Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caste

ജാതി സെൻസസ് വൈകിക്കാൻ നീക്കമെന്നു കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ജാ​തി സെ​ൻ​സ​സ് വൈ​കി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന് കോ​ണ്‍ഗ്ര​സ്. വ​രു​ന്ന സെ​ൻ​സ​സി​ൽ ജാ​തി ക​ണ​ക്കെ​ടു​പ്പും ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മോ​ദി​സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷം മു​ന്പ് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

ജാ​തി സെ​ൻ​സ​സ് പ്ര​ഖ്യാ​പി​ച്ച് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ജാ​തി ക​ണ​ക്കെ​ടു​പ്പ് എ​ങ്ങ​നെ ന​ട​ത്തു​മെ​ന്നു​ള്ള​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ളു​മാ​യോ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​മാ​യോ കു​റ​ഞ്ഞ​പ​ക്ഷം വി​ദ​ഗ്ധ​രു​മാ​യോ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും കോ​ണ്‍ഗ്ര​സ് നേ​താ​വ് എ​ക്സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ജാ​തി സെ​ൻ​സ​സി​നെ സം​ബ​ന്ധി​ച്ചു​ണ്ടാ​യി​ട്ടു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ സ​മീ​പ​കാ​ല നാ​ൾ​വ​ഴി​ക​ൾ പ​രാ​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി നാ​ട​കീ​യ​മാ​യ യു ​ടേ​ണ്‍ ന​ട​ത്തി. ജാ​തി ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ന്നി​ല്ലെ​ന്ന്, 2021 ജൂ​ലൈ 21ന് ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ ന​ൽ​കി​യ മ​റു​പ​ടി​യും ജാ​തി ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​നു​ള്ള കോ​ട​തി​യു​ടെ ഏ​തൊ​രു ഉ​ത്ത​ര​വും മോ​ദി​സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് ത​ത്തു​ല്യ​മാ​യി​രി​ക്കു​മെ​ന്നു​മു​ള്ള 2021 സെ​പ്റ്റം​ബ​ർ 21ന് ​മോ​ദി​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​വും ജ​യ്റാം ര​മേ​ശ് എ​ക്സി​ൽ സൂ​ചി​പ്പി​ച്ചു.

ജാ​തി സെ​ൻ​സ​സ് ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 2023 ഏ​പ്രി​ൽ 16ന് ​കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തി​യ​തും 2024 ഏ​പ്രി​ൽ 28ന് ​ജാ​തി സെ​ൻ​സ​സ് ന​ട​ത്താ​നു​ള്ള കോ​ണ്‍ഗ്ര​സ് ആ​വ​ശ്യം അ​വ​രു​ടെ"അ​ർ​ബ​ൻ ന​ക്സ​ൽ’ ചി​ന്താ​ഗ​തി​യാ​ണു വെ​ളി​വാ​ക്കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​തും ജ​യ്റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.

National

പ്ര​ണ​യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യി​ല്ല; യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം, മൃ​ത​ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്ത് പെ​ൺ​കു​ട്ടി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ന​ന്ദേ​ഡി​ല്‍ കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം. ന​ന്ദേ​ഡ് സ്വ​ദേ​ശി​യാ​യ സാ​ക്ഷം(20) എ​ന്ന യു​വാ​വി​നെ​യാ​ണ് കാ​മു​കി​യു​ടെ കു​ടും​ബം ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കാ​മു​കി അ​ഞ്ച​ലി​ന്‍റെ പി​താ​വും സ​ഹോ​ദ​ര​ന്‍​മാ​രും ചേ​ര്‍​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ച്ച ശേ​ഷം വെ​ടി​വ​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. സാ​ക്ഷ​ത്തി​ന്‍റെ ശ​വ​സം​സ്‌​കാ​ര​ത്തി​നെ​ത്തി​യ അ​ഞ്ച​ല്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ മ​ഞ്ഞ​ള്‍ പു​ര​ട്ടി കു​ങ്കു​മം തൊ​ട്ട് ഇ​യാ​ളെ വി​വാ​ഹം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ചു.

ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ സാ​ക്ഷ​മി​ന്‍റെ വീ​ട്ടി​ല്‍ അ​യാ​ളു​ടെ ഭാ​ര്യ​യാ​യി ക​ഴി​യു​മെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. സാ​ക്ഷ​മി​ന്‍റെ കൊ​ല​പാ​ത​കി​ക​ള്‍ ആ​രാ​യാ​ലും അ​വ​ര്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്നും അ​ഞ്ച​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ച​ലി​ന്‍റെ സ​ഹോ​ദ​ര​ന്മാ​ര്‍ വ​ഴി​യാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യി. മൂ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ള്‍ ജാ​തി​യു​ടെ പേ​രി​ല്‍ വീ​ട്ടി​ല്‍ നി​ന്നും എ​തി​ര്‍​പ്പു​ക​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു. എ​ന്നാ​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ഞ്ച​ല്‍ അ​വ​ളു​ടെ പ്ര​ണ​യ​ത്തി​ല്‍ ഉ​റ​ച്ചു​നി​ന്നു.

അ​ഞ്ച​ല്‍ പ്ര​ണ​യ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​വ​ളു​ടെ സ​ഹോ​ദ​ര​ന്മാ​രും പി​താ​വും ചേ​ര്‍​ന്ന് സാ​ക്ഷ​മി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ല്‍ ആ​റ് പ്ര​തി​ക​ള്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​യി.

Editorial

‘ജാ​തി’ മ​ന​സി​ലു​ണ്ട്, വി​ജ്ഞാ​പ​ന​ത്തി​ലി​ല്ല

ജാ​തി ക​ണ​ക്കെ​ടു​പ്പി​നെ​ക്കു​റി​ച്ച് പ​റ​യാ​തെ കേ​ന്ദ്രം സെ​ൻ​സ​സ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. അ​തു മു​ന്പേ പ​റ​ഞ്ഞി​ട്ടു​ണ്ട​ല്ലോ​യെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ന്യാ​യം നി​ല​നി​ൽ​ക്കി​ല്ല. കാ​ര​ണം, വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള മി​ക്ക കാ​ര്യ​ങ്ങ​ളും മു​ന്പു പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ്. എ​ന്നി​ട്ടും ആ ​ഔ​ദ്യോ​ഗി​ക രേ​ഖ​യി​ൽ ജാ​തി മാ​ത്രം ഒ​ഴി​വാ​ക്കി.

ജാ​തി ക​ണ​ക്കെ​ടു​പ്പി​നോ​ട് തു​ട​ക്കം​മു​ത​ൽ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്ന് അ​ത് ഒ​ഴി​വാ​ക്കു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും സം​ശ​യം ഉ​ട​ലെ​ടു​ക്കും. അ​താ​ണി​പ്പോ​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഇ​ഷ്ട​മി​ല്ലാ​ത്ത​തു ചെ​യ്യു​ന്പോ​ഴു​ണ്ടാ​കു​ന്ന ഇ​ത്ത​രം വി​ട്ടു​പോ​ക​ലു​ക​ളാ​വാം, ബ്രി​ട്ടീ​ഷു​കാ​ർ ഉ​പേ​ക്ഷി​ച്ച കോ​ള​നി​യി​ൽ 78 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​വും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട മ​റ്റൊ​രു കോ​ള​നി സ്വ​ത​ന്ത്ര​മാ​കാ​ത്ത​തി​ന്‍റെ കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന്.

2011ലാ​ണ് ഒ​ടു​വി​ല​ത്തെ സെ​ൻ​സ​സ് ന​ട​ത്തി​യ​ത്. 2021ൽ ​ന​ട​ത്തേ​ണ്ടി​യി​രു​ന്ന​തും കോ​വി​ഡ് മൂ​ലം മു​ട​ങ്ങി​യ​തു​മാ​യ സെ​ൻ​സ​സ് അ​ടു​ത്ത വ​ർ​ഷം ന​ട​ത്താ​നു​ള്ള വി​ജ്ഞാ​പ​ന​മാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച​ത്. ല​ഡാ​ക്ക്, ജ​മ്മു കാ​ഷ്മീ​ർ, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ത​ലാ​യ മ​ഞ്ഞു​മൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ 2026 ഒ​ക്‌​ടോ​ബ​ർ ഒ​ന്നി​നും മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ 2027 മാ​ർ​ച്ച് ഒ​ന്നി​നും ന​ട​പ​ടി​ക​ളാ​രം​ഭി​ക്കും.

