തിരുവനന്തപുരം: സർക്കാർ സ്കൂൾ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്സി) ജനസംഖ്യാനുപാതികമായി 2026-27 സാമ്പത്തിക വർഷം മാർഗദീപം സ്കോളർഷിപ്പ് അനുവദിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. ഒരു വർഷം സ്കോളർഷിപ്പ് തുകയായി 1,500 രൂപയാണ് ഒറ്റത്തവണയായി അനുവദിക്കുന്നത്. കുടുംബ വാർഷിക വരുമാനം 2,50,000 രൂപ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ്/ കൊമേഴ്സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.
നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷാ ഫോം സ്ഥാപനമേധാവി (www.margadeepam.kerala.gov.in) പോർട്ടലിൽ നിന്ന് അപേക്ഷകർ ഡൗൺലോഡ് ചെയ്ത് ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31 രാത്രി 11 വരെ. വിവരങ്ങൾക്ക്: www.margadeepam.kerala.gov.in, 04712300524, 04712300523.