പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരളം, ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ 16ന് നടത്താൻ നിശ്ചയിച്ചിരുന്നതും ഇടുക്കി ജില്ലയിലെ ഹർത്താലിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതുമായ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷകൾ ഒക്ടോബർ 17 ഉച്ചയ്ക്ക് ശേഷം നടത്തും.
പ്രായോഗിക പരീക്ഷ ഉള്ള വിഷയങ്ങളുടെ സമയക്രമം ഉച്ചയ്ക്ക് രണ്ട് മുതൽ 4.15 വരെയും പ്രായോഗിക പരീക്ഷ ഇല്ലാത്ത വിഷയങ്ങളുടെ സമയക്രമം ഉച്ചയ്ക്ക് രണ്ട് മുതൽ 4.45 വരെയും ആയിരിക്കും. മുൻപ് 17ന് രാവിലെ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.
Tags : HigherSecondary Improvement Examination Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship