x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു; പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും  

വെബ് ഡെസ്ക്
Published: July 6, 2026 10:50 AM IST | Updated: July 6, 2026 10:56 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​നാ​ണ് അ​ന്വേ​ഷ​ണം വി​ജി​ല​ന്‍​സി​ന് കൈ​മാ​റാ​നു​ള്ള നീ​ക്കം.

അ​ടു​ത്ത മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. വി​ശ​ദാം​ശ​ങ്ങ​ള്‍ തേ​ടു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഇ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സം​സാ​രി​ക്കും.

കേ​സ് അ​ഴി​മ​തി നി​രോ​ധ​ന പ​രി​ധി​യി​ല്‍ വ​രു​മെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. പി​എ​സ്‌​സി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ധി​യി​ലാ​ണെ​ന്നും അ​ത്‌​കൊ​ണ്ട് വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മി​ല്ലെ​ന്നും നി​യ​മോ​പ​ദേ​ശ​മു​ണ്ട്.

എ​ന്നാ​ല്‍ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​മാ​യ​തി​നാ​ല്‍ പി​എ​സ്‌​സി ചെ​യ​ര്‍​മാ​നോ അം​ഗ​ങ്ങ​ള്‍​ക്കോ എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നാ​കി​ല്ല. അ​തേ​സ​മ​യം വ​രു​ന്ന ആ​ക്ഷേ​പ​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നു​മാ​ണ് നി​യ​മോ​പ​ദേ​ശം. അ​ന്വേ​ഷ​ണം വി​ജി​ല​ന്‍​സ് ഏ​റ്റെ​ടു​ത്താ​ല്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​കും കേ​സ് അ​ന്വേ​ഷി​ക്കു​ക.

പി​എ​സ്‌​സി​സു​ടെ അ​ന്വേ​ഷ​ണം ശ​രി​യാ​യ വി​ധ​ത്തി​ല​ല്ലെ​ന്ന ആ​രോ​പ​ണ​മു​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​സ് വി​ജി​ല​ന്‍​സി​നെ ഏ​ല്‍​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ നി​യ​മോ​പ​ദേ​ശം തേ​ടു​ന്ന​ത്. ചെ​യ​ര്‍​മാ​ന് കീ​ഴി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ല്‍​കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​തെ​ന്നാ​യി​രു​ന്നു വി​മ​ര്‍​ശ​നം.

 

Tags : psc exam irregularities vigilance investigate

Recent News

Corehub Up