മണ്ണുത്തി: തൃശൂർ മണ്ണുത്തിയിൽ വിദ്യാർഥിയെ കാണാനില്ലെന്ന് പരാതി. തൃശൂർ മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ് ജോഷി എന്ന 15കാരനെയാണ് കാണാതായത്. സ്കൂൾ യൂണിഫോമിൽ രാവിലെ ഇറങ്ങിയ 15കാരൻ പിന്നീട് വസ്ത്രം മാറി പോകുന്നത് സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർഥിയാണ്.
ചൊവ്വാഴ്ച രാവിലെ പതിവുപോലെ സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് യൂണിഫോം മാറ്റി മറ്റ് വസ്ത്രങ്ങൾ ധരിച്ച് നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നും അന്വേഷണം പുരോഗമിക്കുകയാണ്.
Tags : missing student Complaint CCTV footage school uniform Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash