Kerala
ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് സിപിഎമ്മിന്റെ താക്കീത്. സിപിഎം പ്രവർത്തകരെ പൊതുപരിപാടികളിൽ അധിക്ഷേപിക്കുന്നത് സുധാകരൻ അവസാനിപ്പിക്കണമെന്നാണ് സിപിഎം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മൈക്ക് കിട്ടിയാൽ അമ്പലപ്പുഴയിലെ പാർട്ടി പ്രവർത്തകരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങളാണ് സുധാകരൻ നടത്തുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന സ്കൂൾ പ്രവേശനോത്സവത്തിൽ ബോധപൂർവം അത്തരം പരാമർശങ്ങൾ നടത്തുകയാണ്. വിവിധ സ്കൂളുകളിലെ എസ്എംസി ഭാരവാഹികളായ പാർട്ടി പ്രവർത്തകരെ കടന്നാക്രമിച്ചുകളയാം എന്ന മനോഭാവത്തിലാണ് ഇത്തരം പ്രസംഗങ്ങൾ നടത്തുന്നതെന്നും സിപിഎം ആരോപിക്കുന്നു.
എംഎൽഎ എന്ന നിലയിൽ എന്തെങ്കിലും കുറവുകളുണ്ടങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിന് പകരം സിപിഎം പ്രവർത്തകരെ മൈക്കിലൂടെ അധിക്ഷേപിച്ച് പ്രസംഗിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യ ത്തോടെ ഉള്ളതാണ് ഇതെല്ലാം. ആരുടെയെങ്കിലും അഭിപ്രായങ്ങൾ കേട്ട് പാർട്ടി പ്രവർത്തകർക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്നത് ജനാധിപത്യവിരുദ്ധമാണ്.
പൊതുവായ വേദികളിൽ രാഷ്ട്രീയം കലർത്തുന്നത് അത്തരം വേദികളുടെ അന്തസ് ഇല്ലാതാക്കും. അത്തരം വേദികളിൽ സമൂഹത്തിലെ എല്ലാ രാഷ്ട്രീയ വിശ്വാസികളും ഉണ്ടാകുമെന്നതിനാൽ, കോൺഗ്രസുകാർക്ക് നാവ് വാടകയ്ക്ക് കൊടുത്ത് അവരുടെ കൈയടി കിട്ടാനുള്ള അസത്യ പ്രസംഗങ്ങൾ സുധാകരൻ അവസാനിപ്പിക്കണം.
രാഷ്ട്രീയ വേദികളിൽ നടത്തുന്നതുപോലെയുള്ള പ്രസംഗങ്ങൾ ഇനിയും എംഎൽഎയുടെ ഭാഗത്തുനിന്ന് പൊതുവേദികളിൽ ഉണ്ടായാൽ അതേ വേദികളിൽ തന്നെ പ്രതികരണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിരുത്തരവാദ പ്രസംഗങ്ങൾ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്നും ഏരിയ സെക്രട്ടറി സി. ഷാംജി പ്രസ്താവനയിൽ പറഞ്ഞു.
District News
അമ്പലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് ജി. സുധാകരൻ എംഎൽഎ. ഒരാഴ്ച മുൻപ് തന്നെ അറിയിക്കാതെ റെജി ചെറിയാൻ തോട്ടപ്പള്ളി പൊഴിയും സ്പിൽവേയും സന്ദർശിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചത്.
സമ്പത്തിന്റെ അഹങ്കാരമാണ് റെജി ചെറിയാനെന്ന് സുധാകരൻ പറഞ്ഞു. തോട്ടപ്പള്ളി നൻമ ഗ്രൂപ്പിന്റെ വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണ വേദിയിലാണ് സുധാകരൻ റെജി ചെറിയാനെ വിമർശിച്ചത്.
റെജി ചെറിയാനെതിരേ താൻ നിയമസഭാ പ്രിവിലേജ് കമ്മിറ്റിയിൽ പരാതി നൽകിയാൽ ശിക്ഷിക്കപ്പെടും. ഒരു എംഎൽഎയുടെ മുകളിൽ വേറൊരു എംഎൽഎ അധികാരം സ്ഥാപിക്കുകയാണ്. അതും ആദ്യമായി എംഎൽഎ ആകുന്നയാൾ. വലിയ സ്ഥാപനത്തിന്റെ ഉടമയാണ്. താനവിടെ വെള്ളമടിക്കാൻ പോകാത്തതുകൊണ്ട് തന്നോട് സ്നേഹം കാണില്ല. അവിടെ വെള്ളമടിക്കാൻ പോകുന്ന നേതാക്കന്മാരെയൊക്കെ എനിക്കറിയാം. 63 വർഷമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന തന്നോട് ഒരു രാഷ്ട്രീയ പ്രവർത്തനവുമില്ലാത്ത നാലഞ്ച് പാർട്ടി മാറി മാറി ഇപ്പോൾ എംഎൽഎ ആയ ആൾ ഞാനറിയാതെയാണ് തോട്ടപ്പള്ളിയിൽ സന്ദർശനം നടത്തിയത്.
ജലസേചനമന്ത്രിയുടെ ആളാണ്. തോട്ടപ്പള്ളി സ്പിൽവേയിൽ തകർന്നു കിടക്കുന്ന ഷട്ടർ നന്നാക്കാൻ പറയാൻ എംഎൽഎക്ക് ധൈര്യമുണ്ടോ. ജനപ്രതിനിധി മറ്റൊരു ജനപ്രതിനിധിയെ കവച്ചുവയ്ക്കാൻ പാടില്ല. കരിമണലുമായി ഇതിന് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കരിമണൽ ലോറികൾ തോട്ടപ്പള്ളിയിൽനിന്ന് ഐആർഇയിലേക്കാണ് പോകുന്നതെന്ന് യാതൊരു ഉറപ്പുമില്ല. ചില ലോറികൾ അടൂരിലേക്കാണ് പോകുന്നത്.
ഇങ്ങനെ പലയിടത്തും കൊണ്ടുപോയി കള്ളക്കടത്ത് നടത്തുകയാണ്. പല തവണ പറഞ്ഞു ഇങ്ങനെ ചെയ്യരുതെന്ന്. ഒരു കളക്ടറും മര്യാദയ്ക്ക് ഇത് നോക്കിയില്ല. ഇത് തൊട്ടാൽ പൊള്ളുന്ന കാര്യമാണെന്ന മട്ടിൽ കളക്ടർമാർ മാറിനിൽക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
സ്കൂൾ പ്രവേശനോത്സവം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരേ ജി. സുധാകരൻ
അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹേന്ദ്രനെതിരേ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. ഇന്നു നsക്കുന്ന സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗങ്ങൾ മാത്രം ഉദ്ഘാടനം ചെയ്താൽ മതിയെന്ന ജില്ലാ പഞ്ചായത്തിന്റെ ഉത്തരവിനെതിരേയാണ് സുധാകരൻ രംഗത്തെത്തിയത്.
തലയിൽ ചെളിയുള്ളവർ മാത്രമിറക്കുന്ന ഉത്തരവാണ് ഇതെന്നായിരുന്നു സുധാകരൻ തോട്ടപ്പള്ളിയിൽ പറഞ്ഞത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മഹേന്ദ്രന്റെ വിവരക്കേട് കൊണ്ടാണ് ഇതുണ്ടായത്. സെക്രട്ടറിയേയും വെറുതെ വിടരുത്.
ഇന്ത്യൻ പ്രസിഡന്റിനേക്കാൾ മുകളിലാണ് ജില്ലാ പഞ്ചായത്തംഗമെന്ന നിലപാടാണ്. ജില്ലാ പഞ്ചായത്തിന് ഇങ്ങനെ പറയാൻ യാതൊരു അധികാരവുമില്ല. അധികാരം എന്തെന്നറിയാത്ത ഇവർ അധികാരം ദുരുപയോഗം ചെയ്യുകയാണ്. ആ ഉത്തരവിറക്കിയവർ ജനങ്ങളോട് ക്ഷമ പറയണം. ഇത്തരം വിഡ്ഢിത്തങ്ങൾ ഇതിന് മുൻപ് നടന്നിട്ടില്ല. തലയിൽ ചെളിയിരിക്കുന്ന ആളുകൾ മറ്റവരുടെ തലയിൽക്കൂടി ചെളി കുത്തി നിറക്കാൻ ശ്രമിക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
Kerala
ആലപ്പുഴ: ജി. സുധാകരൻ എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് റെജി ചെറിയാൻ എംഎൽഎ. തനിക്കെതിരെയുള്ള ജി. സുധാകരന്റെ പരാമർശം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്ന് റെജി ചെറിയാൻ പറഞ്ഞു.
എംഎൽഎമാരുടെ രാജാവാകാൻ ജി. സുധാകരൻ നേക്കേണ്ട. ഈ പറഞ്ഞ മഹാൻ മന്ത്രി ആയിരുന്ന കാലത്ത് തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കൊണ്ടുപോയിരുന്നു. അന്നത്തെ കാലത്ത് മണ്ണുകൊണ്ടുപോയത് എങ്ങോട്ടാണെന്ന് ഭരിച്ചവർക്കാണ് അറിയാവുന്നത്.
ആരുടെയും കൈയിൽ നിന്ന് പേപ്പർ എഴുതി വാങ്ങിയിട്ടല്ല ഞാൻ എംഎൽഎയായത്. കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ് വിജയിച്ചത്.
തന്റെ സ്ഥാപനത്തിൽ കള്ളുകുടിക്കാൻ ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ ആ പാർട്ടിക്ക് അതിന്റെ പ്രയോജനവും ഉണ്ടായിക്കാണും. ജി. സുധാകരൻ ഇപ്പോൾ യുഡിഎഫിൽ ആണെന്ന് മനസിലായിട്ടില്ല. വ്യക്തിപരമായി പറഞ്ഞാൽ അതിനപ്പുറം പറയുമെന്നും റെജി ചെറിയാൻ പറഞ്ഞു.
Kerala
അമ്പലപ്പുഴ: സിപിഎമ്മിനെതിരെ വീണ്ടും ശക്തമായ വിമർശനവുമായി ജി. സുധാകരൻ എംഎൽഎ. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗ വേദിയിലാണ് സിപിഎമ്മിനെതിരെ സുധാകരൻ വീണ്ടും ആഞ്ഞടിച്ചത്.
പാർട്ടിയുടെ മുകളിലിരിക്കുന്നവരാണ് പാർട്ടിയെ തകർക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. സിപിഎമ്മിൽ ആത്മവിമർശനമൊന്നുമില്ല. അത് വെറുതെ പറയുന്നതാണ്. സിപിഎമ്മിൽ നിൽക്കാൻ കൊള്ളില്ല. അതുകൊണ്ടാണ് ഞാൻ അംഗത്വം പുതുക്കാതിരുന്നത്.
ഞങ്ങൾ ചേർന്ന കാലത്തെ പാർട്ടിയല്ല ഇത്. പാർട്ടിയെന്ന പേര് മാത്രമേയുള്ളൂ. പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം മുഴുവൻ ചുറ്റി സഞ്ചരിക്കുക. ഇതാണിപ്പോൾ നടക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
സിപിഎം സ്ഥാനാർഥികള്‍ ചിലയിടത്ത് ജയിച്ചത് ഭാഗ്യമെന്നു കരുതിയാൽ മതിയെന്നും സുധാകരൻ പറഞ്ഞു. വിജയരാഘവൻ തനിക്കെതിരെ പ്രസംഗിച്ചതു കൊണ്ട് കൂടുതൽ വോട്ട് കിട്ടി. പ്രസംഗിച്ചാലൊന്നും വോട്ട് കിട്ടില്ല. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കണം.
2021ൽ സിപിഎമ്മിന് 47 ശതമാനം വോട്ട് കിട്ടിയിരുന്നു. ഇപ്പോൾ അത് 26 ശതമാനമായി കുറഞ്ഞു. ഇത് അസാമാന്യമായ കഴിവാണ്. ചെങ്ങന്നൂരിൽ നല്ല സ്ഥാനാർഥിയെ നിർത്തിയിരുന്നെങ്കിൽ കോൺഗ്രസ് രാവിലെ ഒൻപതിനെ ജയിച്ചേനെ. അവിടെ എൽഡിഎഫ് സ്ഥാനാർഥി പറഞ്ഞയാളെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. ഇത് കോൺഗ്രസ് പരിശോധിക്കണമെന്നും സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയിൽ ഏറെ ശ്രദ്ധേയമായിരുന്നു പിണറായിയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം പ്രോ ടെം സ്പീക്കർ ജി. സുധാകരനുമായുള്ള കൈകൊടുപ്പും തോളത്തു തട്ടലും.
സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് യുഡിഎഫ് പിന്തുണയോടെ അന്പലപ്പുഴയിൽ നിന്നും വിജയിച്ച ജി. സുധാകരൻ പ്രോ ടെം സ്പീക്കറായി ഇരുന്ന വേദിയിൽ പിണറായി വിജയൻ സഗൗരവമാണ് എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തത്.
തുടർന്നു ഡയസിൽ പ്രോ ടേം സ്പീക്കറായ ജി. സുധാകരന്റെ അരികിലെത്തിയപ്പോൾ ഇരുവരും പരസ്പരം ഹസ്തദാനം നല്‍കുകയും തോളിൽ തട്ടുകയും ചെയ്തു. നിറപുഞ്ചിരിയോടെയാണ് പിണറായി സുധാകരന്റെ മുന്നിലെത്തിയത്.
ജി. സുധാകരൻ യുഡിഎഫ് പിന്തുണയോടെ മത്സരിച്ചപ്പോൾ അതിരൂക്ഷമായ വിമർശനവുമായി പിണറായി രംഗത്തെത്തിയിരുന്നു.എന്നാൽ അവയെല്ലാം മറന്ന് ഇരുവരും പുഞ്ചിരിയോടെ ഹസ്തദാനം നല്‍കുന്നതാണ് ഇന്നലെ സത്യപ്രതിജ്ഞവേളയിൽ കണ്ടത്.
Kerala
കോട്ടയം: സിപിഎമ്മുമായി ഇടഞ്ഞ് കോൺഗ്രസ് പിന്തുണയോടെ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിച്ച് നിയമസഭയിലേക്കു വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരൻ പ്രോടെം സ്പീക്കറായി ഇന്നു ചുമതലയേറ്റപ്പോൾ വാതിൽ തുറക്കുന്നത് മറ്റൊരു മധുരപ്രതികാരത്തിന്. സിപിഎമ്മിനെ പരസ്യമായി വെല്ലുവിളിച്ച് മത്സരിക്കാൻ ഇറങ്ങിയതാണ് ജി. സുധാകരൻ.
