x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം; അ​ടി​യേ​റ്റ ഭാ​ര്യ​മാ​താ​വ് മ​രി​ച്ചു 

വെബ് ഡെസ്ക്
Published: November 4, 2026 06:22 AM IST | Updated: November 4, 2026 06:22 AM IST

കൊ​ല്ലം: മ​രു​മ​ക​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ഭ​ര​ണി​ക്കാ​വ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം പ​ന​പ്പെ​ട്ടി ചി​റ​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ശ്യാ​മ​ള (65) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കൊ​ല​പാ​ത​ക​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലി​സ് മ​രു​മ​ക​ൻ വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി കെ. ​ശി​വ​നെ (41) അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വു​മാ​യി വ​ഴ​ക്ക് പ​തി​വാ​യ​തോ​ടെ ശി​വ​ന്‍റെ ഭാ​ര്യ​യാ​യ ര​ജ​നി ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​മ്മ ശ്യാ​മ​ള​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​ത​റി​ഞ്ഞ് ശി​വ​ൻ പി​ന്നാ​ലെ എ​ത്തി ര​ജ​നീ​യു​മാ​യും ശ്യാ​മ​ള​യു​മാ​യും വ​ഴ​ക്കു​ണ്ടാ​ക്കി. ആ​ക്ര​മി​ക്കാ​നാ​യി വ​ന്ന ശി​വ​നി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​ൻ ഇ​രു​വ​രും അ​യ​ൽ വീ​ട്ടി​ലേ​ക്ക് ഓ​ടി. പി​ന്തു​ട​ർ​ന്നെ​ത്തി​യ ശി​വ​ൻ ത​ടി​ക്ക​ഷ്ണം ഉ​പ​യോ​ഗി​ച്ച് ര​ജ​നി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ശ്യാ​മ​ള​യ്‌​ക്ക് അ​ടി​യേ​റ്റു​വെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

ത​ല​പി​ള​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ശ്യാ​മ​ള​യെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഭ​ര​ണി​ക്കാ​വി​ലെ​യും തു​ട​ർ​ന്ന് അ​ടൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ​നി​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ട്ട ശി​വ​നെ മു​തു​പി​ലാ​ക്കാ​ട്ടു​നി​ന്നു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Attack piece of wood dies mother-in-law Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up