ഭ​വ​ന സാ​ഹ​ച​ര്യ​ങ്ങ​ൾ, സ്വ​ത്തു​ക്ക​ൾ, മ​റ്റു സൗ​ക​ര്യ​ങ്ങ​ൾ എ​ന്നീ വി​വ​ര​ങ്ങ​ൾ ഹൗ​സ് ലി​സ്റ്റിം​ഗ് ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്പോ​ൾ വ്യ​ക്തി​ക​ളു​ടെ സാ​മൂ​ഹി​ക-​സാ​ന്പ​ത്തി​ക, സാം​സ്കാ​രി​ക, വ്യ​ക്തി​ഗ​ത വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പി​ലൂ​ടെ ശേ​ഖ​രി​ക്കു​ന്ന​ത്. സ്വാ​ത​ന്ത്ര്യ​ത്തി​നു ശേ​ഷം എ​ട്ടാ​മ​ത്തെ​യും ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന 16-ാമ​ത്തെ​യും സെ​ൻ​സ​സാ​ണി​ത്.

ഈ ​സെ​ൻ​സ​സി​ൽ ജാ​തി ഉ​ൾ​പ്പെ​ടു​ത്താ​ൻ ബി​ജെ​പി സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത് ഏ​റെ ത​ർ​ക്ക​ങ്ങ​ൾ​ക്കും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ലാ​ണ്. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കു​ക​യും ചെ​യ്തു.

ജാ​തി സെ​ൻ​സ​സി​നെ എ​തി​ർ​ത്തി​രു​ന്ന ബി​ജെ​പി, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​യു​ടെ​യും ഇ​ക്കൊ​ല്ലം ഒ​ടു​വി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​നു ത​യാ​റാ​യെ​ങ്കി​ലും വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല. ഇ​തു നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നു പ​റ​ഞ്ഞ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശ്, സ​ർ​ക്കാ​ർ ‘യു ​ടേ​ണ്‍’​എ​ടു​ക്കു​ക​യാ​ണോ​യെ​ന്നും ചോ​ദി​ച്ചു.

കോ​ണ്‍​ഗ്ര​സ് പി​ന്നാ​ക്ക ജാ​തി​ക​ളെ വ​ഞ്ചി​ച്ചി​ട്ടേ​യു​ള്ളൂ​വെ​ന്നും ജ​ന​താ പാ​ർ​ട്ടി സ​ർ​ക്കാ​ർ വ​ന്ന​തി​നു ശേ​ഷ​മാ​ണ് മ​ണ്ഡ​ൽ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ച്ച​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വ് തി​രി​ച്ച​ടി​ച്ചു. പ​ക്ഷേ, മ​ണ്ഡ​ൽ ക​മ്മീ​ഷ​നാ​യാ​ലും ജാ​തി സെ​ൻ​സ​സാ​യാ​ലും ഹി​ന്ദു​ക്ക​ളെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള​താ​ണ് എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു സം​ഘ​പ​രി​വാ​ർ പ​ര​ന്പ​രാ​ഗ​ത​മാ​യി കൈ​ക്കൊ​ണ്ടി​രു​ന്ന​ത്.

ജാ​തി സെ​ൻ​സ​സി​നു വ​ഴ​ങ്ങി​യ ബി​ജെ​പി അ​തി​ന്‍റെ കീ​ർ​ത്തി കോ​ൺ​ഗ്ര​സി​നു കൊ​ടു​ക്കാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തു​ന്നു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​വ​കാ​ശ​പ്പെ​ട്ട​ത്, ഇ​തു മോ​ദി​യു​ടെ മ​ഹ​ത്താ​യ നീ​ക്ക​മാ​ണെ​ന്നും ഇ​ത്ര​കാ​ലം ഭ​രി​ച്ചി​ട്ടും കോ​ൺ​ഗ്ര​സി​നു ക​ഴി​ഞ്ഞി​ല്ലെ​ന്നു​മാ​ണ്.

പ​ക്ഷേ, 2011ലെ ​സെ​ൻ​സ​സി​ൽ യു​പി​എ സ​ർ​ക്കാ​ർ ജാ​തി ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും അ​തി​ൽ തെ​റ്റു​ക​ളു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് പു​റ​ത്തു​വി​ടാ​ത്ത​ത് മോ​ദി സ​ർ​ക്കാ​രാ​ണെ​ന്നു​മു​ള്ള കാ​ര്യം അ​ദ്ദേ​ഹം മ​റ​ച്ചു​വ​ച്ചു.

നി​കൃ​ഷ്ട​മാ​യ ജാ​തി സ​ന്പ്ര​ദാ​യ​ത്തെ​യും അ​തി​ലൂ​ടെ ഉ​രു​വ​പ്പെ​ട്ട സ​വ​ർ​ണാ​ധി​കാ​ര ഘ​ട​ന​യെ​യും ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ, രാ​ജ്യ​ത്തെ ദ​ളി​ത​രു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്ക്, മാ​റി​മാ​റി​വ​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും പ​ങ്കു​ണ്ട്. കൂ​ടു​ത​ൽ കാ​ലം രാ​ജ്യം ഭ​രി​ച്ച കോ​ൺ​ഗ്ര​സി​നും ഒ​ഴി​യാ​നാ​കി​ല്ല.

പ​ക്ഷേ, 14 വ​ർ​ഷം മു​ന്പ് ജാ​തി സെ​ൻ​സ​സി​ലൂ​ടെ അ​വ​ർ തി​രു​ത്താ​ൻ ത​യാ​റാ​യെ​ങ്കി​ലും ഫ​ലം പു​റ​ത്തു​വ​ന്നി​ല്ല. ഹി​ന്ദു​ക്ക​ളെ ഭി​ന്നി​പ്പി​ക്കാ​നാ​ണ് ജാ​തി സെ​ൻ​സ​സ് എ​ന്ന് ആ​ക്ഷേ​പി​ച്ചി​രു​ന്ന ബി​ജെ​പി ഇ​പ്പോ​ൾ അ​തി​നു ത​യാ​റാ​യി​ട്ടു​ള്ള​ത് പൂ​ർ​ണ മ​ന​സോ​ടെ​യ​ല്ലെ​ന്നു വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ത​നി​ച്ചു ഭ​രി​ക്കാ​ൻ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​തി​രു​ന്ന, ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും പാ​ഠ​മാ​യി​ട്ടു​ണ്ടാ​ക​ണം.

ഭ​രി​ക്കാ​ൻ ഒ​പ്പം കൂ​ട്ടി​യ നി​തീ​ഷ് കു​മാ​ർ (ജ​നാ​താ​ദ​ൾ-​യു) ബി​ഹാ​റി​ലെ ജാ​തി​വോ​ട്ടി​ന്‍റെ പ്രാ​ധാ​ന്യ​മ​റി​ഞ്ഞ് സെ​ൻ​സ​സി​നു​വേ​ണ്ടി നി​ല​കൊ​ള്ളു​ക മാ​ത്ര​മ​ല്ല, 2022ൽ ​ജാ​തി സ​ർ​വേ ന​ട​ത്തു​ക​യും ചെ​യ്ത ആ​ളാ​ണ്. മാ​ത്ര​മ​ല്ല, സെ​ൻ​സ​സി​നോ​ടു മു​ഖം തി​രി​ച്ച്, ബി​ജെ​പി​ക്കു കോ​ൺ​ഗ്ര​സ്-​രാ​ഷ്‌​ട്രീ​യ ജ​ന​താ​ദ​ൾ സ​ഖ്യ​ത്തെ ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ടാ​നു​മാ​വി​ല്ല.

മ​റ്റൊ​രു കാ​ര​ണം, ഹി​ന്ദു​ത്വ വൈ​കാ​രി​ക​ത​യെ പ​ഴ​യ​തു​പോ​ലെ ഇ​നി ആ​ശ്ര​യി​ക്കാ​നാ​കി​ല്ല എ​ന്ന​താ​ണ്. രാ​മ​ക്ഷേ​ത്രം പ​ണി​ത അ​യോ​ധ്യ​യി​ൽ​പോ​ലും ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​തു​പോ​ലെ, ലോ​ക സാ​ന്പ​ത്തി​ക പ​ട്ടി​ക​യി​ൽ മു​ന്നേ​റു​ക​യാ​ണെ​ങ്കി​ലും ഉ​ള്ള​വ​രും ഇ​ല്ലാ​ത്ത​വ​രും ത​മ്മി​ലു​ള്ള അ​ന്ത​രം രാ​ജ്യ​ത്ത് ബി​ജെ​പി ഭ​ര​ണ​ത്തി​ൽ വ​ർ​ധി​ച്ചെ​ന്ന യാ​ഥാ​ർ​ഥ്യ​വും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. അ​തി​ൽ ഏ​റ്റ​വും ദ​രി​ദ്ര​രാ​യ ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും അ​വ​ഗ​ണി​ച്ച് ഏ​റെ മു​ന്നോ​ട്ടു പോ​കാ​നാ​വി​ല്ല.

