Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : School Uniform

മ​ണ്ണു​ത്തി​യി​ൽ വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി; സ്കൂ​ൾ യൂ​ണി​ഫോം മാ​റ്റി പോ​കു​ന്ന ദൃ​ശ്യം സി​സി​ടി​വി​യി​ൽ

മ​ണ്ണു​ത്തി: തൃ​ശൂ​ർ മ​ണ്ണു​ത്തി​യി​ൽ വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. തൃ​ശൂ​ർ മു​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി ജോ​യ​ൽ ജോ​ർ​ജ് ജോ​ഷി എ​ന്ന 15കാ​ര​നെ​യാ​ണ് കാ​ണാ​താ​യ​ത്. സ്കൂ​ൾ യൂ​ണി​ഫോ​മി​ൽ രാ​വി​ലെ ഇ​റ​ങ്ങി​യ 15കാ​ര​ൻ പി​ന്നീ​ട് വ​സ്ത്രം മാ​റി പോ​കു​ന്ന​ത് സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. മ​ണ്ണു​ത്തി ഡോ​ൺ ബോ​സ്കോ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​തി​വു​പോ​ലെ സ്കൂ​ൾ യൂ​ണി​ഫോം ധ​രി​ച്ചാ​ണ് കു​ട്ടി വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് യൂ​ണി​ഫോം മാ​റ്റി മ​റ്റ് വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് ന​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പി​ന്തു​ട​ർ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Latest News

Corehub Up