ആദ്യ ഘട്ടത്തിൽ സിപിഎമ്മിന് ഇതിനെക്കുറിച്ചു കാര്യമായ ആശങ്ക ഇല്ലായിരുന്നു. അദ്ദേഹം അനുനയത്തിനു വഴങ്ങുമെന്നും മത്സരിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, അപ്രതീക്ഷിതമായി കെ.സി. വേണുഗോപാൽ സുധാകരനെ വീട്ടിൽ ചെന്നു കാണുകയും കോൺഗ്രസിന്റെ ഉറച്ചപിന്തുണ വാഗ്ദാനം ചെയ്യുകയുമായിരുന്നു. ഇതോടെ പാർട്ടിക്കെതിരേ നിലപാട് കടുപ്പിച്ച സുധാകരൻ മത്സരരംഗത്തിറങ്ങി.
കോൺഗ്രസ് പിന്തുണ നൽകി. ഒടുവിൽ സിപിഎമ്മിന്റെ ഉറച്ച മണ്ഡലം എന്നു പറയാവുന്ന അമ്പലപ്പുഴ സിപിഎമ്മിനെ കൈവിട്ടു. മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം സുധാകരൻ പിടിച്ചു. ഇടതു സർക്കാരിനെതിരേ സംസ്ഥാനത്തു വീശിയ തരംഗത്തിൽ അമ്പലപ്പുഴയും വീണു.
മണ്ഡലം സിപിഎമ്മിൽനിന്നു തിരിച്ചുപിടിച്ചതിനു പിന്നാലെ ഇപ്പോൾ പ്രോ ടെം സ്പീക്കറായി അദ്ദേഹത്തെ യുഡിഎഫ് മന്ത്രിസഭ തീരുമാനിച്ചതോടെ മറ്റൊരു മധുരപ്രതികാരത്തിനും സുധാകരനു വഴി തുറക്കുകയാണ്.
പ്രോടെം സ്പീക്കറുടെ മുന്നിൽ വേണം എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യാൻ. സിപിഎമ്മിനെയും ഇടതു സർക്കാരിനെയും വെല്ലുവിളിച്ച് മത്സരിച്ചു ജയിച്ചയാളുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യേണ്ട അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഇടത് എംഎൽഎമാരും. ഇടതു വിരുദ്ധർ ഇതു വലിയ ആഘോഷമാക്കിയും മാറ്റിയിട്ടുണ്ട്. ഇന്നു രാവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിൽ പ്രോടെം സ്പീക്കറായി ജി. സുധാകരൻ ചുമതലയേറ്റു. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ സംബന്ധിച്ചു. നാളെ ജി. സുധാകരൻ എംഎൽഎമാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
Kerala
തിരുവനന്തപുരം: പ്രോടെം സ്പീക്കറായി മുതിര്‍ന്ന നിയമസഭാംഗം ജി. സുധാകരന് സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ ലോക്ഭവനില്‍ ഗവര്‍ണറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ അര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രണ്ടാമതാണ് അദ്ദേഹം പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി.ഡി.,സതീശനും മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.
വ്യാഴാഴ്ച രാവിലെയാണ് നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറാണ്. പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെയാണ് പ്രോടെം സ്പീക്കറുടെ ചുമതല. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് സത്യപ്രതിജ്ഞ ചെയ്യുന്നതും ജി.സുധാകരന്റെ മുന്നിലാണെന്നതാണ് മറ്റൊരു കൗതുകം.
സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ ജി. സുധാകരന് അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വേളയില്‍ പിണറായി വിജയനും സജി ചെറിയാനും ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ സുധാകരനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പിണറായി വിജയന് നടത്തിയ ചെറ്റ പ്രയോഗം തെരഞ്ഞെടുപ്പില്‍ സുധാകരന് ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തിയിരുന്നു.
നിയമസഭയിലെ മുതിര്‍ന്ന അംഗത്തെയാണ് പ്രോടെം സ്പീക്കറായി നിയമിക്കുന്നത്. ജി. സുധാകരനെ പ്രോടെം സ്പീക്കറായി തെരഞ്ഞെടുത്തതിന് പിന്നിലും രാഷ്ട്രീയ കാരണങ്ങളുണ്ട്. സിപിഎം നേതൃത്വം വെല്ലുവിളിച്ചാണ് സുധാകരന് അമ്പലപ്പുഴയില്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത്.
Kerala
തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ, പതിനാറാം കേരള നിയമസഭയുടെ പ്രോടെം സ്പീക്കറായി മുതിർന്ന നേതാവ് ജി. സുധാകരൻ ഉടൻ സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർക്ക് മുന്നിലാകും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നും യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ജി. സുധാകരനെ, അദ്ദേഹത്തിന്റെ സഭയിലെ സീനിയോറിറ്റി പരിഗണിച്ചാണ് യുഡിഎഫ് ഈ പദവിയിലേക്ക് നിശ്ചയിച്ചത്.
മേയ് 21ന് നിയമസഭ സമ്മേളിക്കുമ്പോൾ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോടെം സ്പീക്കറായ ജി. സുധാകരനായിരിക്കും. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം, മേയ് 22-ന് നടക്കുന്ന പുതിയ നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിക്കുന്നതും ഇദ്ദേഹമായിരിക്കും. പുതിയ സ്പീക്കർ ചുമതലയേൽക്കുന്നത് വരെ സഭയുടെ പൂർണ നിയന്ത്രണം പ്രോടെം സ്പീക്കർക്കായിരിക്കും.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ജി. സുധാകരനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടത് മുന്നണിയിലെ പ്രമുഖ നേതാക്കൾക്ക് സഭയിൽ എംഎൽഎമാരായി സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനായിരിക്കും എന്നത് ഈ നിയമസഭാ സമ്മേളനത്തിലെ അപൂർവമായൊരു രാഷ്ട്രീയ കാഴ്ചയായി മാറും.
Kerala
തിരുവനന്തപുരം: നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21ന് നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സഭയിലെ ഏറ്റവും മുതിർന്നയാളും അമ്പലപ്പുഴ എംഎൽഎയുമായ മുൻ മന്ത്രി ജി.സുധാകരനെ പ്രോ ടേം സ്പീക്കറായി തെരഞ്ഞെടുത്തു.
സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്തു. ആദ്യ മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അംഗീകാരം കിട്ടുന്നതനുസരിച്ച് 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ഉണ്ടാകും. അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പത്ത് വർഷത്തിനുള്ളിൽ കേരളത്തിലും ഇന്ത്യ മുന്നണി വരുമെന്ന് ജി.സുധാകരൻ എംഎൽഎ. ഇപ്പോൾ ബിജെപിക്ക് മൂന്ന് എംഎൽഎമാരുണ്ട്. ബിജെപി വോട്ട് വർധിപ്പിക്കുന്നുണ്ടെന്നും ജി. സുധാകരൻ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നേരത്തെ മുതലേ മുസ്ലിം വിരുദ്ധത പറയുന്നയാളാണ്.
അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേതു മാത്രമാണ്. വെള്ളാപ്പള്ളി നാളെ ലൈൻ മാറ്റും. ഇത്രയും കാലം പിണറായിയെ പിന്തുണച്ചു. നാളെ എന്താണെന്ന് ആർക്കറിയാം. വെള്ളാപ്പള്ളിയെ താൻ വീട്ടിൽ പോയി കണ്ടത് എസ്എൻഡിപി ജനറൽ സെക്രട്ടറി എന്ന നിലയിലാണ്. അമ്പലപ്പുഴയിലെ ഭൂരിപക്ഷം മുസ്ലിം വോട്ടുകളും തനിക്കാണ് കിട്ടിയത് .
അവർക്ക് തന്നെ അറിയാം. വെള്ളാപ്പള്ളി പറയുന്നത് കേട്ടല്ല മുസ്ലിങ്ങൾ വോട്ട് ചെയ്യുന്നത്. ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്ന യോഗനാദത്തിലെ മുഖപ്രസംഗത്തിലെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു ജി. സുധാകരൻ. മുസ്ലിം ലീഗ് ഏറ്റവും കൂടുതൽ മതനിരപേക്ഷതയുള്ള പ്രസ്ഥാനമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
District News
ചാരുംമൂട്: അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായി വിജയിച്ച ജി. സുധാകരൻ സഹോദരൻ ജി. ഭുവനേശ്വരന്റെ ചാരുംമൂട് കരിമുളയ്ക്കലിലുള്ള രക്തസാക്ഷി മണ്ഡപത്തിൽ കുടുംബസമേതം എത്തി പുഷ്പാർച്ചന നടത്തിയതിനെതിരേ സിപിഎം ചാരുംമൂട് ഏരിയാ സെക്രട്ടറി ബി. ബിനു രംഗത്ത്. സുധാകരൻ നടത്തിയത് രാഷ്ട്രീയ മര്യാദയുടെ ലംഘനവും പ്രഹസനവുമാണെന്ന് ബിനു പ്രതികരിച്ചു.
ഭുവനേശ്വരന്റെ രക്തസാക്ഷിത്വം അടിയന്തരാവസ്ഥക്കാലത്ത് കെഎസ്യു ഗുണ്ടകൾ കൊലപ്പെടുത്തിയതുകൊണ്ടാണ്. അതിന്റെ പൈതൃകം പേറുന്ന കോൺഗ്രസുകാരുമൊത്താണ് പുഷ്പാർച്ചന നടത്തിയത്. ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപം പാർട്ടി അധീനതയിലുള്ള സ്ഥലത്താണ്. അവിടെ പാർട്ടിയുടെ അനുമതിയില്ലാതെ വ്യത്യസ്ത രാഷ്ട്രീയ ആശയമുള്ളവർ കയറാൻ പാടില്ല. ഭുവനേശ്വരിന്റെ കൊലയാളികളുടെ പാർട്ടിയിൽപ്പെട്ടവരുമായി അവിടെവന്ന് പുഷ്പാർച്ചന നടത്തിയ സുധാകരൻ അങ്ങേയറ്റം മര്യാദയില്ലാത്ത പ്രവർത്തനമാണെന്നും ബി. ബിനു കുറ്റപ്പെടുത്തി.
ഭുവനേശ്വരന്റെ രക്തസാക്ഷിത്വം സംബന്ധിച്ച ജി. സുധാകരൻ മുമ്പു നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. പന്തളം എന്‍എസ്എസ് കോളജിലുണ്ടായ വിദ്യാര്‍ഥീ സംഘര്‍ഷത്തിനിടയില്‍ 1977 ഡിസംബര്‍ ഏഴിനാണ് സുധാകരന്റെ അനുജൻ ജി. ഭുവനേശ്വരന്‍ രക്തസാക്ഷിയായത്.
മാധ്യമങ്ങളോടു കയർത്ത്
ജി. സുധാകരൻ
ആലപ്പുഴ: മാധ്യമങ്ങളോട് കയർത്ത് ജി. സുധാകരൻ. മുൻ എംഎൽഎ യു. പ്രതിഭയുടെ ആരോപണത്തോട് പ്രതികരണംതേടിയപ്പോഴാണിത്. നിങ്ങൾ അനാവശ്യമായ കാര്യങ്ങൾ എന്നോടു ചോദിക്കേണ്ട, ആവശ്യമില്ലാത്ത പേരുകൾ പറയരുത്, അവരിൽനിന്ന് അച്ചാരം വാങ്ങിയിട്ടുണ്ടോ, ഇതൊക്കെ കൈയിൽവച്ചാൽ മതി, ഈസാധനം ഉള്ളതുകൊണ്ട് അധികം വിളയേണ്ട... ആവർത്തിച്ചപ്പോൾ തേർഡ് റേറ്റ് ചോദ്യങ്ങൾ ചോദിക്കരുതെന്ന് മുന്നറിപ്പുനൽകി.
വിഷയത്തിൽ ഇടപെട്ട ഭാര്യ, ചോദ്യംചോദിച്ച മാധ്യമപ്രവർത്തകൻ തന്റെ സ്റ്റുഡന്റാണെന്ന് പറഞ്ഞപ്പോൾ നീ നന്നായിട്ട് പഠിപ്പിക്കാത്തതാണ് പ്രശ്നമെന്നും പറഞ്ഞു. നിങ്ങളുടെ ജോലി ഇതല്ല, അന്തസായ പത്രപ്രവർത്തനമാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യം ഞാനല്ല, അതു കോൺഗ്രസ് തീരുമാനിക്കും. ഞാൻ കോൺഗ്രസല്ല. അവരുടെ സഹായത്തോടെ ജയിച്ചയാളാണ്. ഭുവനേശ്വരന്റെ രക്തസാക്ഷിമണ്ഡപത്തിൽ കുടുംബമായാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
District News
അമ്പലപ്പുഴ: ജി. സുധാകരനെ വിജയിപ്പിച്ചത് സിപിഎം വോട്ടുകളോ? 25,000 സിപിഎം വോട്ടുകൾ സുധാകരന് ലഭിച്ചതായാണ് കണക്കുകൂട്ടുന്നത്. വർഗവഞ്ചകനെന്ന് സിപിഎം മുദ്രകുത്തിയ സുധാകരനെ രക്ഷപ്പെടുത്തിയതും സിപിഎം തന്നെ. പാർട്ടിയിലെ താഴെത്തട്ടിലെ പ്രവർത്തകരിൽനിന്ന് വൻതോതിൽ വോട്ട് ചോർച്ചയുണ്ടായതായി സിപി എം വിലയിരുത്തിയിട്ടുണ്ട്.
സിപിഎമ്മിന്റെ സ്ഥാനാർഥിയായി മുൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ ലഭിക്കാത്ത ഭൂരിപക്ഷമാണ് ഇപ്പോൾ സുധാകരന് ലഭിച്ചിരിക്കുന്നത്. 2011 ൽ 16,580 ഉം 2016ൽ 22,621 ഉം വോട്ടിന്റെ ഭൂരിപക്ഷമാണ് സുധാകരൻ നേടിയത്. ഇതിനെ മറികടക്കുന്ന ഭൂരിപക്ഷമാണ് ഈ തെരഞ്ഞെടുപ്പിൽ നേടിയത്.
യുഡിഎഫിന്റെ വോട്ട് കൊണ്ടുമാത്രം ഇത്രയും ഭൂരിപക്ഷം ലഭിക്കില്ലെന്ന നിഗമനമാണുള്ളത്. മുൻ തെരഞ്ഞെടുപ്പുകളിലും ജി. സുധാകരന് എല്ലാ വിഭാഗത്തിന്റെയും വോട്ട് ലഭിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് സിപിഎം വിട്ട് പുറത്തു വന്ന സുധാകരൻ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇരുപതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് തെരഞ്ഞെടുപ്പിനുശേഷം സുധാകരൻ വ്യക്തമാക്കിയിരുന്നു. ഈ നിഗമനം തെറ്റായില്ലെന്ന് ഫലം തെളിയിക്കുകയും ചെയ്തു. നഗരസഭാ വാർഡുകളിൽനിന്ന് പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ വോട്ട് സുധാകരന് ലഭിച്ചു. എണ്ണായിരത്തിലധികം ഭൂരിപക്ഷമാണ് ഇവിടെനിന്ന് ലഭിച്ചത്.
Kerala
ആലപ്പുഴ: കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കിയവർക്കുള്ള മറുപടിയാണ് ജനവിധിയെന്ന് മുൻ മന്ത്രിയും അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി.സുധാകരൻ.
കുറെ പേരുടെ വകയാണ് സിപിഎമ്മെന്ന് കരുതിയവർക്കുള്ള മറുപടിയാണിത്. ഞാനും എന്റെ ഭാര്യയും തട്ടാനും എന്ന പഴയ വാക്യം ചിന്തിച്ചവർക്ക് മറുപടിയായി.
ജനകീയ സ്വതന്ത്രനായാണ് താൻ മത്സരിച്ചത്. അതേ നിലയിൽ ജനകീയ സ്വതന്ത്ര എംഎൽഎയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
District News
അമ്പലപ്പുഴ: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾക്കിടെ മുന്നറിയിപ്പുമായി മുൻ സിപിഎം നേതാവും അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത ജി. സുധാകരൻ.
കോണ്‍ഗ്രസിലും പ്രതിസന്ധിയുണ്ടെന്നും ശ്രദ്ധിച്ചാല്‍ കൊള്ളാമെന്നുമാണ് രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി. സുധാകരന് പറഞ്ഞത്. ഇ.വി. ശ്രീധരന് പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ജി. സുധാകരൻ ഇക്കാര്യം പറഞ്ഞത്.
നിരവധി ചെറുപ്പക്കാര്‍ കോണ്‍ഗ്രസിലുണ്ടെന്നും ജി. സുധാകരന് ചൂണ്ടിക്കാട്ടി. സിപിഎം പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സഹകരിക്കുന്നുണ്ട്. മത്സരിക്കണം എന്നു പറയുന്നത് എന്റെ അവകാശമാണ്. താന്‍ എവിടെയും പോയിട്ടില്ല, സ്വതന്ത്രനായി നില്‍ക്കുകയാണ്. തന്നെ സഹായിച്ച കോണ്‍ഗ്രസിനോടു തനിക്കെന്നും നന്ദിയുണ്ടാകുമെന്നും ജി. സുധാകരന് പറഞ്ഞു.
District News
അമ്പലപ്പുഴ: സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷണം നടത്താമെന്ന് അന്വേഷണങ്ങളെ ഭയപ്പെടുന്നില്ലെന്നും ജി. സുധാകരൻ. മന്ത്രി സജി ചെറിയാന്റെയും എച്ച്. സലാമിന്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
സജി ചെറിയാനെയും എച്ച്. സലാമിനെയും നയിക്കുന്നത് ക്രിമിനൽ ഫിലോസഫിയാണ്. ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നിവയാണ് ഇവരുടെ പ്രസ്താവനകളിലുള്ളത്. ഇത്തരം പ്രവൃത്തികൾക്ക് ഗുരുതരമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഓർത്താൽ കൊള്ളാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തന്റെ സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ചുള്ള ആരോപണങ്ങൾക്കും സുധാകരൻ മറുപടി നൽകി. മകന്റെ പേരിൽ സമ്പാദ്യങ്ങൾ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് തന്റെ മൗലികാവകാശമാണെന്നും ജി. സുധാകരൻ വ്യക്തമാക്കി.
ജി. സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
അമ്പലപ്പുഴ: ജി. സുധാകരനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാര്‍. സ്വത്തുവകകള്‍ സുതാര്യമാണെങ്കില്‍ സുധാകരനും ഭാര്യയും മകനും മരുമകളും എന്‍ആര്‍ഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാങ്ക് രേഖകളും ഹാജരാക്കാന്‍ തയാറുണ്ടോയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഭാര്യയുടെ പേരിലുള്ള അക്കൗണ്ടില്‍നിന്നു 50 ലക്ഷം മാറ്റിയത് എന്തിനു വേണ്ടിയാണെന്നും നോമിനേഷൻ സമയത്ത് പണം കുറച്ച് കാണിക്കാനായിരുന്നില്ലേ ഇതെന്നും പോസ്റ്റില്‍ സുധാകരനോട് ചോദിക്കുന്നു. അഫിഡവിറ്റില്‍ മകന്റെ സ്വത്തുക്കള്‍ മറച്ചുവച്ചത് തെറ്റല്ലേ എന്നും സുരേഷ് കുമാര്‍ ചോദിച്ചു.
Kerala
ചെങ്ങന്നൂർ: കമ്യൂണിസ്റ്റ് പാർട്ടിയെ കടന്നാക്രമിക്കുന്നത് തുടർന്നാൽ മുൻ മന്ത്രി ജി. സുധാകരന്റെ വിവരങ്ങൾ ഓരോന്നായി വെളിപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ. ഇനി തനിക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നും സുധാകരൻ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്നും അദ്ദേഹം ചെങ്ങന്നൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ സുധാകരൻ ഉന്നയിച്ച ആരോപണങ്ങളെ സജി ചെറിയാൻ ശക്തമായി പ്രതിരോധിച്ചു. സ്മാരകം തകർക്കാൻ പോയിട്ടുണ്ടെങ്കിൽ തങ്ങൾ രണ്ടുപേരും ഒരുമിച്ചേ പോകൂ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
താൻ സുധാകരന്റെയും സുധാകരൻ തന്റെയും നിഴലായി നിന്ന കാലമാണത്. താൻ പോയിട്ടുണ്ടെങ്കിൽ സുധാകരനും അതിലുണ്ടാകും. മര്യാദകെട്ട വർത്തമാനമാണ് അദ്ദേഹം പറയുന്നത്. തിരിച്ച് താനും ആരോപണം ഉന്നയിച്ചാലോ? ജി. സുധാകരനാണ് സ്മാരകം കത്തിക്കാൻ പോയതെന്ന് താൻ പറഞ്ഞാൽ എന്താകും സ്ഥിതി?- സജി ചെറിയാൻ ചോദിച്ചു.
കെ.സി. വേണുഗോപാലിനോ ചെന്നിത്തലയ്ക്കോ സതീശനോ ഇല്ലാത്ത ആവേശമാണ് പാർട്ടിയെ ആക്ഷേപിക്കാൻ സുധാകരൻ കാണിക്കുന്നത്. സുധാകരനെ ചുമക്കുന്ന കെ.സി. വേണുഗോപാൽ ഒടുവിൽ ആലപ്പുഴ കടലിൽ ചാടി ചാകേണ്ടിവരുമെന്നും സജി ചെറിയാൻ പറഞ്ഞു.
Kerala
ആലപ്പുഴ: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ജി. സുധാകരൻ ആസ്തി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാറാണ് പരാതി നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിപിഎമ്മും ജി. സുധാകരനും തമ്മിലുള്ള ആഭ്യന്തര പോരാട്ടം കൂടുതൽ രൂക്ഷമാകുകയാണ്.
തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികയ്ക്കൊപ്പം സത്യവാങ്മൂലം സമർപ്പിക്കുന്നതിന് തൊട്ടുമുൻപായി സുധാകരൻ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന വലിയൊരു തുക കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. സുധാകരന്റെ മകൾ, മരുമകൾ, മകൻ, ഭാര്യ എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് ഈ പണം കൈമാറിയതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഈ ഇടപാടുകൾ തെളിയിക്കുന്ന ബാങ്ക് രേഖകൾ അടക്കമുള്ള വിവരങ്ങൾ പരാതിക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്.
അതേസമയം ജി. സുധാകരന്റെ ഭാഗത്തുനിന്നു മറ്റ് ഗൗരവകരമായ പരാതികൾ ഉയർന്നിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ ചില തീവ്രവാദ സംഘടനകൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് ആരോപിച്ച് സുധാകരന്റെ തെരഞ്ഞെടുപ്പ് ഏജന്റ് പോലീസിൽ പരാതി നൽകി. വിഷയത്തിൽ കേന്ദ്ര സഹായം അഭ്യർഥിച്ചുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.
Kerala
ആലപ്പുഴ: തനിക്കെതിരേ ജി. സുധാകരൻ നടത്തിയ ജാതീയമായ അധിക്ഷേപത്തിൽ പാർട്ടിയുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് സി.എസ്.സുജാത. ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് ജി. സുധാകരൻ പറഞ്ഞത്. അദ്ദേഹം സമനില തെറ്റി പറയുന്നതാണിതെല്ലാം.
സ്ത്രീകൾക്കെതിരായ മോശപ്പെട്ട ആക്ഷേപമാണത്. അദ്ദേഹത്തെക്കുറിച്ച് നമുക്കുണ്ടായിരുന്ന ധാരണകളെല്ലാം അദ്ദേഹംതന്നെ തിരുത്തുകയാണെന്നും അവർ പ്രതികരിച്ചു.
ഞാൻ ജാതീയമായി ആളുകളെ വേർതിരിച്ചു കാണുന്നയാളല്ല. എല്ലാ ജാതിയിലും മതത്തിലും പെട്ടവരോടു സ്നേഹത്തോടെയാണ് സമീപിക്കുന്നത്. എനിക്ക് ഈ ജില്ലയിലെ ഏതു പ്രദേശത്തുള്ള വീടുകളിലേക്കും കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ രീതിയിലാണ് ആളുകൾ എന്നെ കാണുന്നത്.
ഇടതുപക്ഷ സ്ഥാനാർഥി എച്ച്.സലാമിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് വീടുകൾ സന്ദർശിച്ചത്. എനിക്ക് പാർട്ടി നൽകിയ ചുമതലയാണ് ഞാൻ നിർവഹിച്ചത്. അതിൽ ഒരു ജാതിയും മതവുമില്ലെന്നും സി.എസ്. സുജാത പറഞ്ഞു.
Kerala
മുഹമ്മ (ആലപ്പുഴ): കേരളത്തെ നരക കേരളമാക്കിയ എൽഡിഎഫ് സർക്കാരിനെ പരാജയപ്പെടുത്തണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ. അസഭ്യം പറയുന്നതാണ് രാഷ്ട്രീയമെന്ന് കരുതുന്നവരാണ് സിപിഎമ്മുകാർ. ഇവർക്ക് കാറൽ മക്സിനെയോ ഏംഗൽസിനെയോ ഒന്നുമറിയില്ല.
യുഡിഎഫ് നന്നായി പരിശ്രമിച്ചാൽ എൽഡിഎഫ് ഒന്നോ രണ്ടാേ സീറ്റിലേക്ക് ഒതുങ്ങുന്ന സാഹചര്യമാണുള്ളത്. മണൽ മാഫിയായും റിയൽ എസ്റ്റേറ്റ് മാഫിയായും തഴച്ചു വളരുകയാണ്. ഇപ്പോൾ മൽസരിക്കുന്ന രണ്ടുപേർ കോടിശ്വരന്മാരായത് ഈ ബന്ധത്തിലൂടെയാണ്. യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി കാവുങ്കലിൽ രാഹുൽ ഗാന്ധി പങ്കെടുത്ത സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സുധാകരൻ.
ബിജെപിയുമായി ഡീൽ ഉണ്ടാക്കിയാണ് പിണറായി വിജയൻ ഇലക്ഷനെ നേരിടുന്നത്. പിണറായി വിജയന്റെ അനുയായിയായ സജി ചെറിയാൻ മത്സരിക്കുന്ന മണ്ഡലത്തിൽ ബിജെപി പേരിനൊരു സ്ഥാനാർഥിയെ നിർത്തിയത് സജി ചെറിയാനെ വിജയിപ്പിക്കാനാണ്.
തന്നെ വളർത്തിയത് പിണറായി അല്ല. ഞാൻ രാഷ്ട്രീയത്തിൽ വളരുന്ന സമയത്ത് പിണറായി രാഷ്ട്രീയത്തിൽ ആരുമായിരുന്നില്ല. കോൺഗ്രസിന്റെ പിന്തുണ അഭിമാനത്തോടെയാണ് സ്വീകരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാർട്ടി കോൺഗ്രസാണ്. ബിജെപി അങ്ങനെ അല്ലെന്നും സുധാകരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: കഥാകൃത്തും മാധ്യമ പ്രവർത്തകനുമായിരുന്ന ഇ.വി. ശ്രീധരന്റെ ഓർമയ്ക്കായി ഇ.വി. ശ്രീധരൻ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ പുരസ്കാരം മുൻമന്ത്രിയും കവിയുമായ ജി. സുധാകരന്.
25,000 രൂപയും പ്രശസ്തി പത്രവും ശിൽപവുമടങ്ങുന്ന പുരസ്കാരം പിന്നീടു സമ്മാനിക്കുമെന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു, കവയിത്രി റോസ്മേരി, ഡോ. രാജാവാര്യർ, ഭദ്ര, ടി.പി. പങ്കജാക്ഷൻ എന്നിവർ അറിയിച്ചു.
സാഹിത്യം, രാഷ്ട്രീയം, സാംസ്കാരികം, വിദ്യാഭ്യാസം, ശാസ്ത്ര സാങ്കേതികം എന്നീ മേഖലകളിൽ സമഗ്ര സംഭാവന നൽകിയവർക്കാണ് പുരസ്കാരം സമ്മാനിക്കുക.
മികച്ച കഥാസമാഹാരത്തിനുള്ള ഇ.വി. ശ്രീധരൻ പുരസ്കാരത്തിന് ഉണ്ണികൃഷ്ണൻ കിടങ്ങൂർ അവാർഹനായി. മഞ്ഞയിൽ കറുത്ത വരകൾ എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
Kerala
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി. സുധാകരൻ. താൻ ബിജെപി പിന്തുണയോടെ മത്സരിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നു, എന്നാൽ സ്വപ്നത്തിൽ പോലും അങ്ങനെ കരുതിയിട്ടില്ല. ചെളിക്കുണ്ടിൽ ആഴ്ന്നു പോകുമെന്ന് മുഖ്യമന്ത്രി പറയുന്നു, കുട്ടനാട്ടിലെ ചെളിയിൽ പോലും താൻ ആഴ്ന്നു പോയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.
ബിജെപി എനിക്ക് വോട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയാണ് പറയുന്നത്. ആലപ്പുഴ ഇരുതല മൂർച്ചയുള്ള ആയുധമാണെന്നും ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ ആണെന്നും തന്നെ വെല്ലുവിളിക്കാൻ വരരുതെന്നും സുധാകരൻ പറഞ്ഞു.
