ചങ്ങനാശേരി: രാസലഹരി, മയക്കുമരുന്ന് കേസില്‍ ദമ്പതികൾ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തി എക്സൈസ്.
തൃക്കൊടിത്താനം പൊട്ടശേരി ജെസിം ജലാല്‍ (34), ഭാര്യ ബിസ്മിയ കാസിം (32) എന്നിവര്‍ വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തുള്ള വാടകവീട്ടില്‍ നിന്നുമാണ് 0.52 ഗ്രാം മെത്താഫിറ്റാമിന്‍ മയക്കുമരുന്നും 11 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കണ്ടെത്തിയത്.
വീട്ടിലെ എസിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകള്‍. പ്രതികളുടെ പേരില്‍ നഗരത്തില്‍ മൊബൈല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസും എക്സൈസും അറിയിച്ചു.
ചങ്ങനാശേരി എക്സൈസ് സിഐ എസ്.ബി. ആദര്‍ശ്, എഎസ്ഐമാരായ ഉണ്ണിക്കൃഷ്ണന്, ബിനോയ് കെ. മാത്യു, എം.നൗഷാദ്, പ്രിവന്റീവ് ഓഫീസര്‍ ടി. സന്തോഷ്, എ. ഷീബ, നിത്യ വി. മുരളി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Tags : Nattuvishesham District News