ജനശ്രീ ഉമ്മൻ ചാണ്ടി സ്മൃതികേന്ദ്രം മെഡിക്കൽ കോളജിൽ ആരംഭിച്ച പ്രഭാതഭക്ഷണ വിതരണം ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ടോമി പുളിമാൻതുണ്ടം ഉദ്ഘാടനം ചെയ്
കൂരോപ്പട: ജനശ്രീ മിഷൻ പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷിക ദിനാചരണം നടത്തി. ബൈപാസിൽ നടന്ന അനുസ്മരണം മുതിർന്ന കോൺഗ്രസ് നേതാവ് കെ.കെ. അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. ജനശ്രീ ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട അധ്യക്ഷത വഹിച്ചു.
കൂരോപ്പട: കൂരോപ്പട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളിൽ പുഷ്പാര്‍ച്ചന നടത്തി. കൂരോപ്പട കവലയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും കെ.കെ. അപ്പുക്കുട്ടന് നായര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എസ്. ഉണ്ണികൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.
കോട്ടയം: ജനശ്രീ സുസ്ഥിര വികസന മിഷന് സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ഡിസിസി ജനറല്‍ സെക്രട്ടറി യൂജിന്‍ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്മാന് സാബു മാത്യു അധ്യക്ഷനായി.
അതിരമ്പുഴ: കന്നുകുളത്ത് ഉമ്മൻ ചാണ്ടിയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഡോ. ഫെഡറിക് പോൾ, ജിം അലക്സ്, ആനി ടോണി, സിനി ടോമി, ഷാജി മുകളേൽ, നോബിൻ സോജൻ, ഫിലിപ്പ് വർക്കി, ബിനോയ് ഫിലിപ്പ് നടുവത്തേട്ട് എന്നിവർ നേതൃത്വം നൽകി.
നീണ്ടൂർ: യൂത്ത് കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ പി. ജോൺ പെരുമാപ്പാടം അധ്യക്ഷത വഹിച്ചു.
അതിരമ്പുഴ: കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി കെ.ജി. ഹരിദാസ്, ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ, പി.വി. മൈക്കിൾ, ബിജു വലിയമല, ജോസഫ് എട്ടുകാട്ടിൽ, ദിലീപ് ടി.എസ്, സൈദ് മുഹമ്മദ്, ജോയ് വേങ്ങച്ചുവട്ടിൽ, ടോമി മണ്ഡപം, ജോയ്സ് മുലേക്കരി, ഷാന്റി മാത്യു, പ്രിയ ജോജോ തുടങ്ങിയവർ പ്രസംഗിച്ചു.
കെഎസ്യു കാരുണ്യദിനം ആചരിച്ചു
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം കെഎസ്യു കോട്ടയം ജില്ലാ കമ്മിറ്റി കാരുണ്യ ദിനമായി ആചരിച്ചു. തുടർച്ചയായ മൂന്നാം വർഷവും കോട്ടയം ജില്ലാ ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചായിരുന്നു ദിനാചരണം. ജില്ലയിലെ വിവിധ യൂണിറ്റ്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും അനുസ്മരണ സമ്മേളനങ്ങളും വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ചു.
കോട്ടയം ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടികൾക്ക് കെഎസ്യു ജില്ലാ പ്രസിഡന്റ് കെ.എൻ. നൈസാം നേതൃത്വം നൽകി. ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പയസ്, കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ജോയ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിച്ചി സാം, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ടി. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഗാന്ധിനഗർ: കേരള ഗവ. നഴ്സസ് യൂണിയൻ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. രാവിലെ കുട്ടികളുടെ ആശുപത്രിയിലും ഉച്ചയ്ക്ക് മെഡിക്കൽ കോളജിലുമായിരുന്നു പരിപാടികൾ. മെഡിക്കൽ കോളജിൽ നടന്ന അനുസ്മരണ പരിപാടി സൂപ്രണ്ട് ടിജി തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ബിന്ദു ടി.പി. അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് ബിനുമോൾ ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം വിബിൻ ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകി. ചീഫ് നഴ്സിംഗ് ഓഫീസർ ഉഷ, നഴ്സിംഗ് സൂപ്രണ്ട് ചിത്ര, റീന, രൂപരേഖ എന്നിവർ പ്രസംഗിച്ചു.
ഉമ്മൻ ചാണ്ടി സ്മൃതികേന്ദ്രത്തിന്റെ പ്രഭാതഭക്ഷണ വിതരണം
ഗാന്ധിനഗർ: ജനശ്രീ ഉമ്മൻ ചാണ്ടി സ്മൃതികേന്ദ്രം മെഡിക്കൽ കോളജിൽ ആരംഭിച്ച പ്രഭാതഭക്ഷണ വിതരണം ഏറ്റുമാനൂർ നഗരസഭാ ചെയർമാൻ ടോമി പുളിമാൻതുണ്ടം ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സ്മൃതികേന്ദ്രം ചെയർമാൻ സാബു മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ജി. ഹരിദാസ്, കെ.ബി. രാജൻ, എസ്. സുധാകരൻ നായർ, റോണി ചാക്കോ, വർഗീസ് കുരുവിള, ബൈജു ജോർജ്, അനിൽ പി.സി. രാജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News