Kerala
കൊച്ചി: എറണാകുളം മുനമ്പത്ത് നിന്ന് കാണാതായ പോലീസുകാരനെ പൊള്ളാച്ചിയില്‍ നിന്ന് കണ്ടെത്തി. വടക്കേക്കര സ്റ്റേഷനിലെ സിപിഒ അന്‍ജിത്തിനെ ആണ് കണ്ടെത്തിയത്.
ഒരാഴ്ചത്തെ തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയത്. അന്‍ജിത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കുടുംബ തര്‍ക്കങ്ങളെ തുടര്‍ന്നാണ് അന്‍ജിത്ത് വീട്ടില്‍ നിന്ന് പോയത്.
ശനിയാഴ്ച രാവിലെയാണ് ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്. കുടുംബവഴക്കിനെ തുടർന്ന് വീടുവിട്ടിറങ്ങുകയായിരുന്നുവെന്ന് പിന്നാലെ വിവരം വന്നിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലൈനിൽ കിട്ടിയില്ലെന്ന് ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
Kerala
കോട്ടയം: തീക്കോയിയില്‍ ഗര്‍ഭിണിയെ തടവിലാക്കി കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. പ്രതികള്‍ മുമ്പും നവജാതശിശുവിനെ വില്പന നടത്തിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി.
സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണ സംഘം തെരച്ചില്‍ തുടങ്ങി. ഇതിനിടയില്‍ സംഘത്തിലെ ഒരാളെക്കൂടി പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. കൊല്ലം പരവൂര്‍ അനില്‍ നിവാസില്‍ അനീന തസ്നിയെ (26)യാണ് അറസ്റ്റ് ചെയ്തത്.
മാഫിയ നടത്തിപ്പുകാരായ കോയമ്പത്തൂര്‍ രാമനാഥപുരം രാംനഗറില്‍ മുപ്പിലി രാജ (27), വാഗമണ്‍ പുള്ളിക്കാനം പുതുക്കാട് കുന്ദാനിയില് അര്ജുന് (21) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
സംഭവത്തില്‍ ഒരു കുട്ടിയെ വിറ്റതായും കണ്ടെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ കുട്ടിയെ വില്പന നടത്തിയെന്നാണ് പ്രതികളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങുമെന്നും ജില്ലാ പോലീസ് ചീഫ് സാബു മാത്യുവും പാലാ ഡിവൈഎസ്പി കെ. സദനും പറഞ്ഞു.
കൂടുതല്‍ പ്രതികളുണ്ടായേക്കും. അറസ്റ്റിലായവര്‍ വിവിധ ജില്ലകളില്‍പെട്ടവരാണ്. സംഘത്തിന്റെ പ്രവര്‍ത്തനം സംസ്ഥാനതലത്തിലുണ്ടാകാമെന്നും കുടുതല്‍ അന്വേഷണം നടത്തിവരുകയാണെന്നും ജില്ലാ പോലീസ് ചീഫ് പറഞ്ഞു.
Kerala
പരവൂര്‍: ട്രെയിനിലെ എസി കോച്ചിനുള്ളില്‍ കത്തുന്ന എണ്ണവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ നടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എസി കോച്ചിലെ മുകളിലെ ബര്‍ത്തില്‍ ഇരുന്നാണ് ഒരു യാത്രക്കാരന് കത്തിച്ചുവച്ച വിളക്കും ചന്ദനത്തിരികളും ഉപയോഗിച്ച് പൂജ നടത്തിയത്.
വീഡിയോ പങ്കുവച്ച അക്കൗണ്ട് കണ്ടെത്താന്‍ ശ്രമം
വീഡിയോ ആദ്യം പങ്കുവച്ച സോഷ്യല്‍ മീഡിയ അക്കൗണ്ട് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന് അറിയിച്ചു. അക്കൗണ്ട് കണ്ടെത്തുന്നതോടെ ട്രെയിനും യാത്രക്കാരനെയും തിരിച്ചറിഞ്ഞ് നിയമനടപടികള്‍ സ്വീകരിക്കും.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ജ്വലനശേഷിയുള്ള വസ്തുക്കള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പിഴ തുക റെയില്‍വേ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇരിങ്ങല്ലൂര്‍ സ്വദേശി ഷെരീഫ് അഹമ്മദിനെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി നായകള്‍ കൂട്ടമായി കരച്ചിലായിരുന്നെന്നും നല്ല മഴയായതിനാല്‍ ശ്രദ്ധിച്ചില്ലെന്നുമാണ് അയല്‍വാസിയുടെ മൊഴി. ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണ വിവരം പന്തീരങ്കാവ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. ഇതോടെയാണ് പോലീസ് എത്തി പരിശോധിക്കുന്നത്.
അതേസമയം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട മരണമാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. എട്ടുമാസം മുമ്പ് വണ്ടി കച്ചവടക്കാര്‍ക്കാണ് വീട് വാടകയ്ക്ക് നല്‍കിയതെന്നാണ് വിവരം. ഇവിടെ സ്ഥിരം താമസക്കാർ ഉണ്ടാവാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.
National
ജയ്സാൽമീർ: രാജസ്ഥാനിലെ ജയ്സാൽമീർ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേരെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാംദേവ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഹർകി ഗ്രാമത്തിൽ ആണ് സംഭവം.
ഞായറാഴ്ച രാത്രി വൈകിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേക്ഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.
ജസ്രാജ് സുതാർ (29), ഭാര്യ നിർമ്മ സുതാർ (25), ഇവരുടെ മകൻ ഭരത് (10), മകൾ മനീഷ (5) എന്നിവരാണ് മരിച്ചത്. ഗ്രാമവാസികളുടെ സഹായത്തോടെ പോലീസ് മൃതദേഹങ്ങൾ ടാങ്കിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണവും പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു. ആത്മഹത്യയാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ദമ്പതികൾ തമ്മിൽ കുടുംബവഴക്ക് ഉണ്ടായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിക്കുന്നത്. എന്നാൽ ഔദ്യോഗികമായി ഒരു തീരുമാനത്തിൽ എത്തിയിട്ടില്ലെന്നും എല്ലാ വശങ്ങളും അന്വേഷണ പരിധിയിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Kerala
അരൂർ: കോഴിക്കോട് സ്വദേശിയായ യുവതിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണന്റഎ മകൾ നേഹ കൃഷ്ണനെ (25) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തീവണ്ടിയിൽനിന്ന് വീണതാണെന്നാണ് പ്രാഥമിക നിഗമനം. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തുള്ള ചെറിയ വളവിനോട് ചേർന്നാണ് സംഭവം.
തിങ്കളാഴ്ച അപകടം നടന്ന ഇതേസ്ഥലത്ത് രണ്ട് ദിവസം മുൻപ് മാവേലി എക്സ്പ്രസിൽനിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം ഹാർബർ റോഡിൽ മൈലാഞ്ചി കല്ലിൽ അബ്ദുൾ ഹമീദിന് (37) ഗുരുതര പരിക്കേറ്റിരുന്നു. ഇയാൾ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലാണ്.
Kerala
കോട്ടയം: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മീഥെയിൻ വാതക സ്ഫോടനം മൂലമുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ (43) ആണ് മരിച്ചത്. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
അനീഷ് മോഹന്റെ ഭാര്യ സംഗീതയും സഹോദരൻ സനലും ബുധനാഴ്ച തന്നെ സിക്കിമിലെത്തിയിരുന്നു. നാഷണൽ ഹൈഡ്രോ പവർ കോർപറേഷന്റെ (എൻഎച്ച്പിസി) സീനിയർ മാനേജരും ജിയോളജിസ്റ്റുമായിരുന്നു മരിച്ച അനീഷ്. 16 വർഷമായി എൻഎച്ച്പിസിയിൽ സേവനമനുഷ്ഠിക്കുന്ന അനീഷ് ഏഴ് മാസം മുൻപാണ് ഹരിയാനയിൽ നിന്ന് സിക്കിമിലെത്തിയത്.
Kerala
കോഴിക്കോട്: വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തർപ്രദേശ് സ്വദേശി നിഗം കുമാർ ആണ് മരിച്ചത്. നാല് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ, അപകടം നടന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്.
ഡ്രോൺ പരിശോധനയിൽ ഉരുട്ടി ഗ്യാസ് ഗോഡൗണിന് പിൻവശത്തെ പുഴയുടെ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വിലങ്ങാട് പുഴയുടെ ഭാഗമായ കുളിക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് നിഗം കുമാറും മറ്റ് രണ്ട് പേരും അപകടത്തിൽപ്പെട്ടത്.
തിരച്ചിലിന്റെ നാലാം ദിനമായ ഇന്ന് രാവിലെ തന്നെ മേഖലയിൽ അഗ്നിരക്ഷാ സേനയും പോലീസും തിരച്ചിൽ പുനരാരംഭിച്ചിരുന്നു. കെ-9 സ്ക്വാഡിലെ ട്രാക്കർ ഡോഗിനെയും ഡ്രോണുകളെയും ഉപയോഗിച്ചായിരുന്നു ശാസ്ത്രീയമായ പരിശോധനകൾ നടത്തിയത്. തുടർനടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴരയോടെ സിവിൽ സ്റ്റേഷനിലെ പാർക്കിംഗ് ഷെഡിന് സമീപം ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സിവിൽ സ്റ്റേഷൻ വളപ്പിൽ അധികം ആളനക്കമില്ലാത്ത മേഖലയിലാണ് മൃതദേഹം കിടന്നിരുന്നത്.
വിവരമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, ഡിവൈഎസ്പി എ.എം. സിദ്ദീഖ്, തിരൂർ എസ്ഐമാരായ എൻ.ആർ. സുജിത്ത്, ടി. നസീർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണ്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന്റെ പഴക്കം ഉൾപ്പെടെയുള്ള വിവരങ്ങൾ ഫോറൻസിക് പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ വ്യക്തമാകൂ. ആളൊഴിഞ്ഞ പ്രദേശമായതിനാൽ നിരവധി സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് വ്യക്തമാക്കി.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ ഗൃഹനാഥന്റെ ഒന്നര മാസം പഴക്കമുള്ള അസ്ഥികൂടം വീട്ടുവളപ്പിൽ കണ്ടെത്തി. ചാലിക്കര കാക്കാമാക്കൂൽ മീത്തൽ കുഞ്ഞിക്കണ്ണൻ(72) ആണ് മരിച്ചത്.
ഇയാൾ തനിച്ചാണ് താമസിച്ചിരുന്നത്. പറമ്പിൽ ഇറങ്ങിയപ്പോൾ എന്തെങ്കിലും അപകടം പറ്റി മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. വൈദ്യുതി ചാർജ് അടയ്ക്കാത്തതുകൊണ്ട് കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാർ കുഞ്ഞിക്കണ്ണനെ വീട്ടിൽ കാണാത്തതു കാരണം കാഞ്ഞങ്ങാടുള്ള സഹോദരി പുത്രന്റെ ഫോണിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.
നാട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പിൽ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. കുഞ്ഞിക്കണ്ണന്റെ ചെരിപ്പും ധരിച്ചിരുന്ന മുണ്ടും സമീപത്തുണ്ട്. കുഞ്ഞിക്കണ്ണൻ തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.
അസ്ഥികൂടം ഡിഎൻഎ പരിശോധന നടത്തിയ ശേഷമാകും സംസ്കാരം. ഇയാൾ ചിലപ്പോൾ കാഞ്ഞങ്ങാടുള്ള സഹോദരിയുടെ വീട്ടിൽ പോയി താമസിക്കാറുണ്ട്. കുഞ്ഞിക്കണ്ണൻ സഹോദരിയുടെ വീട്ടിൽ ആയിരിക്കും എന്നാണ് നാട്ടുകാർ കരുതിയത്. ഭാര്യ നേരത്തെ മരിച്ചിരുന്നു. രണ്ട് മക്കൾ മറ്റു വീടുകളിലാണ് താമസിക്കുന്നത്.
Kerala
കോഴിക്കോട്: വിഷ്ണുമംഗലം പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വളയം ഇടിക്കുന്നുമ്മൽ സ്വദേശി രഞ്ജിത്ത്(40) ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചലിൽ ബണ്ട് പരിസരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കാളാഴ്ച പുലർച്ചെയാണ് രഞ്ജിത്ത് വീട്ടിൽനിന്ന് ഇറങ്ങിയത്. രാവിലെ എട്ടോടെ പുഴയുടെ പരിസരത്ത് യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം നാദാപുരം ഗവ. ആശുപത്രിയിലേക്ക് മാറ്റി.
Kerala
നെയ്യാറ്റിന്‍കര: നെയ്യാറില്‍ കഴിഞ്ഞ ദിവസം കാണാതായ അഭിഭാഷകന്റെ മൃതദേഹം ഇന്നലെ രാവിലെ കണ്ടെത്തി. തിരുവനന്തപുരം ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റിലെ സ്കൂബാ ഡൈവിംഗ് ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
നെയ്യാറ്റിന്‍കര മേലെത്തെരുവ് മുത്താരമ്മൻ ക്ഷേത്ര ഭാരവാഹി കൂടിയായ തെക്കേ കൊട്ടാരം തോപ്പില്‍ വിളാകത്ത് വീട്ടില്‍ അഡ്വ. കൃഷ്ണചന്ദ്രനെ (39) കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ നെയ്യാറ്റിൻകര കുരവണിക്കടവിൽ നെയ്യാറിലെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.
സുഹൃത്തുക്കളോടൊപ്പം കടവില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. വിവരം അറിഞ്ഞ് ആദ്യം നെയ്യാറ്റിന്‍കര ഫയര്‍ ആന്‍ഡ് റസ്ക്യൂ യൂണിറ്റ് ടീമും പിന്നീട് തിരുവനന്തപുരം യൂണിറ്റില്‍ നിന്നുള്ള സ്കൂബാ ഡൈവിംഗ് ടീമും തെരിച്ചൽ നടത്തിയിരുന്നു.
എന്നാൽ ഇന്നലെ രാവിലെ പുനരാരംഭിച്ച തെരച്ചിലിനിടയിലാണ് കൃഷ്ണചന്ദ്രനെ കാണാതായെന്ന് പറയപ്പെട്ട ഇടത്തു നിന്നും അരകിലോമീറ്ററോളം മാറി മൃതദേഹം കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. വിജയയാണ് ഭാര്യ. മകള്‍: കല്യാണി.
Kerala
തിരുവനന്തപുരം: കരകുളത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികനെ ദിവസങ്ങളോളം വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് തലയോട്ടിയും അസ്ഥിയും മാത്രം. ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹമാണ് ജീർണിച്ച അവസ്ഥയിൽ കണ്ടെത്തിയത്.
പാളയം മാർക്കറ്റിൽ പച്ചക്കറിക്കച്ചവടം ചെയ്തിരുന്ന കരകുളം നെല്ലിവിള ജയാഭവനിൽ രവീന്ദ്രൻ(76) ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇയാളെ വീടിന് പുറത്തേക്ക് കണ്ടിരുന്നില്ല.
ക്ഷേമപെൻഷനുമായി ജീവനക്കാർ വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ദിവസങ്ങൾക്കുശേഷം രണ്ടാം തവണയും ക്ഷേമപെൻഷനുമായി എത്തിയപ്പോഴും വീട് അകത്തുനിന്ന് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ചു.
മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതിൽ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് നെടുമങ്ങാട് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടമായി കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. മാംസഭാഗങ്ങളെല്ലാം അഴുകി നശിച്ച നിലയിലായിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിൽ ഒരു മാസത്തോളം പഴക്കം കണ്ടെത്തി.
രവീന്ദ്രന്റെ ഭാര്യ ലളിത അഞ്ചുവർഷം മുന്‍പ് മരണപ്പെട്ടിരുന്നു. തുടർന്ന് ഒറ്റയ്ക്കാണ് ഇയാൾ കഴിഞ്ഞിരുന്നത്. മക്കൾ: ജയകുമാർ, ഗിരീഷ്കുമാർ, ലതകുമാരി. സംസ്കാരം നടത്തി.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍പ്പെട്ട കള്ളാടി മീനാക്ഷി പാലത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ മണ്ണിടിഞ്ഞ് കാണാതായതില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.
രക്ഷാദൗത്യസംഘം വ്യാഴാഴ്ച രാവിലെ അപകട മേഖലയിലെ സോണ്‍ രണ്ടില്‍ മണ്ണ് കുമിഞ്ഞ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണം നടത്തുന്ന ദിലീപ് ബില്‍ഡ്കോണ്‍ കമ്പനി കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണ(ഹിമാചല്‍ പ്രദേശ്),എന്‍ജിനിയര്‍ രാഹുല്‍(ഹിമാചല്‍ പ്രദേശ്), എസ്കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇംറാന്‍(ബിഹാര്‍), സര്‍വേയര്‍മാരായ രാകേഷ് ഗുച്ചൈദ്(പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന് അന്‍സാരി(ഉത്തര്‍പ്രദേശ്) എന്നിവരെയാണ് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കാണാതായത്.
വൈത്തിരി താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എംബാമിംഗിനു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കും. ദുരന്തത്തില്പ്പെട്ടതില് ദിലീപ് ബില്‍ഡ്കോണ്‍ ജീവനക്കാരായ ഓപ്പറേറ്റര്‍ ചന്ദ്രബാന്‍(മധ്യപ്രദേശ്), സിവില്‍ ഫോര്മാന്(ബികാഷ്കുമാര്‍), അന്‍ചന്ദ്ര ബാന്‍(ജാര്‍ഖണ്ഡ്)എന്നിവരുടെ മൃതദേഹങ്ങള്‍ ചൊവ്വാഴ്ചതന്നെ ലഭിച്ചിരുന്നു.
അപകടത്തില്‍പ്പെട്ടതില്‍ മൂന്നു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാണ്. മണ്ണ് അടിഞ്ഞുകൂടിയ പ്രദേശത്തെ നാല് സോണുകളായി തിരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് സോണുകള്‍ കേന്ദ്രീകരിച്ചാണ് വ്യാഴാഴ്ച തെരച്ചില്‍.
കള്ളാടി പുഴയുടെ തീരങ്ങളിലും തെരച്ചില്‍ തുടരുകയാണ്. രണ്ട് സോണുകളില്‍ ബുധനാഴ്ച തെരച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. കേന്ദ്ര, സംസ്ഥാന ദുരന്ത പ്രതികരണ സേനാംഗങ്ങള്‍, അഗ്നി-രക്ഷാസേനാംഗങ്ങള്‍, പോലീസ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. സ്നിഫര്‍, കഡാവര്‍ നായകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
Kerala
ആലപ്പുഴ: അരൂരില്‍ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ നിലയില്‍. അരൂര്‍ പളളിയോടപ്പുരയ്ക്കല്‍ സുബ്രമണ്യന്‍(71)ആണ് മരിച്ചത്.
ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന് പഞ്ചായത്ത് നമ്പര്‍ കിട്ടാന്‍ വൈകുന്നതിന്റെ വിഷമത്തിലായിരുന്നു സുബ്രമണ്യന്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിലാണ് വീട്. ഇതുമൂലം വീട്ടുനമ്പര്‍ കിട്ടാന്‍ തടസങ്ങളുണ്ട് എന്നാണ് പഞ്ചായത്ത് അറിയിച്ചത്.
വീടിന് നമ്പര്‍ ഇല്ലാത്തതിനാല്‍ അവസാന ഗഡു തുക ലഭിച്ചില്ല. രോഗവും ഭാര്യയ്ക്കുണ്ടായ അപകടവും മൂലം മാനസിക ബുദ്ധിമുട്ടിലായിരുന്നു സുബ്രമണ്യന്‍.
ലൈഫ് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ അവസാന ഗഡുവായ ഒരുലക്ഷം രൂപയ്ക്കായി ഒരുപാട് തവണ പഞ്ചായത്ത് കയറിയിറങ്ങിയെങ്കിലും ലഭിച്ചില്ല. ത്വക്ക് സംബന്ധമായ അസുഖം സുബ്രമണ്യനുണ്ടായിരുന്നു. രണ്ടാഴ്ച്ച മുന്‍പ് അത് മൂര്‍ച്ഛിച്ചു.
തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍ പോകാനിരിക്കുകയായിരുന്നു. എന്നാല്‍ സുബ്രമണ്യനെ കാണാതായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Kerala
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് തൊഴിലാളികളെയും കണ്ടെത്തി. വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സുരക്ഷിതരായി
കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് മൂന്നോടെ കടലിൽ പോയ ഇവർ 29-ന് പുലർച്ചെ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പറഞ്ഞ സമയത്തിനുള്ളിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ വിവരം കോസ്റ്റൽ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൂവരെയും സുരക്ഷിതമായി കണ്ടെത്താനായത്.
Kerala
കൊച്ചി: എറണാകുളം മൂവാറ്റുപുഴയാറില്‍ കാണാതായ കുടുംബത്തിലെ നാലാമത്തെ മൃതദേഹവും കണ്ടെത്തി. എട്ട് വയസുകാരിയായ പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഫയര്‍ഫോഴ്സും സ്കൂബ സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ ആറ്റുതീരം കടവ് ഭാഗത്ത് നിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ പിതാവ് നാരായണന്റെ മൃതദേഹവും നേരത്തേ ഇതേ സ്ഥലത്തുനിന്നാണ് കിട്ടിയത്.
വെള്ളിയാഴ്ച രാത്രിയാണ് അമ്മ വിജിമോളുടെയും മൂന്ന് വയസുള്ള മകളുടെയും മൃതദേഹം മുളക്കുളം ഭാഗത്തുനിന്ന് കണ്ടെത്തിയത്. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പിറവം പോലീസിന്റെ കണ്ടെത്തൽ.
കാഴ്ച പരിമിതിയുള്ള ആളാണ് വിജിമോള്‍.കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇവർ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് ഒരു വീട് സംഘടിപ്പിച്ചതായി ഇവരെ അറിയിച്ചെങ്കിലും ഇതിന് കാത്തുനിൽക്കാതെ ഇവർ ജീവനൊടുക്കുകയായിരുന്നു.
National
ന്യൂഡൽഹി: പശ്ചമി ഡൽഹിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് ഖയാല പ്രദേശത്താണ് സംഭവം.
24 വയസുള്ള യുവതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതമാണെന്ന് സംശയിക്കുന്നതായും ആത്മഹത്യ കുറിപ്പൊന്നും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
മൃതദേഹം ഡിഡിയു ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
പത്തനംതിട്ട: കോന്നി കൊക്കാത്തോട് അള്ളൂങ്കലില്‍ യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊക്കാത്തോട് അള്ളൂങ്കല്‍ താന്നിമൂട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 41 വയസായിരുന്നു.
ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. മനോജിന്റെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും തോടിന് സമീപത്ത് നിന്ന് കണ്ടെത്തിയതായി പഞ്ചായത്തംഗം കെ.പി. ഷീബ പറഞ്ഞു.
മനോജ് കുളിക്കാനായി തോട്ടിലിറങ്ങുന്നതായി ചില പ്രദേശവാസികള്‍ കണ്ടിരുന്നു. നല്ല ആഴമുള്ള
തോടാണ്. ഇയാള്‍ ഒഴുക്കില്‍പ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Kerala
കൊല്ലം: കൊല്ലത്ത് മരുതമൺപള്ളി ക്ഷേത്രത്തിനു സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ലഭിച്ചത് ഒരു തൊഴിലാളികൾക്ക് പ്ലാസ്റ്റിക് ടിൻ നിറയെ വെള്ളി ആഭരണങ്ങൾ. വിവിധ തരത്തിലുള്ള 40 ജോടിയോളം വെള്ളി ആഭരണങ്ങളാണ് ടിന്നിൽ ഉണ്ടായിരുന്നത്.
35 ജോടി പാദസരം, 2ജോടി കാൽത്തള, 2 ഏലസ്. 5 മൂക്കുത്തി, 2 ജോടി കമ്മലുകൾ, 1 മോതിരം, ഒപ്പം ഇടിവള എന്നിങ്ങനെയാണ് ടിന്നിനുള്ളിൽ നിന്ന് ലഭിച്ചത്. ടിൻ ലഭിച്ചതിനു സമീപത്തു നിന്നു തന്നെ ആഭരണശാലകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ത്രാസും കണ്ടെത്തി. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ത്രാസാണ് കണ്ടു കിട്ടിയത്.
ഉടനെ ഇവർ വാർഡ് മെന്പറെ വിവരം അറിയിച്ചു. മെന്പർ എത്തി പൂയപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സാധനങ്ങൾ തോട്ടിലൂടെ ഒഴുകിയെത്തിയതാണോ അതോ ആരെങ്കിലും തോട്ടിൽ ഉപേക്ഷിച്ചതാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മോഷണമുതലാണോ എന്നും പരിശോധിച്ച് വരികയാണ്. ഏതെങ്കിലും കടകളിൽ നിന്ന് ആഭരണങ്ങളും ത്രാസും നഷ്ടമായിട്ടുണ്ടോയെന്നതടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്.
Kerala
കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
കെഎസ്ആർടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്ലിലെ മുകൾ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാലുപേരെ സസ്പെൻഡ് ചെയ്തിരുന്നു.
ഒരു വർഷത്തിന് ശേഷം കഴിഞ്ഞ മാർച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിക്കുന്നത്. ഒരുവർഷത്തോളം ശമ്പളമില്ലാത്ത സാഹചര്യത്തിൽ ഇദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു.
ഭാര്യയ്ക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇതേത്തുടർന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നു ബാബുവെന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Kerala
ആലപ്പുഴ: കായംകുളം എംഎസ്എം കോളജിന് സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി കോളജിന് സമീപത്തെ ചിത്തിനേത്ത് പുരയിടത്തിൽ നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ഈ ഭാഗങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്പടിക്കാറുണ്ടായിരുന്നു. ആളൊഴിഞ്ഞ പുരയിടമായതിനാൽ ഇവിടെ രാത്രികാലങ്ങളിൽ യുവാക്കൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു കായംകുളം പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
കാസർഗോഡ്: മലപ്പുറത്ത് നിർത്തിയിട്ട ലോറിയിൽനിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് കുമ്പളയിലും കടുമേനിയിലും എൻഐഎ റെയ്ഡ്.
കേസുമായി ബന്ധപ്പെട്ട് എൻഐഎയുടെ കസ്റ്റഡിയിലുള്ള മുഹമ്മദ് സലീം എന്ന സജിയുടെ ഭാര്യയും മക്കളും താമസിക്കുന്ന കുമ്പള കട്ടത്തടുക്ക എകെജി നഗറിലെ ക്വാർട്ടേഴ്സിലും കടുമേനി പട്ടേങ്ങാനത്തുള്ള സജിയുടെ കുടുംബവീട്ടിലുമാണ് എൻഐഎ സംഘം പരിശോധന നടത്തിയത്.
കുമ്പളയിലെ ക്വാർട്ടേഴ്സിൽനിന്നു സജിയുമായി ബന്ധപ്പെട്ട ഒരു ആർസി ബുക്കും മൂന്ന് വിസിറ്റിംഗ് കാർഡുകളും കടുമേനിയിലെ വീട്ടിൽനിന്ന് അഞ്ച് ജെലാറ്റിൻ സ്റ്റിക്കുകളും എൻഐഎ സംഘം പിടിച്ചെടുത്തു.
ഇന്നലെ പുലർച്ചെയാണ് എൻഐഎ കൊച്ചി യൂണിറ്റിൽനിന്നുള്ള സംഘം പരിശോധനയ്ക്കെത്തിയത്. സജിയുടെ സഹോദരൻ ജോർജും (ജോബി) കുടുംബവുമാണ് കടുമേനി പട്ടേങ്ങാനത്തെ വീട്ടിൽ താമസിക്കുന്നത്. സജി 36 വർഷം മുമ്പ് പത്താം ക്ലാസ് കഴിഞ്ഞയുടനെ നാടുവിട്ടു പോയതാണ്. പിന്നീട് മതപരിവർത്തനം നടത്തി മുഹമ്മദ് സലീം എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും വിവിധയിടങ്ങളിലായി മൂന്നോ അതിലധികമോ വിവാഹം കഴിച്ചതായി അറിയുന്നതായും നാട്ടുകാരും ബന്ധുക്കളും പറഞ്ഞു.
ജോബിയുടെ കൂടെ താമസിക്കുന്ന അച്ഛനമ്മമാരെ കാണാൻ സജി വർഷത്തിലൊരിക്കൽ നാട്ടിലെത്താറുണ്ട്. കാറിലെത്തി തിരിച്ചുപോകുന്ന മകനെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നാണ് അച്ഛൻ കുട്ടപ്പൻ പറഞ്ഞത്. കാട്ടുമൃഗങ്ങളെ തുരത്താൻ അഞ്ചു വർഷം മുമ്പ് വാങ്ങിയതിൽ ബാക്കിയായതാണ് ഇന്നലെ കണ്ടെടുത്ത ജെലാറ്റിൻ സ്റ്റിക്കുകളെന്നാണ് പച്ചക്കറി കർഷകനായ ജോബി എൻഐഎ അധികൃതർക്ക് നൽകിയിരിക്കുന്ന മൊഴി.
ഈ വർഷം ഫെബ്രുവരി ഏഴിനാണ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫർഹ എന്ന ഹോളോബ്രിക്സ് കമ്പനി വളപ്പിൽ നിർത്തിയിട്ടിരുന്ന പച്ചക്കറി ലോറിയിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. ഉള്ളിച്ചാക്കുകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 89,600 ജലാറ്റിൻ സ്റ്റിക്കുകളും 10,500 ഷോക്ക് ട്യൂബുകളുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് സലീം ഉൾപ്പെടെ മൂന്നു പേരെയാണ് ഇതുവരെ കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
എൻഐഎ ഡിവൈഎസ്പി രാജന്റെ നേതൃത്വത്തിലാണ് കാസർഗോഡ് ജില്ലയിൽ പരിശോധനകൾ നടത്തിയത്. ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ കെ.വി. സുമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും കാസർഗോഡ് നിന്നെത്തിയ ബോംബ് സ്ക്വാഡും കടുമേനിയിൽ 10 മണിക്കൂറോളം നീണ്ട പരിശോധനയിൽ പങ്കെടുത്തു.
തിരൂരങ്ങാടി പോലീസ് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവുമായി ബന്ധപ്പെട്ട് ചെറുപുഴ ചുണ്ടയിലും എൻഐഎ റെയ്ഡ് നടത്തി. കേസിലെ രണ്ടാംപ്രതിയായ ചുണ്ടയിലെ അനില്‍കുമാറിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ എത്തിയ എന്‍ഐഎ സംഘം രാവിലെ ഏഴോടെ പരിശോധന പൂർത്തിയാക്കി മടങ്ങി. അനിൽകുമാറിനെ നേരത്തേ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 60 ദിവസത്തോളം ജയിലിലായിരുന്നു.
Kerala
കൊച്ചി: ആലുവ ദേശത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഓർമക്കുറവുണ്ടായിരുന്ന രുഗ്മിണിയെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ നെടുമ്പാശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവ തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരിയായിരുന്നു രുഗ്മിണി. മക്കൾ: രമേശൻ, വേണുഗോപാൽ, അജയകുമാർ, ഷാജി, സുജാത. മരുമക്കൾ: റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി.
Kerala
മലപ്പുറം: മഞ്ചേരിയിൽ മധ്യവയസ്കനെ താമസസ്ഥലത്തെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി താണിപ്പാറ പഴയതൊടിക സുലൈമാന്റെ മകന് ഷംസുദ്ദീൻ (55) ആണ് മരിച്ചത്.
വാഹന ബ്രോക്കറായ ഷംസുദ്ദീന് താണിപ്പാറയില്നിന്ന് കുടുംബസമേതം കാരക്കുന്നിലേക്ക് താമസം മാറിയിരുന്നു. ഇതിനിടെ കുടുംബവുമായി പിണങ്ങി കഴിഞ്ഞ മൂന്നു മാസമായി മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്നിലെ വാടക ക്വാര്‍ട്ടേഴ്സില്‍ തനിച്ചായിരുന്നു താമസം.
തിങ്കളാഴ്ച രാത്രി താമസസ്ഥലത്തേക്ക് വരുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ചൊവ്വാഴ്ച രാവിലെ എട്ടോടെ കെട്ടിടമുടമയാണ് മൃതദേഹം കണ്ടത്. ഉടന്‍ മഞ്ചേരി പോലീസില്‍ വിവരമറിയിക്കുക യായിരുന്നു.
മഞ്ചേരി അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: കാരക്കാടന്‍ ജുമൈല. മക്കള്‍: ഷാജഹാന്, അലി അക്ബര്‍, സഫാന്‍. മരുമകള്‍: നസീല. പൊലീസ് നടപടികള്‍ക്കു ശേഷം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി കാരക്കുന്ന് ജുമാമസ്ജിദില്‍ ഖബറടക്കി.
Kerala
കോഴിക്കോട്: പെരുവണ്ണാമുഴിയിൽ വഴിതെറ്റി വനത്തിൽ കാണാതായ ഡിജിറ്റൽ സർവേ ഉദ്യോഗസ്ഥരേയും വനംവകുപ്പ് വാച്ചർമാരെയും കണ്ടെത്തി.
കരിങ്കണ്ണി ഭാഗത്ത് നിന്നാണ് ഏഴംഗ സംഘത്തെ കണ്ടെത്തിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നാല് സർവേ ഉദ്യോഗസ്ഥരും മൂന്ന് വാച്ചർമാരും വനഭൂമി സർവേയ്ക്ക് പൂഴിത്തോട് നിന്ന് പുറപ്പെട്ടത്.
വൈകിട്ട് മൂന്നരയോടെ വാക്കി ടോക്കിയിലൂടെയുള്ള ആശയ വിനിമയം കിട്ടാതായി. വഴി തെറ്റിപ്പോയ സംഘം രാത്രി തങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയതുമില്ല.
വഴിതെറ്റി കാട്ടിൽ കുടുങ്ങിയ സംഘത്തെ വനംവകുപ്പ് സ്ക്വാഡ് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്. എല്ലാവരേയും വയനാട് പടിഞ്ഞാറേത്തറയിൽ എത്തിച്ചു.
