) പ്ലസ്ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി "ലോഞ്ച് പാഡ്' എന്ന പേരിൽ സമഗ്ര കരിയർ മാർഗ നിർദേശ പരിപാടി സംഘടിപ്പിക്കുന്നു. ജൂൺ ഒന്നിന് രാവിലെ 10.30ന് കോളജ് കാമ്പസിലാണ് പരിപാടി. വിദ്യാർഥികളുടെ ഉന്നത പഠനം, തൊഴിൽ, മത്സര പരീക്ഷ, സ്‌കോളർഷിപ്പ്, കരിയർ പ്ലാനിംഗ് തുടങ്ങിയ മേഖലകളിലെ സംശയങ്ങൾക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ മാർഗനിർദേശങ്ങൾ നൽകും. കൂടാതെ വ്യക്തിഗത വൺ-ടു-വൺ കരിയർ കൗൺസിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കേരള സംസ്ഥാന തൊഴിൽ വകുപ്പിലെ മുൻ വൊക്കേഷണൽ ഗൈഡൻസ് ഓഫീസറായ പി. രാജീവൻ മുഖ്യപ്രഭാഷണം നടത്തും. ഫോൺ: 9567172591, 9048807817.

 കാലിക്കട്ട് ബിഎഡ് ഫലം പ്രസിദ്ധീകരിച്ചു

 മൂല്യനിർണയം കഴിഞ്ഞ് മൂന്ന് പ്രവൃത്തി ദിവസത്തിനകം ബിഎഡ് ഫലപ്രഖ്യാപനം നടത്തി കാലിക്കട്ട് സർവകലാശാല. 2024 - 2026 ബാച്ചിന്‍റെ നാലാം സെമസ്റ്റർ ബിഎഡ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെ ഫലമാണ് റെക്കോഡ് വേഗത്തിൽ പ്രസിദ്ധീകരിച്ചത്. പുനർമൂല്യനിർണയത്തിന് ജൂൺ എട്ട് വരെ അപേക്ഷിക്കാം. നാലാം സെമസ്റ്റർ ബിഎഡ്‌ സ്പെഷ്യൽ എജ്യുക്കേഷൻ ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം മെയ് 25ന് പ്രസിദ്ധീകരിച്ചിരുന്നു.

 എൻആർഐ ക്വാട്ടാ പ്രവേശനം

 കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിൽ (ഐഇടി) 2026 - 2027 അധ്യയന വർഷത്തെ എൻആർഐ ക്വാട്ടാ പ്രവേശന നടപടികൾ ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, മെക്കാനിക്കൽ എൻ‌ജിനീയറിംഗ്, പ്രിന്‍റിംഗ് ടെക്നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. കീം പരീക്ഷ എഴുതാത്തവർക്കും പ്രവേശനം നേടാം. ഫോൺ: 9567172591.

 ബോട്ടണി പഠനവകുപ്പിൽ പിജി ഡിപ്ലോമ ജൂൺ രണ്ട് വരെ അപേക്ഷിക്കാം

 കാലിക്കട്ട് സർവകലാശാല ബോട്ടണി പഠനവകുപ്പ് നടത്തുന്ന പിജി ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് എന്ന പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ജൂൺ രണ്ട് വരെ അപേക്ഷിക്കാം. യോഗ്യത: ബിഎസ്‌സി / എംഎസ്‌സി - ബോട്ടണി / ബയോടെക്നോളജി / ലൈഫ് സയൻസസ്. പ്രായോഗിക പരിശീലത്തിന് പ്രാധിനിക്യം നൽകിക്കൊണ്ടാണ് കോഴ്സ് രൂപകൽപന ചെയ്തിരിക്കുന്നത്. കോഴ്സ് കാലാവധി: ഒരു വർഷം. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോൺ : 9497192730, 9846163197.

 അഫ്സൽ - അൽ - ഉലമ (പ്രിലിമിനറി) പ്രവേശനം 2026

 കാലിക്കട്ട് സർവകലാശാല 2026 - 2027 അധ്യയന വർഷത്തേ അഫ്സൽ - അൽ - ഉലമ ( പ്രിലിമിനറി ) പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ പത്ത്. അപേക്ഷ ഫീസ്: എസ്‌സി / എസ്ടി - 220 രൂപ, മറ്റുള്ളവർ - 520 രൂപ. ഫീസടച്ചതിന് ശേഷം പ്രിന്‍റൗട്ട് എടുക്കേണ്ടതാണ്. പ്രിന്‍റൗട്ട് എടുക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. തിരുത്തലുകൾ വരുത്തുന്നതിന് വേണ്ടി ‘എഡിറ്റ്’ സൗകര്യം ഉപയോഗിക്കുന്നവർ വീണ്ടും വിവരങ്ങൾ നൽകി അപേക്ഷ പൂർത്തീകരിച്ചു പുതിയ പ്രിന്‍റൗട്ട് എടുക്കേണ്ടതാണ് അല്ലാത്ത പക്ഷം അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താകും. പ്രിന്‍റൗട്ട് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 2407017, 2660600.