സി.കിരൺ
കൊല്ലം: കാവനാട് അരവിളയിൽ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കായലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം പാറശാല സ്വദേശി കിരൺ ആണ് മരിച്ചത്.
കാവനാട് അരവിളയിൽ നങ്കൂരമിട്ടിരുന്ന ബോട്ടിൽ വിശ്രമിക്കുകയായിരുന്ന കിരൺ, പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കായലിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കിരണിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ സാധിച്ചില്ല.
സംഭവമറിഞ്ഞ ഉടൻ കടപ്പാക്കടയിൽ നിന്ന് ഫയർഫോഴ്സിന്റെ സ്കൂബ ടീമെത്തി തിങ്കളാഴ്ച രാത്രി തന്നെ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഫയർഫോഴ്സ് പുറത്തെടുത്ത മൃതദേഹം തുടർനടപടികൾക്കായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags : boat Found dead body Deepika DeepikaNewspaper DailyNews InDepth NewsFlash