x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പഴയ കോൺഗ്രസല്ല ഇപ്പോഴത്തെ കോൺഗ്രസ്: ജി. സുധാകരൻ


Published: March 21, 2026 03:15 AM IST | Updated: March 21, 2026 03:15 AM IST

ആ​ല​പ്പു​ഴ: പ​ഴ​യ​കാ​ല​ത്തെ അ​ർ​ധ ഫാ​സി​സ്റ്റ് കോ​ൺ​ഗ്ര​സ​ല്ല ഇ​പ്പോ​ഴ​ത്തെ കോ​ൺ​ഗ്ര​സെ​ന്ന് ജി. ​സു​ധാ​ക​ര​ൻ.

താ​ൻ പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​സ​ത്തി​നെ​തി​രേ​യു​ള്ള ജ​ന​കീ​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​ണെ​ന്ന് സി​പി​എം വി​ട്ട മു​ൻ മ​ന്ത്രി​യും അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ത​നി​ക്ക് പാ​ർ​ല​മെ​ന്‍റ​റി മോ​ഹ​മി​ല്ല. പു​ന്ന​പ്ര​യി​ലെ വീ​ട്ടി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബം​ഗാ​ളി​ലും ത​മി​ഴ്നാ​ട്ടി​ലും കോ​ൺ​ഗ്ര​സു​മാ​യി ചേ​ർ​ന്ന​ല്ലേ സി​പി​എം മ​ത്സ​രി​ക്കു​ന്ന​ത്.

പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹം ഇ​ല്ലാ​ത്ത​വ​രാ​ണോ ഇ​പ്പോ​ൾ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. ആ​ല​പ്പു​ഴ​യി​ൽനി​ന്ന് എം​എ​ൽ​എ ആ​യി പോ​യ​വ​രി​ൽ നി​യ​മ​സ​ഭ​യി​ൽ ഒ​രു ന​ല്ല പ്ര​സം​ഗം ന​ട​ത്തി​യ​വ​രാ​രു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു.

അ​മ്പ​ല​പ്പു​ഴ​യി​ൽ സ​ലാ​മി​ന് വോ​ട്ട് കു​റ​ഞ്ഞെ​ന്നാ​രോ​പി​ച്ചു​ണ്ടാ​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​ണ് ഇ​ത്ത​രം ഒ​രു​നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ത​ന്നെ നി​ർ​ബ​ന്ധി​ത​നാ​ക്കി​യ​തെ​ന്നും ത​ന്‍റെ അ​ച്ഛ​ന് വി​ളി​ച്ച​വ​രു​ൾ​പ്പെ​ടെ ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ൽ തു​ട​ർ​ന്ന പൊ​ളി​റ്റി​ക്ക​ൽ ക്രി​മി​ന​ലി​സ​ത്തി​നെ​തി​രേ​യാ​ണ് ഇ​ല​ക്‌ഷൻ പ്ര​ച​ര​ണം.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വീ​ട്ടി​ലെ​ത്തി പി​ന്തു​ണ​യും സ്വീ​ക​ര​ണ​വും ന​ൽ​കി​യ​താ​യും ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. സി​പി​എം​ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ന് ത​ലേ​ദി​വ​സം കാ​ണാ​താ​യ തോ​ട്ട​പ്പ​ള്ളി​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​ധ്യ​മ​ങ്ങ​ളോ​ട് ക്ഷു​ഭി​ത​നാ​യി സു​ധാ​ക​ര​ൻ

പ​ത്രസ​മ്മേ​ള​ന​ത്തി​നി​ടെ ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ​ല​ത​വ​ണ ക്ഷു​ഭി​ത​നാ​യി ജി. ​സു​ധാ​ക​ര​ൻ. തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​കു​ന്ന വി​ക​സ​നം ഇ​ട​തു​ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന​ത​ല്ലേ​യെ​ന്ന ചാ​ന​ൽ പ്ര​തി​നി​ധി​യു​ടെ ചോ​ദ്യ​മാ​ണ് ജി.​ സു​ധാ​ക​ര​നെ ചൊ​ടി​പ്പി​ച്ച് തു​ട​ങ്ങി​യ​ത്.

ചോ​ദ്യം ഉ​ന്ന​യി​ച്ച ഭ​ര​ണാ​നു​കൂ​ല ചാ​ന​ൽ പ്ര​വ​ർ​ത്ത​ക​ൻ പ​ത്ര​സ​മ്മേ​ള​നം വ​ഴി​തെ​റ്റി​ക്കാ​നെ​ത്തി​യ കൂ​ട്ട​ത്തി​ലു​ള്ള​താ​ണെ​ന്നും മാ​ധ്യ​മ പാ​പ്പ​ര​ത്തം പാ​ടി​ല്ലെ​ന്നും സു​ധാ​ക​ര​ൻ ഉ​പ​ദേ​ശി​ച്ചു. അ​നു​മ​തി​യി​ല്ലാ​തെ വീ​ട്ടി​ലെ​ത്തി​യെ​ന്നാ​രോ​പി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ​യും വി​മ​ർ​ശി​ച്ചു.

ത​ന്നെ വി​മ​ർ​ശി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും എ​ച്ച്.​ സ​ലാം എ​സ്ഡിപിഐ​യാ​ണെ​ന്ന് പ്ര​ചി​രി​പ്പി​ച്ച​ത് മാ​ധ്യ​മ​ങ്ങ​ളാ​ണെ​ന്നും എ​ല്ലാ സാ​ഹ​ച​ര്യ​ത്തി​ലും താ​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ ര​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സ​ജി ചെ​റി​യാ​നെ​യും ര​ക്ഷി​ച്ചി​ട്ടു​ണ്ട്. താ​ൻ മ​ന്ത്രി​യാ​യി​രി​ക്കെ അ​മ്പ​ല​പ്പു​ഴ​യി​ൽ മൂ​ന്ന് പെ​ൺ​കു​ട്ട​ക​ൾ ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യും അ​മ്പ​ല​പ്പു​ഴ​യി​ൽ താ​ൻ പ്ര​സം​ഗി​ക്കു​ക​യും ചെ​യ്ത​ ശേ​ഷ​മാ​ണ് സ​ലാം വീ​ട്ടി​ന് വെ​ളി​യി​ലി​റ​ങ്ങി​യ​തെ​ന്നും ജി.​സു​ധാ​ക​ര​ൻ വെ​ളി​പ്പെ​ടു​ത്തി.


ചേ​ർ​ത്ത​ല​യി​ൽ പ്ര​സാ​ദി​നെ​തി​രേ പ്ര​സംഗിക്കും

ചേ​ർ​ത്ത​ല​യി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി പി. ​പ്ര​സാ​ദി​നെ​തി​രേ പ്ര​സം​ഗി​ക്കു​മെ​ന്ന് ജി.​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.​അ​യാ​ൾ മാ​ന്യ​നാ​യി ഭാ​വി​ക്കു​ന്നു. അ​യാ​ളു​ടെ ശ​ത്രു​വ​ല്ലാ​ത്ത ത​നി​ക്കെ​തി​രേ പ്ര​സ്താ​വ​ന​യി​റ​ക്കി.​ വേ​റെ ഒ​രി​ട​ത്തും താ​ൻ പ്ര​സം​ഗി​ക്കി​ല്ലെ​ന്നും ചേ​ർ​ത്ത​ല​യി​ൽ മാ​ത്രം പോ​യി പ്ര​സം​ഗി​ക്കു​മെ​ന്നും സുധാകരൻ പ​റ​ഞ്ഞു.

Tags : G. Sudhakaran current Congress old Congress Kerala Assembly election Niyama Sabha Election

Recent News

Corehub Up