ലോ​ക​ജ​ന​സം​ഖ്യ​യി​ൽ ഇ​ന്ത്യ ഒ​ന്നാ​മ​താ​യ​തി​നു​ശേ​ഷ​മു​ള്ള ഈ ​വ​ന്പ​ൻ ക​ണ​ക്കെ​ടു​പ്പ് ലോ​കം കാ​ത്തി​രി​ക്കു​ന്ന​താ​ണ്. ന​മു​ക്കും തി​രു​ത്താ​നു​ണ്ട്. ഈ ​രാ​ജ്യ​ത്തി​ന്‍റെ സ്വ​ത്തും അ​ധി​കാ​ര​വും അ​വ​കാ​ശ​ങ്ങ​ളു​മൊ​ക്കെ ഏ​തു​വി​ധ​മാ​ണ് വി​ത​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് എ​ന്ന് അ​റി​യേ​ണ്ട​തു​ണ്ട്. അ​നീ​തി​ക​ൾ​ക്കു പ​രി​ഹാ​രം ചെ​യ്യാ​ൻ അ​തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്ക് ആ​വ​ശ്യ​മാ​ണ്.

നു​ണ​പ്ര​സം​ഗ​ങ്ങ​ൾ​ക്കും വ്യാ​ജ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കും അ​ന്ത്യ​മാ​ക​ണം. ജാ​തി സെ​ൻ​സ​സ് ന​ട​ത്തി​യാ​ൽ, സം​വ​ര​ണം ഇ​ല്ലാ​ത്ത​വ​രു​ടെ ഉ​ള്ള അ​വ​സ​ര​ങ്ങ​ൾ​കൂ​ടി ന​ഷ്ട​പ്പെ​ടു​മെ​ന്ന വാ​ദ​വും സ​ജീ​വ​മാ​യി​ട്ടു​ണ്ട്. തീ​ർ​ച്ച​യാ​യും സ​വ​ർ​ണ വി​ഭാ​ഗ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രു​ടെ ആ​ശ​ങ്ക​യാ​കാം അ​ത്. പ​ക്ഷേ, ഈ ​രാ​ജ്യ​ത്ത് സാ​ന്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും ത​ങ്ങ​ളേ​ക്കാ​ൾ ഏ​റെ പി​ന്നി​ലു​ള്ള​വ​രെ​ക്കു​റി​ച്ചാ​ണ് ഇ​തു പ​റ​യു​ന്ന​തെ​ന്ന് അ​വ​ര​റി​യു​ന്നി​ല്ല.

അ​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ​മാ​ണ്. ഇ​ന്നും ദ​ളി​ത​രെ​യും ആ​ദി​വാ​സി​ക​ളെ​യും തൊ​ട്ടു​കൂ​ടാ​ത്ത​വ​രാ​യി, ഒ​രേ കി​ണ​റ്റി​ൽ​നി​ന്നോ പാ​ത്ര​ത്തി​ൽ​നി​ന്നോ വെ​ള്ള​മെ​ടു​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലാ​ത്ത​വ​രാ​യി, സ​വ​ർ​ണ ബാ​ല​നെ മ​ക​നേ​യെ​ന്നു വി​ളി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലാ​ത്ത​വ​രാ​യി, ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ലെ​ങ്കി​ലും പ്ര​വേ​ശ​ന​മി​ല്ലാ​ത്ത​വ​രാ​യി, ഒ​ന്നി​ച്ചി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രാ​യി... നി​ല​നി​ർ​ത്തി​യ രാ​ഷ്‌​ട്രീ​യം; 10 ശ​ത​മാ​നം സ​ന്പ​ന്ന​രു​ടെ കൈ​യി​ൽ ദേ​ശീ​യ വ​രു​മാ​ന​ത്തി​ന്‍റെ 57 ശ​ത​മാ​ന​വും പി​ടി​പ്പി​ച്ച രാ​ഷ്‌​ട്രീ​യം.

അ​വ​ര​ല്ലാ​തെ ആ​രും ക​ണ​ക്കി​നെ അ​ഥ​വാ സ​ത്യ​ത്തെ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല. ഭ​യ​മി​ല്ലെ​ങ്കി​ൽ, ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന തീ​രു​മാ​നം മ​ന​സി​ലൊ​തു​ക്കി​യാ​ൽ പോ​രാ, വി​ജ്ഞാ​പ​ന​ത്തി​ലും വേ​ണം.

Latest News

Corehub Up