x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി. ​സു​ധാ​ക​ര​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി


Published: April 1, 2026 10:28 PM IST | Updated: April 1, 2026 10:28 PM IST

അമ്പ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി. സു​ധാ​ക​ര​ൻ ഇ​നി​യും ഇ​തി​ന​പ്പു​റം പ​റ​യും, താ​ൻ പൂ​ർ​ണ​മാ​യും യുഡിഎ​ഫ് ക്യാ​മ്പി​ന്‍റെ ആ​ളാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നാണു ശ്ര​മ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഹ​രി​പ്പാ​ട് വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. സു​ധാ​ക​ര​ൻ ബിജെപി​യു​ടെ​യും സ്ഥാ​നാ​ർ​ഥി​യാ​ണ്. ജി. ​സു​ധാ​ക​ര​ൻ ഇ​നി​യും ഇ​തി​ന​പ്പു​റം പ​റ​യും. കാ​ര​ണം സു​ധാ​ക​ര​ൻ എ​ത്ത​പ്പെ​ട്ട ക്യാ​മ്പ് അ​താ​ണ്.

കൂ​റ് അ​വി​ടെ​യാ​ണെ​ന്ന് തെ​ളി​യി​ക്കാനാ​ണ് സു​ധാ​ക​ര​ൻ ഇ​പ്പോ​ൾ പ​ല കാ​ര്യ​ങ്ങ​ളും പ​റ​യു​ന്ന​ത്. യുഡിഎ​ഫ് ക്യാ​മ്പി​ൽനി​ന്ന് പി​ന്തു​ണ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ആ ​ക്യാ​മ്പി​ന്‍റെ ആ​ളാ​ണെ​ന്ന് പൂ​ർ​ണ​മാ​യി വ​രു​ത്ത​ണം. കോ​ൺ​ഗ്ര​സി​ന്‍റെ തൊ​പ്പി​യാ​ണ് ജി. ​സു​ധാ​ക​ര​ൻ എ​ടു​ത്ത് ത​ല​യി​ലി​ട്ട​ത്.

കോ​ൺ​ഗ്ര​സി​നെ ന​ല്ല രീ​തി​യി​ൽ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണ് സു​ധാ​ക​ര​ൻ ശ്ര​മി​ക്കു​ന്ന​ത്. താ​ൻ പ​ഴ​യ ആ​ള​ല്ല പു​തി​യ ആ​ളാ​ണെ​ന്ന് വ​രു​ത്തിത്തീർ​ക്കാ​ൻ പ​ഴ​യ​തി​നെ​യെ​ല്ലാം ത​ള്ളി​പ്പ​റ​യു​ന്നു. ത​ന്‍റെ ഭൂ​ത​കാ​ലം ഇ​പ്പോ​ൾ കൂ​ട്ടു​കൂ​ടി​യ​വ​ർ​ക്ക് അ​നു​കൂ​ല​മാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത്. ത​നി​ക്ക് സിപിഎ​മ്മി​ൽനി​ന്ന് 15,000 വോ​ട്ട് വ​രു​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളോ​ട് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ആ​ലോ​ച​ന ന​ട​ത്തി​യ​പ്പോ​ൾ പ​റ​ഞ്ഞ​താ​യി​രി​ക്കും. അ​മ്പ​ല​പ്പു​ഴ ഇ​ത്ത​വ​ണ എ​ൽഡി ​എ​ഫി​നൊ​പ്പം നി​ൽ​ക്കും.

ജി. ​സു​ധാ​ക​ര​നെ ജി. ​സു​ധാ​ക​ര​നാ​ക്കി​യ​ത് പാ​ർ​ട്ടി​യാ​ണ്. കൃ​ഷ്ണ​പി​ള്ള സ്മാ​ര​കം ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി സ​ജി ചെ​റി​യാ​നെ​തി​രാ​യ ജി. ​സു​ധാ​ക​ര​ന്‍റെ ആ​രോ​പ​ണ​വും യുഡി എ​ഫി​നെ തൃ​പ്തി​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. മ​റ്റാ​രും ഇ​വി​ടെ വ​ള​രേ​ണ്ട എ​ന്ന നി​ല​പാ​ടാ​ണ് ജി. ​സു​ധാ​ക​ര​ൻ സ്വീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

Tags : G. Sudhakaran nattuvishesham local news

Recent News

Corehub Up