പ്രതീകാത്മക ചിത്രം
കൊച്ചി: ഇടുക്കി ചൊക്രമുടിയിലെ ഭൂമി തിരിച്ചുപിടിക്കാനുള്ള സബ് കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
തങ്ങളെ കേള്‍ക്കാതെയാണ് ഭൂമി തിരിച്ചുപിടിക്കാന്‍ ദേവികുളം സബ് കളക്ടര്‍ ഉത്തരവിട്ടതെന്നാരോപിച്ച് ഭൂമി കൈവശക്കാര്‍ നല്കിയ ഹര്‍ജിയിലാണു ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകള്‍ ലഭിക്കാന്‍ വൈകിയതിനാല്‍ മുമ്പ് നടത്തിയ തെളിവെടുപ്പില്‍ വേണ്ടവിധം കാര്യങ്ങള്‍ ധരിപ്പിക്കാനായില്ലെന്നതടക്കമുള്ള വാദങ്ങളാണു ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. തുടര്‍ന്ന് ഹര്‍ജിക്കാരെയടക്കം കേട്ട് നാലു മാസത്തിനകം സബ് കളക്ടര്‍ അന്തിമ തീരുമാനമെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു.
പുതിയ തീരുമാനമുണ്ടാകുംവരെ ഭൂമിയുടെ നിലവിലെ കൈവശാവകാശത്തില്‍ മാറ്റമുണ്ടാകില്ല. ഹര്‍ജിക്കാര്‍ തങ്ങളുടെ എതിര്‍പ്പുകളും രേഖകളും രണ്ടാഴ്ചക്കകം സബ് കളക്ടര്‍ക്കു സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Tags : KeralaHighCourt quashed Land SubCollector Order Reclaim Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash