x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുജാത നായന്മാരുടെ വീട്ടിലെ പോകൂ; ജാതി പരാമർശവുമായി ജി. സുധാകരൻ


Published: April 6, 2026 05:01 PM IST | Updated: April 6, 2026 05:02 PM IST

ആലപ്പുഴ: സിപിഎം നേതാവ് സി.എസ്. സുജാതക്കെതിരെ ജാതി പരാമർശവുമായി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സുധാകരൻ സുജാതയ്‌ക്കെതിരെ വിവാദപരാമർശം നടത്തിയത്.

"സുജാത നായന്മാരുടെ വീട്ടിലെ പോകൂ. നായർ ആണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല.' സുധാകരൻ പറഞ്ഞു. അവരുടെ സ്ഥലം കായംകുളം ആണ്, എന്നിട്ട് അമ്പലപ്പുഴ വന്ന് നിൽക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണെന്നും സുധാകരൻ ആക്ഷേപിച്ചു.

സഹോദരൻ ഭുവനേശ്വരന്‍റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും സുധാകരൻ ആരോപിച്ചു.

Tags : Sujatha Nayan G. Sudhakaran caste election

Recent News

Corehub Up