x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ​ഗ​ദീ​പം സ്‌​കോ​ള​ർ​ഷി​പ്പി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം

വെബ്ഡെസ്ക്
Published: October 17, 2026 01:02 AM IST | Updated: October 17, 2026 01:02 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ്‌​​​കൂ​​​ൾ/ സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മു​​​ത​​​ൽ എ​​​ട്ടാം ക്ലാ​​​സ് വ​​​രെ​​​യു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി (മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും), സി​​​ഖ്, ബു​​​ദ്ധ, ജൈ​​​ന, പാ​​​ഴ്സി) ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി 2026-27 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം മാ​​​ർ​​​ഗ​​​ദീ​​​പം സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര താ​​​മ​​​സ​​​ക്കാ​​​രാ​​​യ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​രു വ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക​​​യാ​​​യി 1,500 രൂ​​​പ​​​യാ​​​ണ് ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​യാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്. കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​നം 2,50,000 രൂ​​​പ ക​​​വി​​​യാ​​​ൻ പാ​​​ടി​​​ല്ല. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ഷെ​​​ഡ്യൂ​​​ൾ​​​ഡ്/ കൊ​​​മേ​​​ഴ്സ്യ​​​ൽ ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

നി​​​ശ്ചി​​​ത ഫോ​​​ർ​​​മാ​​​റ്റി​​​ലു​​​ള്ള അ​​​പേ​​​ക്ഷാ ഫോം ​​​സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി (www.margadeepam.kerala.gov.in) പോ​​​ർ​​​ട്ട​​​ലി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​ർ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് ല​​​ഭ്യ​​​മാ​​​ക്ക​​​ണം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 31 രാ​​​ത്രി 11 വ​​​രെ. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.margadeepam.kerala.gov.in, 04712300524, 04712300523.

Tags : Margadeepam Scholarships Applications Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up