സിപിഎം ഇന്ന് തൊഴിലാളി വർഗത്തിന്റെ പാർട്ടിയല്ല. പൊളിറ്റക്കൽ ക്രിമിനലുകളുടെ പാർട്ടിയായി മാറി. പാർട്ടി അവഗണന എന്റെ മുഖത്ത് ഇടിച്ചു കൊണ്ടിരുന്നു. അപ്പോഴും താൻ ഒന്നും മിണ്ടിയില്ല. ഒരു ബ്രാഞ്ചിലേക്ക് ഞാൻ ഒതുങ്ങി. അതിൽ കൂടുതൽ പാർട്ടി അച്ചടക്കം എങ്ങനെ പാലിക്കാൻ കഴിയും.
അപ്പോഴേക്ക് പാർട്ടി സജി ചെറിയന്റെ കസ്റ്റഡിയിൽ ആയി. ആലപ്പുഴയിലെ ക്രിമിനൽ രാഷ്ട്രീയത്തിന്റെ തലവൻ സജി ചെറിയാനാണെന്നും സുധാകരൻ വിമർശിച്ചു. ബിജെപി വോട്ട് ഇല്ലെങ്കിൽ സജി ചെറിയാൻ തോൽക്കും. ആലപ്പുഴയുടെ അസ്ഥിവാരം തോണ്ടി വാഴപ്പിണ്ടി കുഴിച്ചിട്ടു അതിന് നേതൃത്വം നൽകിയത് സജി ചെറിയാൻ ആണ്. സജി ചെറിയാനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
District News
അമ്പലപ്പുഴ: ജി. സുധാകരനെതിരേ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി. സുധാകരൻ ഇനിയും ഇതിനപ്പുറം പറയും, താൻ പൂർണമായും യുഡിഎഫ് ക്യാമ്പിന്റെ ആളാണെന്ന് ബോധ്യപ്പെടുത്താനാണു ശ്രമമെന്നും മുഖ്യമന്ത്രി ഹരിപ്പാട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സുധാകരൻ ബിജെപിയുടെയും സ്ഥാനാർഥിയാണ്. ജി. സുധാകരൻ ഇനിയും ഇതിനപ്പുറം പറയും. കാരണം സുധാകരൻ എത്തപ്പെട്ട ക്യാമ്പ് അതാണ്.
കൂറ് അവിടെയാണെന്ന് തെളിയിക്കാനാണ് സുധാകരൻ ഇപ്പോൾ പല കാര്യങ്ങളും പറയുന്നത്. യുഡിഎഫ് ക്യാമ്പിൽനിന്ന് പിന്തുണ ലഭിക്കണമെങ്കിൽ ആ ക്യാമ്പിന്റെ ആളാണെന്ന് പൂർണമായി വരുത്തണം. കോൺഗ്രസിന്റെ തൊപ്പിയാണ് ജി. സുധാകരൻ എടുത്ത് തലയിലിട്ടത്.
കോൺഗ്രസിനെ നല്ല രീതിയിൽ തൃപ്തിപ്പെടുത്താനാണ് സുധാകരൻ ശ്രമിക്കുന്നത്. താൻ പഴയ ആളല്ല പുതിയ ആളാണെന്ന് വരുത്തിത്തീർക്കാൻ പഴയതിനെയെല്ലാം തള്ളിപ്പറയുന്നു. തന്റെ ഭൂതകാലം ഇപ്പോൾ കൂട്ടുകൂടിയവർക്ക് അനുകൂലമാക്കാനാണ് ശ്രമിക്കുന്നത്.
അതുകൊണ്ടാണ് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നത്. തനിക്ക് സിപിഎമ്മിൽനിന്ന് 15,000 വോട്ട് വരുമെന്ന് ജി. സുധാകരൻ കോൺഗ്രസ് നേതാക്കളോട് ആദ്യഘട്ടത്തിൽ ആലോചന നടത്തിയപ്പോൾ പറഞ്ഞതായിരിക്കും. അമ്പലപ്പുഴ ഇത്തവണ എൽഡി എഫിനൊപ്പം നിൽക്കും.
ജി. സുധാകരനെ ജി. സുധാകരനാക്കിയത് പാർട്ടിയാണ്. കൃഷ്ണപിള്ള സ്മാരകം ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരായ ജി. സുധാകരന്റെ ആരോപണവും യുഡി എഫിനെ തൃപ്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. മറ്റാരും ഇവിടെ വളരേണ്ട എന്ന നിലപാടാണ് ജി. സുധാകരൻ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം നേതാവുമായ ജി. സുധാകരന്റെ ഡ്രൈവർ പ്രദീപ് കുമാറിന് വധഭീഷണി. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്താൽ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സംഭവത്തിൽ പ്രദീപ് കുമാർ പുന്നപ്ര പോലീസിൽ പരാതി നൽകി.
സിപിഎം പുന്നപ്ര സെൻട്രൽ ലോക്കൽ കമ്മിറ്റി അംഗമാണ് പ്രദീപ് കുമാർ. ദീർഘകാലമായി ജി. സുധാകരന്റെ ഡ്രൈവറായി പ്രവർത്തിക്കുന്ന പ്രദീപിനെ കഴിഞ്ഞ സമ്മേളനത്തിലാണ് ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. സുധാകരൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയായതോടെ അദ്ദേഹത്തിന്റെ പ്രചാരണങ്ങളിൽ പ്രദീപ് സജീവമായി രംഗത്തുണ്ടായിരുന്നു. ഇതാണ് ഭീഷണിക്ക് പിന്നിൽ.
മാർച്ച് 31-ന് രാവിലെ നാല് തവണയാണ് ഫോണിലൂടെ വധഭീഷണി ഉണ്ടായതെന്ന് പ്രദീപ് പറയുന്നു. തനിക്കൊപ്പം പ്രവർത്തിക്കുന്നവരെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് ജി. സുധാകരൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിനിടെ, ജി. സുധാകരനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. പരാതിയിൽ പുന്നപ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ജി. സുധാകരൻ കൂടുതൽ ജീർണതയിലേക്ക് പോകുമെന്നും സുധാകരൻ പോയത് കൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അവസരവാദികൾ കാരണം ഒരു വോട്ടും കുറയില്ല. വ്യക്തിക്കൊപ്പമല്ല, പാർട്ടിക്കൊപ്പമാണ് പ്രവർത്തകരെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുധാകരൻ എന്തും പറയുമെന്നും സുധാകരൻ എത്തിയ രാഷ്ട്രീയ ക്യാമ്പ് അതാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരൻ ഇപ്പോൾ വച്ചത് കോൺഗ്രസിന്റെ തൊപ്പിയാണ്. അതുകൊണ്ട് പഴയതൊക്കെ തള്ളിപ്പറയണം. പ്രീതി കിട്ടാൻ സുധാകരൻ എന്തും പറയും.
സുധാകരന്റെ മാറ്റം പെട്ടെന്നെടുത്ത തീരുമാനമല്ല. ഇതുസംബന്ധിച്ച് നേരത്തെ ആലോചന നടന്നു. സിപിഎമ്മിന്റെ വോട്ട് കിട്ടുമെന്ന സുധാകരന്റെ അവകാശ വാദം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സുധാകരൻ കോൺഗ്രസിന്റെയും ബിജെപിയുടെയും സ്ഥാനാർഥിയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. ബിജെപിയുടെ വോട്ട് കിട്ടാനാണ് സ്വതന്ത്രന്റെ വേഷം. ഐഡിയ കോണ്‍ഗ്രസിന്റേതാണോ ബിജെപിയുടേതാണോ എന്നാണ് അറിയേണ്ടത്.
സുധാകരനെ സുധാകരനാക്കിയത് സിപിഎം ആണെന്നും പാർട്ടി ആണ് സുധാകരനെ വളർത്തിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
District News
ആലപ്പുഴ: അധികാരക്കൊതി മൂത്ത് സിപിഎമ്മിനെയും ബഹുജനസംഘടനാ നേതാക്കളെയും ആക്രമിക്കുന്ന ജി. സുധാകരൻ പൊളിറ്റിക്കൽ സൈക്കോ പാത്താണെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവൽ. ഫേസ്ബുക്ക് കുറിപ്പിലാണ് അധിക്ഷേപം.
നാലു പതിറ്റാണ്ടുകളോളം ജില്ലയുടെ നേതാവായി പ്രവർത്തിക്കുമ്പോൾ സംസ്ഥാനത്ത് നേതൃത്വനിരയിലേക്ക് ഒരു നേതാവിനെയും ഉയർത്തിക്കൊണ്ടുവന്നിട്ടില്ല. ഒട്ടനവധി വിദ്യാർഥി-യുവജന നേതാക്കളുടെ ഭാവി തന്നെ തകർത്തു. തനിക്ക് കീഴ്പ്പെടുന്നവരും തന്റെ പെട്ടിതാങ്ങുന്നവരും മാത്രം സിപിഎമ്മിലും വർഗബഹുജന സംഘടനകളിൽ മതിയെന്ന നിലപാടാണ് സ്വീകരിച്ചത്.
വിദ്യാർഥി യുവജനരംഗത്ത് ജി. സുധാകരൻ വളർത്തിക്കൊണ്ടുവന്ന ആലപ്പുഴ ജില്ലയിലെ ഒരുനേതാവിന്റെ പേരെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയുമോ...? എച്ച്.സലാം, കെ.ടി. മാത്യു, മനു സി. പുളിക്കൽ, ആർ.രാഹുൽ, അനസ് അലി ഇങ്ങനെ എടുത്തുപറയാൻ കഴിയുന്ന നേതാക്കളെ വെട്ടിയൊതുക്കിയത് തനിക്കു മുകളിൽ ആരും വരരുതെന്നുള്ള സുധാകരന്റെ നിലപാടുകളായിരുന്നു.
മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്ന സി.എസ്. സുജാതയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദും സംസ്ഥാന നേതൃത്വനിരയിലേക്ക് വന്നത് സജി ചെറിയാൻ സംസ്ഥാന നേതാവായതിനുശേഷമാണ്. വായിൽതോന്നുന്നത് വിളിച്ചുപറയുമ്പോൾ താൻ ചെയ്ത ഹീന പ്രവർത്തികളെ സംബന്ധിച്ച് ഞങ്ങൾക്കും പറയേണ്ടിവരും. അതൊക്കെ പറഞ്ഞാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. അത് ഓർമയുണ്ടാവണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
Kerala
ആലപ്പുഴ: സിപിഎം പാർട്ടി വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രി സജി ചെറിയാൻ. ജി. സുധാകരൻ അണയാൻ പോകുന്ന തീ ആണെന്നും അണയാൻ പോകുന്ന തീ ആളിക്കത്തുമെന്നും സജി ചെറിയാൻ പറഞ്ഞു.
പാർട്ടിക്കെതിരെ ആര് വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ പാർട്ടിക്ക് ഒരു പ്രത്യേകത ഉണ്ട്. പാർട്ടിക്ക് നേരെ ആര് ഉയർന്നു വന്നാലും ആലപ്പുഴ പാർട്ടിയിലെ ഒരു സഖാവും കൂടെ നിൽക്കില്ല. കൂടുതൽ മറുപടി പറയാനില്ല.
പുകഞ്ഞകൊള്ളി പുറത്താണ്. അമ്പലപ്പുഴയിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്നും രാഷ്ട്രീയ വഞ്ചനയ്ക്കുള്ള മറുപടിയായിരിക്കും അമ്പലപ്പുഴയിലെ ഫലമെന്നും സജി ചെറിയാൻ പറഞ്ഞു.
Kerala
കട്ടപ്പന: ചെറ്റ എന്ന് ജി. സുധാകരനെ വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ വഞ്ചനയെ താൻ ചെറ്റത്തരമെന്ന് വിമർശിച്ചത് മറ്റൊരു തരത്തിൽ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കട്ടപ്പനയിലെത്തിയ അദ്ദേഹം, ജി. സുധാകരനെ താൻ ചെറ്റയെന്ന് വിളിച്ചെന്ന ആരോപണത്തിന് മാധ്യമ പ്രവർത്തകരോട് മറുപടി പറയുകയായിരുന്നു. സുധാകരൻ ഒരു വർഗദ്രോഹിയാണ്. സിപിഎമ്മിനെ വഞ്ചിച്ചു.
ഇത്തരക്കാരെ പിന്നെന്താണ് വിളിക്കേണ്ടത്. ചെറ്റ എന്ന വാക്ക് എപ്പോഴാണ് അശ്ലീലമായത്. ചില്ലറ വോട്ടിനും നാലുസീറ്റിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഞങ്ങളെന്ന് ഞാൻ ഇതിനു മുന്‍പും പറഞ്ഞിട്ടുണ്ട്. അതിന്റെയർഥം ഞങ്ങൾ ചെറ്റകളാണെന്നാണോ? എത്രയോ കാലങ്ങളായി ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നതാണിത്.
കോന്നിയിൽ പ്രചാരണ യോഗത്തിനിടെ ചോദ്യം ചോദിച്ച പ്രവർത്തകനോട് വീട്ടിൽ പോയി ചോദിക്കെന്ന് മറുപടി പറഞ്ഞ സംഭവത്തിലും മുഖ്യമന്ത്രി വിശദീകരണം നൽകി.
സാധാരണ നമ്മൾ ഓരോകാര്യത്തിലും പാലിക്കുന്ന മര്യാദകളുണ്ട്. അവ പാലിക്കാതിരുന്നാൽ പ്രതികരണം സ്വാഭാവികമായും ഉണ്ടാകും. ചില ഘട്ടത്തിൽ പ്രത്യേക ആവേശക്കാരുണ്ടാകുമല്ലോ, അവിടെയും ആ ആവേശത്തിന്റെ ഭാഗമായിട്ടുണ്ടായ ചോദ്യമാണ്.
പത്രസമ്മേളനമല്ലല്ലോ പൊതുയോഗം. പൊതുയോഗത്തിന് അതിന്റേതായ മര്യാദയില്ലേ. പണ്ട് കടലാസിൽ ചോദ്യം എഴുതിക്കൊടുത്തിരുന്ന രീതിയുണ്ടായിരുന്നു. ഇതൊന്നും പൊതുമര്യാദയിൽ പെട്ടതല്ല.
പിണറായി വിജയന്റെ യോഗത്തിൽ പൊതുമര്യാദ പാലിക്കേണ്ടതില്ലെന്ന് കെ.സി. വേണുഗോപാലിന് തോന്നിയെങ്കിൽ നല്ലത് തന്നെ. പക്ഷേ ഞാൻ പറഞ്ഞത് കോന്നിയിലെ ആൾക്ക് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
അമ്പലപ്പുഴ: വിജയരാഘവൻ പരാജയ രാഘവനായി മാറുമെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. പുന്നപ്രയിൽ നടന്ന യുഡിഎഫ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു ജി. സുധാകരൻ.
വിജയരാഘവൻ എവിടെ പ്രസംഗിച്ചാലും ആ സീറ്റ് സിപിഎം തോൽക്കും. വിജയരാഘവൻ പാർലമെന്റിൽ മത്സരിച്ചു തോറ്റതല്ലേ. ഭാര്യയെ മത്സരിപ്പിച്ച് മന്ത്രിയാക്കി.
എളമരം കരീമും സിനിമാ നടൻ മുകേഷും ഒന്നര ലക്ഷം വോട്ടിനാണ് തോറ്റത്. തോൽക്കുമെന്ന് അറിഞ്ഞുകൊണ്ടാണ് ആരിഫ് പാർലമെന്റിൽ മത്സരിച്ചത്. ഇപ്പോൾ മത്സരിക്കാൻ ആലുവയിൽ പോയിരിക്കുകയാണ്. താൻ അരലക്ഷത്തിൽപരം വോട്ടിന് ജയിക്കും. തന്റെ രാഷ്ട്രീയ ജീവിതത്തിൽ സിപിഎം ചെളിവാരിയെറിഞ്ഞു.
എച്ച്. സലാം ജയിച്ചു കഴിഞ്ഞിട്ട് പിന്നെയെന്തിനാ പരാതി നൽകിയതെന്ന് പിണറായി വിജയൻ തന്നോട് ചോദിച്ചിരുന്നു. പിന്നെയെന്തിനാ കമ്മീഷനെ വച്ചതെന്ന് താൻ ചോദിച്ചു.
അമ്പലപ്പുഴ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ ആദ്യ ഇടത് സ്ഥാനാർഥി താനായിരുന്നു. കോൺഗ്രസ് വലിയ രാഷ്ട്രീയ ബുദ്ധി പ്രകടിപ്പിച്ചപ്പോൾ സിപിഎം രാഷ്ട്രീയ ബുദ്ധിശൂന്യതയാണ് കാണിച്ചതെന്നും സുധാകരൻ പറഞ്ഞു.
Kerala
കേരളനിയമസഭ തെരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റു നോക്കുന്ന മണ്ഡലമായി അമ്പലപ്പുഴ. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്ന മുന്‍മന്ത്രി ജി. സുധാകരനും നിലവിലെ എംഎല്‍എ എച്ച്. സാലാമുമായുള്ള പോരാട്ടമായിരിക്കും അമ്പലപ്പുഴയില്‍ നടക്കുക.
യുഡിഎഫ് പിന്തുണയോടെ ജനകീയ സ്വതന്ത്രനായിട്ടാണ് ജി. സുധാകരന്റെ പോര്. യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതോടെ തുടക്കത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായെങ്കിലും പിന്നീട് കെട്ടടങ്ങി. കെപിസിസി അംഗമായിരുന്ന എം.ജെ. ജോബ് പാര്‍ട്ടി വിട്ട് ബിജപിയില്‍ ചേക്കേറി.
കോണ്‍ഗ്രസ് വിമതനും മത്സരരംഗത്തുണ്ട്. താന്‍ മന്ത്രിയായിരുന്നപ്പോള്‍ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞവരാണ് വോട്ടര്‍മാര്‍ എന്ന ആത്മവിശ്വാസമാണ് ജി. സുധാകരനുള്ളത്.
1982 ലും1987ലും യുഡിഎഫിനായിരുന്നു വിജയം. 1982 ല്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച വി. ദിനകരന്1987-ല്‍ കോൺഗ്രസ് സ്ഥാനാര്‍ഥിയായും മത്സരിച്ച് അമ്പലപ്പുഴയില്‍ വിജയിച്ചു. 2001-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അഡ്വ. ഡി. സുഗതൻ മത്സരിച്ച് ജയിച്ച മണ്ഡലമാണ് അമ്പലപ്പുഴ. അതുകൊണ്ട് തന്നെ യുഡിഎഫിന് മണ്ഡലത്തിലെ പ്രതീക്ഷ കൈവിട്ടിട്ടില്ല. എന്നാല്‍ അമ്പലപ്പുഴയിലെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ ജനങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാന്പ്.
താന്‍ കൊണ്ടുവന്ന വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് അമ്പലപ്പുഴയില്‍ വീണ്ടും എല്‍ഡിഎഫിനെ നിലനിര്ത്താനായതെന്നാണ് ജി.സുധാകരന് ചൂണ്ടിക്കാട്ടുന്നത്. 2016-ല്‍ ജി. സുധാകരന് 63,069 വോട്ടുകള്‍ നേടിയെങ്കില്‍ 2021ല്‍ എച്ച്. സലാമിന് 61365 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. 2016 ല്‍ കിട്ടിയവോട്ടും 2021 ല്‍ കിട്ടിയതുമായി വിലയിരുത്തിയാല്‍ 1704 വോട്ടുകളുടെ കുറവ് മാത്രമാണ് ഉണ്ടായതെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയിക്കുമെന്ന വിശ്വാസമാണ് എല്‍ഡിഎഫിനുള്ളത്.
രക്തസാക്ഷികളുടെ ധീരസ്മരണകൾ ഇരമ്പുന്ന പുന്നപ്ര ഉൾപ്പെടുന്ന മണ്ഡലമാണ് അമ്പലപ്പുഴ. 1965ലാണ് മണ്ഡലം രൂപീകരിച്ചത്. വി.എസ്. അച്യുതാനന്ദനെ തോൽപ്പിച്ച് കോൺഗ്രസിലെ കൃഷ്ണക്കുറുപ്പ് അമ്പലപ്പുഴയുടെ ആദ്യ എംഎൽഎയായെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാൽ നിയമസഭ ചേർന്നില്ല. 1967ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് വി.എസ്. അച്യുതാനന്ദനാണ് അമ്പലപ്പുഴയെ ആദ്യമായി ചുവപ്പണിയിച്ചത്.
1970ലും വിജയിച്ച വി.എസ്, 77ൽ പരാജയപ്പെട്ടു. ആര്‍എസ്പിയെ കെ.കെ.കുമാരപിള്ളയാണ് അന്ന് ജയിച്ചത്. മുതിർന്ന നേതാവായിരുന്ന പി.കെ. ചന്ദ്രാനന്ദനും ജയ പരാജയങ്ങൾ നൽകിയിട്ടുള്ള മണ്ഡലമാണ്. 1991ൽ സിപിഎമ്മിലെ സി.കെ. സദാശിവൻ വിജയിച്ചു. 1996ൽ സുശീലാ ഗോപാലനെയും 2006ലും 2016ലും ജി. സുധാകരനെയും മന്ത്രിയാക്കി. 2011 ലും അദ്ദേഹം വിജയിച്ച് എംഎല്‍എ ആയിട്ടുണ്ട്. തുടര്‍ന്ന് 2021ൽ ഡിസിസി അധ്യക്ഷനായിരുന്ന എം. ലിജുവിനെ പരാജയപ്പെടുത്തിയാണ് എല്‍ഡിഎഫിലെ എച്ച്. സലാം വിജയിച്ചത്.
അഞ്ച് പഞ്ചായത്തും ആലപ്പുഴ നഗരസഭയിലെ 27 ഡിവിഷനുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകൾ എൽഡിഎഫും പുന്നപ്ര തെക്ക്, പുറക്കാട് പഞ്ചായത്തുകളും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും യുഡിഎഫുമാണ് ഭരിക്കുന്നത്.
ആലപ്പുഴ നഗരസഭയിൽ 12 വാർഡ് എൽഡിഎഫ്, 10 യുഡിഎഫ്, 3 എൻഡിഎ, എസ്ഡിപിഐ, പിഡിപി ഒന്നുവീതം എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. എന്‍ഡിഎ സ്ഥാനാര്‍ഥിയായി അരുണ്‍ അനിരുദ്ധനും കളത്തില്‍ സജീവമാണ്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ "ചെറ്റത്തരം' പരാമര്‍ശത്തിന് മറുപടിയുമായി ജി. സുധാകരന്. ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നുവെന്ന് സുധാകരന് പ്രതികരിച്ചു. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണ്. ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുരയാണ്. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നും ജി. സുധാകരന് കൂട്ടിച്ചേർത്തു.
പതിനെട്ട് വയസ് വരെ താന്‍ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർഥഭേദങ്ങള്‍ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. താൻ മുഖ്യമന്ത്രിയെ വിമര്‍ശിക്കും, പക്ഷെ ചീത്ത പറയില്ല. അത് തന്റെ ഗുരുത്വമാണെന്നും സുധാകരൻ പറഞ്ഞു. യുഡിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"എനിക്ക് പാര്‍ലമെന്ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി ഒമ്പതു തവണ മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല. മരിക്കുന്നതുവരെ എകെജി പാര്‍ലമെന്ററി അംഗം ആയിരുന്നല്ലോ'- ജി. സുധാകരന് പറഞ്ഞു.
District News
അമ്പലപ്പുഴ: അഞ്ചു വർഷം മുമ്പ് തോട്ടപ്പള്ളിയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ സിപിഎം പ്രാദേശിക നേതാവ് സജീവന്റെ തിരോധാനത്തിൽ അന്വേഷണമാവശ്യപ്പെട്ട് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ മന്ത്രിയുമായ ജി. സുധാകരൻ.
തോട്ടപ്പള്ളി പൊരിയന്റെ പറമ്പിൽ സജീവ(56)നെ 2021 മുതലാണ് കാണാതായത്. മത്സ്യത്തൊഴിലാളിയായ സജീവൻ കരിമണൽ ഖനന വിരുദ്ധ സമരത്തിലും പങ്കാളിയായിരുന്നു.
ഇദ്ദേഹത്തെ ചില സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി കുടുംബം അന്ന് ആരോപിച്ചിരുന്നു. വിശദമായ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിച്ചതിനെ ത്തുടർന്നു പോലീസ് അന്വേഷണം നടത്തിയിരുന്നു. ചില സി പിഎം നേതാക്കളെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ, യാതൊരു തുമ്പും ലഭിച്ചില്ല.
സജീവനെ കാണാതായ ദിവസം മത്സ്യബന്ധനം കഴിഞ്ഞ വേഷത്തിൽ പൊഴി നീന്തിക്കടന്നു വീട്ടിലേക്കു പോകുന്നത് കണ്ടവരുണ്ട്. എന്തായാലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജി. സുധാകരൻ മുന്നോട്ടുവന്നതോടെ സജീവന്റെ തിരോധാനം അമ്പലപ്പുഴയിൽ വീണ്ടും ചർച്ചയ്ക്കു വഴിവച്ചു.
Kerala
അമ്പലപ്പുഴ: ജി. സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോൺ വിളിച്ച സംഭവം വിവാദത്തിൽ. താൻ മൂന്നു തവണ വിളിച്ചിട്ടും സുധാകരൻ ഫോണെടുത്തില്ലെന്ന് മുഖ്യമന്ത്രി.
എന്നാൽ പിണറായി വിജയൻ പറയുന്നത് കള്ളമാണെന്ന മറുപടിയുമായി സുധാകരൻ രംഗത്തെത്തിയതോടെ ഫോൺ വിളിയും വിവാദത്തിലേക്ക്. പാർട്ടിയുമായി ഇടഞ്ഞ് വിവാദ പ്രസ്താവനകൾ നടത്തുന്നതിനിടെയാണ് ജി. സുധാകരനുമായി സംസാരിക്കാൻ താൻ സുധാകരനെ ഫോൺ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
മൂന്നു തവണ വിളിച്ചിട്ടും സുധാകരൻ ഫോണെടുത്തില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമർശം പുറത്തു വന്നതോടെയാണ് ഇതിന് മറുപടിയുമായി ജി.സുധാകരൻ രംഗത്തെത്തിയത്. പിണറായി വിജയന്റെ നമ്പർ താൻ സിഎം എന്ന പേരിലാണ് സേവ് ചെയ്തിരിക്കുന്നത്.
ഈ നമ്പരിൽ നിന്ന് തന്നെ മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്നായിരുന്നു സുധാകരന്റെ മറുപടി. ഫോൺ വിളി വിവാദത്തിന് മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ നിർമാണ പ്രവർത്തികളുടെ ഉദ്ഘാടനത്തിന് ആലപ്പുഴയിലെത്തിയിരുന്നു.
ഇതിനായി കോഴിക്കോട് നിന്ന് ആകാശ മാർഗം പുന്നപ്ര അറവുകാട് പോളി ടെക്നിക് മൈതാനിയിലാണിറങ്ങിയത്.
ഇവിടെയെത്തിയപ്പോൾ മുഖ്യമന്ത്രി തന്നെ കാണാനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സുധാകരൻ. ഇതിനു ശേഷമാണ് സുധാകരൻ പാർട്ടി വിട്ട് സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തെത്തിയത്.
Kerala
തിരുവനന്തപുരം: ജി. സുധാകരന് കാണിച്ചത് ചെറ്റത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആലപ്പുഴയിലെ തലമുതിര്‍ന്ന നേതാവായ ജി. സുധാകരന് കാണിച്ചത് വലിയ വഞ്ചനയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി, പാര്‍ട്ടിക്കെതിരെ രംഗത്തെത്തേണ്ടെന്ന് നിലപാടെടുത്ത കെ. സുധാകരനെ പ്രശംസിക്കുകയും ചെയ്തു.
കേരളത്തില്‍ നിരവധിപേര്‍ രണ്ട് ടേം നിബന്ധനയുടെ ഭാഗമായി സ്ഥാനങ്ങളില്‍നിന്നു മാറി. അവരെല്ലാം കഴിവുള്ളവരാണ്. അക്കൂട്ടത്തില്‍ ഒരാളാണ് സുധാകരൻ. എന്നാല്‍ തനിക്കു എന്തോ പ്രത്യേകത ഉണ്ടെന്നാണ് ജി. സുധാകരന് കരുതുന്നത്.
പാര്‍ട്ടിക്ക് എല്ലാവരും സമന്മാരാണ്. കെ. സുധാകരന് ചെയ്തത് പോലെ പാര്‍ട്ടിക്ക് വിധേയനായി നില്‍ക്കുന്നതാണ് നല്ലകാര്യം. അങ്ങനെയാണ് ഒരു പാര്ട്ടിക്കാരന് ചെയ്യേണ്ടത്. അങ്ങനെ നോക്കിയാല്‍ ജി. സുധാകരന് എത്രവലിയ ചെറ്റത്തരമാണ് കാണിച്ചതെന്നാണ് കാണേണ്ടത്.
വഞ്ചനയ്ക്ക് ഇതില്പരം വിശേഷണമില്ല. എത്രവലിയ വഞ്ചനയാണ് സുധാകരന് കാണിച്ചത്. പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചു ഗൂഢാലോചന നടത്തി, കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ഥിയായി മാറിയെന്നാല്‍ എത്ര വലിയ പാതകമാണതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Kerala
ആലപ്പുഴ: പഴയകാലത്തെ അർധ ഫാസിസ്റ്റ് കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസെന്ന് ജി. സുധാകരൻ.
താൻ പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരേയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാർഥിയാണെന്ന് സിപിഎം വിട്ട മുൻ മന്ത്രിയും അമ്പലപ്പുഴ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ സുധാകരൻ പറഞ്ഞു.
തനിക്ക് പാർലമെന്ററി മോഹമില്ല. പുന്നപ്രയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലും തമിഴ്നാട്ടിലും കോൺഗ്രസുമായി ചേർന്നല്ലേ സിപിഎം മത്സരിക്കുന്നത്.
പാർലമെന്ററി വ്യാമോഹം ഇല്ലാത്തവരാണോ ഇപ്പോൾ വീണ്ടും മത്സരിക്കുന്നതെന്നും സുധാകരൻ ചോദിച്ചു. ആലപ്പുഴയിൽനിന്ന് എംഎൽഎ ആയി പോയവരിൽ നിയമസഭയിൽ ഒരു നല്ല പ്രസംഗം നടത്തിയവരാരുണ്ടെന്നും സുധാകരൻ ചോദിച്ചു.
അമ്പലപ്പുഴയിൽ സലാമിന് വോട്ട് കുറഞ്ഞെന്നാരോപിച്ചുണ്ടായ അന്വേഷണ റിപ്പോർട്ടാണ് ഇത്തരം ഒരുനിലപാട് സ്വീകരിക്കാൻ തന്നെ നിർബന്ധിതനാക്കിയതെന്നും തന്റെ അച്ഛന് വിളിച്ചവരുൾപ്പെടെ ലോക്കൽ കമ്മിറ്റിയിൽ തുടർന്ന പൊളിറ്റിക്കൽ ക്രിമിനലിസത്തിനെതിരേയാണ് ഇലക്ഷൻ പ്രചരണം.
കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി പിന്തുണയും സ്വീകരണവും നൽകിയതായും ആത്മാർഥമായി പ്രവർത്തിക്കുന്നതായും ജി.സുധാകരൻ പറഞ്ഞു. സിപിഎംബ്രാഞ്ച് സമ്മേളനത്തിന് തലേദിവസം കാണാതായ തോട്ടപ്പള്ളിയിലെ മത്സ്യത്തൊഴിലാളി സജീവന്റെ തിരോധാനത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സിപിഎം വിട്ട മുതിർന്ന നേതാക്കളായ ജി. സുധാകരനും ടി.കെ. ഗോവിന്ദനും വഞ്ചന കാട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും എതിരാളികളുമായി ചേർന്ന് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനു നല്കിയ അഭിമുഖത്തിൽ ആരോപിച്ചു.
ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് സുധാകരൻ. അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. പക്ഷേ പാർട്ടി നിബന്ധനയോട് പൊരുത്തപ്പടാൻ സുധാകരന് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സുധാകരനെ താൻ മൂന്നു തവണ വിളിച്ചു, എടുത്തില്ല. അദ്ദേഹം തിരിച്ചു വിളിച്ചുമില്ല. താൻ വിളിച്ചില്ലെന്നാണ് സുധാകരൻ ജില്ലാ സെക്രട്ടറിയോടു പറഞ്ഞതെന്നും പിണറായി വിജയൻ പറഞ്ഞു.
Kerala
ആലപ്പുഴ: വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി സിപിഎം വിട്ട് കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരൻ. വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച.
ജി. സുധാകരൻ പെരുന്നയിലെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായും കൂടിക്കാഴ്ച നടത്തും. അമ്പലപ്പുഴയിൽ എച്ച്. സലാമാണ് സിപിഎം സ്ഥാനാർഥി.
Kerala
ആലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ്. ഇവിടെ സ്ഥാനാർഥിയെ യുഡിഎഫ് നിർത്തില്ല.
ഇതുസംബന്ധിച്ച് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന. താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്.
അതേസമയം, മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിംഗ് എംഎൽഎ എച്ച്. സലാമാണ് എൽഡിഎഫ് സ്ഥാനാർഥി.
Kerala
തൊടുപുഴ: സിപിഎം വിട്ട മുന്‍മന്ത്രി ജി. സുധാകരനെ വീണ്ടും പരിഹസിച്ച് എം.എം. മണി എംഎല്‍എ. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. "ശൂധാകരന്‍' എന്ന കുറിപ്പാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. കമന്റ് ബോക്സില്‍ "പാര്‍ട്ടിയാണ് വലുത്?? പുറത്ത് പോയാല്‍ ഞാനും ശൂ' എന്നും അദ്ദേഹം കുറിച്ചു.
പാർട്ടി വിട്ടാൽ ജി. സുധാകരൻ വെറും ശൂ ആണെന്നും പാർട്ടിയിൽ ആരെയും കെട്ടിയിട്ടിട്ടില്ലെന്നും സുധാകരൻ വെല്ലുവിളിയാകില്ലെന്നും നേരത്തെയും മണി പ്രതികരിച്ചിരുന്നു.
ജി. സുധാകരൻ മത്സരിച്ചാലും പാർട്ടിക്ക് ഒരു കോപ്പും ഇല്ല. പാർട്ടിക്ക് കാര്യങ്ങൾ നോക്കാൻ അറിയാം. സുധാകരനെ പാർട്ടി മന്ത്രി വരെയാക്കിയെന്നും മണി പറഞ്ഞിരുന്നു.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി.സുധാകരനെ കടന്നാക്രമിച്ച് സിപിഎം. സുധാകരനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ പുന്നപ്ര പറവൂരിൽ വമ്പൻ ബഹുജന മാർച്ചും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
വി.എസ്. അച്യുതാനന്ദന്റെ വീടിന് മുന്നിൽ നിന്നാരംഭിച്ച ബഹുജന മാർച്ച് സുധാകരന്റെ വീടിന് മുന്നിലൂടെയാണ് പൊതുസമ്മേളന വേദിയിലേക്കെത്തിയത്. സുധാകരന്റെ വീടിന് മുന്നിലെത്തിയപ്പോൾ കടുത്ത മുദ്രാവാക്യം വിളിയായിരുന്നു. വർഗവഞ്ചനയ്ക്ക് മാപ്പില്ല.
യുഡിഎഫിൻ കൂടാരത്തിൽ അത്താഴത്തിന് പോയെങ്കിൽ തിന്നു മദിച്ചു കിടന്നോളൂ. പ്രസ്ഥാനത്തെ ഒറ്റുകൊടുത്താൽ ഏത് സുധാകരനായാലും തോറ്റു മടങ്ങും കട്ടായം, ജി. സുധാകരാ കേട്ടോളൂ, ഇത് പുന്നപ്രയുടെ മണ്ണാണെ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും ഉയർന്നിരുന്നു.
Kerala
ചാരുംമൂട്: സിപിഎം ബന്ധം ഉപേക്ഷിച്ച ജി. സുധാകരനെ അനുകൂലിച്ച് ചാരുംമൂട്ടിൽ രഹസ്യ യോഗം ചേർന്നു. ചാരുംമൂട് ഏരിയയിലെ സുധാകരൻ അനുകൂലികളാണ് യോഗം ചേർന്നത്.
സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നടന്ന യോഗത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ മുൻ ഏരിയ സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, യുവജന സംഘടന നേതാക്കന്മാർ ഉൾപ്പടെ ഇരുപതോളം പേർ പങ്കെടുത്തതായാണ് വിവരം.
എന്നാൽ സിപിഎം ഏരിയാ നേതൃത്വം ഇതു നിഷേധിച്ചു. ജി. സുധാകരനൊപ്പം ചാരുംമൂട് ഏരിയയിൽനിന്നു ഒരു പാർട്ടി അംഗം പോലും പോയിട്ടില്ലന്നും പാർട്ടി ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ ജി. സുധാകരനു വേണ്ടി രഹസ്യയോഗം നടന്നു എന്ന വാർത്ത അടിസ്ഥാന രഹിതമാണന്നും ഏരിയ സെക്രട്ടറി ബി. ബിനു പ്രസ്താവനയിൽ പറഞ്ഞു.
ജി. സുധാകരന്റെ വാർത്താസമ്മേളനം അറിഞ്ഞതിനെ തുടർന്ന് ആയിരക്കണക്കിന് പാർട്ടി സഖാക്കളും ബന്ധുക്കളും പാർട്ടി ഓഫീസിൽ തടിച്ചു കൂടുകയും പ്രകടനമായി ഭുവനേശ്വരന്റെ സ്മൃതി മണ്ഡപത്തിലേക്ക് എത്തിച്ചേരുകയുമാണ് ഉണ്ടായത്. ഭുവനേശ്വരന്റെ മണ്ണിൽ പാർട്ടിക്ക് ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കുമെന്ന പ്രതിജ്ഞയുമായാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം പ്രചരിപ്പിക്കുന്ന വ്യാജ പ്രചാരണങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: സിപിഎമ്മിൽനിന്നും പാർട്ടി അംഗത്വം പുതുക്കാതെ പുറത്തുപോയ ജി.സുധാകരന് എന്തു തീരുമാനവുമെടുക്കാനുമുള്ള അവകാശമുണ്ടെന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
പാർട്ടിയിൽ നിന്നു പുറത്തുപോയ ജി. സുധാകരനെ ഇനി എന്തിന് അനുനയിപ്പിക്കണം. ജനങ്ങൾക്ക് എല്ലാം ബോധ്യമുള്ളതാണ്.
അന്പലപ്പുഴ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണെന്നും അവിടെ നല്ല ഭൂരിപക്ഷത്തിന് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: അമ്പലപ്പുഴയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജി. സുധാകരന് പിന്തുണ നല്‍കുന്നത് യുഡിഎഫ് ആലോചിച്ചു തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. വിസ്മയങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം പറവൂരിൽ പറഞ്ഞു.
സിപിഎമ്മിന്റെ അടിത്തറ കേരളത്തില്‍ ഇളകി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു ജി. സുധാകരന് സ്വീകരിച്ച നിലപാട്. അദ്ദേഹം ഉത്തമനായ കമ്യൂണിസ്റ്റാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം അപ്പുറത്തു നില്‍ക്കുമ്പോഴും ബഹുമാനവും ആദരവും കാട്ടിയിട്ടുണ്ട്. സിപിഎമ്മിനെ ബാധിച്ചിരിക്കുന്ന മൂല്യത്തകര്ച്ചയെക്കുറിച്ചാണ് ജി. സുധാകരന് പറഞ്ഞത്. മത്സരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്.
പുതുയുഗ യാത്രയുടെ ഭാഗമായി പങ്കെടുത്ത നൂറോളം വേദികളില്‍ നിരവധി സിപിഎം പ്രാദേശിക നേതാക്കള്‍ക്കു കോണ്‍ഗ്രസ് അംഗത്വം നല്കി. സിപിഎമ്മില്‍നിന്ന് ഇത്തരമൊരു ഒഴുക്ക് കേരള ചരിത്രത്തില്‍ മുമ്പൊന്നും ഉണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനുണ്ടാകും.
ഗണേഷ് കുമാര്‍ വിഷയത്തില്‍ അവളോടൊപ്പമെന്ന് പറയുകയും അവനോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന നിലപാടാണു മുഖ്യമന്ത്രിയുടേത്.
സര്‍ക്കാരിനെതിരായ അതിശക്തമായ വികാരം മറയ്ക്കുന്നതിനുവേണ്ടിയാണ് ഖജനാവില്‍നിന്നും കോടികളെടുത്തു പ്രചാരണം നടത്തുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തുടങ്ങിയ വീടുകള്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചുള്ള പത്തു വര്‍ഷത്തെ ഊതിവീര്‍പ്പിച്ച കണക്കാണ് ഈ സര്‍ക്കാര്‍ പറയുന്നത്.
സാമ്പത്തിക പ്രയാസമുള്ള കാലത്താണു ഖജനാവ് കൊള്ളയടിച്ചുള്ള കള്ളപ്രചാരണം നടത്തുന്നത്. ഇതിനൊക്കെ ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Kerala
കോട്ടയം: പുന്നപ്ര വയലാറും രക്തസാക്ഷിത്വങ്ങളും ഐതിഹാസിക സമരങ്ങളും ചെങ്കൊടിയില്‍ അടയാളമാക്കിയ ആലപ്പുഴയിലെ കമ്യൂണിസ്റ്റ് ഗോദയില്‍നിന്ന് ജി. സുധാകരനെന്ന അതികായന് പുറത്തു ചാടി. ആലപ്പുഴ തീരമേഖലകളില്‍ ആറു പതിറ്റാണ്ടിന്റെ ജനകീയ അടിത്തറയുള്ള സഖാവാണ് സുധാകരന്.
‘ഉണ്ണി മകനെ മനോഹരാ’, ‘ ആരാണ് നീ ഒബാമ’, ‘ സന്നിധാനത്തിലെ കഴുതകള്‍’, ‘ കനല്‍വഴിയില്‍ കരിപുരളാതെ’ എന്നിവയൊക്കെ ജി. സുധാകരന തൂലികയിലും നാവിലും എഴുതപ്പെട്ട കവിതകളാണ്. കുറെക്കാലമായി തന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടി വഴികളില്‍ കല്ലും കനലും എറിഞ്ഞുകൊണ്ടിരിക്കുന്ന മുതിര്‍ന്ന സഖാക്കളെ ഉന്നമിട്ടാണോ ഈ കവിതകളൊക്കെ മുന്നേ കുറിച്ചതെന്നു തോന്നിപ്പോകും ഈയിടയായി സുധാകരന് നടത്തുന്ന ആത്മരോക്ഷം കേട്ടാൽ.
ആലപ്പുഴയില്‍നിന്നുള്ള ഭാവിമുഖ്യമന്ത്രിയായി അവതരിപ്പിച്ച ഗൗരിയമ്മയെ 1994ല്‍ സിപിഎം പുറത്താക്കിയപ്പോള്‍ ‘ഇഎംഎസേ നിങ്ങള്‍ക്കെന്നെ തോല്‍പ്പിക്കാനാകില്ലെന്ന’ ഗൗരിയമ്മയുടെ വെല്ലുവിളി ഇന്നലെ സുധാകരനും ആവര്‍ത്തിച്ചു. 1996ല്‍ മാരാരിക്കുളത്തെ അച്യുതാനന്ദന്റെ തോല്‍വിയും അടിയൊഴുക്ക് അന്വേഷണങ്ങളും ആലപ്പുഴ സിപിഎം സമ്മേളനത്തില്‍ വിഎസിന്റെ ഇറങ്ങിപ്പോക്കുമൊക്കെയായി ആലപ്പുഴയില്‍ സിപിഎം അഗ്നിപരീക്ഷകളെയാണ് നേരിട്ടിട്ടുള്ളത്.
ഗൗരിയമ്മയ്ക്ക് സംഘടനാപരമായ അച്ചടക്കമില്ലെന്ന് ആരോപിച്ചാണ് ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ 1994 ജനുവരി ഒന്നിന് ഗൗരിയമ്മയെ പുറത്താക്കിയത്. തുടര്‍ന്ന് ഗൗരിയമ്മ രൂപീകരിച്ച ജെഎസ്എസ് കുറെക്കാലം സിപിഎമ്മിന് വെല്ലുവിളിയുയര്‍ത്തി. ബദല്‍രേഖയുടെ പേരില്‍ 1986ല്‍ പുറത്താക്കപ്പെട്ട എം.വി. രാഘവന് രൂപീകരിച്ച സിഎംപിയേക്കാള് അടിത്തറ ആലപ്പുഴയില്‍ ജെഎസ്എസിനുണ്ടായിരുന്നു.
1987ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ സിപിഎം ചെങ്കോട്ടയായ അഴീക്കോട് മണ്ഡലത്തില്‍ രാഘവന് മത്സരിച്ചപ്പോള്‍ രാഘവന് നനഞ്ഞ പടക്കമാവുമെന്നാണ് ഇ.എം.എസ് പരിഹസിച്ചത്. 1389 വോട്ടിന് ഇ.പി. ജയരാജനെ അട്ടിമറിച്ചു രാഘവന് കരുണാകരന് മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായി.
അമ്പലപ്പുഴയിലെ അണിബലവും യുഡിഎഫ് പിന്തുണയും ചേര്‍ന്നാല്‍ ജി. സുധാകരന് സ്വതന്ത്ര കമ്യൂണിസ്റ്റായി നിയമസഭയിലെത്താനുള്ള സാധ്യത ചെറുതല്ല. 2006 മുതല്‍ 2021 വരെ അമ്പലപ്പുഴയുടെ എംഎല്‍എയായിരുന്ന സുധാകരന് രാഷ്ട്രീയ സത്യസന്ധതയുടെ പ്രതീകമായി ആദരിക്കപ്പെടുന്നു.
2016ല്‍ അമ്പലപ്പുഴയില്‍ 23,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് പൊതുമരാമത്ത് മന്ത്രിയായത്. സിപിഎം വിഭാഗീയത കാലത്ത് വി.എസ്. പക്ഷത്തുനിന്ന് പിണറായി ചേരിയിലെത്തി ആലപ്പുഴ ജില്ലയെ പിണറായിയില്‍ എത്തിച്ചതില്‍ പ്രധാനിയാണ് സുധാകരന്. പില്ക്കാലത്ത് പിണറായി വിജയന് ഉള്‍പ്പെടെ നേതാക്കളെയും പാര്‍ട്ടി നിലപാടുകളെയും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ച് സുധാകരന് അനഭിമതനായി.
അച്യുതാനന്ദന്റെ മാരാരിക്കുളം തോല്‍വിയുടെ ആഘാതം സുധാകരന് ഉള്‍പ്പെട്ട അന്നത്തെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയാണ് ഏറ്റുവാങ്ങിയത്. 1991 ല്‍ 9,980 വോട്ടുകള്‍ക്ക് വി.എസ്. ജയിച്ച മണ്ഡലമായിരുന്നു മാരാരിക്കുളം.
1996ല്‍ 1965 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി.ജെ. ഫ്രാന്‍സിസ് ജയിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ടി.കെ. പളനിയെ പാര്‍ട്ടിയില്‍ തരംതാഴ്ത്തി. ജി. സുധാകരൻ എന്ന സഖാവിനെതിരേ പാര്‍ട്ടിതല വെട്ടിനിരത്തല്‍ വൈകാനിടയില്ല.
Kerala
അമ്പലപ്പുഴ: സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ ജി. സുധാകരനെതിരേ പരസ്യ പ്രതിഷേധവുമായി സിപിഎം.
സുധാകരൻ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് പുന്നപ്ര കപ്പക്കടയിലെ സി പി എം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്തും സുധാകരന്റെ വീടിന്റെ മതിലിലും പോസ്റ്റർ പതിച്ചത്.
രക്തസാക്ഷികൾ സിന്ദാബാദ് വർഗ വഞ്ചകന് മാപ്പില്ല വോട്ടില്ല എന്നതായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. സിപിഎം ഏരിയ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ഏരിയ കമ്മിറ്റി മെംബർമാർ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റർ പതിച്ചത്. സുധാകരനെതിരേ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് സിപിഎം തീരുമാനം.
Kerala
കൊച്ചി: കേരളത്തിലെ സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെയാണ് അഭിമുഖീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ കേരളം വരും ദിവസങ്ങളിൽ ഇനിയും വലിയ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും, അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
"രാഷ്ട്രീയത്തിൽ വിസ്മയങ്ങൾ സംഭവിക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. എന്നാൽ ഇപ്പോൾ അത് തുടങ്ങിക്കഴിഞ്ഞു. വരും ദിവസങ്ങളിൽ ഇതിലും വലിയ വിസ്മയങ്ങൾ കേരളം കാണാൻ പോകുകയാണ്," സതീശൻ പറഞ്ഞു. ജി. സുധാകരനെ പുകഴ്ത്തിയ പ്രതിപക്ഷ നേതാവ്, അദ്ദേഹം ഉത്തമനായ കമ്മ്യൂണിസ്റ്റാണെന്ന് ആവർത്തിച്ചു. അമ്പലപ്പുഴയിൽ അദ്ദേഹത്തിന് യുഡിഎഫ് പിന്തുണ നൽകുന്നതിനെക്കുറിച്ച് മുന്നണിയിലെ മറ്റു നേതാക്കളുമായി ആലോചിച്ച് ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ സിപിഎം ബംഗാളിനേക്കാൾ വലിയ തകർച്ചയിലേക്ക് നീങ്ങുകയാണ്. തീവ്ര വലതുപക്ഷ നിലപാടുകളുമായി വിട്ടുവീഴ്ച ചെയ്യുന്ന പാർട്ടിയിൽ നിന്ന് ഉത്തമരായ കമ്മ്യൂണിസ്റ്റുകൾ അകലുകയാണെന്നും സതീശൻ ആരോപിച്ചു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കോടികൾ ചെലവാക്കി പിആർ വർക്കുകൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
Kerala
ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ മുൻ സിപിഎം നേതാവ് ജി. സുധാകരനെതിരെ ആലപ്പുഴയിൽ വ്യാപകമായ പോസ്റ്റർ പ്രതിഷേധം. 'വർഗവഞ്ചകന് മാപ്പില്ല' എന്ന വാചകങ്ങളോടെ പുന്നപ്രയിലാണ് സിപിഎം പ്രവർത്തകർ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
ആലപ്പുഴയിലെ നവനീതം വസതിയിൽ മാധ്യമ സമ്മേളനം നടത്തി താൻ പാർട്ടി അംഗത്വം പുതുക്കാൻ ഉദ്ദേശിക്കുന്നല്ലെന്നും ആരുടെയും പിന്തുണയില്ലാതെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ജി. സുധാകരൻ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ തന്നെ അപമാനിക്കുന്ന തരത്തിലുള്ള നിരവധി നടപടികൾ ഇതിനോടകം താൻ നേരിട്ടെന്നും വസതിയിൽ നടത്തിയ ഒരു മണിക്കൂർ നീണ്ടുനിന്ന പത്ര സമ്മേളനത്തിൽ ജി. സുധാകരൻ വ്യക്തമാക്കി.
പാർട്ടി നേതൃത്വത്തോട് ഇടഞ്ഞുവെന്ന വാർത്തകൾക്ക് പിന്നാലെ ആലപ്പുഴ ജില്ലാ നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജി. സുധാകരൻ വഴങ്ങിയില്ല. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഉൾപ്പെടെയുള്ള നേതാക്കൾ വസതിയിൽ നേരിട്ടെത്തിയാണ് അനുനയനീക്കത്തിന് ശ്രമിച്ചത്. സിപിഎം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ജി സുധാകരന്റെ പ്രഖ്യാപനം.
Kerala
ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കാൻ തയാറാകാത്തതിനു പിന്നാലെ പാർട്ടി വിട്ടതായി പ്രഖ്യാപിച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ പാർട്ടി അംഗത്വം ഒഴിഞ്ഞു, പാർട്ടി വിട്ടു. പാർട്ടിക്കുള്ളിൽനിന്ന് പാർട്ടിയെ ചതിക്കുകയല്ല, പാർട്ടിയിൽനിന്ന് മാറിക്കൊടുത്തു. താൻ കാരണം പാർട്ടിക്ക് ഇനി തലവേദനയില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ആരുടെയും പിന്തുണ വേണ്ട. പിന്തുണയുമായി ആരും വന്നിട്ടില്ല. പിന്തുണ സ്വീകരിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ല. അത് പിന്തുണയുടെ സ്വഭാവം പോലെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന നിലപാട് വ്യക്തമാക്കിയ ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും മാധ്യമങ്ങളോടു പറഞ്ഞു.
തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ആലപ്പുഴ: ഒരു രാഷ്ട്രീയ പാർട്ടിയിലേക്കുമില്ലെന്ന് നിലപാട് വ്യക്തമാക്കി സിപിഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
തന്നെപ്പറ്റി വിവിധ വാർത്തകൾ പുറത്തുവരുന്നു. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചരണങ്ങളാണ്. ദൗത്യങ്ങളുമായി ആരും വന്നിട്ടില്ല. അങ്ങനെ വരേണ്ട സാഹചര്യവുമില്ല. എം.എ. ബേബി ബുധനാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാർട്ടിയിൽ ചേർന്നത് ആരും നിർബന്ധിച്ചിട്ടല്ല. പാർട്ടി അംഗത്വം ഒഴിഞ്ഞു എന്നാൽ സംഘടനയിൽ ഇല്ലെന്നാണ്. പാർട്ടി ആദർശവും ആശയവും ഉപേക്ഷിച്ചിട്ടില്ല. പാർട്ടിക്കുവേണ്ടി ജീവിച്ച ആളാണ്. പാർട്ടിയെ ആക്ഷേപിക്കാനില്ല. വിവാദങ്ങളെപ്പറ്റി ഒന്നും ഇനി പറയാൻ ആഗ്രഹിക്കുന്നില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തന്നെ വ്യക്തിപരമായി ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കും. വ്യക്തിപരമായി ആക്ഷേപിച്ചാൽ പാർട്ടി നശിക്കും. സിപിഎമ്മിന്റെ ഏക ആയുധം രാഷ്ട്രീയമാണ്. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നതല്ല താൻ. അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമർദനം ഏറ്റു. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. വർഗീയതയുമായി യോജിപ്പില്ല. അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
ആലപ്പുഴ: ജി. സുധാകരൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ഇടപെട്ടു. വാർത്താ സമ്മേളനം നടത്തുമെന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഎം നേതാക്കൾ പറവൂരിലെ ജി. സുധാകരന്റെ വീട്ടിലെത്തി.
ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെയും സി.എസ്. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിലെത്തിയത്.വാർത്താ സമ്മേളനത്തിൽനിന്നു പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ ഇനിയും അവഗണനകൾ നേരിട്ട് മുന്നോട്ടു പോകാനാവില്ലെന്നും സ്ഥാനാർഥിയാകുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നാണ് ജി. സുധാകരൻ വ്യക്തമാക്കിയത്.
ഇതോടെ സുധാകരൻ പാർട്ടി വിട്ടാൽ പ്രതിരോധിക്കാനുള്ള നീക്കത്തിന് സിപിഎമ്മും ഒരുങ്ങി. ഇന്നലെ അടിയന്തര ജില്ലാ കമ്മറ്റി കൂടി വിഷയം ചർച്ച ചെയ്തു. പാർട്ടിക്കെതിരേ നീങ്ങുകയാണെങ്കിൽ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് തീരുമാനം.
ഇത്തവണ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പാർട്ടി അവഗണിച്ചതാണ് സുധാകരനെ ചൊടിപ്പിച്ചതിന്റെ പ്രധാന കാരണം. സിറ്റിംഗ് എംഎൽഎ എച്ച്. സലാംതന്നെ അമ്പലപ്പുഴയിൽ സിപിഎം സ്ഥാനാർഥിയാകും.
കഴിഞ്ഞ തവണ 11,125 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സലാം അമ്പലപ്പുഴയിൽ വിജയിച്ചത്. അതിനുമുമ്പ് സുധാകരനായിരുന്നു അമ്പലപ്പുഴയെ പ്രതിനിധീകരിച്ചിരുന്നത്.
Kerala
ആലപ്പുഴ: സിപിഎം വിടുന്നുവെന്ന സൂചന നല്കി പാര്‍ട്ടി അംഗത്വം പുതുക്കാതിരിക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരന് വ്യാഴാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ 11 മണിക്ക് പുന്നപ്രയിലെ വീട്ടിലാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. നേരത്തേ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്നു കാട്ടി ജി. സുധാകരനിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.
ജി. സുധാകരന് തെരഞ്ഞടുപ്പില്‍ എന്തെങ്കിലും പരിഗണന നല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒരു പരിഗണനയുമില്ലെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണവും തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ചിരിക്കുന്ന വീഡിയോയും പങ്കുവച്ചാണ് ഫേസ്ബുക്കില്‍ തന്റെ വിഷമങ്ങള്‍ ജി. സുധാകരന് കുറിച്ചത്.
എന്നാല്‍ മറ്റു പാര്‍ട്ടികളിലേക്കില്ലെന്നും സ്വതന്ത്രനായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് സാധ്യതയെന്നും ജി. സുധാകരനോടടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു. ജി. സുധാകരന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ആര്. നാസര്‍ അദ്ദേഹത്തെ കാണാന്‍ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.
തനിക്കു പറയാനുള്ളതെല്ലാം ഫേസ്ബുക്ക് പോസ്റ്റിലുണ്ടെന്നും അതില്‍ക്കൂടുതല്‍ ഒന്നും പറയാനില്ലെന്നും സുധാകരന് ആര്. നാസറിനെ അറിയിച്ചിരുന്നു. അതേസമയം ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചറിയാനെത്തിയ മാധ്യമപ്രവര്‍ത്തകരോടു പ്രതികരിക്കാനും സുധാകരന് തയാറായിരുന്നില്ല.
അതിനിടെ ജി. സുധാകരനോട് പാര്‍ട്ടി കാണിച്ച നടപടി ശരിയായില്ലെന്നു പറഞ്ഞ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച എം. ലിജു രംഗത്തെത്തി. ഇതോടെ കോണ്‍ഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി അമ്പലപ്പുഴയില്‍ ജി. സുധാകരന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു.
കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയിലും അമ്പലപ്പുഴ നിയോജകമണ്ഡലം ഒഴിച്ചിട്ടാണ് ചര്‍ച്ച നടക്കുന്നത്. ഇത്തരത്തിലുള്ള പലവിധ അഭ്യൂഹങ്ങള്‍ക്കും മറുപടിയായിരിക്കും ജി. സുധാകരന്റെ പത്രസമ്മേളനമെന്നാണ് കരുതുന്നത്.
District News
അമ്പലപ്പുഴ: അധ്യാപകനും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകനും മുസ്ലിം ലീഗ് നേതാവും കാൽനൂറ്റാണ്ടുകാലം അമ്പലപ്പുഴ യുഡിഎഫ് കൺവീനറുമായിരുന്ന അബ്ദുൽ സലാം മാസ്റ്ററുടെ സ്മരണാർഥമുള്ള മാസ്റ്റർ ഫൗണ്ടേഷന്റെ 5-ാമത് പുരസ്കാരം ജി. സുധാകരന് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഏപ്രിൽ ആദ്യ വാരം സമർപ്പിക്കും.
സമാനതകളില്ലാത്ത വികസന മാതൃകയിലൂടെ ആധുനിക ആലപ്പുഴയെ പുനർനിർമിച്ച ധിഷണാശാലിയായ ജനപ്രതിനിധിയായിരുന്നു ജി സുധാകരനെന്ന് അവാർഡ് നിർണയ സമതി വിലയിരുത്തി. ടി.ജെ ആഞ്ചലോസ്, ഡോ. മുഹമ്മദ് കുഞ്ഞ്, എൻ. ബാലഗോപാൽ (പി.എൻ. പണിക്കർ ഫൗണ്ടേഷൻ), എൻ.കെ. പ്രേമചന്ദ്രൻ എം പി തുടങ്ങിയവരാണ് മുൻ വർഷത്തെ അവാർഡ് ജേതാക്കൾ. പ്രഫ. കോന്നി ഗോപകുമാർ, ഡോ. മധു ഓമല്ലൂർ, സി. രാധാകൃഷ്ണൻ അമ്പലപ്പുഴ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷൻ സെക്രട്ടറി നസീർ സലാം അറിയിച്ചു.
Kerala
ആലപ്പുഴ: ജി. സുധാകരന്റെ ഫേസ്ബുക്ക്പേജിൽ സിപിഎം പോസ്റ്റ് ചെയ്ത പെരുന്പളം പാലം ഉദ്ഘാടനത്തിന്റെ ലൈവ് ടെലികാസ്റ്റ് വീഡിയോ കുടുംബം ഇടപെട്ട് നീക്കിച്ചു.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന വീഡിയോ മാറ്റിച്ചതിലൂടെ പാർട്ടിയുമായി ചേർന്നുപോകാൻ താത്പര്യമില്ലെന്ന നിലപാട് വീണ്ടും പ്രകടമാക്കുകയാണ് ജി.സുധാകരൻ.
സുധാകരന്റെ അനുമതിയില്ലാതെ സിപിഎം ജില്ലാ കമ്മിറ്റിയുടെ സോഷ്യൽ മീഡിയാ വിഭാഗം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനത്തിന്റെ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സുധാകരന്റെ കുടുംബം ജില്ലാ കമ്മിറ്റി ഓഫീസിൽ ബന്ധപ്പെട്ട് വീഡിയോ നീക്കം ചെയ്യാൻ നിർദേശം നൽകി. ഇതോടെ വീഡിയോ ഒഴിവാക്കി.
ജി.സുധാകരൻ മന്ത്രിയായിരിക്കേ ആരംഭിച്ച പെരുമ്പളം പാലം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കാനെത്തുമോ എന്ന ആകാംക്ഷ തുടരവേയാണ് അദ്ദേഹത്തിന്റെ തന്നെ ഫേസ് ബുക്ക് പേജിൽ ലൈവ് വന്നത്.
Kerala
ആലപ്പുഴ: സിപിഎം നേതൃത്വവുമായി ഇടഞ്ഞ ജി. സുധാകരൻ നിലപാട് മയപ്പെടുത്തുന്നു. പാർട്ടി ബന്ധം ഉപേക്ഷിക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കി. പാർട്ടി അംഗത്വം തത്കാലം പുതുക്കില്ല. അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സി.എസ്. സുജാത നടത്തിയ കൂടിക്കാഴ്ച്ചയിലാണ് മഞ്ഞുരുക്കം. ഈ മാസം 31 വരെ മെമ്പർഷിപ്പ് പുതുക്കാൻ സമയമുണ്ട്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ ഇന്ന് സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച.
Kerala
ആലപ്പുഴ: സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ നീക്കം സജീവം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സി.എസ്. സുജാത എന്നിവർ സുധാകരനുമായി കൂടിക്കാഴ്ച നടത്തി.
സുധാകരന്റെ വീട്ടിലെത്തിയാണ് സി.എസ്. സുജാത സംസാരിക്കുന്നത്. അതിനിടെ ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടനത്തിന്റെ നോട്ടീസിൽ ജി. സുധാകരനെ ഉൾപ്പെടുത്തി. മുഖ്യാതിഥിയായാണ് സുധാകരന് ക്ഷണം ലഭിച്ചിരിക്കുന്നത്.
അതേസമയം സുധാകരൻ മൗനം തുടരുകയാണ്. പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്നതിൽ സുധാകരൻ ഇതുവരെ ഉറപ്പ് പറഞ്ഞിട്ടില്ല.
Kerala
തിരുവനന്തപുരം: ജി. സുധാകരന് പരിഭവം ഉണ്ടെന്നും ജി.സുധാകരനിൽനിന്ന് സിപിഎമ്മിനോ ഇടതുപക്ഷത്തിനോ പ്രയാസമുണ്ടാക്കുന്ന യാതൊന്നും ഉണ്ടാകില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി.
കഴിഞ്ഞ ദിവസത്തെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചില പ്രയോഗങ്ങളിലെ പരിഭവം പങ്കുവെച്ചതാണെന്നും സുധാകരനെ സിപിഎം നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും ജി.സുധാകരന്റെ അനുഭവ സമ്പത്തും കഴിവും ഇടതുമുന്നണിക്ക് സഹായകരമായി അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും എം.എ. ബേബി കൂട്ടിച്ചേർത്തു.
അതേസമയം, ജി. സുധാകരനുമായി രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്നും സിപിഎമ്മും സുധാകരനും തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ ഇടപെടാനില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.
Kerala
തിരുവനന്തപുരം: ജി. സുധാകരനുമായി രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്നും സിപിഎമ്മും സുധാകരനും തമ്മിലുള്ള അഭിപ്രായ ഭിന്നതയിൽ ഇടപെടാനില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
"സുധാകരൻ സ്വന്തം അനുഭവത്തിൽനിന്നാണ് കാര്യങ്ങൾ പറഞ്ഞത്. സുധാകരനും പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് അവരുടെ ആഭ്യന്തര കാര്യം. നമുക്ക് കാത്തിരുന്ന് കാണാം എന്താണെന്നുള്ളത്'-കെ.സി. വേണുഗോപാൽ പറഞ്ഞു.
ജി. സുധാകരൻ പക്വതയും ഒരുപാട് അനുഭവ സമ്പത്തും ഉള്ള നേതാവാണ്. തീരുമാനങ്ങൾ എങ്ങനെ എടുക്കണമെന്ന് അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെയുള്ള ഒരാളെ രാഷ്ട്രീയം പഠിപ്പിക്കേണ്ട കാര്യമില്ല.
സുധാകരൻ ഒരു തീരുമാനം എടുക്കുമ്പോൾ ആ സമയത്ത് ഞങ്ങൾ തീരുമാനമെടുക്കും. ഇപ്പോൾ ഞങ്ങളുടെ പാർട്ടി ഒരു തീരുമാനവും തീരുമാനമെടുത്തിട്ടില്ല. ജി.സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂറേ കാര്യങ്ങൾ പറയുന്നുണ്ട്. അതിൽ അദ്ദേഹം ഒരുപാട് സങ്കടങ്ങളും പ്രയാസങ്ങളും ഉണ്ട്. ഇന്ന് കേരളത്തിലെ സിപിഎം അണികളിലുള്ള ഒരു പ്രതിഫലനം ആയിട്ടാണ് ഞാനതിനെ കാണുന്നത്.- കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Kerala
ആലപ്പുഴ: ഇടഞ്ഞ് നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ജി. സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു.
മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചത്. വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും മാധ്യമപ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എം.വി. ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു. അംഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ജി. സുധാകരൻ മെമ്പർഷിപ്പ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിക്കുകയാണ് ചെയ്തത്.
Kerala
ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പു ചുമതല തന്നെ ഏൽപ്പിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ.
മൂന്നാഴ്ച മുൻപ് ജില്ലാ സെക്രട്ടറി നാസർ വിളിച്ച് പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ചേർത്തിട്ടുണ്ടെന്ന് ഫോണിലൂടെ പറഞ്ഞിരുന്നു. പത്തു ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റിക്ക് വന്നിട്ടുണ്ടെന്നും തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും ജി. സുധാകരൻ ദീപികയോടു പറഞ്ഞു.
ജില്ലാ സെന്റർ ബ്രാഞ്ചംഗവും ജില്ലാകമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമാണ് നിലവിൽ ജി. സുധാകരൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിൽ അന്പലപ്പുഴ എംഎൽഎ ആയ എച്ച്. സലാമിന്റെ പരാതിയെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ തരംതാഴ്ത്തിയിരുന്നു.
പല ജില്ലാകമ്മിറ്റികളിലും അദ്ദേഹത്തെ ക്ഷണിക്കാറില്ലെന്നും പരാതിയുണ്ടായിരുന്നു. എന്നാൽ മന്ത്രിയായിരുന്നപ്പോൾ എടുത്ത നടപടികളുടെ പേരിൽ പൊതുജനങ്ങൾക്കിടയിലുള്ള മതിപ്പ് പരിഗണിച്ചാണ് അദ്ദേഹത്തെ ജില്ലയിലെ തെരഞ്ഞെടുപ്പു ചുമതലയിലേക്കെത്തിച്ചതെന്നാണു വിവരം.
ആലപ്പുഴയിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സിപിഎം സെക്രട്ടേറിയറ്റംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി. ചന്ദ്രബാബു, കെ. പ്രസാദ്, ആർ. നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റു പ്രതിനിധികൾ. ഇവർക്കൊപ്പമാണ് ജി. സുധാകരനെയും ഉൾപ്പെടുത്തിയത്. എന്നാൽ, കേന്ദ്രകമ്മിറ്റിയംഗമായ സി.എസ്. സുജാതയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ജില്ലയിൽനിന്നുള്ള സിപിഎം സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ടെന്നാണ് സംസാരം.
Kerala
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കേ ആലപ്പുഴ പിടിക്കാൻ നിർണായക നീക്കവുമായി സിപിഎം. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരന് നൽകാൻ പാർട്ടി തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ജില്ലാതല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ മൂന്നാഴ്ച മുൻപ് അറിയിച്ചുവെന്ന് അദ്ദേഹം ദീപികയോട് സ്ഥിരീകരിച്ചു. 10 ദിവസം മുന്‍പ് ഇതു സംബന്ധിച്ച സർക്കുലർ ഏരിയ കമ്മിറ്റികൾക്ക് ലഭിച്ചുവെന്നും എന്നാൽ തനിക്ക് ഇത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ആറംഗ കോ-ഓർഡിനേഷൻ കമ്മിറ്റിയിലാണ് ജി. സുധാകരനെ ഉൾപ്പെടുത്തിയിരിക്ത്കുന്നത്. സിപിഎം സെക്രട്ടേറിയറ്റ് അംഗം മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.ബി.ചന്ദ്രബാബു, കെ.പ്രസാദ്, ആർ.നാസർ, കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
എന്നാൽ കേന്ദ്രകമ്മിറ്റി അംഗമായ സി.എസ്.സുജാതയെ ഉൾപ്പെടുത്തിയിട്ടില്ല. ജില്ലയിൽ നിന്നുള്ള സ്ഥാനാർഥികൾ ആരായിരിക്കണം, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏതൊക്കെ രീതിയിൽ മുന്നോട്ടുകൊണ്ടു പോകണം, തയാറെടുപ്പുകൾ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിക്കും.
ഇതോടെ ജി. സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. കുളിമുറിയിൽ വീണ് കാലിന് പരിക്കേറ്റ ജി.സുധാകരൻ നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്.
District News
അമ്പലപ്പുഴ: മുൻ മന്ത്രി ജി. സുധാകരനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച സിപിഎം പ്രവർത്തകനെ ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കി. അമ്പലപ്പുഴ കിഴക്ക് ലോക്കൽ കമ്മിറ്റിയംഗം മിഥുനെതിരേയാണ് പാർട്ടി നടപടിയെടുത്തത്. ഏതാനും നാൾ മുൻപ് ജി. സുധാകരനെ അധിക്ഷേപിച്ച് അമ്പലപ്പുഴ ദേവസ്വം ജീവനക്കാരൻ കൂടിയായ മിഥുൻ സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയിരുന്നു.
തുടർന്ന് ജി. സുധാകരൻ അമ്പലപ്പുഴ പോലീസിലും ദേവസ്വം മന്ത്രി, ദേവസ്വം പ്രസിഡന്റ് എന്നിവർക്കും പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പ്രജിത്ത് കാരിക്കലിന്റെ പരാജയത്തിനു പിന്നിൽ സിപിഎം അമ്പലപ്പുഴ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണെന്ന് കാട്ടി സമൂഹ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയിരുന്നു.
തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഏരിയാ കമ്മിറ്റിക്കും പരാതി നൽകി. ഈ പരാതികൾ കണക്കിലെടുത്ത് കഴിഞ്ഞ ദിവസം കൂടിയ ലോക്കൽ കമ്മിറ്റിയാണ് മിഥുനെ പുറത്താക്കിയത്.