x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഴ്‌​സു​മാ​ര്‍​ക്കു​ള്ള ബ്രി​ഡ്ജ് പ​രീ​ക്ഷ ജൂ​ലൈ 19ന്


Published: May 18, 2026 11:11 PM IST | Updated: May 18, 2026 11:11 PM IST

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ന്‍​നി​​​​ര ആ​​​​ഗോ​​​​ള ടാ​​​​ല​​​​ന്‍റ് മൊ​​​​ബി​​​​ലി​​​​റ്റി പ്ലാ​​​​റ്റ്ഫോ​​​​മാ​​​​യ ബോ​​​​ർ​​​​ഡേ​​​​ഴ്സ് പ്ല​​​​സ് ഏ​​​​കീ​​​​കൃ​​​​ത ദേ​​​​ശീ​​​​യ പ​​​​രീ​​​​ക്ഷ​​​​യാ​​​​യ ബോ​​​​ർ​​​​ഡ​​​​ർ പ്ല​​​​സ് ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ഡി​​​​പ്ലോ​​​​യ്‌​​​​മെ​​​​ന്‍റ് ആ​​​​ന്‍​ഡ് ഗ്ലോ​​​​ബ​​​​ല്‍ മൊ​​​​ബി​​​​ലി​​​​റ്റി എ​​​​ക്‌​​​​സാം (ബ്രി​​​​ഡ്ജ്) പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ജൂ​​​​ലൈ 19ന് ​​​​കൊ​​​​ച്ചി, പൂ​​​​ന, നോ​​​​യി​​​​ഡ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ബോ​​​​ർ​​​​ഡ​​​​ർ പ്ല​​​​സ് ഫി​​​​നി​​​​ഷിം​​​​ഗ് സ്‌​​​​കൂ​​​​ള്‍ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​ണു പ​​​​രീ​​​​ക്ഷ.

ഇ​​​​ന്ത്യ​​​​ന്‍ ന​​​​ഴ്‌​​​​സു​​​​മാ​​​​രു​​​​ടെ യോ​​​​ഗ്യ​​​​ത വി​​​​ല​​​​യി​​​​രു​​​​ത്താ​​​​നും അ​​​​വ​​​​ര്‍​ക്കു വി​​​​ദേ​​​​ശ​​​​ത്ത് മി​​​​ക​​​​ച്ച ക​​​​രി​​​​യ​​​​ര്‍ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നു​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത​​​​താ​​​​ണ് പ​​​​രീ​​​​ക്ഷ.

പ​​​​രീ​​​​ക്ഷ​​​​യി​​​​ലൂ​​​​ടെ ഒ​​​​രു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ​​​​യു​​​​ടെ മെ​​​​റി​​​​റ്റ് അ​​​​ധി​​​​ഷ്ഠി​​​​ത സ്‌​​​​കോ​​​​ള​​​​ര്‍​ഷി​​​​പ്പാ​​​​ണ് ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. വി​​​​ദേ​​​​ശ ക​​​​രി​​​​യ​​​​റി​​​​നാ​​​​യി ന​​​​ഴ്‌​​​​സു​​​​മാ​​​​രു​​​​ടെ പ്രാ​​​​വീ​​​​ണ്യം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​ന​​​​ച്ചെ​​​​ല​​​​വ് കു​​​​റ​​​​യ്ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണു ല​​​​ക്ഷ്യം.

80 മി​​​​നി​​​​റ്റ് ദൈ​​​​ര്‍​ഘ്യ​​​​മു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ള്ള ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ജൂ​​​​ണ്‍ 30ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ക്കും. പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം ഓ​​​​ഗ​​​​സ്റ്റ് പ​​​ത്തി​​​ന് ​പ്ര​​​​ഖ്യാ​​​​പി​​​​ക്കും. ബി​​​​എ​​​​സ്‌​​​സി ​ന​​​​ഴ്സിം​​​​ഗും ജി​​​​എ​​​​ൻ​​​​എം ഡി​​​​പ്ലോ​​​​മ​​​​യും ഉ​​​​ള്ള​​​​വ​​​​ര്‍​ക്കും പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്കും പ്ര​​​​വൃ​​​​ത്തി​​​​പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള​​​​വ​​​​ര്‍​ക്കും പ​​​​രീ​​​​ക്ഷ​​​യെ​​​​ഴു​​​​താം. 35 വ​​​​യ​​​​സി​​​​ല്‍ താ​​​​ഴെ​​​​യു​​​​ള്ള​​​​വ​​​​ര്‍​ക്കാ​​​​ണു മു​​​​ന്‍​ഗ​​​​ണ​​​​ന. ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് https:// www.borderplus.co/bridge/ സ​​​​ന്ദ​​​​ര്‍​ശി​​​​ക്കു​​​​ക.

Tags : Bridge Nurses Exam

Recent News

Corehub Up