പി. മുഹമ്മദ് ഷമ്മാസ്
കണ്ണൂർ: ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന കാർട്ടൺ ഇന്ത്യ അലയൻസ് ഉടമ മുഹമ്മദ് ആസിഫിനെതിരേ കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് വക്കീൽ നോട്ടീസ് അയച്ചു.
വിഷയം ഒത്തുതീർപ്പാക്കാൻ അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വ്യാജ പ്രചാരണം നടത്തിയതിനെതിരേയാണ് നടപടി.
പ്രസ്താവന പൂർണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അഡ്വ. ഇ.ആർ. വിനോദ് മുഖേനെ അയച്ച നോട്ടീസിൽ വ്യക്തമാക്കുന്നു.
Tags : LegalNotice CartoonIndia FalseAllegation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash