കോട്ടയം പബ്ലിക് ലൈബറി ഹാളിൽ നടന്ന കേരള മദ്യനിരോധന സമിതി കോട്ടയം ജില്ലാ കമ്മിറ്റി പുനഃസംഘടനാ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ആർ. കൈമൾ കരുമാടി ഉദ്ഘാടനം ച
കോട്ടയം: കേരള മദ്യനിരോധന സമിതി കോട്ടയം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജോസഫ് വർഗീസ്- പ്രസിഡന്റ്, ആനിക്കാട് ഗോപിനാഥ്-സെക്രട്ടറി, അഭിജിത്ത് തമ്പി- വൈസ് പ്രസിഡന്റ്, രാജു കെ.വി- ജോയിന്റ് സെക്രട്ടറി, എം.കെ. കനകപ്പൻ പണിക്കർ- ട്രഷറർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങളായി സക്കീർ ഹുസൈൻ, ജാൻസി രാജു, മിസ്ബാ എലിസബത്ത്, രാജു, സൂസി ജോർജ് ഐസക്, എം.ഡി. സിറിയക്, എം.കെ. ഇന്ദുചൂഡൻ, ജിസ്റ്റി ജോർജ്, സകീന അഷറഫ്, യാസ്മിൻ പി.എസ്, റംല റെജീന, എം.സി. സിറിയക് എന്നിവരെയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായി മഹിളാമണിയേയും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.
മഹിളാവേദി പ്രസിഡന്റായി സൂസി ജോർജ് ഐസക്, സെക്രട്ടറിയായി ജാൻസി രാജു, ട്രഷററായി യാസ്മിൻ പി.എസിനെയും ഭരണസമിതി അംഗങ്ങളായി സക്കീന, മിസ്പാ എലിസബത്ത്, മഹിളാമണി, ജിസ്റ്റി ജോർജ്, ജാൻസി തോമസ്, റംല, റെജീന എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Tags : Nattuvishesham District News