x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാര്‍ക്കിന്‍സണ്‍സ് രോഗത്തിനു നൂതന ചികിത്സയുമായി കാരിത്താസ് ആശുപത്രി

വെബ്ഡെസ്ക്
Published: October 29, 2026 12:33 AM IST | Updated: October 29, 2026 12:33 AM IST

പ്രതീകാത്മക ചിത്രം

കോ​ട്ട​യം: പാ​ര്‍ക്കി​ന്‍സ​ണ്‍സ് രോ​ഗ​ത്തി​നും മ​റ്റു ച​ല​ന​വൈ​ക​ല്യ​ങ്ങ​ള്‍ക്കും നൂ​ത​ന ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളു​മാ​യി കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ സ​യ​ന്‍സ​സ് വി​ഭാ​ഗം.

ഡീ​പ് ബ്രെ​യി​ന്‍ സ്റ്റി​മു​ലേ​ഷ​ന്‍ (ഡി​ബി​എ​സ്), അ​ഡാ​പ്റ്റീ​വ് ഡി​ബി​എ​സ് തു​ട​ങ്ങി​യ ആ​ധു​നി​ക ചി​കി​ത്സാ​രീ​തി​ക​ളി​ലൂ​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്താ​നും രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ് നൂ​ത​നവി​ദ്യ.
ഡി​ബി​എ​സ് ചി​കി​ത്സ​യി​ലൂ​ടെ നി​ര​വ​ധി രോ​ഗി​ക​ള്‍ക്ക് ആ​ശ്വാ​സം ല​ഭി​ക്കു​ക​യും ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്താ​ന്‍ സാ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

പാ​ര്‍ക്കി​ന്‍സ​ണ്‍സ് രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ളാ​യ വി​റ​യ​ല്‍, ച​ല​ന​ങ്ങ​ളു​ടെ വേ​ഗ​ത​ക്കു​റ​വ്, മ​രു​ന്നു മൂ​ല​മു​ണ്ടാ​കു​ന്ന അ​ധി​ക ച​ല​ന​ങ്ങ​ള്‍ എ​ന്നി​വ കു​റ​യ്ക്കാ​ന്‍ ഡി​ബി​എ​സ് ചി​കി​ത്സ സ​ഹാ​യ​ക​മാ​ണ്. ചെ​റി​യ കീ ​ഹോ​ളി​ലൂ​ടെ ത​ല​ച്ചോ​റി​ല്‍ സ്ഥാ​പി​ക്കു​ന്ന നേ​ര്‍ത്ത ര​ണ്ട് ഇ​ല​ക്‌ട്രോ​ഡു​ക​ള്‍ നെ​ഞ്ചി​ലെ ത്വ​ക്കി​ന​ടി​യി​ല്‍ സ്ഥാ​പി​ക്കു​ന്ന ബാ​റ്റ​റി​യു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വൈ​ദ്യു​തി സി​ഗ്ന​ലു​ക​ള്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ സ​ഹാ​യി​ക്കും.

രോ​ഗി​യെ ആ​ദ്യം പ​രി​ശോ​ധി​ക്കു​ന്ന​ത് ച​ല​ന​രോ​ഗ വി​ദ​ഗ്ധ​നാ​ണ്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ക്കു​ശേ​ഷം ഡി​ബി​എ​സ് ചി​കി​ത്സ​യി​ലൂ​ടെ ഗു​ണം ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള രോ​ഗി​ക​ളെ​യാ​ണ് ഈ ​ചി​കി​ത്സ​യ്ക്കാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി ന്യൂ​റോ​ള​ജി, ന്യൂ​റോ​സ​ര്‍ജ​റി, അ​ന​സ്തേ​ഷ്യ, റേ​ഡി​യോ​ള​ജി, സൈ​ക്കോ​ള​ജി, സൈ​ക്യാ​ട്രി, ഇ​ന്‍ഫെ​ക്‌ഷ​ന്‍ ക​ണ്‍ട്രോ​ള്‍, ന​ഴ്സിം​ഗ് വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​കോ​പി​ത​മാ​യ പ്ര​വ​ര്‍ത്ത​നം ആ​വ​ശ്യ​മാ​ണെ​ന്ന് ചി​കി​ത്സാസം​ഘ​ത്തി​ലെ ന്യൂ​റോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

പാ​ര്‍ക്കി​ന്‍സ​ണ്‍സ് രോ​ഗ​ത്തി​നും മ​റ്റു ച​ല​ന​വൈ​ക​ല്യ​ങ്ങ​ള്‍ക്കും സ​മ​ഗ്ര ചി​കി​ത്സ​യും ഇ​വി​ടെ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട് . ന്യൂ​റോ​ള​ജി ഒ​പി സേ​വ​നം, ത്രോം​ബോ​ളി​സി​സ് ചി​കി​ത്സാസൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ സ്‌​ട്രോ​ക്ക് യൂ​ണി​റ്റ്, 24 മ​ണി​ക്കൂ​റും അ​ടി​യ​ന്ത​ര ചി​കി​ത്സാ സേ​വ​നം,സി​സ്റ്റോ​ണി​യ രോ​ഗ​ത്തി​നു ബോ​ട്ടു​ലി​നം ടോ​ക്‌​സി​ന്‍ ചി​കി​ത്സ, സ്‌​ട്രോ​ക്കി​നു​ള്ള ഇ​ന്‍ട്രാ ആ​ര്‍ട്ടീ​രി​യ​ല്‍, എ​ന്‍ഡോ​വാ​സ്‌​കു​ല​ര്‍ ചി​കി​ത്സ​ക​ള്‍, അ​പ​സ്മാ​ര രോ​ഗ​നി​ര്‍ണ​യ​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നു​മു​ള്ള ഇ​ഇ​ജി സം​വി​ധാ​നം, സ​മ​ഗ്ര ന്യൂ​റോ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍, സം​സാ​ര-​ഭാ​ഷാ ചി​കി​ത്സ എ​ന്നി​വ​യും ന്യൂ​റോ സ​യ​ന്‍സ​സ് വി​ഭാ​ഗ​ത്തി​ന്‍റെ മ​റ്റ് സ​വി​ശേ​ഷ​ത​ക​ളാ​ണ്.

ച​ല​ന​രോ​ഗ വി​ദ​ഗ്ധ​ന്‍ ഡോ. ​വൈ​ശാ​ഖ കെ.​വി, ഫം​ഗ്ഷ​ണ​ല്‍ ന്യൂ​റോ സ​ര്‍ജ​ന്‍ ഡോ. ​ഐ​പ്പ് വി. ​ജോ​ര്‍ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ചി​കി​ത്സക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. നൂ​ത​ന ചി​കി​ത്സാ​രീ​തി​ക​ള്‍ കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ക്ക് ല​ഭ്യ​മാ​ക്കാ​ന്‍ കാ​രി​ത്താ​സ് ആ​ശു​പ​ത്രി എ​പ്പോ​ഴും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഫാ. ​ഡോ. ബി​നു കു​ന്ന​ത്ത് പ​റ​ഞ്ഞു.

Tags : CaritasHospital Introduce Treatment Parkinsons Disease Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up