എ.പി. അനിൽകുമാർ
തിരുവനന്തപുരം: ഇടുക്കിയിലെ ഏലപ്പട്ടയ ഭൂമിയിലെ പാട്ടത്തുകയും പ്രീമിയവും ഉയർത്തുമെന്നു മന്ത്രി എ.പി അനിൽകുമാർ നിയമസഭയിൽ പറഞ്ഞു. തുച്ഛമായ തുകയാണ് ഇപ്പോൾ പാട്ടത്തുകയായി ഈടാക്കുന്നത്. പുതിയ പാട്ടം അനുവദിക്കരുതെന്നും നിലവിലെ പാട്ടക്കാരനാണോ യഥാർഥ കൈവശക്കാരൻ എന്ന് ഉറപ്പാക്കി പാട്ടം പുതുക്കാമെന്നും ഹൈക്കോടതി ഉത്തരവുണ്ട്.
ഇതുപ്രകാരമുള്ള നടപടികൾ മാത്രമേ ഏലമലക്കാടുകളിലെ കാർഡമം റിസർവ് ഹിൽസിൽ സർക്കാരിനു സ്വീകരിക്കാൻ കഴിയുകയുള്ളു.
ഇടുക്കിയിൽ 31 വില്ലേജുകളിൽ 10,770 ഹെക്ടർ ഏലപ്പാട്ടമാണുള്ളത്. പാട്ടത്തുക പരിഷ്കരിക്കാനുള്ള ശിപാർശ സർക്കാരിന്റെ പരിഗണനയിലാണെന്നും സേനാപതി വേണുവിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Tags : cardamom Increased Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash