സുപ്രീം കോടതി
ന്യൂഡൽഹി: മുൻകൂട്ടി തയാറാക്കിയ ഒബിസി ജാതികളുടെ പട്ടിക സെൻസസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടക്കുന്ന ജാതി കണക്കെടുപ്പിൽ മുൻകൂട്ടി തയാറാക്കിയ ജാതി മെനുവിനു പകരം സ്വയം രേഖപ്പെടുത്താൻ വിവരദാതാവിന് അനുമതി നൽകുന്ന തരത്തിലാണ് ചോദ്യാവലി ക്രമീകരിച്ചിരിക്കുന്നത്.
എന്നാൽ ഇതിനുപകരം ജാതി മുൻകൂട്ടി തയാറാക്കിയ ജാതി ലിസ്റ്റുകൾ നൽകണമെന്നാണു ഒബിസി ഫെഡറേഷൻ ഓഫ് ഇന്ത്യ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ സർക്കാരിന്റെ നയപരമായ തീരുമാനമാണിതെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജിക്കാർക്കു രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയെയും സെൻസസ് കമ്മിഷണറെയും സമീപിക്കാൻ അനുമതി നൽകി. ചോദ്യാവലിയിലെ ഈ ക്രമീകരണത്തിനെതിരേ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
Tags : Caste SupremeCourt Plea Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash