Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Apology

'ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്‍റെ ആയുധമാകരുത്': കെ. ബിജുവിന്‍റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിയിലെ വിവാദ പ്രോസിക്യൂഷന്‍ ഉത്തരവില്‍ കെ. ബിജു ഐഎഎസിന്‍റെ മാപ്പപേക്ഷ ഹൈക്കോടതി തള്ളി. പുതിയ മാപ്പപേക്ഷയുടെ സത്യവാഗ്മൂലം പുതുക്കി നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. കോടതിയോട് ഏറ്റുമുട്ടിയാല്‍ സര്‍ക്കാരിന് രക്ഷിക്കാനാവില്ലെന്നും സര്‍ക്കാരിന്‍റെ ആയുധമാകരുത് എന്നും ബിജുവിനോട് കോടതി പറഞ്ഞു.

കോടതി നിര്‍ബന്ധിച്ചതിനാല്‍ സമയം കിട്ടിയില്ല എന്നായിരുന്നു ബിജുവിന്‍റെ ആദ്യ ഉത്തരവിലെ വിശദീകരണം. അതുകൊണ്ട് ഈ ഭാഗത്തില്‍ വ്യക്തത ഉണ്ടാക്കിയ ഒരു മാപ്പപേക്ഷ പുതിയത് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ച ഘട്ടത്തില്‍ അതിരൂക്ഷ വിമര്‍ശനമാണ് കെ. ബിജുവിനെതിരെ ജസ്റ്റീസ് എ. ബദറുദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഉയര്‍ത്തിയത്. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദ്യോഗസ്ഥന്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും കോടതി വിമര്‍ശിച്ചിരുന്നു.

ഐഎന്‍ടിയുസി നേതാവ് ആര്‍. ചന്ദ്രശേഖരന്‍ ഉള്‍പ്പെട്ട കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയുള്ള ആദ്യ ഉത്തരവില്‍ ഹൈക്കോടതി വിരുദ്ധ പരാമര്‍ശം ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ സമ്മര്‍ദം മൂലം പ്രോസിക്യൂഷന് അനുമതി നല്‍കുന്നുവെന്നായിരുന്നു ആദ്യത്തെ ഉത്തരവിലുണ്ടായിരുന്നത്.

സര്‍ക്കാര്‍ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുമ്പേ പ്രതികളുടെ കൈകളില്‍ എത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതികളെ സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും കോടതി സംശയിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Kerala

മാപ്പ് എഴുതി നൽകി; വീണ്ടും 'കൈ' പിടിച്ച് ലാലി ജെയിംസ്

തൃശൂർ: മേയർ സ്ഥാനാർഥിത്വം കിട്ടാത്തതിനെ തുടർന്ന് വിവാദ പ്രസ്താവന നടത്തി പാർട്ടി നടപടി നേരിട്ട തൃശൂർ കൗൺസിലർ ലാലി ജെയിംസ് വീണ്ടും കോൺഗ്രസിൽ. ഡിസിസി അധ്യക്ഷന് മാപ്പ് എഴുതി നൽകിയതിനെ തുടർന്നാണ് ലാലി ജെയിംസിനെ തിരിച്ചെത്താനുള്ള വഴി തുറന്നത്.

തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ലാലി എത്തി. രാജൻ പല്ലനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുമെന്നും ലാലി പറഞ്ഞു.

പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കുടുംബത്തിലെ ചെറിയ പ്രശ്നങ്ങളിൽ നടപടി എടുക്കും. അങ്ങനെ മാത്രമേ സസ്പെൻഷൻ നടപടിയെ കാണുന്നുള്ളു. താൻ എന്നും പാർട്ടിക്കൊപ്പം ഉണ്ടാകുമെന്നും പാർട്ടിയോട് മാപ്പ് പറയുന്നതിൽ അഭിമാനമെന്നും ലാലി ജെയിംസ് പറഞ്ഞു.

ലാലിയുടെ മടങ്ങിവരവ് കൂടുതൽ ഗുണകരമാകുമെന്ന് സ്ഥാനാർഥി രാജൻ പല്ലൻ പറഞ്ഞു.മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ​ഗുരുതര ആരോപണം ലാലി ജെയിംസ് ഉന്നയിച്ചത്.

Kerala

വീ​ണാ ജോ​ര്‍​ജി​നു നേരേ ആ​ക്ര​മ​ണം: കോ​ണ്‍​ഗ്ര​സ് മാ​പ്പു പ​റ​യ​ണമെന്ന് മ​ന്ത്രി റി​യാ​സ്

കോ​​​ഴി​​​ക്കോ​​​ട്: ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജി​​​നെ ആ​​​ക്ര​​​മി​​​ച്ച​​​വ​​​ര്‍​ക്കെ​​​തി​​​രേ സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യി ന​​​ട​​​പ​​​ടിയെ​​​ടു​​​ത്ത് സ്വ​​​യം മാ​​​പ്പു പ​​​റ​​​യാ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ​​​റ​​​ഞ്ഞു.

മ​​​ന്ത്രി വീ​​​ണ​​​യ്‌​​​ക്കെ​​​തി​​​രേ കു​​​റേ​​​ക്കാ​​​ല​​​മാ​​​യി നി​​​ര​​​ന്ത​​​രം വി​​​ദ്വേ​​​ഷ കാം​​പ​​​യി​​​ന്‍ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. അ​​​തി​​​ന്‍റെ ഉ​​ത്പ​​​ന്ന​​​മാ​​​ണ് ക​​​ണ്ണൂ​​​രി​​​ല്‍ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണം. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​രു വ​​​നി​​​താ​​​ മ​​​ന്ത്രി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കെ​​​എ​​​സ്‌​​​യുക്കാർ മ​​​ന്ത്രി താ​​​മ​​​സി​​​ക്കു​​​ന്ന വീ​​​ട്ടി​​​ല്‍ കൊ​​​ണ്ടു​​​പോ​​​യി റീ​​​ത്ത് വ​​​ച്ചു.

മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജി​​​നെ നൂ​​​ലി​​​ല്‍​ക്കെ​​​ട്ടി ഇ​​​റ​​​ക്കി​​​യ​​​ത​​​ല്ല. ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മ​​​ന്ത്രി​​​ക്കും ഈ ​​​നാ​​​ട്ടി​​​ല്‍ ജീ​​​വി​​​ക്ക​​​ണം. പ​​​രി​​​ക്കു​​​പ​​​റ്റി​​​യ​​​താ​​​യി മ​​​ന്ത്രി അ​​​ഭി​​​ന​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​തു​​​ന്ന​​​യി​​​ച്ച​​​വ​​​രി​​​ല്‍ മ​​​നു​​​ഷ്യ​​​ത്വം ചോ​​​ര്‍​ന്നു​​​പോ​​​യി എ​​​ന്ന​​​തി​​​ന്‍റെ ല​​​ക്ഷ​​​ണ​​​മാ​​​ണ്.

ജ​​​നാ​​​ധി​​​പ​​​ത്യ സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തു തെ​​​റ്റ​​​ല്ല. താ​​​ന​​​ട​​​ക്ക​​​മു​​​ള്ള ആ​​​ളു​​​ക​​​ള്‍ ക​​​രി​​​ങ്കൊ​​​ടി സ​​​മ​​​ര​​​ത്തി​​​ലൊ​​​ക്കെ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.
ഇ​​​ത് അ​​​ത്ത​​​ര​​​മൊ​​​രു സ​​​മ​​​ര​​​മാ​​​യി കാ​​​ണാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും റി​​​യാ​​​സ് പ​​​റ​​​ഞ്ഞു.

National

മഹാത്മാവേ മാപ്പ് ; കർണാടകത്തിൽ ഗാന്ധിജിയെ ഉപയോഗിച്ച് കോൺഗ്രസ്-ബിജെപി പരസ്യയുദ്ധം

ബം​​​​​​ഗ​​​​​​ളു​​​​​​രു: ക​​​​​​ർ‌​​​​​​ണാ​​​​​​ട​​​​​​ക​​​​​​ത്തി​​​​​​ൽ പ​​​ത്ര​​​പ്പ​​​ര​​​സ്യ​​​ത്തി​​​ലൂ​​​ടെ ബി​​​​​​ജെ​​​​​​പി​​​​​​യും കോ​​​​​​ൺ​​​​​​ഗ്ര​​​​​​സും ത​​​​​​മ്മി​​​​​​ൽ ന​​​ട​​​ക്കു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​യി​​​ൽ രാ​​​​​​ഷ്‌​​​​​​ട്ര​​​​​​പി​​​​​​താ​​​​​​വ് മ​​​​​​ഹാ​​​​​​ത്മാ​​​​​​ഗാ​​​​​​ന്ധി​​​യെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ഗാ​​​​​​ന്ധിസ്മാ​​​​​​ര​​​​​​ക നി​​​​​​ധി. ക​​​​​​ഴി​​​​​​ഞ്ഞ ചൊ​​​​​​വ്വാ​​​​​​ഴ്ച പ്ര​​​​​​മു​​​​​​ഖ പ​​​​​​ത്ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ പ്ര​​​​​​സി​​​​​​ദ്ധീ​​​​​​ക​​​​​​രി​​​​​​ച്ച പ​​​​​​ര​​​​​​സ്യ​​​​​​മാ​​​ണു സം​​​ഭ​​​വ​​​ത്തി​​​നാ​​​ധാ​​​രം.

മ​​​​​​ഹാ​​​​​​ത്മാ​​​​​​ഗാ​​​​​​ന്ധി ദേ​​​​​​ശീ​​​​​​യ ഗ്രാ​​​​​​മീ​​​​​​ണ തൊ​​​​​​ഴി​​​​​​ലു​​​​​​റ​​​​​​പ്പ് നി​​​​​​യ​​​​​മം അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച​​​​​തി​​​​​നെ​​​​​തി​​​​​രേ സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള കോ​​​​​ൺ​​​​​ഗ്ര​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​ർ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ച്ച മു​​​​​ഴു​​​​​പ്പേ​​​​​ജ് പ​​​​​ര​​​​​സ്യ​​​​​ത്തി​​​​​ലാ​​​ണ് ആ​​​ദ്യം ഗാ​​​ന്ധി​​​ജി​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. തൂ​​​​​വെ​​​​​ള്ള ഷ​​​​​​ർ​​​​​​ട്ടും കാ​​​​​​ക്കി പാ​​​​​​ന്‍റ്സും ധ​​​​​​രി​​​​​​ച്ച ഗാ​​​​​​ന്ധി​​​​​​ജി​​​​​യു​​​​​ടെ രൂ​​​​​പം കേ​​​ന്ദ്ര​​​ത്തെ ശ​​​കാ​​​രി​​​ക്കു​​​ന്ന മ​​​ട്ടി​​​ലാ​​​ണു പ​​​ര​​​സ്യം. മ​​​​​ഹാ​​​​​ത്മ​​​​​ഗാ​​​​​ന്ധി തൊ​​​​​ഴി​​​​​ലു​​​​​റ​​​​​പ്പ് പ​​​​​ദ്ധ​​​​​തി​​​​​ക്കു​​​​​ പ​​​​​ക​​​​​രം വി​​​​​ബി-​​​​​ജി രാം ​​​​​ജി പ​​​​​ദ്ധ​​​​​തി ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ ബി​​​​​ജെ​​​​​പി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു പ​​​ര​​​സ്യം.

ഇ​​​​​തി​​​​​നെ​​​​​തി​​​​​രേ​​​യു​​​ള്ള ബി​​​​​ജെ​​​​​പി​​​യു​​​ടെ പ​​​ര​​​സ്യ​​​ത്തി​​​ൽ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ, മു​​​​​തി​​​​​ർ​​​​​ന്ന നേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ രാ​​​​​ഹു​​​​​ൽ ഗാ​​​​​ന്ധി​​, മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജുൻ ഖാ​​​​​ർ​​​​​ഗെ എ​​​ന്നി​​​വ​​​രെ ഗാ​​​​​ന്ധി​​​ജി വ​​​​​ടി​​​​​യെ​​​​​ടു​​​​​ത്ത് ത​​​​​ല്ലു​​​​​ന്ന​​​​​താ​​​​​യാ​​​ണു ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ല്ലാ​​​​​റ്റി​​​​​നെ​​​​​യും ന​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ​​​​​ന്നും ഗാ​​​​​ന്ധി പ​​​​​റ​​​​​യു​​​​​ന്നു​​​​​ണ്ട്.

ഗാ​​​​​ന്ധി​​​​​യെ അ​​​​​പ​​​​​കീ​​​​​ർ​​​​​ത്തി​​​​​ക​​​​​ര​​​​​മാ​​​​​യി ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ചു​​​​​വെ​​​​​ന്നു ​​മാ​​​​​ത്ര​​​​​മ​​​​​ല്ല അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ആ​​​​​ശ​​​​​യ​​​​​സം​​​​​ഹി​​​​​ത​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ചു യു​​​​​വ​​​​​ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ തെ​​​​​റ്റാ​​​​​യ വി​​​വ​​​ര​​​വും ഇ​​​തു​​​വ​​​ഴി ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്ന് ഗാ​​​​​ന്ധി സ്മാ​​​​​ര​​​​​ക​​​​​നി​​​​​ധി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് വി.​​​​​പി. കൃ​​​​​ഷ്ണ​​​​​യും സെ​​​​​ക്ര​​​​​ട്ട​​​​​റി എം.​​​​​സി. ന​​​​​രേ​​​​​ന്ദ്ര​​​​​യും പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up