x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സ്; ജാ​മ്യ​ഹ‍​ർ​ജി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

വെബ് ഡെസ്ക്
Published: June 27, 2026 03:04 PM IST | Updated: June 27, 2026 03:08 PM IST

കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്‌​കർ.

കോ​ഴി​ക്കോ​ട്: കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്‌​ക​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യാ​ണ് കോ​ഴി​ക്കോ​ട് പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഹ​ർ​ജി മാ​റ്റി​വെ​ച്ച​ത്.

ക​ഴി​ഞ്ഞ​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ​ടി കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു. എ​ന്നാ​ൽ പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മു​ഹ​മ്മ​ദ് കാ​സി​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. എം.​ടി.അ​ഫ്‌​നാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​യാ​യ ജി​തി​ൻ​ഭാ​സ്‌​ക​റി​നെ ഇ​നി​യും ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​മി​ല്ല എ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടാ​ണ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. ഇ​ത് പ്ര​തി​ക്ക് ജാ​മ്യം ല​ഭി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് അ​ഫ്‌​നാ​സ് പ​റ​ഞ്ഞു. ജി​തി​ൻ ഭാ​സ്ക​ർ ക​ഴി​ഞ്ഞ 16-ാം തീ​യ​തി മു​ത​ൽ റി​മാ​ൻ​ഡി​ലാ​ണ്. നേ​ര​ത്തെ വ​ട​ക​ര ഒ​ന്നാം​ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പ് വ​ഴി ഇ​രു​നൂ​റോ​ളം പേ​ർ​ക്ക് ജി​തി​ൻ ഈ ​വി​വാ​ദ സ്ക്രീ​ൻ​ഷോ​ട്ട് അ​യ​ച്ചു​വെ​ന്നും, പി​ന്നീ​ട് തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ജി​ല്ലാ ഫോ​റ​ൻ​സി​ക്ക് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഇ​ത് സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags : bail hearing kafir creenshot case dyfi

Recent News

Corehub Up