Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Quashed

മി​ല്‍​മ മ​ല​ബാ​ര്‍ യൂ​ണി​യ​ന്‍ ഭ​ര​ണ​സ​മി​തി​ പി​രി​ച്ചു​വി​ട്ട ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​​​​ച്ചി: മി​​​​ല്‍​മ മ​​​​ല​​​​ബാ​​​​ര്‍ യൂ​​​​ണി​​​​യ​​​​നി​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​ പി​​​​രി​​​​ച്ചു​​​​വി​​​​ട്ട ക്ഷീ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

ച​​​​ട്ട​​​​പ്ര​​​​കാ​​​​രം പാ​​​​ലി​​​​ക്കേ​​​​ണ്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പാ​​​​ലി​​​​ക്കാ​​​​തെ​​​​യാ​​​​ണു പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​തെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് വി​​​​ജു ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍​ക്ക് പ​​​ത്തു ദി​​​​വ​​​​സംകൂ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ച കോ​​​​ട​​​​തി ഇ​​​​തി​​​​നു​​​ശേ​​​​ഷം 24ന​​​​കം ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യെ പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ര്‍​ദേ​​​​ശ​​​​വും ന​​​​ല്‍​കി.

ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി പ​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​തി​​​​നെ​​​​തി​​​​രേ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ കെ.​​​​എ​​​​സ്. മ​​​​ണി​​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

സാ​​​​മ്പ​​​​ത്തി​​​​ക ക്ര​​​​മ​​​​ക്കേ​​​​ടും ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ വീ​​​​ഴ്ച​​​​ക​​​​ളു​​​​മു​​​​ള്ള​​​​തി​​​​നാ​​​​ലാ​​​​ണ് പി​​​​രി​​​​ച്ചു​​​വി​​​​ട്ട​​​​തെ​​​​ന്നും രേ​​​​ഖ​​​​ക​​​​ളി​​​​ല്‍ കൃ​​​​ത്രി​​​​മം ന​​​​ട​​​​ത്താ​​​​നും തെ​​​​ളി​​​​വു​​​​ക​​​​ള്‍ ന​​​​ശി​​​​പ്പി​​​​ക്കാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് മു​​​​ന്‍​കൂ​​​​ര്‍ നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കാ​​​​തി​​​​രു​​​​ന്ന​​​​തെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വാ​​​​ദം.

ഇ​​​​തം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​തി​​​​രു​​​​ന്ന കോ​​​​ട​​​​തി ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​ന്വേ​​​​ഷ​​​​ണം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി പു​​​​തി​​​​യ ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്ക​​​​ണ​​​​മെ​​​​ന്നു സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

National

രാഹുലിനെതിരായ കേസ് റദ്ദാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: വി.​​​ഡി.​​​സ​​​വ​​​ർ​​​ക്ക​​​റെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തി വ​​​ർ​​​ഗീ​​​യ ഭി​​​ന്ന​​​ത സൃ​​​ഷ്‌​​​ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു എ​​​ന്ന കേ​​​സി​​​ൽ ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ നി​​​ല​​​നി​​​ന്നി​​​രു​​​ന്ന ക്രി​​​മി​​​ന​​​ൽ കേ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദീ​​​പാ​​​ങ്ക​​​ർ ദ​​​ത്ത, ഷീ​​​ൽ നാ​​​ഗു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് ന​​​ട​​​പ​​​ടി.

Kerala

ട്രീ ​ക​മ്മി​റ്റി​ക​ളി​ല്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​നു പ​ക​രം അ​സി. എ​ന്‍​ജി​നി​യ​ര്‍; ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി

കൊ​ച്ചി: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ട്രീ ​ക​മ്മി​റ്റി​ക​ളി​ല്‍ വ​നം ഉ​ദ്യോ​ഗ​സ്ഥ​നു പ​ക​രം അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ട്രീ ​ക​മ്മി​റ്റി​യി​ല്‍ വ​നം അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ര്‍​വേ​റ്റ​റെ ത​ന്നെ വീ​ണ്ടും ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി കെ. ​സ​തീ​ഷ്‌​കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി. ​എം. ശ്യാം​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

അ​സി. എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍​ക്ക് മ​ര​ങ്ങ​ളു​ടെ ഇ​ന​വും സ്വ​ഭാ​വ​വും മൂ​ല്യ​വും ആ​യു​സു​മൊ​ന്നും ക​ണ​ക്കാ​ക്കാ​നു​ള്ള സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി. വി​വേ​ച​ന​ര​ഹി​ത​മാ​യി മ​രം മു​റി​ച്ചു​മാ​റ്റ​ല്‍ ത​ട​യാ​ന്‍ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ വൃ​ക്ഷ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് 2010 ഫെ​ബ്രു​വ​രി 10ന് ​വ​നം​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

National

ഗോവ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

പ​​​​നാ​​​​ജി: ഗോ​​​​വ​​​​യി​​​​ലെ പോ​​​​ണ്ട നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​ജ്ഞാ​​​പ​​​നം ബോം​​​ബെ ഹൈ​​​ക്കോ​​​ട​​​തി അ​​​സാ​​​ധു​​​വാ​​​ക്കി.

അ​​​​ടു​​​​ത്ത​​​​മാ​​​​സം ഒ​​​​ന്പ​​​​തി​​​​നു വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​നു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മീ​​​​ഷ​​​​ൻ വി​​​​ജ്ഞാ​​​​പ​​​​ന​​​മാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി ഗോ​​​​വ ബെ​​​​ഞ്ചി​​​​ലെ ജ​​​​സ്റ്റീ​​​​സ് വാ​​​​ൽ​​​​മീ​​​​കി മെ​​​​നേ​​​​സ​​​​സും അ​​​​മി​​​​ത് ജം​​​​സ​​​​ന്ദേ​​​​ക്ക​​​​റും റ​​​​ദ്ദാ​​​​ക്കി​​​യ​​​ത്.

നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ​​​​ താ​​​​ഴെ മാ​​​​ത്രം അ​​​​വ​​​​ശേ​​​​ഷി​​​​ക്കേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ സാ​​​​ധു​​​​ത ചോ​​​​ദ്യം​​​​ചെ​​​​യ്ത് ര​​​​ണ്ട് വോ​​​​ട്ട​​​​ർ​​​​മാ​​​​ർ സ​​​​മ​​​​ർ‌​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

മ​​​​ന്ത്രി ര​​​​വി നാ​​​​യി​​​​ക് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം ഒ​​​​ക്‌ടോ​​​​ബ​​​​റി​​​​ൽ മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

Kerala

സ​ർ​ക്കാ​രി​ന് ക​ന​ത്ത തി​രി​ച്ച​ടി; ന​വ കേ​ര​ള സ​ർ​വേ റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി

കൊ​ച്ചി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​വ കേ​ര​ള സ​ർ​വേ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. പ​രി​പാ​ടി നി​യ​മ​വി​രു​ദ്ധ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. പരിപാടിക്ക് ബ​ജ​റ്റ് വ​ക​യി​രു​ത്ത​ലോ ധ​ന​കാ​ര്യ അ​നു​മ​തി​യോ ഇ​ല്ല എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. കെ​എ​സ്‌​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബാ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ക​സ​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ നി​ന്ന് ചോ​ദി​ച്ച​റി​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ന​വ​കേ​ര​ള സ​ർ​വേ എ​ന്ന പേ​രി​ൽ ഒ​രു പ​രി​പാ​ടി ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ഈ ​സ​ർ​വേ​ക്ക് വേ​ണ്ടി നി​ര​വ​ധി​യാ​യ പ്ര​വ​ർ​ത്ത​ക​രെ ഒ​രു പോ​ർ​ട്ട​ൽ വ​ഴി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ശേ​ഷം, വീ​ടു​ക​ൾ ക​യ​റി പ​രി​പാ​ടി ന​ട​ത്തു​ക​യും ചെ​യ്തു. സി​പി​എം പ്ര​വ​ർ​ത്ത​ക​രെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ഒ​രു രാ​ഷ്ട്രീ​യ പ​രി​പാ​ടി​യാ​ണ് ന​ട​ത്തു​ന്ന​ത് എ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​ർ കോ​ട​തി​യി​ൽ പ​റ‍​ഞ്ഞ​ത്.

കെ​എ​സ്യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബാ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ൽ കോ​ട​തി നി​ര​വ​ധി ത​വ​ണ വാ​ദം കേ​ട്ടി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് ഇ​തി​ൽ ബ​ജ​റ്റ് അ​ലോ​ക്കെ​ഷ​നോ ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ ഈ ​പ​രി​പാ​ടി​ക്ക് ഇ​ല്ല എ​ന്ന് ക​ണ്ടെ​ത്തി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി പ​ദ്ധ​തി റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

2026 ജ​നു​വ​രി 1 മു​ത​ൽ 2026 ഫെ​ബ്രു​വ​രി 28 വ​രെ 80 ല​ക്ഷ​ത്തോ​ളം വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ സ​ർ​വേ​ക്ക് ഉ​പ​യോ​ഗി​ക്കാ​നും ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.

Latest News

Corehub Up