International
മൊറോക്കോ: സൈനികാഭ്യാസത്തിനിടെ മൊറോക്കോയില്‍ കാണാതായ രണ്ട് യുഎസ് സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 14 എ എയര്‍ ഡിഫന്‍സ് ആര്‍ട്ടിലറി ഓഫീസറായ ഒന്നാം ലെഫ്റ്റനന്റ് കെന്‍ഡ്രിക് ലാമോണ്ട് കീ ജൂനിയറിന്റെ മൃതദേഹമാണു കണ്ടെത്തിയത്.
കാണാതായ രണ്ടാമത്തെ സൈനികനായുള്ള തെരച്ചില്‍ തുടരുകയാണ്. കാപ് ഡ്രാ പരിശീലന മേഖലയ്ക്കു സമീപം കഴിഞ്ഞ മേയ് രണ്ടിന് പ്രാദേശിക സമയം രാത്രി 8:55 ഓടെയാണ് ഇരുവരെയും കാണാതായത്.
മൊറോക്കോയില്‍ നടന്ന വാര്‍ഷിക ബഹുരാഷ്ട്ര സൈനികാഭ്യാസമായ ആഫ്രിക്കന്‍ ലയണില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും.
Kerala
കൊച്ചി: ഡ്രൈവറെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്.
എറണാകുളം കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ ഏഴരയോടെയാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. പ്രവീൺ മില്ലിലെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തിൽ തടിയിട്ട പറമ്പ് പോലീസ് അന്വേഷണം തുടങ്ങി.
Kerala
നെടുങ്കണ്ടം: പച്ചടി തോട്ടുവാക്കട ഇരട്ടക്കൊലപാതകക്കേസിലെ പ്രതി സജി, ഇയാളുടെ പിതാവായ മാത്യുവിനെയും(73) കൊലപ്പെടുത്തിയതായി സൂചന. ഇവരുടെ പുരയിടത്തില്‍ പോലീസ് മണ്ണ് കുഴിച്ചു നടത്തിയ പരിശോധനയില്‍ മാത്യുവിന്റേതെന്നു സംശയിക്കുന്ന അസ്ഥിക്കഷണം കണ്ടെത്തി.
കഴിഞ്ഞ 27നാണ് പൊന്നൂട്ടിയില്‍ മേരിക്കുട്ടി, മകന് റെജി എന്നിവരുടെ മൃതദേഹങ്ങള്‍ ഇവരുടെ വീടിനു സമീപം കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തിയത്. പിറ്റേദിവസം മേരിക്കുട്ടിയുടെ ഇളയ മകൻ സജിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നെന്നു ചോദ്യംചെയ്യലില്‍ സജി സമ്മതിച്ചു. പിതാവിനെയും ഇയാൾ കൊലപ്പെടുത്തിയതായി പോലീസിന് സൂചന നല്‍കിയെങ്കിലും പിന്നീട് അതു നിഷേധിച്ചു.
ഇന്നലെ കോടതിയില്‍നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി, പുരയിടത്തില്‍ ഹിറ്റാച്ചി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. വീടിന്റെ പിൻവശത്ത് മുമ്പുണ്ടായിരുന്ന പടുതാക്കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണ് അസ്ഥിക്കഷണം കണ്ടത്. ഇതോടൊപ്പം മാത്യുവിന്റേതെന്ന് സംശയിക്കുന്ന വെള്ള ഷര്‍ട്ടും പാന്റ്സും കണ്ടെത്തി.
2018 മാര്‍ച്ച് മൂന്നിനാണ് സജിയുടെ പിതാവായ മാത്യുവിനെ(73) കാണാതായത്. പാസ്റ്ററായ ഇദ്ദേഹം മകളുടെ ചികിത്സാ ആവശ്യത്തിന് കട്ടപ്പന വെള്ളയാംകുടിക്ക് പോയെന്നാണ് പറഞ്ഞിരുന്നത്. കൊല്ലപ്പെട്ട റെജി, പിതാവിനെ കാണാതായതു സംബന്ധിച്ച് മാര്‍ച്ച് ഒമ്പതിന് പോലീസിൽ പരാതി നല്‍കിയിരുന്നു.
എന്നാല്‍, വ്യക്തമായ തെളിവുകള്‍ ലഭിക്കാതെവന്നതോടെ അന്വേഷണം അവസാനിപ്പിക്കുക യായിരുന്നു. സജി, അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് മാത്യുവിന്റെ തിരോധാനം സംബന്ധിച്ച് പുതിയ അന്വേഷണം ആരംഭിച്ചത്.
ഇന്നലെ നടത്തിയ പരിശോധനയില്‍ ലഭിച്ച അസ്ഥിക്കഷണങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇത് മാത്യുവിന്റേതാണോ എന്ന് സ്ഥിരീകരിക്കാനാകൂ. ഇന്നലെ ഉച്ചയോടെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു.
Kerala
തിരുവനന്തപുരം: വിതുരയിലെ താലൂക്ക് ആശുപത്രിയിൽ അണലി. ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിൽ ജീവനക്കാരാണ് അണലിയെ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം.
ഉടൻതന്നെ പരുത്തിപള്ളിയിലെ ആർആർടി ടീമിനെ വിവരമറിയിക്കുകയും ആർ ആർ ടി അംഗം റോഷിനി എത്തി അണലി കുഞ്ഞിനെ പിടികൂടുകയും ചെയ്തു.ക്യാഷ്വാലിറ്റിയിൽ സ്റ്റെപ്പിനടിയിലെ ചെറിയ ദ്വാരത്തിലായിരുന്നു അണലി കുഞ്ഞ് ഉണ്ടായിരുന്നത്. ജീവനക്കാർ പഞ്ഞി വച്ച് അതിനെ അടച്ചിരുന്നു.
തുടർന്ന് ആർആർടി അംഗം സ്ഥലത്തെത്തി പഞ്ഞി മാറ്റി അണലി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. അണലിയുടെ കുഞ്ഞുങ്ങൾ ഇനിയും പരിസരത്ത് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പരിശോധന നടത്തുകയാണ്.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂട് വെളളാണിക്കലിൽ യുവാവും യുവതിയും മരിച്ച നിലയിൽ. പാറമുകളിലെ റബർതോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
വെള്ളനാട് മിത്രാനികേതൻ സ്വദേശി ഷിബിൻ(35), അശ്വതി(32) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കൈകൾ തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ഇരുവരെയും കാണാതായെന്ന് കാട്ടി നേരത്തേ പോലീസിൽ പരാതി ലഭിച്ചിരുന്നു.
Kerala
കൊച്ചി: എറണാകുളം കരിമുകളിൽനിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആർപിഎഫ് ഉദ്യോഗസ്ഥരാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
കോടതിയിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്.
രാത്രി വൈകിയിട്ടും ഉറങ്ങാത്തതിനെ തുടർന്ന് അമ്മ കുട്ടിയുടെ കൈയിൽ നിന്നും മൊബൈൽ ഫോൺ വാങ്ങിവച്ചിരുന്നു. ഇതിന് പിന്നാലെ കുട്ടി വീടുവിട്ട് ഇറങ്ങുകയായിരുന്നു
Kerala
കോഴിക്കോട്: കൊടശേരിയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. അഴയിൽ ചെക്കോട്ടിയുടെ(76) മൃതദേഹമാണ് വീടിനു സമീപത്തെ പാറക്കുളത്തിൽ ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് ചെക്കോട്ടിയെ കാണാതായത്. ഇദ്ദേഹത്തിന്റെ ഫോൺ, ഷർട്ട്, ചെരുപ്പ് എന്നിവ വീടിനു സമീപത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സമീപത്തെ പാറക്കുളത്തിനു സമീപം സൂചന ലഭിച്ചതിനെത്തുടർന്ന് ഇവിടെ തിങ്കളാഴ്ച ആർഒവി ക്യാമറ ഉൾപ്പെടെയുളള സന്നാഹങ്ങൾ എത്തിച്ച് പരിശോധന നടത്തിയിരുന്നു.
കൊയിലാണ്ടി സ്റ്റേഷൻ ഓഫിസർ വി.കെ. ബിജുവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍, വെള്ളിമാടുകുന്ന് സ്കൂബ ടീമും പേരാമ്പ്ര കെ9 സ്ക്വാഡ് എസ്സിപിഒ ഒ.വി. മണി, എസ്സിപിഒ വി.കെ. വിനു എന്നിവർ, അത്തോളി പോലീസ് സ്റ്റേഷൻ എസ്ഐമാരായ പ്രശോഭ്, സി.പി.സിയാദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Kerala
കണ്ണൂര്‍: പാനൂരില്‍ സ്റ്റീല്‍ ബോംബ് കണ്ടെത്തി. പന്ന്യന്നൂര്‍ ചിത്രവയലില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. രണ്ട് സ്റ്റീല്‍ ബോംബും ഒരു നാടന്‍ കെട്ട് ബോംബുമാണ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയത്. ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. എസിപി ഉള്‍പ്പെടെയുളളവര്‍ സംഭവസ്ഥലത്ത് എത്തി. ഉടന്‍ ബോംബുകള്‍ നിര്‍വീര്യമാക്കും.
കഴിഞ്ഞ ദിവസം വടകരയിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. വടകര ചാനിയം കടവിന് സമീപമാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. മൂന്ന് സ്റ്റീൽ ബോംബാണ് കണ്ടെത്തിയത്.
പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്. തുടർന്ന് ബോംബ് നിർവീര്യമാക്കി.
Kerala
കോഴിക്കോട്: വടകരയില്‍ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചാനിയം കടവിന് സമീപത്താണ് ബോംബുകൾ കണ്ടെത്തിയത്.
മൂന്ന് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.
ബോംബുകൾ നിർവീര്യമാക്കാൻ നടപടി തുടങ്ങി. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.
Kerala
കടുത്തുരുത്തി: അമിതരക്തസ്രാവമുണ്ടായ നിലയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച യുവതിയുടെ കുഞ്ഞിനെ മരിച്ച നിലയില്‍ വീട്ടില്‍നിന്നു കണ്ടെത്തി.
കുഞ്ഞിന്റെ മരണവുമായി യുവതിക്ക് ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിട്ടുണ്ടോയെന്ന് പോലീസ് വിശദമായി പരിശോധിച്ചു വരികയാണെന്ന് കടുത്തുരുത്തി എസ്എച്ച്ഒ ഡി. രെജീഷ്കുമാര് അറിയിച്ചു.
കുഞ്ഞിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂ. ചികിത്സയിലുള്ള യുവതിയില്‍നിന്നും വിശദമായി മൊഴിയെടുക്കണം. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എസ്എച്ച്ഒ അറിയിച്ചു.
കടുത്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ശനിയാഴ്ച വൈകിട്ട് നാലോടെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ അമിതരക്തസ്രാവമുണ്ടായ നിലയയില്‍ ആംബുലന്‍സില്‍ എത്തിച്ചത്.
പ്രസവത്തെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളാണ് യുവതിക്കുള്ളതെന്ന് ഡോക്ടര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. ആശുപത്രിയധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയില്‍ കട്ടിലിനടിയില്‍നിന്ന് മരിച്ച നിലയില്‍ നവജാതശിശുവിനെ കണ്ടെത്തുകയായിരുന്നു.
പൂര്‍ണ ആരോഗ്യവാനായ 3.1 കിലോ തൂക്കമുള്ള ആണ്‍കുട്ടിയെയാണ് മരിച്ച നിലയില്‍ ഇവരുടെ വീട്ടില്‍നിന്നു കണ്ടെത്തിയത്. വിവാഹിതയും നാല് കുട്ടികളുടെ മാതാവുമാണ് 39-കാരിയായ യുവതി.
Kerala
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ഫാർമസിക്ക് സമീത്തായാണ് ഏകദേശം ഒന്നര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.
പുനലൂർ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ചെടി പിടിച്ചെടുത്തു. പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചെടി നട്ടുപിടിപ്പിച്ചത് ആരെന്നതടക്കം കണ്ടെത്തുന്നതിനായി കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. പ്രദേശത്ത് സമാനമായ രീതിയിൽ കഞ്ചാവ് ചെടികൾ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനയും നടത്തി.
Kerala
കോഴിക്കോട്: എറണാകുളത്ത് ലോറി ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി ഐപിസി റോഡില്‍ കറ്റേരി പാലത്തിന് സമീപം താമസിക്കുന്ന സമീര്‍(46) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. എറണാകുളം പിറവത്ത് ലോറിയുടെ ക്യാബിനുള്ളില്‍ സമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കും പയ്യോളി പോലീസിനും വിവരം ലഭിക്കുകയായിരുന്നു.
പുതിയോട്ടില്‍ കെ.സി ഖാദറിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: മിന്‍ഹാസ്. മക്കള്‍: സഫ്വാന്, സൈഫ, സമീര്‍. എറണാകുളം മൂവാറ്റുപുഴ ഗവണ്മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.
Kerala
കൊച്ചി: എറണാകുളത്ത് ഹോട്ടലുടമയെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ മുടക്കുഴ കോടമ്പുറം കെ.കെ. രാജനാണ് മരിച്ചത്. കാക്കനാട് കെകെആർ. ബേക്സ് ആന്റ് ജ്യൂസസ് സ്ഥാപന ഉടമയാണ്.
പാചകവാതക ക്ഷാമം മൂലം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതലാണ് രാജൻ ഹോട്ടൽ ആരംഭിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കിയതിന് കാരണമെന്നാണ് കുടുംബം പറയുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
Kerala
കോഴിക്കോട്: താമരശേരി ചുരത്തിന് താഴെ കൊക്കയില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി കൊളത്തൂര്‍ സ്വദേശി ചെറുവളത്ത് ഹമീദി(50)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചുരത്തിലെ എട്ടും ഒന്‍പതും വളവിനിടയില്‍ 12 മീറ്ററോളം താഴ്ചയിലായി ഇന്ന് രാവിലെയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ താമരശേരി പോലീസില്‍ വിവരം അറിയിച്ചു.
പോലീസും കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്നിശമന രക്ഷാസേനയും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച പോലീസ്, മൃതദേഹം ഹമീദിന്റെതാണെന്ന് സ്ഥിരീകരിച്ചു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ഇടുക്കി: മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാർ എസ്റ്റേറ്റിൽ താമസിക്കുന്ന നടരാജനാണ് മരിച്ചത്.
വിറക് ശേഖരിക്കാൻ പോയ നടരാജനെ ഉച്ചയ്ക്ക് ശേഷം കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഉയരുന്ന സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേയ്ക്ക് തിരിച്ചു. പരിശോധനകൾക്ക് ശേഷമേ കാട്ടാന ആക്രമണമാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് വനം വകുപ്പ് അറിയിച്ചു.
District News
പൂന്തുറ: നങ്കൂരമിട്ടിരുന്ന വളളത്തില്‍ കയറുന്നതിനായി നീന്തി പോകുന്നതിനിടെ തിരയില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ ന്യൂകോളനി ടിസി 47/117-ല്‍ ജോസഫിന്റെ (53) മൃതദേഹമാണ് കണ്ടെത്തിയത്. പൂന്തുറ സെന്റ് തോമസ് പളളിക്ക് മുന്നിലുളള കടലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.40 ഓടുകൂടിയായിരുന്നു അപകടം .
മീന്‍പിടിക്കാനായി കരയില്‍നിന്നും ഏകദേശം 45 മീറ്ററോളം അകലെ നങ്കൂരമിട്ടിരുന്ന വളളത്തിലേയ്ക്ക് കയറുന്നതിനായി നീന്തി പോകുന്പോൾ തിരയില്‍പ്പെട്ട് ജോസഫിനെ കാണാതാകുകയായിരുന്നു. സംഭവ ദിവസവും മറ്റ് ദിവസങ്ങളിലും വിഴിഞ്ഞം കോസ്റ്റല്‍ പോലീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും നേതൃത്വത്തില്‍ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും ജോസഫിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെ ഏഴ് മണിയോടുകൂടി മൃതദേഹം പൂന്തുറ കടലിനോട് ചേര്‍ന്നുളള ഭാഗത്ത് അടിഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം കോസ്റ്റല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
Kerala
കാസർഗോഡ്: കാഞ്ഞങ്ങാട് റെയിൽപാളത്തിനടുത്ത് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്.
കൂലി തൊഴിലാളിയായിരുന്നു. റെയിൽ പാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടി മരിച്ചതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ഹൊസ്ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തുള്ള റെയിൽപാളത്തിനടുത്താണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൃഷ്ണൻകുട്ടിയുടെയും പരേതയായ കലയുടെയും മകനാണ്. സഹോദരി: സന്ധ്യ.
District News
പയ്യന്നൂർ: പയ്യന്നൂരിന് സമീപത്തെ വിദ്യാലയത്തിലെ ഉത്തര്‍പ്രദേശുകാരിയായ അധ്യാപികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ഉത്തര്‍പ്രദേശ് മുസാഫാര്‍ നഗറിലെ ലോകേഷ് കുമാറിന്റെ മകള്‍ സുരഭി പാലി (29) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ അധ്യാപിക താമസിക്കുന്ന എടാട്ടുള്ള ക്വാര്‍ട്ടേഴ്സിലെ ബെഡ്റൂമിന് തൊട്ടടുത്ത മുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
Kerala
തൃശൂർ: ഗാന്ധിഗ്രാമില്‍ മുല്ലക്കാട് അംഗന്‍വാടിക്കു സമീപം നിര്‍ത്തിയിട്ട കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കുറ്റിക്കാടന്‍ വീട്ടില്‍ ജോസ് (57) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറു മാസമായി വാടകക്ക് മുല്ലക്കാടാണ് ജോസും കുടുംബവും താമസം. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് മരിച്ച നിലയിൽ കണ്ടത്.
വൈകുന്നേരം നാല് മുതല്‍ കാര്‍ ഇവിടെ കണ്ടെതായി പരിസരവാസികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കാറിന്റെ ഡോര്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.
കാറിനുള്ളില്‍ നിന്നും പോലീസ് പിസ്റ്റൽ കണ്ടെത്തി. കാറിൽ നിന്നും കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കേവിള ഒറ്റപ്പനവിള ശ്രീഉത്രം വീട്ടിൽ രാജൻ-ചന്ദ്രിക ദമ്പതികളുടെ ഇളയമകൾ സനൂജ രാജനെയാണ് (17) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. നെല്ലിമൂട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സനൂജ.
അമ്മയുടെ സഹോദരിയും പൊങ്കാലയ്ക്കായി പോയതിനാൽ കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുട്ടിയുടെ അച്ഛൻ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ സനൂജയെ കണ്ടെത്തുന്നത്.
National
ലക്നോ: ഉത്തർപ്രദേശിലെ സൗത്ത് ഖേരിയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഇമാലിയെ ഗ്രാമത്തിന് സമീപത്തുള്ള കരിമ്പ് പാടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.
കടുവയുടെ മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ ഒന്നും ഇല്ലെന്ന് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. കടുവ സ്വാഭാവികമായാണ് ചത്തതെന്നാണ് പ്രാഥമിക നിഗമനമെന്നും ഡിഎഫ്ഒ പറഞ്ഞു.
ആൺ കടുവയെ ആണ് ചത്തത്. പ്രദേശത്ത് കഴിഞ്ഞ ദിവസം മറ്റൊരു കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
Kerala
കൊച്ചി: എറണാകുളം വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരിടത്തു കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം ട്രാക്കിൽ വച്ചതാണെന്ന് നിഗമനം.
30-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം ട്രെയിൻ കേറാത്ത ട്രാക്കിനു പുറത്താണ്. പുലർച്ചെ മൂന്നോടെയാണ് മൃതദേഹം കണ്ടെത്തിയത്.
ലോക്കോ പൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് റെയിൽവേയിലും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
Kerala
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലിലെ ഭക്ഷണത്തില്‍ ചത്ത പല്ലി. മന്തിക്കൊപ്പം കിട്ടിയ മയോണൈസിലാണ് ചത്ത പല്ലിയെ കണ്ടത്. ഫോട്ടോഗ്രാഫറും വ്ളോഗറുമായ ജിഷ്ണു പ്രകാശിനാണ് ഭക്ഷണത്തിനൊപ്പം ചത്ത പല്ലിയെ കിട്ടിയത്.
ഭക്ഷണത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് ജിഷ്ണു ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് പല്ലിയെ കിട്ടിയത്. പല്ലിയെ കിട്ടിയപ്പോള്‍ തന്നെ വെയിറ്ററെ വിളിച്ച് അറിയിച്ചു. മയോണൈസ് ഉണ്ടാക്കിയ ആളെ പറഞ്ഞു വിടുന്നതടക്കമുള്ള നടപടി സ്വീകരിക്കും എന്നാണ് പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട് ഒരാളും ചോദിക്കാന്‍ വരാത്തതിനാല്‍ ഫുഡ് ഇന്‍സ്പെക്ടറെ വിളിച്ചു പറഞ്ഞു. എന്നാല്‍, ഉടനെ നടപടി എടുക്കാന്‍ പറ്റില്ലെന്നും ഫോട്ടോയും വീഡിയോയും അയച്ചു കൊടുത്താല്‍ മതിയെന്നും പെട്ടെന്ന് എത്തിച്ചേരാനാവില്ലന്നുമാണ് ഫുഡ് ഇന്‍സ്പെക്ടര്‍ പറഞ്ഞതെന്നാണ് ജിഷ്ണു പറയുന്നത്. ഫോട്ടോയും വിഡിയോയും അയച്ചുകൊടുത്തിട്ടും സംഭവത്തില്‍ ഇതുവരെ നടപടിയൊന്നും എടുത്തില്ലെന്നും ജിഷ്ണു പറയുന്നു. കൂടുതൽ പരാതിയുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് ജിഷ്ണു.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിന്ദ്കി സ്വദേശികളായ അമർജീത് കുശ്വാഹ (30), ഭാര്യ രേഖ സോങ്കർ (25) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും ജീവനൊടുക്കിയതാണെന്നാണ് സൂചന. വ്യാഴാഴ്ച പുലർചെയാണ് അമർജീതിനെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് രേഖ പോലീസിൽ വിവരമറിയിച്ചു.
എന്നാൽ വീട്ടിലെത്തിയ പോലീസ് ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തുകയറി അമർജീതിന്റെ മൃതദേഹം താഴെയിറക്കിയ പോലീസ്, മറ്റൊരു മുറിയിൽ രേഖയെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.അഞ്ച് മാസം മുന്‍പാണ് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചത്. മിശ്രവിവാഹമായതിനാൽ രണ്ട് കുടുംബങ്ങളും എതിർത്തിരുന്നു.
വിവാഹത്തിന് ശേഷം രണ്ട് കുടുംബങ്ങളും ഇരുവരുമായുള്ള ബന്ധം പുർണമായും ഉപേക്ഷിച്ചിരുന്നു. കാൺപൂരിൽ താമസിച്ച ഇവർ ജനുവരി മുതലാണ് ബിന്ദ്കിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Kerala
കൊല്ലം: പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പൊഴിക്കരയ്ക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേവിയും, ഫയർഫോഴ്സും, മറൈൻ ഇൻഫോഴ്സ്മെന്റും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ടത്. പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപത്താണ് അഞ്ചു വിദ്യാർഥികൾ കടലിൽ കുളിക്കാൻ ഇറങ്ങിയത്. തിരയിൽപ്പെട്ട വിദ്യാർഥികളിൽ മൂന്നുപേരെ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടുപേരെ കണ്ടെത്താനായില്ല.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
Kerala
കൊച്ചി: തമിഴ്നാട്ടില്‍ നിന്ന് മൂന്നു മാസം മുമ്പ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി. തമിഴ്നാട് പോലീസ് മാസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ നാഗര്‍കോവില്‍ സ്വദേശിയായ ഡോ. ശ്രീവിദ്യ(39)യെയാണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാതാപിതാക്കളെ ഏല്പിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രി പത്തോടെ വൈറ്റില ഹബ്ബില്‍ ഒരു യുവതി ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട പട്രോളിംഗ് സംഘം കണ്ട്രോള് റൂം വാഹനത്തില്‍ ഇവരെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ ഇവര്‍ക്ക് ഓര്മയുണ്ടായിരുന്നുള്ളൂ.
ഇവരെ താത്കാലികമായി താമസിപ്പിക്കുന്നതിനായി വനിതാ പോലീസ് കാക്കനാട്ടെ സഖിയില്‍ എത്തിച്ചെങ്കിലും യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് കാക്കനാടെ സ്നേഹിതയില്‍ താത്കാലിക അഭയം നല്കി. എഎസ്ഐ ശര്‍മിളയുടെ മേല്‍ നോട്ടത്തില്‍ സിപിഒമാരായ അമൃത, വീണ എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സൗത്ത് ജനതാ റോഡില്‍ വനിതാ ഡോക്ടര്‍ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി.
അവിടെ പരിശോധന നടത്തിയപ്പോള്‍ ഡോക്ടറുടെ ബാഗും ഐഫോണും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഐ ഫോണിന്റെ ലോക്ക് തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഫോണ്‍ ലോക്ക് മാറ്റുന്നതിന് സൈബര്‍ സെല്ലിന് നിര്‍ദേശം നല്കി.
പോലീസ് സംഘം ഫോണിലുണ്ടായിരുന്ന നമ്പറില്‍ ബുധനാഴ്ച ബന്ധപ്പെട്ടപ്പോള്‍ അത് വനിതാ ഡോക്ടറുടെ മുന്‍ ഭര്‍ത്താവിന്റേതായിരുന്നു. സൈക്യാട്രിസ്റ്റായ ഇദ്ദേഹവും വനിതാ ഡോക്ടറും ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണ്. സൈക്യാട്രിസ്റ്റ് നല്കിയ മൊബൈല്‍ ഫോണ്‍ നമ്പറില്‍ യുവതിയുടെ മാതാപിതാക്കളെ പോലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് മൂന്നു മാസം മുമ്പ് നാഗര്‍കോവില്‍ പോലീസ് ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് മിസിംഗ് കേസ് എടുത്തിട്ടുള്ളതാണെന്ന വിവരം ലഭിച്ചത്.
വനിതാ ഡോക്ടര്‍ കൊച്ചിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചിനെ തുടര്‍ന്ന് തമിഴ്നാട് പോലീസ് സംഘം നാലു ദിവസം മുമ്പ് കൊച്ചിയിലെത്തി അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച തമിഴ്നാട് പോലീസിനൊപ്പം വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലെത്തി മകളുമായി നാട്ടിലേക്ക് മടങ്ങി. വനിതാ ഡോക്ടര്‍ക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
Kerala
കോഴിക്കോട്: മാങ്കാവിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി വേൽരാജ് (18) ആണ് മരിച്ചത്.
ആളൊഴിഞ്ഞ പറമ്പിലെ താൽക്കാലിക ഷെഡിനോടു ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.
വേൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രിക്കച്ചവടം നടത്തിവരികയായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.
മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമെ മരണകാരണം വ്യക്തമാവുകയുള്ളു.
Kerala
കോട്ടയം: ശാസ്ത്രി റോഡിന് സമീപത്തെ ലോഡ്ജിൽ കമിതാക്കളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്.
ഇവർ എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി. പ്രണയം വീട്ടുകാർ എതിർത്തെന്നും, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിനാൽ മരിക്കുന്നു എന്നുമാണ് കുറിപ്പിൽ പറയുന്നത്.
കുടയംപടി മര്യാതുരുത്ത് സ്വദേശിനി ആസിയയും (20) പുതുപ്പള്ളി സ്വദേശിയായ നന്ദകുമാറുമാണ് (22) മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെയാണ് ഇരുവരും ഹോട്ടിലിൽ എത്തി മുറിയെടുത്തത്. പിന്നീട് വൈകുന്നേരമായിട്ടും പുറത്തേക്ക് ഇവരെ കാണാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി തുറന്ന് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്. ഒരു ഫാനിൽ ഇരുവരും തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ജീവനൊടുക്കിയ വിവരം അറിയുന്നത്.
NRI
കാഡോ കൗണ്ടി (ഓക്ലഹോമ): ഓക്ലഹോമയിൽ നിന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസുകാരനെ കണ്ടെത്തിയതിന് പിന്നാലെ പുറത്തുവന്നത് നടുക്കുന്ന വിവരങ്ങൾ.
അമ്മയും രണ്ടാനച്ഛനും കുട്ടിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ കുട്ടിയുടെ അമ്മയുടെയും രണ്ടാനച്ഛന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബാലപീഡനം, ലൈംഗികാതിക്രമം, അവഗണന തുടങ്ങി ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജനുവരി 11നാണ് കുട്ടിയെ കാഡോ കൗണ്ടിയിലെ സിമെന്റിന് സമീപത്തുനിന്ന് കണ്ടെത്തിയത്. കുട്ടി കാണാതായ സമയത്ത് തന്നെ പോലീസ് മാതാപിതാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. ജയിലിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രണ്ടാനച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. നിലവിൽ ഇയാൾ ആശുപത്രിയിൽ കിത്സയിലാണ്.
രണ്ടാനച്ഛന് 25 ലക്ഷം ഡോളർ (ഏകദേശം 20 കോടി രൂപ) ബോണ്ട് തുകയായി കോടതി നിശ്ചയിച്ചു. ജാമ്യത്തിലിറങ്ങിയാൽ കുട്ടികളുമായോ മൃഗങ്ങളുമായോ സമ്പർക്കം പുലർത്തരുത്, ജിപിഎസ് ഉപകരണം ധരിക്കണം തുടങ്ങിയ കർശന നിബന്ധനകളും കോടതി മുന്നോട്ടുവെച്ചു.
കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ അറ്റോർണി ഓഫിസ് അറിയിച്ചു.
Kerala
കൊച്ചി: തിരുവാങ്കുളത്ത് സ്കൂളിലേയ്ക്ക് പോയ പ്ലസ് വൺ വിദ്യാർഥിനിയെ വീടിന് സമീപത്തെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതോടെ ശാസ്താംമുകൾ ഭാഗത്തെ പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. പാറമടയുടെ കരയിൽ സ്കൂൾ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നത് കണ്ടത്. ബാഗിനുള്ളിൽ ഉച്ചഭക്ഷണവും കരുതിയിരുന്നു.
വിവരമറിഞ്ഞ ഉടൻതന്നെ വാർഡ് മെമ്പർ ചോറ്റാനിക്കര പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കോഴഞ്ചേരി: പ്ലസ്ടു വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെള്ളിയൂര്‍ മുറ്റത്തിലേത്ത് അനിലിന്റെ മകന് ആരോമലിനെയാണ് (17) തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
തടിയൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയായ ആരോമലിന്റെ ബാഗില്‍ നിന്ന് ചൊവ്വാഴ്ച സ്കൂള്‍ വാര്‍ഷിക പരിപാടികള്‍ നടക്കുന്നതിനിടെ അധ്യാപകര്‍ മദ്യക്കുപ്പി കണ്ടെടുത്തിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് അച്ഛനെ വിളിച്ചുവരുത്തി വീട്ടിലേയ്ക്ക് അയയ്ക്കുകയായിരുന്നു.
ഉച്ചയോടെ വീട്ടിലെത്തിയ ആരോമലിനെ പിന്നീടാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കോയിപ്രം പോലീസ് കേസെടുത്തു. ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് നീക്കി. അമ്മ: ഗീതാ കുമാരി.
Kerala
പാലക്കാട്: മംഗലം ഡാമിനടുത്ത് പുലിയിറങ്ങിയതായി നാട്ടുകാർ. തിങ്കളാഴ്ച രാത്രി വലയിൽ കുടുങ്ങിയ നിലയിൽ കണ്ട പുലി രക്ഷപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ഓടൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ വലയിലാണ് പുലി കുരുങ്ങിയത്.
പുലിയെ കണ്ട നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി വല പൊട്ടിച്ച് ഓടിയെന്നും പ്രദേശവാസികൾ പറഞ്ഞു.
പുലിയെ കണ്ടെത്താനായി പ്രദേശത്ത് നിരീക്ഷണം ശക്തമാക്കാൻ ആർആർടി സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൂട് സ്ഥാപിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
രണ്ടാഴ്ച മുൻപും പ്രദേശത്ത് പുലിയെ കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. അന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പ്രദേശത്ത് വനം വകുപ്പ് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. എന്നാൽ പുലിയുടെ ദ്യശ്യങ്ങൾ ഒന്നും പിന്നീട് ലഭിച്ചിരുന്നില്ല.
Kerala
കൊല്ലം: പുനലൂരിൽ കോളജ് ജംഗ്ഷന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ സ്വദേശി ഷിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോളജ് ജംഗ്ഷന് സമീപമുള്ള ഫ്ലാറ്റിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ പല ഭാഗത്തും മുറിവേറ്റ പാടുകൾ ഉണ്ട്. കെവിൻ കൊലക്കേസിൽ ഇയാളെ പോലീസ് പ്രതി ചേർത്തിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇയാളുടെ മൂത്ത സഹോദരൻ ഷാനു ഈ കേസിൽ പരോളിലാണ്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മദ്യപിച്ച് ലക്കുകെട്ട് ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണതാകാം എന്നാണ് പോലീസ് നിഗമനം. ഫ്ലാറ്റിന് മുകളിൽ നിന്ന് മദ്യക്കുപ്പികളും, ഷിനു ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും പോലീസ് കണ്ടെത്തി.
Kerala
തിരുവനന്തപുരം: കരമനയിൽനിന്നു കാണാതായ 14കാരിയെ ഹൈദരാബാദിൽ കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്.
പിന്നീട് ഈ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പിന്നീട് എങ്ങോട്ടാണ് കുട്ടി പോയതെന്ന യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കരമന പോലീസ് അന്വേഷിക്കുകയായിരുന്നു.
ഇതിനിടെയാണ് ഹൈദരാബാദിൽ കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചിരിക്കുന്നത്. സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. ബന്ധുക്കൾ ഹൈദരാബാദിലേക്കു പുറപ്പെടാനൊരുങ്ങുകയാണ്.