തെങ്ങണ: നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ ചേർന്നു പിടികൂടി. കോട്ടയം പായിപ്പാട് മുതൽ കണ്ണോട്ട വരെ എട്ട് കിലോമീറ്ററാണ് ഇന്നോവ കാർ അപകടം ഉണ്ടാക്കി യാത്ര ചെയ്തത്. തിരുവല്ല സ്വദേശി ഗോകുൽ ബിനു ആണ് വാഹനം ഓടിച്ചത്.
അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്. വാഹനവും ഡ്രൈവറേയും തൃക്കൊടിത്താനം പൊലിസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ കാറിന്റെ മുന്നിലെ ടയർ പൊട്ടിയതിനെ തുടർന്ന് ഡിസ്ക് റോഡിൽ ഉരഞ്ഞാണ് ഓടിയത്.
Tags : Vehicle hitting Accident locals intercept offending vehicle Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash