x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് കാ​ണാ​താ​യ വ​യോ​ധി​ക​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വെബ് ഡെസ്‌ക്
Published: November 4, 2026 01:00 PM IST | Updated: November 4, 2026 01:00 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കു​റ്റി​യാ​നി​യി​ൽ വേ​ക്കി​നാ​ട് തോ​ട്ടി​ലേ​ക്ക് ഓ​ട്ടോ മ​റി​ഞ്ഞ് കാ​ണാ​താ​യ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 17 കി​ലോ​മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് വി​ദ്യാ​ധ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് വി​ദ്യാ​ധ​ര​നും ഭാ​ര്യ​യും യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഓ​ട്ടോ പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ​ത്. ക​ഴി‍​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ധ​ര​നും ഭാ​ര്യ​യും ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​ത്തി​യൊ​ലി​ട്ട തോ​ട്ടി​ലേ​ക്ക് ഇ​വ​ർ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യാ​യി​രു​ന്നു. ഭാ​ര്യ ല​ത​കു​മാ​രി​യെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.

ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ങ്കി​ലും വി​ദ്യാ​ധ​ര​നെ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല. 187 കി​ലോ​മീ​റ്റ​റി​ന് അ​പ്പു​റം ആ​റ്റി​ങ്ങ​ൽ മാ​മ​ത്ത് നി​ന്നാ​ണ് മൃ​ത​ദേ​ഹം ഇ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

Tags : Found Dead body elderly man missing auto plunges

Recent News

Corehub Up