കേരള ഹൈക്കോടതി
കൊച്ചി: മില്‍മ മലബാര്‍ യൂണിയനില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട ക്ഷീരവികസന വകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
ചട്ടപ്രകാരം പാലിക്കേണ്ട നടപടികള്‍ പാലിക്കാതെയാണു പിരിച്ചുവിട്ടതെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ ഉത്തരവ്.
അന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് പത്തു ദിവസംകൂടി അനുവദിച്ച കോടതി ഇതിനുശേഷം 24നകം ഭരണസമിതിയെ പുനഃസ്ഥാപിക്കണമെന്ന നിര്‍ദേശവും നല്കി.
ഭരണസമിതി പരിച്ചുവിട്ടതിനെതിരേ ചെയര്മാന് കെ.എസ്. മണിയടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
സാമ്പത്തിക ക്രമക്കേടും ഭരണപരമായ വീഴ്ചകളുമുള്ളതിനാലാണ് പിരിച്ചുവിട്ടതെന്നും രേഖകളില്‍ കൃത്രിമം നടത്താനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടായിരുന്നതിനാലാണ് മുന്‍കൂര്‍ നോട്ടീസ് നല്‍കാതിരുന്നതെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
ഇതംഗീകരിക്കാതിരുന്ന കോടതി ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നു സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
Tags : Kerala High Court Milma Malabar Union Governing committee. Quashed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash