തുഷാര്‍ വി. ദോതെ
കൊച്ചി: കടലാസ്, മഷി, രാസവസ്തുക്കൾ തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ തുടര്‍ച്ചയായ വിലവര്‍ധനവ അച്ചടിവ്യവസായത്തെ ഗുരുതര പ്രതിസന്ധിയിലാക്കുന്നതായി ഓള് ഇന്ത്യ ഫെഡറേഷന് ഓഫ് മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് തുഷാര്‍ വി. ദോതെ.
വിലവര്‍ധന അച്ചടിസംരംഭകരുടെ പ്രവര്‍ത്തനച്ചെലവ് വര്‍ധിപ്പിക്കുകയും വ്യവസായത്തിന്റെ നിലനില്പനെ ബാധിക്കുകയും ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അച്ചടിമേഖലയിലെ ആധുനിക സാങ്കേതികവിദ്യകളും നൂതനസാധ്യതകളും പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിക്കുന്ന ഭാരത് എക്സ്പോയുടെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിക്കാനായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അച്ചടിമേഖലയ്ക്കു വ്യവസായ പദവി ലഭ്യമാക്കുന്നതിനും ചെറുകിട അച്ചടി സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കു പരിഹാരം കാണുന്നതിനും സര്‍ക്കാർ മുന്‍ഗണന നല്‍കണം. സേവന മേഖലയായാണു അച്ചടിയെ കണക്കാക്കുന്നത്.
ഇതു ബാങ്കിംഗ്, വായ്പാസൗകര്യങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരള മാസ്റ്റര്‍ പ്രിന്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് രാജേഷ്, സെക്രട്ടറി എല്‍ദോ കെ. ജോര്‍ജ്, ട്രഷറര്‍ സാജു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Tags : TusharVDothe Crisis Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash AllIndiaFederation MasterPrintersAssociations