x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഴിഞ്ഞ അഞ്ചുവർഷവും ആലപ്പുഴ മെഡിക്കൽ കോളജിൽ നടന്നത് കൈക്കൂലി വാങ്ങിയുള്ള നിയമനം: ജി. സുധാകരൻ

ആലപ്പുഴ ബ്യൂറോ
Published: June 27, 2026 02:50 PM IST | Updated: June 27, 2026 02:50 PM IST

ജി. സുധാകരൻ (File photo)

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷം രണ്ടു ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി താത്കാലിക നിയമനം നടത്തിയെന്ന ആരോപണം ഉന്നയിച്ച് ജി. സുധാകരൻ എംഎൽഎ.

പൈസ വാങ്ങിയ ആളുടെ പേര് താൻ പറയുന്നില്ലെന്നും സുധാകരൻ പറഞ്ഞു. സർക്കാരിന്‍റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു ജി. സുധാകരൻ.

നൂറിലേറെ ആളുകളെയാണ് രണ്ട് ലക്ഷം രൂപാ വീതം വാങ്ങി താത്കാലികമായി നിയമിച്ചത്. ആരുടെ അനുവാദത്തോടെയാണ് ഈ നിയമനം നടത്തിയത്. എല്ലാവർക്കുമറിയാം ഇവിടെ എന്താണ് നടന്നതെന്ന്. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുമ്പോഴാണ് കുടുംബശ്രീ വഴി നിയമനം നടത്തിയത്.

എന്ത് ആധികാരികതയാണ് കുടുംബശ്രീക്കുള്ളത്. കുടുംബശ്രീ സ്റ്റാറ്റ്യൂട്ടറി ബോഡിയാണോ. രാഷ്ട്രീയക്കാരുടെ കള്ളക്കളിയാണ് കുടുംബശ്രീയിൽ നടക്കുന്നത്. എന്ത് അധികാരത്തിലാണ് കുടുംബശ്രീ മെഡിക്കൽ കോളജിൽ സ്റ്റാഫിനെ നിയമിക്കുന്നത്.

മെഡിക്കൽ കോളജിലെ നിയമനങ്ങളെല്ലാം പിഎസ്‌സി വഴിയും എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചും വഴി നടത്തണം. രാഷ്ട്രീയക്കാരെന്ന് പറഞ്ഞ് മേനി നടിച്ച് നടക്കുന്നവർ തന്നിഷ്ടം കാണിച്ച് അഴിമതി നടത്തുകയാണ്. രാഷ്ട്രീയമായ യാതൊരു ഇടപെടലും മെഡിക്കൽ കോളജിൽ അനുവദിച്ചു കൂടെന്നും ജി. സുധാകരൻ പറഞ്ഞു.

Tags : Alappuzha Medical College recruitment bribe G. Sudhakaran

Recent News

Corehub Up